മൃഗം – 13

തുണ്ട് കഥകള്‍  – മൃഗം – 13

“പറയടാ..മാലിക്കിനെയും അവന്റെ സുഹൃത്തുക്കളെയും നീ മനപ്പൂര്‍വ്വം വിളിച്ചു വരുത്തിയതല്ലേ? നിന്റെ ഫോണ്‍ കോളുകള്‍ അതിന്റെ തെളിവായി എന്റെ പക്കലുണ്ട്. അറേബ്യന്‍ ഡെവിള്‍സ് എന്ന സംഘടനയിലെ മൂന്ന്‍ നേതാക്കളില്‍ ഒരുവനാണ് നിന്റെ അനന്തിരവന്‍ മാലിക്ക്..അവനും മറ്റു രണ്ടുപേരും കൂടിയാണ് അന്ന് ശങ്കരന്റെ വീട്ടില്‍ കയറിയത്..അല്ലെന്നു നിനക്ക് പറയാമോ?”

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പൌലോസ് തന്റെ ക്യാബിനില്‍ ഇരുന്നുകൊണ്ട് മുസ്തഫയെ ചോദ്യം ചെയ്യുകയായിരുന്നു. പൌലോസിന്റെ നീക്കങ്ങളെ മാനസികമായി നേരിടാന്‍ തയാറെടുത്തിരുന്ന മുസ്തഫയില്‍ ആ ചോദ്യം വലിയ ഞെട്ടല്‍ ഒന്നും ഉണ്ടാക്കിയില്ല.

“എന്റെ സാറേ..സാറ് ഓരോന്ന് ഊഹിച്ചാണ് സംസാരിക്കുന്നത്. അവനിവിടെ വന്ന കാര്യം ഞാന്‍ നേരത്തെ തന്നെ സമ്മതിച്ചതല്ലേ..എന്നെ കണ്ടിട്ട് രാത്രി തന്നെ അവന്‍ പോകുകയും ചെയ്തു. പിന്നെ എന്ത് നടന്നു എന്നെനിക്കറിയില്ല…”

മുസ്തഫ തന്ത്രപൂര്‍വ്വം പറഞ്ഞു. പൌലോസ് അവന്റെ സംസാരം കേട്ടു ചിരിച്ചുകൊണ്ട് എഴുന്നേറ്റ് മേശമേല്‍ കയറി ഇരുന്നു.

“മുസ്തഫെ..നീ കളിക്കുന്നത് എനിക്ക് മനസിലാകില്ല എന്നാണോ വിചാരം? ഇക്കാര്യത്തില്‍ എനിക്ക് നിന്റെ മൊഴിയൊന്നും വേണ്ട. നീയും ശങ്കരനും തമ്മിലുള്ള പ്രശ്നം, അവനോടു നിനക്കുള്ള പക, മാലിക്കിന്റെയും നിന്റെയും ക്രിമിനല്‍ ബാക്ക്ഗ്രൌണ്ട്..ഇത്രയും മതി നിനക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യാന്‍. മാലിക്കിനെ അറസ്റ്റ് ചെയ്യാന്‍ കൊച്ചി പോലീസിന് ഞാന്‍ കാര്യകാരണസഹിതം മെസേജ് നല്‍കിയിട്ടുണ്ട്. അവനിവിടെ എന്റെ അടുക്കല്‍ എത്തും..ശങ്കരന്റെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപാതകം മാനഭംഗം എന്നിവയ്ക്ക് ശ്രമിച്ച അവനെയും കൂടെ ഉണ്ടായിരുന്നവന്മാരെയും ഞാന്‍ അഴിയെണ്ണിക്കുമ്പോള്‍ ഒപ്പം നീ മാത്രമല്ല, നിന്റെ കൂട്ടുകാരനില്ലേ രവീന്ദ്രന്‍..അവനും കാണും..”

“സാറേ ആരെങ്കിലും ശങ്കരന്റെ വീട്ടില്‍ കയറിയതിന് ഞാനെങ്ങനെ കുറ്റക്കാരന്‍ ആകും? ചെയ്യാത്ത കുറ്റത്തിനാണ് സാറെന്നെ പിടിച്ചിരിക്കുന്നത്..”
“ചെയ്യാത്ത കുറ്റമാണോ എന്ന് നീ വഴിയെ അറിയും. നിന്റെയൊക്കെ അഭ്യാസം ഇതോടെ ഞാന്‍ നിര്‍ത്തിക്കുകയാണ്….”

പൌലോസ് ബെല്ലിന്റെ സ്വിച്ചില്‍ വിരലമര്‍ത്തി. ഒരു കോണ്‍സ്റ്റബിള്‍ ഉള്ളിലേക്ക് കയറി വന്നു.

“ഇവനെ ലോക്കപ്പ് ചെയ്യ്‌…”

“സാറേ..അനാവശ്യമായി മനസ്സറിവില്ലാത്ത കാര്യത്തിനാണ് സാറെന്നെ ലോക്കപ്പില്‍ ഇടുന്നത്….സാറിതിന് സമാധാനം പറയേണ്ടി വരും..മുസ്തഫയാ പറേന്നത്..” പോലീസുകാരന്റെ കൂടെ പോകുന്ന വഴിക്ക് മുസ്തഫ പറഞ്ഞു.

“പോടാ..കൈയ്ക്ക് പണി ഉണ്ടാക്കാതെ”

പൌലോസ് തിരികെ സീറ്റിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു. പുറത്ത് മറ്റൊരു പോലീസ് വാഹനം വന്നു നിന്നു. അതില്‍ നിന്നും രവീന്ദ്രനെ പോലീസുകാര്‍ പുറത്തിറക്കി പൌലോസിന്റെ മുന്‍പിലെത്തിച്ചു. അയാളുടെ കണ്ണുകളിലെ പകയും അവജ്ഞയും പൌലോസ് ശ്രദ്ധിച്ചു.

“ഇരിക്ക് രവീന്ദ്രന്‍ സാറേ..ഉം..നിങ്ങള്‍ പൊയ്ക്കോ”

കൂടെ വന്ന പോലീസുകാരെ പുറത്തേക്ക് അയച്ചുകൊണ്ട് പൌലോസ് അയാളോട് പറഞ്ഞു. രവീന്ദ്രന്‍ മടിച്ചുമടിച്ച് ഇരുന്നു.

“മുസ്തഫ ലോക്കപ്പില്‍ ഉണ്ട്”
അയാളുടെ മുഖത്തേക്ക് നോക്കി ചെറുചിരിയോടെ പൌലോസ് പറഞ്ഞു. അയാളുടെ മുഖത്തുണ്ടായ ചെറിയ ഞെട്ടല്‍ പൌലോസ് ശ്രദ്ധിച്ചു.

“നോക്ക് രവീന്ദ്രാ..നിങ്ങള്‍ എന്റെ കൂടെ കുറേക്കാലം ജോലി ചെയ്ത ഉദ്യോഗസ്ഥന്‍ ആണ്. ആ ഒരു പരിഗണന എനിക്ക് നിങ്ങളുടെ കാര്യത്തിലുണ്ട്. അതുകൊണ്ട് സത്യസന്ധമായി നിങ്ങളുടെ തെറ്റ് അംഗീകരിക്കുകയും നടന്ന കാര്യങ്ങള്‍ അതേപടി പറയുകയും ചെയ്‌താല്‍, പെന്‍ഷന്‍ വാങ്ങി ജോലിയില്‍ നിന്നും പിരിയാന്‍ നിങ്ങള്‍ക്ക് അവസരം കിട്ടും. അതല്ലെങ്കില്‍ ജോലി പോകുമെന്ന് മാത്രമല്ല, കുറേക്കാലം ജയിലില്‍ കഴിയാനുള്ള യോഗം കൂടിയായിരിക്കും കിട്ടുക..എന്ത് വേണമെന്ന് തനിക്ക് ഇപ്പോള്‍ തീരുമാനിക്കാം..”

പൌലോസ് ഗോള്‍ അയാളുടെ കോര്‍ട്ടിലേക്ക് വിട്ടുകൊണ്ട് പറഞ്ഞു. രവീന്ദ്രന്‍ കരുതലോടെയാണ് പൌലോസിന്റെ മുന്‍പില്‍ ഇരുന്നിരുന്നത്. തനിക്കെതിരെ അയാള്‍ എസ് പിക്ക് റിപ്പോര്‍ട്ട് നല്‍കിക്കാണന്‍ സാധ്യതയുണ്ട് എന്നയാള്‍ക്ക് അറിയാമായിരുന്നു. എങ്കിലും ഉന്നതങ്ങളില്‍ പിടിപാടുള്ള മുസ്തഫയിലൂടെ തനിക്ക് സസ്പെന്‍ഷന്‍ ഭീഷണി ഒഴിവായിക്കിട്ടും എന്ന് അയാള്‍ കണക്കുകൂട്ടി. പക്ഷെ ഇപ്പോള്‍ മുസ്തഫ ലോക്കപ്പില്‍ ആണ്. അവനെതിരെ എന്തോ തെളിവ് ഇയാള്‍ക്ക് കിട്ടിയിട്ടുണ്ട്. താനും കൂടി ചേര്‍ന്നാണ് അറേബ്യന്‍ ഡെവിള്‍സിന് ശങ്കരന്റെ വീട്ടില്‍ കയറാന്‍ സാഹചര്യം ഒരുക്കിയത്. പൌലോസിന് അത് അറിയാം; പക്ഷെ തെളിവൊന്നും അയാളുടെ പക്കലില്ല. ഇപ്പോള്‍ തന്നോട് കാണിക്കുന്ന ഈ മര്യാദയുടെ ഭാഷയും ഒരു ചൂണ്ടയാകാം. സത്യം തന്റെ നാവില്‍ നിന്നും പിടിച്ചെടുക്കാനുള്ള തന്ത്രം. മുസ്തഫ എന്താണ് പറഞ്ഞത് എന്ന് തനിക്ക് അറിവില്ലാത്തിടത്തോളം എന്താണ് പറയേണ്ടത് എന്നും അറിയില്ല. ആ മൊയ്തീന്‍ ചെറുക്കന്‍ മുസ്തഫയെ പൌലോസ് അറസ്റ്റ് ചെയ്തു എന്ന് ഫോണ്‍ ചെയ്ത് പറഞ്ഞപ്പോള്‍ത്തന്നെ താന്‍ അപകടം മണത്തതാണ്. ഏറെ വൈകാതെ തന്നെ പോലീസ് വീട്ടിലെത്തുകയും ചെയ്തു. ഇവനോട് അവിടെയും ഇവിടെയും തൊടാതെ സംസാരിക്കുന്നതാണ് ബുദ്ധി എന്നയാള്‍ അവസാനം തീരുമാനിച്ചു.
“സാറ് പറയുന്നത് എനിക്ക് മനസിലാകുന്നില്ല” രവീന്ദ്രന്‍ പൊട്ടന്‍ കളിച്ചുകൊണ്ട് പറഞ്ഞു.

“രവീന്ദ്രാ…ഇത് തന്റെ ലാസ്റ്റ് ചാന്‍സാണ്. താനും വാടക ഗുണ്ടയായ മുസ്തഫയും തമ്മിലുള്ള ബന്ധം ഈ നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. അവനു താന്‍ ചെയ്തുകൊടുത്ത സേവനങ്ങള്‍ മര്യാദയ്ക്ക് ഏറ്റു പറഞ്ഞാല്‍, തനിക്കെതിരെ നടപടി ഉണ്ടാകാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാം..അതല്ല തരികിട കളിക്കാനാണ് പരിപാടി എങ്കില്‍, താന്‍ പശ്ചാത്തപിക്കും..പറ..അന്ന് അറേബ്യന്‍ ഡെവിള്‍സ് ഇവിടെ എത്തുന്ന വിവരം താന്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലേ?” പൌലോസ് ചോദിച്ചു.

രവീന്ദ്രന്‍ ആശയക്കുഴപ്പത്തിലായി. മുസ്തഫയെ ഇടിച്ച് ഇയാള്‍ സത്യം പറയിച്ച് കഴിഞ്ഞിട്ടുണ്ട് എങ്കില്‍, ഈ ചോദ്യം ഒരു പരീക്ഷണം ആയിരിക്കും. കള്ളം പറഞ്ഞാല്‍ നായിന്റെ മോന്‍ യാതൊരു ദയുമില്ലാതെ പെരുമാറിക്കളയും. എന്നാല്‍ സത്യം പറഞ്ഞാല്‍, മുസ്തഫ ഒന്നും വിട്ടു പറഞ്ഞിട്ടില്ല എങ്കില്‍ താനും അവനും ഒരേപോലെ കുടുങ്ങും. എന്തായാലും സത്യം പറഞ്ഞാല്‍ കുടുങ്ങും; പറഞ്ഞില്ലെങ്കില്‍ താന്‍ കള്ളം പറഞ്ഞു എന്നിവന്‍ കരുതും; അത്രയേ ഉള്ളു. അതുകൊണ്ട് ഉരുളുക തന്നെ; അയാള്‍ മനസില്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *