കുഞ്ഞിനെ കിട്ടില്ലെന്ന് പറഞ്ഞ കേസ് ആയിരുന്നു.. പക്ഷേ പുള്ളി ആ കുഞ്ഞിനെ രക്ഷ പെടുത്തി…
“അഹ് എന്താ ഡോക്ടറിന്റെ പേരു.. “??
” അത് പേരു,… എന്താരുന്നു.. ഓഹ്.. എന്റെ നാവിന്റെ തുമ്പത് നിക്കുന്നു…. എന്താരുന്നു..
അഹ് അനുരാഗ്…. Dr.അനുരാഗ് നമ്പ്യാർ..
തൃശ്ശൂർ ആയിരുന്നു.. ഇപ്പോൾ എറണാകുത്തു അമൃതയിൽ ഉണ്ടന്ന് ജയ് പറഞ്ഞു കേട്ടു.. “
” ടാ പുള്ളിടെ consulting time ഒന്നറിയണോല്ലോ?. “.
” അത് സ്സീനില്ല, അവിടെ നമുക്കാളുണ്ട് “..
” അഹ്.. എന്തായാലും ഇനി അമ്മുന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ നിൽക്കുന്നില്ല, Dr.അനുരാഗിനെ തന്നേ കാണിക്കാം.. “.
” എങ്കിൽ അദ്ദേഹത്തെ കാണിക്കാം, ചെക്കപ്പ് ന് ഒരു ദിവസം മുൻപേ പോയാൽ. ഞൻ താമസിക്കുന്ന വീട്ടിൽ നിൽക്കാം സമാദാനമായി പോയിട്ടും വരാം.. “.
” എങ്കി അങ്ങാനാവട്ടെ, “.
ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ അമ്മയും അമ്മുവും കൂടെ ചായയുമായി വന്നു കൂടെ മീനാക്ഷിയും ഉണ്ടായിരുന്നു…
ഞങ്ങൾക്ക് ചായ തന്നിട്ട് അവർ ഹാളിലേക്ക് പോയി.. ഞങ്ങളും അവർക്കു പിന്നാലെ ചെന്നു ഹാളിലെ സെറ്റിയിൽ ഇരുന്നു..
” അഭിമോനെ.. അമ്മു ഇനി പ്രസവം വരെ ഇവിടെ നിൽക്കട്ടെ.. ഈ അവസ്ഥയിൽ ഒറ്റക്ക് ആ വീട്ടിൽ നിറുത്താൻ പറ്റില്ല. മോൻ ഒന്നും ഇനി പറയാൻ മെനക്കെടണ്ട… ഞാൻ തീരുമാനിച്ചു കഴിഞ്ഞു.. “
അമ്മയുടെ ആ വാക്കുകൾ അവനു ഒരു ആശ്വാസം ആയിരുന്നു.. അവനു 100 വെട്ടം സമ്മതമായിരുന്നു..
“മം.. ശരിയമ്മേ.. ” ( എന്ന് മാത്രം അവൻ പറഞ്ഞു ).
” എങ്കിൽ മോൻ പോയി അമ്മുന്റെ ഡ്രെസ്സും മരുന്നും പിന്നെ ആശുപത്രിലെ പേപ്പറുകളും എടുതോണ്ടുവാ.. “
അമ്മയും അഭിയോട് പറഞ്ഞു
“മീനു.. മോളു പോയി ആ മുറിയുന്നു വൃത്തിയാക്കി ഇട്.. “
അത് കേട്ടതും മീനാക്ഷി അമ്മ പറഞ്ഞ മുറിയിലേക്കു ഓടി..
( പഴയ വീടായതു കൊണ്ടും, പണ്ട് ഒരുപാട് അങ്കങ്ങൾ ഉണ്ടായതു കൊണ്ട് എന്റെ വീട്ടിൽ 5 ബെഡ് room ഉണ്ടായിരുന്നു.. അതുകൊണ്ട് അഭിക്ക് അമ്മുനും താമസിക്കാൻ ഒരു ബുദ്ധിമുട്ട് ഇല്ലായിരുന്നു.. അച്ഛൻ മരിച്ചേ പിന്നെ അമ്മയും ഞാനും മാത്രമായി.. പിന്നെ മീനൂനെ അമ്മ വീട്ടിൽ കൊണ്ട് നിറുത്തി.. പഠിപ്പിച്ചു, പിന്നെ ഞൻ ജോലിക്ക് പോയപ്പോൾ അമ്മയും മീനാക്ഷിയും മാത്രമായി.)
” ടാ എങ്കിൽ താമസിക്കേണ്ട.. നമുക്ക് പോയി സാദനം എടുത്തിട്ട് വരാം..”
“നീ നിൽക്കുന്ന ഞാൻ ഒന്ന് മുഖം കഴുകി ഈ ഷർട്ട് ഒന്ന് മാറ്റിട്ട് വരാം..”.
ഞാൻ പോയി ഫ്രഷ് ആയി ഡ്രെസ്സുമാറി വന്നപ്പോൾ, അമ്മു അഭിയുടെ എടുത്തു എടുക്കണ്ട സദനകളുടെ ഡീറ്റെയിൽസ് പറയുന്നു..
” ടാ എങ്കിൽ പോകാം.. ” ഞൻ വന്ന പാടെ പറഞ്ഞു..
” അഹ് ദ വരുന്നടാ.. അല്ലേൽ നീ എടുത്തോ എനിക്ക് ഓടിക്കാൻ വയ്യ.. “
എന്നും പറഞ്ഞു അവൻ താക്കോലെടുത്തു എന്റെ നേരെ എറിഞ്ഞു..
ഞാൻ താക്കോലുമായി പുറത്തിറങ്ങി വണ്ടി start ചെയ്തു തിരിച്ചു ഇട്ട പൊഴേക്കും അഭി വന്നു വണ്ടിയിൽ കയറി. അവൻ കയറിയതും ഞാൻ വണ്ടി പുറത്തേക്കെടുത്തു…
ഏകദേശം ഒരു 4 km ഉണ്ട് അഭിയുടെ വീട്ടിലേക്ക്
” ടാ എന്താടാ എന്താ പറയാനുള്ളത്,..? “
അവനെന്നോട് ചോദിച്ചു.
ഞാൻ അവനോടു നടന്നതെല്ലാം പറഞ്ഞു.. എന്റെ മനസ്സിലെ എല്ലാ വിഷമവും ഞൻ ഇറക്കി വെച്ചു.
” ഋഷി എന്തായാലും നിന്നെ അവൾ ഒരു ഫ്രണ്ട് ആയിട്ടല്ലേ കാണുന്നെ.. അപ്പോൾ നീ ആ കല്യാണത്തിന് പോണം… ഉറപ്പായും പോണം.. എന്തായാലും നാളെ ജയ് വരില്ലേ.. പിന്നെ പോകാൻ ദിവസവും ഉണ്ടല്ലോ? നീ ടെൻഷൻ ആവാതിരിക്കാട.. എല്ലാം ശരിയാവും.. “
അഭി പറഞ്ഞതെല്ലാം ഞാൻ ഒന്ന് മൂളി കേട്ടുകൊണ്ട് വണ്ടി ഓടിക്കുമ്പോളാണ് എന്റെ ഫോൺ റിങ്ങ് ചെയ്തത്..
വണ്ടി ഓടിക്കുന്നത് കൊണ്ട് എനിക്കോന്നും ഫോൺ എടുക്കാൻ പറ്റാത്തൊണ്ടും.. പിന്നെ റോഡിൽ നല്ല തിരക്കുള്ളത് കൊണ്ട് വണ്ടി ഒതുക്കാൻ പറ്റാത്തത് കൊണ്ടും ഞാൻ അഭിയോട് ഫോൺ എടുത്തു സംസാരിക്കാൻ പറഞ്ഞു..
അവൻ എന്റെ ഷിർട്ടിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു..
“ആരാടാ.. ” ഫോൺ എടുത്ത പാടെ ഞാൻ അഭിയോട് ചോദിച്ചു..
