ഈ സമയം ഋഷിയും അഭിയും… അമ്മുന്റേം അഭിയുടെ യും സാധനങ്ങളും മായി ഋഷി യുടെ വീട്ടിൽ എത്തിയിരുന്നു……..
അവർ എല്ലാവരും കൂടെ സാധനങ്ങൾ അകത്തേക്ക് എടുത്ത് വെച്ചു..
അഭിയും ഋഷിയും ഫ്രിഷ് ആയി വന്നതോടെ അവർ ഒരുമിച്ചിരുന്നു ആഹാരം കഴിച്ചു..
എന്നിട്ട് അഭിയും ഋഷിയും കൂടെ ബൈക്ക് മെടുത്തു ജംഗ്ഷനിലേക്ക് ഇറങ്ങി.. അവിടെ പുതിയതായി പണി കഴിപ്പിക്കുന്ന വായനശാലയിരുന്നു അവരുടെ ലക്ഷ്യം..
10 മിനിറ്റിനുള്ളിൽ അവർ അവിടെ എത്തി…
അവിടെ വായനശാല യുടെ ഉൽഘാടനത്തിന്റെ തിരക്കിട്ട ചർച്ച നടക്കുവാണ്..
അവരെ കണ്ടതും വായനശായുടെ സെക്രട്ടറി ചന്ദ്രൻ സർ അവർക്കടുത്തേക്കു വന്നു..
“നമസ്കാരം സർ ” ചന്ദ്രൻ സാറിനെ കണ്ടതും അഭിയും ഋഷിയും വിനയത്തോടെ കൈ വണങ്ങി..
” അല്ല ഇതാരൊക്കെയാ.. രണ്ടാളും ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ മറന്നോ? ” അവരെ കണ്ടതും ചന്ദ്രൻ സർ ചെറിയ പരിഭവത്തോടെ പറഞ്ഞു..
” ജോലിതിരക്കല്ലേ സാറേ, ലീവൊക്കെ കുറവാ “..
“അത് നിന്റെ കാര്യമല്ലേ ഋഷിയെ, ഈ അഭി നാട്ടിലുണ്ടല്ലോ, ഇവന് ഇവിടേക്ക് ഓക്കെ ഒന്ന് വന്നു കൂടെ.. “.
” സർ അത്… ” ഒരു തെല്ലു ജാള്യതയോടെ സാറിനെ നോക്കി…
“അല്ല സാറേ ഇവിടെ കൊണ്ടുപിടിച്ച ചർച്ചയാണല്ലോ എന്താ കാര്യം, “?
ഋഷി അകത്തു നടക്കുന്ന ചർച്ചയുടെ കാര്യം തിരക്കി…
” ഓഹ്… അത് വായനശാലേടെ ഉത്ഘാടനം നടത്താൻ ആരെ ക്ഷണിക്കും എന്ന ചർച്ചയാ.. ഇതുവരെ ഒരാളെ കിട്ടിയിട്ടില്ല.. ഈ വായനശായുടെ ഉൽഘാടനം എന്നൊക്കെ പറയുമ്പോൾ.. പുസ്തക ലോകത്തുന്നു ഒരാളെ ആണ് നോക്കുന്നത്.. പക്ഷേ മിക്കവരും തിരക്കില നമ്മുടെ ഡേറ്റിനു പറ്റില്ലെന്ന പറയുന്നേ.. “..
” എങ്കിൽ ഞാനൊരാളെ പറയട്ടെ? “
“ആരാ ടൊ ഋഷി അത്. തനിക്ക് പരിചയമുള്ള ആളാണോ..? “.
“പരിചയം ഉണ്ട്, ഇടയ്ക്കു മെസ്സേജ് ഓക്കെ അയക്കും, . പുള്ളി ഒരു നോവലിസ്റ്റ് ആണ്.. “
“അതാരാണ്? പുള്ളിടെ പേരെന്താ? “
അത് ആരാണെന്നു അറിയാനുള്ള ആകാംക്ഷയിൽ സാർ ചോദിച്ചു..
” പേരുപറഞ്ഞാൽ സർ അറിയും, നോവലിസ്റ്റ് “ഹർഷൻ “..
” പിന്നെ അറിയില്ലേ ഒരു ഒറ്റ കഥകൊണ്ടു തന്നേ ശ്രെദ്ധ പിടിച്ചുപറ്റിയ, the young novelist,. അല്ല തനിക്കയങ്ങാനാണ് പുള്ളിയെ പരിചയം.. “.
“അത് അദ്ദേഹം ഞങ്ങളുടെ ആനുവൽ ഡേക്ക് ചീഫ് ഗസ്റ്റ് ആയി വന്നിരുന്നു, അന്ന് പരിചയം പെട്ടതാ.. “
” എങ്കിൽ താനൊന്നും വിളിച്ചുനോക്ക്, ആളെ ചിലപ്പോൾ കിട്ടിയാലോ..? “
” തീർച്ചയായും സർ, “
“പിന്നെ അടുത്ത 23 ന് ആണ് നമ്മുടെ ഉത്ഘാടനം അതിനുമുന്നെ, അദ്ദേഹത്തെ കാണണം.”.
“അഹ് ശെരി സാർ.. ഞാൻ നാളെ തന്നേ പുള്ളിയെ വിളിക്കാം എന്നിട്ട്, സാറിനോട് പറയാം “..
“അഹ് ശരി.. അല്ല നിങ്ങൾ കേറുന്നില്ലേ.. എല്ലാരും അവിടെ ഉണ്ട്.. “
“ഇല്ല സർ പിന്നൊരിക്കലാവാം.. എങ്കിൽ ഞങ്ങൾ പോട്ടെ, വെറുതെ ഒന്ന് ഇറങ്ങിയത .. “
അപ്പോഴേക്കും അഭിയുടെ ഫോണിൽ അമ്മുന്റെ call വന്നിരുന്നു,
അവൻ പോണെടുത്തു ഞങ്ങൾ വരുന്നു പറഞ്ഞിട്ട് കട്ട് ചെയ്തു..
” ടാ വേഗം വണ്ടി എടുക്കു.. അവൾ വിളിക്കുവാ.. “
” അഹ് “.
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു വീട്ടിലേക്ക് തിരിച്ചു.
“അല്ല ആരാണ് ഈ ഹർഷൻ, ? “
അഭിയുടെ ചോദ്യം കേട്ടു ഞാനൊന്നു തിരിഞ്ഞു നോക്കി..
” നിനക്ക് അപ്പോൾ ഹർഷനെ അറിയില്ലേ..? “
” കൊള്ളാം “
“എന്താടാ..? “
” ടാ അഭി ഈ ഹർഷനുണ്ടല്ലോ ഒറ്റ കഥകൊണ്ട്, വായനക്കാരെ കൈയിലെടുത്ത മുതലാണ്.. “
” അത്രക്ക് ഭയങ്കരനാണോ? “.
” ആണോന്നു ചോദിച്ചാൽ ആണ്, പുള്ളിടെ കഥക്ക് ഒരു ലൈഫ് ഉണ്ട്, നമ്മൾ അതിൽ ലയിച്ചുപോകും, ഒരു നിമിഷം നമ്മൾ ആ കഥാപാത്രമായി മാറിപ്പോകുമോന്നു തോന്നും. അത്രക്ക് ഒരു മന്ത്രകത, പുള്ളിക്കുണ്ട്.. “.
“എങ്കിൽ ഒന്ന് വായിക്കണോല്ലോ ഈ ഹര്ഷന്റെ കഥ “.
” വായിച്ചോടാ നെറ്റിൽ നോക്കിയാൽ കിട്ടും “.
” അഹ്.. “.
ഞങ്ങളോരോന്നു പറഞ്ഞു പോകുമ്പോഴാണ് വഴിയിലൊരു ആൾക്കൂട്ടം.. വണ്ടി നിറുത്തി ഞങ്ങൾ ഇറങ്ങി കാര്യം അന്വേഷിക്കാൻ ചെന്നു. അടുത്തു കണ്ട ഒരു ചേട്ടനോട് തിരക്കി..
