അടുത്തെത്തി ഡെന്നിസ് അവന്റെ തോളിൽ പിടിച്ചു.
“എങ്ങനെയുണ്ട് പുതിയ മാഡം?”
രവി നിരുന്മേഷവാനായി അവരെ നോക്കി.
“യാ, ഷിയീസോക്കെ…ഗുഡ് കമാൻഡ് ഓവർ ലാങ്ങ്വേജ്…”
അവൻ പറഞ്ഞു.
“എടാ വിശ്വാമിത്രാ ലാങ്‌വേജ് ..മാങ്ങാത്തൊലി ഒന്നും അല്ല..മാഡത്തിനെ കാണാൻ എങ്ങനെ ഉണ്ടെന്ന്?”
രവിയുടെ മുഖമിരുണ്ടു. കണ്ണുകൾ ക്രുദ്ധമായി. അവൻ മുമ്പിൽ നിൽക്കുന്നവരെ രൂക്ഷമായി നോക്കി.
“ഡെന്നിസ് ഐ ടോൾഡ് യൂ..ഇതുപോലെ ഉള്ള സംസാരങ്ങൾ ഒന്നും എനിക്കിഷ്ടല്ലെന്ന്.. ദെൻ വൈ ദ ഹെൽ ഡൂ യൂ കണ്ട്ടിന്യൂ ടോക്കിങ് ലൈക് ദിസ്?”
“ഇതൊക്കെ നോർമൽ അല്ലെ രവി?”
അവന്റെ ഭാവം കണ്ടപ്പോൾ അമീഷ ചോദിച്ചു.
“നീയെന്തിനാ ഇങ്ങനെ ഇ പ്രായത്തിൽ നോർമ്മലായി എല്ലാവരും കാണുന്ന കാര്യങ്ങളെയൊക്കെ പുച്ഛിച്ച് സംസാരിക്കുന്നെ?”
“എല്ലാവരും?”
കലിപ്പ് വിടാതെ രവി ചോദിച്ചു.
“ഈ ക്യാമ്പസിലെ എല്ലാ ആൺകുട്ടികളും പെൺകുട്ടികളും നിങ്ങൾ ഇഷ്ടപ്പെടുന്നതൊക്കെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ?”
“നിനക്ക് കാര്യമായ കേടുണ്ട്!”
രാഗിണി പറഞ്ഞു.
“എന്തിനാ ഈ ഫ്രോഡ് എക്സ്പ്രഷൻസൊക്കെ? ഒറ്റ പെണ്ണിനേം നോക്കത്തില്ല…അങ്ങനെ ഒള്ളോമ്മാര് മഹാപെർവേർട്ട് അരിക്കൂന്നെല്ലാർക്കും അറിയാം!”
രവി ചന്ദ്രൻ അവളെ ഒന്ന് രൂക്ഷമായി നോക്കി. പിന്നെ അവളുടെ നേരെ അടുത്തു.
കൂട്ടുകാർക്ക് എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് അവൻ രാഗിണിയെ പിടിച്ച് വലിച്ചടുപ്പിച്ച് അവളുടെ അധരം കടിച്ചമർത്തി ചുംബിച്ചു.
അധരം പല്ലുകൾക്കിടയിലേക്കെടുത്ത് കടിച്ചു വലിച്ചു.
അഞ്ചു സെക്കൻഡ് നേരം ആ നില തുടർന്നു.
“മതിയോ?”
കിതച്ചുകൊണ്ട് അവൻ ചോദിച്ചു.
“ഇപ്പം ഞാൻ നോർമൽ തന്നെയാണ് എന്ന് മനസ്സിലായില്ലേ സർവ്വേക്കാരിക്കും കൂട്ടുകാർക്കും?”
“എടാ?”
ഡെന്നിസ് രവിയുടെ നേരെ ചീറി.
“എന്നാ പോക്രിത്തരവാടാ കാണിച്ചേ?”
രവി അവന്റെ നേരെ നോക്കി പുച്ഛത്തോടെ ചിരിച്ചു.
“ശൂരത്തോം ആണത്തോം സെക്യൂരിറ്റി ഗാർഡിന്റെ ഉത്തരവാദിത്തോം കാണിക്കേണ്ടത് ഏതെങ്കിലും ഒരുത്തൻ അവരാധിച്ച് കഴിഞ്ഞതിന് ശേഷമല്ല…അതിന് മുമ്പാ! കൊറേ കൂട്ടുകാര് വന്നേക്കുന്നു! ഇക്കണക്കിന് ഇവളെ ആരേലും റേപ്പ് ചെയ്താരുന്നേലോ?”
എല്ലാവരെയും ഒരിക്കൽകൂടി മാറി മാറി നോക്കിയതിന് ശേഷം രവി പോയി.
“സോറീഡാ,”
അരുൺ രാഗിണിയുടെ തോളിൽ പിടിച്ചു.
“അവൻ പെട്ടെന്നെങ്ങനെ ചെയ്തപ്പം ഞങ്ങള് ഒന്ന് പതറിപ്പോയി…സോറി…”
കൂട്ടുകാർ രാഗിണിയെ തന്നെ നോക്കി. അവൾ കരയുമെന്നും പൊട്ടിത്തെറിക്കുമെന്നും തങ്ങളെ അധിഷേപിക്കുമെന്നും അവർ കരുതി.
“എന്തേലും ഒന്ന് പറയെടീ,”
ഡെന്നിസ് പറഞ്ഞു.
“എന്ത് പറയാൻ!”
രാഗിണി മുറിപ്പാട് വീണ തന്റെ അധരത്തിൽ വിരലമർത്തി.
“ഇത്രേം സ്വീറ്റായി ഒരു കിസ്സ് കിട്ടുന്നത് ഇതാദ്യമാണ്…! അവനെ അങ്ങ് കല്യാണം കഴിച്ചോലെന്നാന്നാ എന്റെ ആലോചന!”
“ആഹാ!”
ഡെന്നിസ് ചിരിച്ചു.
“അപ്പോൾ അങ്ങനെയായോ! ഇത്രേയുള്ളൂ പെണ്ണിന്റെ കാര്യം! കൊള്ളാവുന്ന ഒരുത്തൻ ഒന്ന് ശരിക്കും ഞെക്കിപ്പിടിച്ചാ തീരുന്ന മസിലു പിടുത്തവേ ഈ പെണ്ണുങ്ങക്കെല്ലാം ഒള്ളൂ!”
“അതേ!”
രാഗിണി ചൊടിപ്പോടെ പറഞ്ഞു.
“പക്ഷെ കൊള്ളാവുന്നവൻ ആരിക്കണം!”
പിറ്റേ ദിവസം വൈകുന്നേരം.
മേദിനിപുരിയുടെ പച്ചക്കുന്നതിന് മേൽ, പോപ്ലാർ മരങ്ങളുടെ കീഴെ നേർത്ത മഞ്ഞിൻ പാളികൾക്കിടയിലൂടെ നടക്കുകയായിരുന്നു രവി.
മങ്ങിയ കണ്ണാടിച്ചില്ലുകൾ പോലെ പോപ്ലാർ മരങ്ങളുടെ ചില്ലകൾക്കിടയിലൂടെ ആകാശം.
ദൂരെ ആരോ പാടുന്നുണ്ടോ?
ഒരു ഇടയപ്പെൺകുട്ടി?
ആകാശത്തെ പ്രണയിക്കുന്ന മഞ്ഞിന്റെ തണുപ്പിലൂടെ അലോസരം സൃഷ്ടിച്ചുകൊണ്ട് ചിത്രശലഭങ്ങളും ദേശാടനപ്പക്ഷികളും ഒഴുകിപ്പറക്കുന്നു.
രവി നോക്കുമ്പോൾ ലോകത്തിന്റെ അനന്തതയോളം മേദിനിപ്പുരി തണുത്ത് കിടക്കുകയാണ്. ഈശ്വരന്മാർ കാവലിരിക്കുന്ന കൊടുംപാലമരത്തിന്റെ കീഴ് വരെ പോകണം. അവിടെ പള്ളിയുറങ്ങുന്ന ബസവേശ്വര മാറമ്മയുടെ തളത്തിൽ ചെന്നിരിക്കണം. അതിന് മുമ്പിലെ ചതുപ്പ് നോക്കി രാത്രിയേറുവോളവുമിരിക്കണം. ചുറ്റുമുള്ള സർപ്പശിലകളിൽ, പകലുറങ്ങുകയും രാത്രി ദുഷ്ടസംഹാരം നടത്തുകയും ചെയ്യുന്ന പൂർണ്ണയ്യാവിന്റെ അടഞ്ഞ കണ്ണുകളിൽ, ഇരുട്ട് അലങ്കാരമായ ഗോമതേശ്വര പാദങ്ങളിൽ ഭൂതവും ഭാവിയും മറന്ന് വർത്തമാനത്തിന്റെ തേൻ ലഹരി മാത്രമറിഞ്ഞ് ഉറങ്ങണം. ചവിട്ടടിപ്പാതയുടെ വിജനതയിലൂടെ സംഗീതവും നെല്ലിൻ ചാരായത്തിന്റെ ലഹരിയുമായെത്തുന്ന സിദ്ധപ്പയും ശിവാനിയും വരുമ്പോൾ ഉണരണം…
