മിഥുനം – 4

” അഭിമോനെ.. അമ്മു ഇനി പ്രസവം വരെ ഇവിടെ നിൽക്കട്ടെ.. ഈ അവസ്ഥയിൽ ഒറ്റക്ക് ആ വീട്ടിൽ നിറുത്താൻ പറ്റില്ല. മോൻ ഒന്നും ഇനി പറയാൻ മെനക്കെടണ്ട… ഞാൻ തീരുമാനിച്ചു കഴിഞ്ഞു.. “

അമ്മയുടെ ആ വാക്കുകൾ അവനു ഒരു ആശ്വാസം ആയിരുന്നു.. അവനു 100 വെട്ടം സമ്മതമായിരുന്നു..

“മം.. ശരിയമ്മേ.. ” ( എന്ന് മാത്രം അവൻ പറഞ്ഞു ).

” എങ്കിൽ മോൻ പോയി അമ്മുന്റെ ഡ്രെസ്സും മരുന്നും പിന്നെ ആശുപത്രിലെ പേപ്പറുകളും എടുതോണ്ടുവാ.. “

അമ്മയും അഭിയോട് പറഞ്ഞു
“മീനു.. മോളു പോയി ആ മുറിയുന്നു വൃത്തിയാക്കി ഇട്.. “

അത് കേട്ടതും മീനാക്ഷി അമ്മ പറഞ്ഞ മുറിയിലേക്കു ഓടി..

( പഴയ വീടായതു കൊണ്ടും, പണ്ട് ഒരുപാട് അങ്കങ്ങൾ ഉണ്ടായതു കൊണ്ട് എന്റെ വീട്ടിൽ 5 ബെഡ് room ഉണ്ടായിരുന്നു.. അതുകൊണ്ട് അഭിക്ക് അമ്മുനും താമസിക്കാൻ ഒരു ബുദ്ധിമുട്ട് ഇല്ലായിരുന്നു.. അച്ഛൻ മരിച്ചേ പിന്നെ അമ്മയും ഞാനും മാത്രമായി.. പിന്നെ മീനൂനെ അമ്മ വീട്ടിൽ കൊണ്ട് നിറുത്തി.. പഠിപ്പിച്ചു, പിന്നെ ഞൻ ജോലിക്ക് പോയപ്പോൾ അമ്മയും മീനാക്ഷിയും മാത്രമായി.)

” ടാ എങ്കിൽ താമസിക്കേണ്ട.. നമുക്ക് പോയി സാദനം എടുത്തിട്ട് വരാം..”

“നീ നിൽക്കുന്ന ഞാൻ ഒന്ന് മുഖം കഴുകി ഈ ഷർട്ട്‌ ഒന്ന് മാറ്റിട്ട് വരാം..”.

ഞാൻ പോയി ഫ്രഷ് ആയി ഡ്രെസ്സുമാറി വന്നപ്പോൾ, അമ്മു അഭിയുടെ എടുത്തു എടുക്കണ്ട സദനകളുടെ ഡീറ്റെയിൽസ് പറയുന്നു..

” ടാ എങ്കിൽ പോകാം.. ” ഞൻ വന്ന പാടെ പറഞ്ഞു..

” അഹ് ദ വരുന്നടാ.. അല്ലേൽ നീ എടുത്തോ എനിക്ക് ഓടിക്കാൻ വയ്യ.. “

എന്നും പറഞ്ഞു അവൻ താക്കോലെടുത്തു എന്റെ നേരെ എറിഞ്ഞു..

ഞാൻ താക്കോലുമായി പുറത്തിറങ്ങി വണ്ടി start ചെയ്തു തിരിച്ചു ഇട്ട പൊഴേക്കും അഭി വന്നു വണ്ടിയിൽ കയറി. അവൻ കയറിയതും ഞാൻ വണ്ടി പുറത്തേക്കെടുത്തു…

ഏകദേശം ഒരു 4 km ഉണ്ട് അഭിയുടെ വീട്ടിലേക്ക്

” ടാ എന്താടാ എന്താ പറയാനുള്ളത്,..? “

അവനെന്നോട് ചോദിച്ചു.

ഞാൻ അവനോടു നടന്നതെല്ലാം പറഞ്ഞു.. എന്റെ മനസ്സിലെ എല്ലാ വിഷമവും ഞൻ ഇറക്കി വെച്ചു.

” ഋഷി എന്തായാലും നിന്നെ അവൾ ഒരു ഫ്രണ്ട് ആയിട്ടല്ലേ കാണുന്നെ.. അപ്പോൾ നീ ആ കല്യാണത്തിന് പോണം… ഉറപ്പായും പോണം.. എന്തായാലും നാളെ ജയ് വരില്ലേ.. പിന്നെ പോകാൻ ദിവസവും ഉണ്ടല്ലോ? നീ ടെൻഷൻ ആവാതിരിക്കാട.. എല്ലാം ശരിയാവും.. “

അഭി പറഞ്ഞതെല്ലാം ഞാൻ ഒന്ന് മൂളി കേട്ടുകൊണ്ട് വണ്ടി ഓടിക്കുമ്പോളാണ് എന്റെ ഫോൺ റിങ്ങ് ചെയ്തത്..

വണ്ടി ഓടിക്കുന്നത് കൊണ്ട് എനിക്കോന്നും ഫോൺ എടുക്കാൻ പറ്റാത്തൊണ്ടും.. പിന്നെ റോഡിൽ നല്ല തിരക്കുള്ളത് കൊണ്ട് വണ്ടി ഒതുക്കാൻ പറ്റാത്തത് കൊണ്ടും ഞാൻ അഭിയോട് ഫോൺ എടുത്തു സംസാരിക്കാൻ പറഞ്ഞു..

അവൻ എന്റെ ഷിർട്ടിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു..

“ആരാടാ.. ” ഫോൺ എടുത്ത പാടെ ഞാൻ അഭിയോട് ചോദിച്ചു..

“നില്ലേ നോക്കട്ടെ, ടാ മീരയാണ്.. “

” അഹ് നീ call എടുക്ക് എന്നിട്ട് ഞാൻ അങ്ങോട്ട്‌ വിളിക്കാന് പറ “,

” അഹ് ശരി “.
” ഹലോ,…….. ഞാൻ ഋഷിയല്ല.. അഭി ഫ്രണ്ട്അഹ് .. അവൻ വണ്ടി ഓടിക്കുവാ. എന്തേലും പറയാനുണ്ടോ.. ? ഏഹ്….. ഹ… അഹ്.. പറയാം… അഹ്.. ഒക്കെ.. ok..

അഹ് എങ്കിൽ ശരി ഒക്കെ.. “.

അവൻ ഫോൺ കട്ട്‌ ചെയ്തു..

” എന്താടാ എന്താ അവള് പറഞ്ഞെ.. “

ഞാൻ അവനോട് ചോദിച്ചു..

” അത് നീ ഫ്രീ ആവുമ്പോൾ അങ്ങോട്ട്‌ വിളിക്കാനെന്നു.. പിന്നെ നിന്റെ കൂടെ ഞാനും ഫാമിലിയും കല്യാണത്തിന് ചെല്ലാണെന്നു പറഞ്ഞു.. “.

“മം മ്മ്.. ” അവൻ പറഞ്ഞപ്പോൾ ഞാനൊന്നു മൂളി..

അപ്പോഴേക്കും വണ്ടി അഭിയുടെ വീട്ടിന്റെ ഗേറ്റിനു മുന്നിൽ എത്തിയിരുന്നു..

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<< (ഈ സമയം മീരയുടെ വീട്ടിൽ ) 👇👇👇👇👇👇👇👇👇👇👇 “എന്താടി മീരേ നീ ഈ ഇരിപ്പു തുടങ്ങിട്ടു കുറേ ആയല്ലോ? നിനക്ക് എന്തു പറ്റി ഇന്നലെ വന്നപ്പോൾ തൊട്ടു നിനക്ക് ഒരു ഉഷാറില്ലല്ലോ.. ” മീരയുടെ ഇരിപ്പു കണ്ടുകൊണ്ട് വന്ന അവളുടെ ചേച്ചി താരയുടെ വകയായിരുന്നു. ചോദ്യം.. ” എന്താടി നിനക്ക് എന്താ പറ്റിയത്. എന്തേലും പ്രശനം ഉണ്ടേൽ നീ ചേച്ചിയോട് പറ. “. ” ഏയ്‌ ഒന്നുല്ലേച്ചി ഞാൻ വെറുതെ.. ” ” എന്തു വെറുതെ, ദേ പെണ്ണെ സത്യം പറ. അല്ലെ എന്റെ കൈയ്യുടെ ചൂട് നീ ഇപ്പോ അറിയും “. ചേച്ചി പറഞ്ഞു തീരും മുൻപേ അവൾ പൊട്ടിക്കരഞ്ഞും കൊണ്ട് അവൾ താരയുടെ മേലേക്ക് വീണിരുന്നു.. “എന്താ മോളെ നിനക്ക് എന്തു പറ്റി, നീ ഇങ്ങനെ അല്ലായിരുന്നു നീ. എന്നോട് എല്ലാം പറയുന്നതല്ലേ ഇപ്പോൾ എന്താ നിന്റെ പ്രശനം.. അത് ചേച്ചിയോട് പറയാൻ പറ്റില്ലേ നിനക്ക്.. ” മീരയുടെ മുടിയിൽ തഴുകികൊണ്ട് താര അവളെ തന്റെ മാറോടണച്ചു കൊണ്ട് ചോദിച്ചു.. ” എനിക്ക് അവനെ മറക്കാൻ പറ്റുന്നില്ലേച്ചി, എനിക്ക് ഒരിക്കലും അവനില്ലാതെ പറ്റില്ല.. എനിക്ക് അവനില്ലാതെ ജീവിക്കേണ്ട, ” മീര പറഞ്ഞു നിറുത്തിയതും താര തന്റെ മാറിൽ നിന്നും മീരേ അടർത്തി മാറ്റി, കുനിഞ്ഞിരുന്നു അവളുടെ മുഖം ഉയർത്തികൊണ്ട് ചോദിച്ചു.. ” നീ എന്താ പറയുന്നേ, ചേച്ചിക്കികൊന്നു മനസ്സിലാകുന്നില്ല.. നീ ആരുടെ കാര്യമാ ഈ പറയുന്നത്.. ആരായ നിനക്ക് മറക്കാൻ പറ്റാത്തത്..? ” . താര ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി.. മീര ഒന്നും മിണ്ടുന്നില്ല.. “മോളെ നീ കാര്യം പറ ചേച്ചിയല്ലേ ചോദിക്കുന്നെ? ” താര വീണ്ടും ചോദിച്ചു.. പക്ഷേ മീര ഒന്നും മിണ്ടുന്നില്ലാരുന്നു.. ” മീര നിന്നോട് ഞാൻ ചോദിച്ചത് കേട്ടില്ലേ.. “? ഇത്തവണ താര അൽപ്പം കയർത്താണ് സംസാരിച്ചത്.. അത് മീരയിൽ ഒരു ഞെട്ടലും പേടിയും ഉണ്ടാക്കി.. പേടിച്ചാണെലും അവൾ പറഞ്ഞു തുടങ്ങി.. “ചേച്ചി.. എനിക്ക് ഋഷിയെ ഇഷ്ടാണ്, അവനില്ലാതെ എനിക്ക് പറ്റില്ല….. എനിക്ക് പറ്റില്ല ചേച്ചി.. ” “മോളെ നീ എന്താ ഈ പറയുന്നേ? പറയുന്നത് എന്താന്ന് വല്ല ബോധമുണ്ടോ. ” ” എനിക്ക് നല്ല ബോധമുണ്ട് ചേച്ചി, എന്റെ ഋഷി യില്ലാതെ എന്റെ ജീവിതത്തി ആരും വേണ്ട”. “മോളെ ഇതൊരു കല്യാണം നടക്കാൻ പോകുന്ന വീടാ നീ ഈ കാര്യം കേൾക്കുമ്പോൾ അച്ഛന്റെ അമ്മേടേം അവസ്ഥ എന്താകും, അത് നീ ചിന്തിച്ചിട്ടുണ്ടോ?. ” ” അതൊന്നും എനിക്ക് ഇപ്പോൾ മനസ്സിലാവില്ല ചേച്ചി.. എന്റെ മനസ്സുമുഴുവൻ
എന്റെ ഋഷിയാണ്…. അവനോടുള്ള സ്നേഹം മാത്രമേ ഉള്ളു. ” ” മോളെ ഇപ്പോൾ നീ ഇത് പറഞ്ഞാൽ പിന്നെ എന്താ ഉണ്ടാവുകയെന്ന് നിനക്കറിയാമോ,… അന്ന് അശ്വതി ചേച്ചി ഒരു പയ്യനെ ഇഷ്ടാണെന്നു പറഞ്ഞപ്പോൾ.. വല്യച്ഛനെക്കാൾ ദേശ്യം നമ്മുടെ അച്ഛനായിരുന്നു.. അവനെ അടിക്കാൻ മുന്നിൽ നിന്നതും നമ്മുടെ അച്ഛനല്ലാരുന്നോ, അപ്പോൾ ഈ കാര്യം നീ പറഞ്ഞാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിക്കേ.. അച്ഛനവനെ വെച്ചേക്കില്ല “. ഒരു പേടിയോടെ താര പറഞ്ഞു നിറുത്തി… ” എന്തു വന്നാലും, എനിക്ക് അവനെ മതി അവനില്ലാതെ എനിക്ക് ജീവിക്കേണ്ട, ” മീരയുടെ ആ ഉറച്ച തീരുമാനം താരയെ നല്ലോണം ഭയപ്പെടുത്തി….. ഒന്നും മിണ്ടാത്തെ താര റൂമിൽ നിന്നും ഇറങ്ങി പോയ്‌.. ….. മീര കട്ടിലിൽ നിന്നും എഴുനേ ജനലിന്റെ അടുത്തു ചെന്നു പുറത്തേക്കു നോക്കി നിന്നു….. >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

Leave a Reply

Your email address will not be published. Required fields are marked *