മാസ്റ്റർ- 2

“എന്താടീ കള്ള അച്ചായത്തീ നിന്റെ മോന്തയ്ക്കൊരു കടുപ്പം?” കതകിന്റെ സമീപത്ത് നിന്ന് രാഗിണി വിളിച്ചു ചോദിച്ചു.

“പോടീ പട്ടീ”

മറുപടി കിട്ടിയതോടെ രാഗിണി സന്തോഷത്തോടെ ചെന്ന് കട്ടിലിന്റെ അടിയില്‍ വച്ചിരുന്ന ലോണ്ട്രി ബാഗിലേക്ക് ഊരിയ വസ്ത്രങ്ങള്‍ വച്ചു. പാന്റീസും ബ്രായും അവരാരും തന്നെ ലോണ്ട്രിയില്‍ കൊടുത്തിരുന്നില്ല. ഹോസ്റ്റലിന്റെ വാഷ്റൂമില്‍ അവ കഴുകി ഉണക്കാനുള്ള സൌകര്യമുണ്ട്.

“ആമ്പിള്ളേര്‍ ഒക്കെ കൈവിട്ടു പോയെന്നാ മോളെ തോന്നുന്നത്” മെഹ്രുന്നിസ ദുഖത്തോടെ രാഗിണിയെ നോക്കി. തലയിലെ തട്ടം മാറി കോലുപോലെയുള്ള നീളന്‍ മുടി വിടര്‍ത്തിയിട്ട് എണ്ണ പുരട്ടുകയായിരുന്നു അവള്‍.

“സോഫിയാ ടീച്ചര്‍?” കട്ടിലിന്റെ മാര്‍ദ്ദവത്തിലേക്ക് സ്വന്തം മൃദുത്വം വച്ചുകൊണ്ട് രാഗിണി ചോദിച്ചു. മെഹ്രു തലയാട്ടി.

“പുതുമ മാറുമ്പോള്‍ ഒക്കെ പഴേപോലെ ആകുമെടി” ഉള്ളില്‍ അസൂയ നുരച്ചുപൊന്തിയെങ്കിലും രാഗിണി സ്വയം സമാധാനിക്കാന്‍ കൂടിയാണ് അങ്ങനെ പറഞ്ഞത്.

“എനിക്കങ്ങനെ തോന്നുന്നില്ല മോളെ” മെഹ്രു ദീര്‍ഘമായി നിശ്വസിച്ചു.

അവള്‍ എണ്ണ പുരട്ടലില്‍ മുഴുകി സോഫിയ ടീച്ചറുടെ മദകരരൂപത്തെ അസൂയയോടെ മനസ്സില്‍ നിന്നും പടിയിറക്കാന്‍ വൃഥാ ശ്രമിക്കവേ രാഗിണി എഴുന്നേറ്റ് ജാലകത്തിന്റെ അരികിലെത്തി പുറത്തേക്ക് നോക്കി. അസ്തമയ സൂര്യന്റെ സ്വര്‍ണ്ണ കിരണങ്ങള്‍ മേദിനിപ്പുരിയെ സുരലോകതുല്യമാക്കിയിരിക്കുന്നു. അങ്ങകലെ ചെങ്കിരണങ്ങളുടെ പ്രഭാവത്തില്‍ തിളങ്ങുന്ന കുന്നുകള്‍ക്ക് അപ്പുറം ചെറുകാറ്റില്‍ ചില്ലകള്‍ ഇളക്കിയുല്ലസിക്കുന്ന ബദാം വൃക്ഷങ്ങളും പൈന്‍ മരങ്ങളും.

സോഫിയാ! നീയൊരു സുരസുന്ദരിയാണ്! രാഗിണിയുടെ മുഴുത്ത മാറിടങ്ങള്‍ അമിതമായി ഉയര്‍ന്നുതാഴ്ന്നു. ആരും നിന്റെ വശ്യ-മാദകത്വത്തില്‍ വീണുപോകും. പക്ഷേ രവി..അവനെ നിനക്ക് കിട്ടില്ല! ഒരിക്കലും..ഒരിക്കലും. തന്നോടുതന്നെ തലയാട്ടി ഇരുണ്ടുതുടങ്ങിയ പുല്‍മേടുകളിലേക്ക് അവള്‍ പകയോടെ നോക്കി..

Leave a Reply

Your email address will not be published. Required fields are marked *