“മം.. ഞാൻ എല്ലാം പറയാം.. നീ ആളൊഴിഞ്ഞ ഒരു സ്ഥലത്തോട്ടു മാറിനിന്നെ.. “..
“ഹ… ടാ…………
ടാ… നിന്നു.. എന്താ നീ കാര്യം പറ.. “.
“മച്ചാനെ ഇന്നലെ എന്നെ വിളിച്ചത് എന്റെ അമ്മാവൻ ആരുന്നടാ.. കാര്യം ഒന്നും പറയാതെ പെട്ടന്ന് ചെല്ലാൻ പറഞ്ഞട.. ഞാൻ വിചാരിച്ചു എന്തേലും സ്സീനാകുന്നു.. ഞാൻ അവിടുന്ന് ഓടിപിടിച്ചു തറവാട്ടിലെത്തി.. അവിടെ ചെന്നത് എല്ലാരും ഉണ്ടവിടെ, എല്ലാരും എന്തോ സീരിയസ് ആയി ചർച്ച ചെയ്യുന്നു..
എന്റെ വീട്ടുകാരുൾപ്പെ എല്ലാരും ഉണ്ട്..
ഞാൻ അകത്തേക്ക് കേറിയതും.. പെട്ടന്നാണ് അകത്തെ മുറിയിൽ നിന്നും രണ്ടാമത്തെ അമ്മാവന്റെ മോളു… കരഞ്ഞുകൊണ്ട് ഓടി വന്നത്.. “.
“ആര് ഗൗരിയോ? ” അവൻ പറയുന്നതിന്റെ ഇടയ്ക്കു കേറി ഞാൻ ചോദിച്ചു.. (അവന്റെ കുടുമ്പത്തിൽ ഓരോരുത്തരെയും എനിക്ക് നല്ല പരിചയം ആണ് )
“ഹ.. ടാ നീ പറയുന്ന കേൾക്ക് “..
ഇടക്ക് കേറി സംസാരിച്ച എന്നെ അവൻ വിലക്കി എന്നിട്ട് തുടർന്നു..
” അവൾ ഓടിവന്നു എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ കിടന്നു കരയുവാരുന്നു.. എനിക്ക് എന്തു നടക്കുന്നെന്നു ഒരു പിടിയും കിട്ടാതെ കിളിപോയി നിക്കുമ്പോളാണ്.. അവൾ പറയുന്നത്.. ; ” എന്നെ വേറാർക്കും കൊടുക്കല്ലേ ജയേട്ടാ, എനിക്ക് ജയേട്ടനെ മതി.. എനിക്ക് എന്റെ ജയേട്ടനെ കെട്ടിയാൽ മതി അല്ലെ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല.., “
അതും പറഞ്ഞവളെന്നെ കെട്ടിപിടിച്ചു കിടന്ന് കരഞ്ഞട.. “..
” എന്നിട്ട്, 😳😳?.. അല്ലടാ ഇതെങ്ങനെ കല്യാണത്തിലെത്തി.. “.
“ടാ ഇന്നലെ അവളെ കാണാൻ ഒരു കൂട്ടര് വന്നു.. അവർക്കു പെണ്ണിനെ ഇഷ്ടവും ആയി..
പക്ഷേ പെണ്ണിനോട് സംസാരിക്കാൻ പോയ ചെറുക്കൻ പുറത്തു വന്നിട്ട്.. പറഞ്ഞുന്നു.. വല്ലോന്റേം കൊച്ചിനെ വയറ്റിലിട്ടോണ്ട് നടക്കുന്ന ഒരുത്തിയെ കെട്ടാൻ അവനു പറ്റില്ലാന്ന്.. “
” നീ എന്തൊക്കയാടാ, ഈ പറയുന്നേ..? എനിക്ക് ആകെ പ്രാന്ത് ആവുന്നു,.. “
“ടാ ഞാനൊന്ന് പറഞ്ഞോട്ടെ.. നീ സമാദാനത്തോടെ കേൾക്ക് “
” മം.. നീ പറ.. “
” ആ ചെറുക്കൻ പറഞ്ഞു കേട്ടത്.. എല്ലാരുടെ അവളെ തല്ലി കൊല്ലാറാക്കി. “
“എന്നിട്ട്? “
” അവസാനം അവൾ സത്യം പറഞ്ഞു, “
“എന്ത് സത്യം? “
“അവൾക്ക് ഈ കല്യാണത്തിൽ താൽപ്പര്യം ഇല്ല, അതുകൊണ്ട് മുടക്കാൻ വേണ്ടിയാ കള്ളം പറഞ്ഞത്. അവൾ കല്യാണം കഴിക്കുന്നുണ്ടങ്കിൽ അത് എന്നെ മാത്രമാണെന്നും.. ഇല്ലങ്കിൽ അവൾ പിന്നെ ജീവനോടെ കാണില്ലെന്നും. “.
അവൻ പറഞ്ഞു നിറുത്തി..
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ ചോദിച്ചു..
” അല്ല ടാ.. ഇതെങ്ങനെ കല്യാണത്തിലെത്തി,? “
” ടാ ആ ചെറുക്കൻ ഈ കാര്യം പറയുമ്പോൾ, കുറച്ചു തൊഴിലുറപ്പ് പെണ്ണുങ്ങളും പിന്നെ കുറച്ചു നാട്ടുകാരും ഉണ്ടായിരുന്നു..! ആകെ നാണക്കേടായി.. നാട്ടുകാർ ചോദിക്കാൻ തുടങ്ങുന്നതിനു മുൻപ് അവളെ പിടിച്ചു കെട്ടിക്കാൻ തീരുമാനിച്ചു.. അങ്ങനെ എന്നെ വിളിച്ചു വരുത്തി.. “..
അവൻ പറയുന്ന കേട്ടു എനിക്ക് എന്തോ പോലെ തോന്നി.. കുറെ നേരാം ഞാൻ ഒന്നും മിണ്ടാതെ നിന്നു..
” ടാ നീ എന്താ ഒന്നും മിണ്ടാത്തെ..? “. ഞാൻ ഒന്ന് മിണ്ടാത്തത് കൊണ്ട് ജയ് ചോദിച്ചു..
“അല്ലടാ… നിനക്ക് എങ്ങനെ അവളെ കെട്ടാൻ കഴിഞ്ഞു.. നീ അവളെ ഇഷ്ട പെട്ടിരുന്നോ.. ?
നിനക്കു അവളെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ..?.. എനിക്ക് ഇതൊന്നും അങ്ങോട്ട് digest ആവുന്നില്ല.. അത് കൊണ്ട് ചോദിക്കുവാ.. “.
” ടാ ഋഷി.. ( അവൻ അല്പം ഫീൽ ആക്കി പറഞ്ഞു തുടങ്ങി ) ഈ കാര്യങ്ങൾ ഞാൻ അവളോട് ചോദിച്ചതാ,.. അത് കേട്ടു അവൾ എന്നെ അവളുടെ മുറിയിലേക്കു കൊണ്ട് പോയി എന്നിട്ട് അവിടെ ഉള്ള ഒരു പെട്ടി തുറന്നു, ഞാൻ പണ്ട് ഉപയോഗിച്ച് കളിപ്പാട്ടങ്ങളും, ഡ്രെസ്സുകളും, പുസ്തകങ്ങളും, എന്റെ കുട്ടികാലത്തെ ഫോട്ടോകളും അവൾ സൂക്ഷിച്ചു വെച്ചിരിക്കുന്നത് കാണിച്ചു തന്നു. എന്നിട്ട് എനിക്ക് തരാൻ വേണ്ടി പഠിക്കുന്ന കാലത്ത് എഴുതിയ കുറെ ലെറ്ററുകൾ, ഗ്രീറ്റിങ് കാർഡ്‌സ്, എല്ലാം അവൾ സൂക്ഷിച്ചു വെച്ചിരിക്കുന്നു.. എന്നിട്ട് അവളെന്റെ കാലിൽ വീണിട്ടു ; ” ഒത്തിരി ഇഷ്ട എന്റെ ഏട്ടനെ. ഏട്ടനില്ലാതെ എനിക്ക് പറ്റില്ല.. ഏട്ടനെ കിട്ടാൻ വേണ്ടിയാ ഞാൻ ഇതൊക്കെ ചെയ്തെ.. ഏട്ടനെന്നെ ഒരു ഭാര്യയായി കാണാൻ പറ്റില്ലേലും, ഏട്ടന്റെ ഒരു വേലക്കാരിയായി ഞാൻ കഴിഞ്ഞോളം.. എന്നെ വേണ്ടാന്ന് പറയല്ലേ ഏട്ടാ..” പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു..
