മിഥുനം – 4 4

“ചേട്ടാ, എന്താ.. ഇവിടെ ഒരു ആൾക്കൂട്ടം, എന്താ ആമ്പുലൻസ് ഓക്കെ, വല്ല വണ്ടിയും ഇടിച്ചോ..? “

അഭിയാണ് ചോദിച്ചത്..

” വണ്ടി തട്ടിത്തൊന്നും അല്ല മോനേ, ആ വീട്ടിലെ പയ്യൻ തൂങ്ങിമരിച്ചു “.

ആ വാർത്ത കേട്ടു ഞങ്ങൾ രണ്ടു പേരും ഒന്ന് ഞെട്ടി..

“അല്ല എന്താ എന്താ ചേട്ടാ കാരണം,? “

” അത് മോനേ ആ പയ്യൻ ഒരു പെങ്കൊച്ചിനെ സ്നേഹിച്ചരുന്നേ, കുറെ കാലം ഉണ്ടായിരുന്നുന്ന പറഞ്ഞു കേട്ടത് , ഇന്ന് അവളുടെ കല്യാണമായിരുന്നു.. അത് കരണമാണെന്നാണ് പോലീസ് പറഞ്ഞത്, അവൻ ഒരു കത്തെഴുതി വെച്ചിട്ടുണ്ടാരുന്നു പോലും, ഹ പോയപ്പോള് ആർക്കു പോയി, അവന്റെ താന്തസികും തള്ളക്കും. അല്ലാതെ ആർക്കെന്തു നഷ്ടം.. “

അതും പറഞ്ഞു ആ ചേട്ടൻ നടന്നു പോയി..

ആ കാഴ്ചയും വാർത്തയും എന്നിൽ ഒരു ഭയവും, നഷ്ടബോധവും സൃഷ്ടിച്ചു.

ഞൻ അഭിയുടെ തോളിൽ തട്ടി പോകാമെന്നു ആഗ്യം കാണിച്ചു, അവനോട് വണ്ടി എടുത്തോളാൻ പറഞ്ഞു.. വണ്ടി എടുത്തു ഒരു 5 മിനിറ്റിനു ശേഷം ഞങ്ങൾ വീട്ടിലെത്തി…

ഞങ്ങളെ കാത്തു അവർ മൂന്നു പേരും സിറ്റ് -ഔട്ടിൽ തന്നേ ഉണ്ടായിരുന്നു..

വന്നപാടെ ആരോടും മിണ്ടാത്തെ ഞാൻ എന്റെ റൂമിലേക്ക്‌ പോയി. കിടന്നു..
കുറച്ചു കഴിഞ്ഞു എല്ലാവരും കിടന്ന ശേഷം അഭി എന്റെ റൂമിലേക്ക്‌ വന്നു..

” എന്താ ടാ എന്താ നിനക്ക് പറ്റിയെ ആ പയ്യന്റെ കാര്യം അറിഞ്ഞപ്പോൾ തൊട്ടാണല്ലോ, എന്താടാ.. “

” ടാ എനിക്ക് മീരയെ വേണം, അവളില്ലാതെ പറ്റില്ല.. അവളെ ഞാൻ അത്ര മാത്രം ഇഷ്ട പെടുന്നു.. എനിക്ക് അവളെ വേണം..”

” ടാ നീ ഇത് എന്തൊക്കയാ ഈ പറയുന്നേ.. അവളുടെ കല്യാണമ അടുത്താഴ്ച, അത് നീ മറന്നു പോയോ? “

അഭിയുടെ ചോദ്യത്തിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.

” നീ പറയാൻ ചെന്നപ്പോഴല്ലേ കവളുടെ നിച്ഛയം കഴിഞ്ഞ വിവരം അറിഞ്ഞത്, അപ്പോൾ നിനക്ക് മനസ്സിലാക്കി കൂടെ അവൾക് നിന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന്.., ഋഷി.. നിനക്കുള്ള ഈ സ്നേഹം ഒരിക്കലും അവൾക്കു നിന്നോടില്ല..അത് ആദ്യം മനസ്സിലാക്കു…

പിന്നെ ഒരു കാര്യം നീ ആ കല്യാണത്തിന് പോകണം,.. പോകാതിരിക്കരുത്.. നിന്റെ പ്രശനത്തിനു അതെ ഉള്ളു മാർഗം. നിന്നെ സ്നേഹിക്കാത്ത പെണ്ണിനെ അവിടെ വെച്ചു മറക്കുക..”

അഭിയുടെ വാക്കുകൾക്ക് മറുപടി ഇല്ലാതെ ഞാൻ എല്ലാം കേട്ടിരുന്നു… കുറച്ചു കഴിഞ്ഞു അവൻ അമ്മുന്റെ അടുത്തേക്ക് പോയി.. ഞൻ കിടക്കുകയും ചെയ്തു.. എന്നിട്ട് എപ്പോഴോ ഉറങ്ങി പോയി..

രാവിലെ നേരത്തെ തന്നേ എഴുനേറ്റു.. ഫ്രഷ് ആയി. പിന്നെ അഭിയെ കൂട്ടി ചന്തേലൊക്കെ പോയി സാധനങ്ങളും വാങ്ങി വീട്ടിലെത്തി.. ശഷം..

അമ്മുന്റെ ചെക്കപ്പ് നുവേണ്ടി അനു ഡോക്ടറുടെ op time അറിയാൻ ഞാൻ ഹോസ്പിറ്റലിൽ ലേക്ക് വിളിച്ചു.. അദ്ദേഹം ആഴ്ചയിൽ 2 ദിവസം മാത്രമേ അമൃതയിൽ കാണുള്ളൂ.. അന്നൊക്കെ ഒടുക്കത്തെ തിരക്കുമായിരിക്കയും എന്ന് അറിയാൻ കഴിഞ്ഞു……

അത് കൊണ്ട് ഞാൻ ജയ് വിളിച്ചു കാര്യം പറഞ്ഞു… അവൻ ഒന്ന് നോക്കട്ടേന്ന് പറഞ്ഞു..

പിന്നെ ഒരു ആര മണിക്കൂർ കഴിഞ്ഞു അവൻ വിളിച്ചു. ഈ 25 ന് ഒരു അപ്പോയ്ന്റ്മെന്റ് എടുത്തുതന്നു…

വൈകുന്നേരം ആയതോടെ ജയ് യും ഗൗരിയും വീട്ടിലെത്തി… ഗൗരിയയെ എല്ലാവർക്കും ഇഷ്ടമായി… അങ്ങനെ അവരെ സൽക്കരിച്ചു.. രാത്രി ഞാനും അഭിയും, ജയ് കൂടി ഒന്ന് കറങ്ങാൻ തീരുമാനിച്ചു അഭിയുടെ ഇന്നോവയുമായി പുറത്തേക്കു പോയി..

അപ്പോഴേക്കും ജയ് ഉം അഭിയും നല്ലോണം കമ്പനി ആയിരുന്നു..

” ഇപ്പോൾ ഇവന്റെ സ്റ്റാന്റ് എന്താണ് അഭി മച്ചാനെ? ” അവൻ അഭിയോ ചോദിച്ചു..

” ഇവൻ ഇപ്പോഴും ആ പെണ്ണിന്റെ പിറകെ ആണ് ബ്രോ.. കളയാൻ ഒരു ഉദ്ദേശം ഇല്ല “.
വണ്ടി ഓടിക്കുന്നതിനിടെ അഭി മറുപടി പറഞ്ഞു.

” ഞാൻ ഈ വധൂരിയോട് പണ്ടേ വിടാൻ പറഞ്ഞതാ..”

” അതാണ് ഞാനും പറയണത്. “

” അവളുടെ കല്യാണമാണ് ഇനിയെങ്കിലും ഇവന് അവളെ മറന്നു കൂടെ.. അവൾക് ഇവന്റെ ഇഷ്ടം അറിയാമെകിൽ കുഴപ്പമില്ലാർന്നു. പക്ഷേ അവളോട് ഇവന് ഇങ്ങനെ ഒരു ഇഷ്ടമുണ്ടന്ന് പോലും അവൾക് അറിയില്ല.. “

Leave a Reply

Your email address will not be published. Required fields are marked *