മൃഗം – 5

ഒന്ന് നിര്‍ത്തിയിട്ടു പുന്നൂസ് തുടര്‍ന്നു:

“നീ രാവിലെ എട്ടുമണിയോടെ റെഡി ആകണം. ഒരു ചുവന്ന മാരുതി 800-ലാണ് അവളുടെ യാത്ര. ഈയിടെയായി സ്കൂട്ടര്‍ ഉപയോഗിക്കാറില്ല അധികം. അവള്‍ വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ ഉടന്‍ നിന്റെ ഫോണില്‍ റോസ്‌ലിന്‍ മിസ്‌ കോള്‍ നല്‍കും. വണ്ടി ഈ വീടിന്റെ മുന്‍പിലൂടെ പാസ് ചെയ്യുമ്പോള്‍ നിനക്ക് അവളെ പിന്തുടരാം..പുറത്തിരിക്കുന്ന ബുള്ളറ്റ് നിനക്കുള്ളതാണ്..ഫോണും മറ്റു കാര്യങ്ങളും ഈ ബാഗില്‍ ഉണ്ട്..ഒപ്പം നിന്റെ ചിലവിനുള്ള പണവും…”

ബാഗ് അവന്റെ മുന്‍പിലേക്ക് അയാള്‍ നീക്കി വച്ചു.

“ഇന്ന് വൈകിട്ട് ഞാന്‍ മകളെയും കൂട്ടി നടക്കാന്‍ എന്ന പോലെ ഇതിലെ വരും..അപ്പോള്‍ നിനക്കവളെ കാണാം..ഞാന്‍ ഇങ്ങോട്ട് കയറില്ല..നീ ഒരു എട്ടുമണിയോടെ റോഡില്‍ ഉണ്ടായിരുന്നാല്‍ മതി..’

“ശരി സര്‍..”we are read kambimaster’s kambi thriller Mrigam part 11 ,Please Comment and like

“പിന്നെ..നിന്റെ ഫോണില്‍ എന്റെ നമ്പര്‍, വീട്ടിലെ നമ്പര്‍. റോസിയുടെ നമ്പര്‍, പിന്നെ സിറ്റി പോലീസ് കമ്മീഷണറുടെ മൊബൈല്‍ നമ്പര്‍, പോലീസ് കണ്ട്രോള്‍ റൂം നമ്പര്‍ എന്നിവ ഫീഡ് ചെയ്തിട്ടുണ്ട്..ആവശ്യം വന്നാല്‍ ഉപയോഗിക്കുക..ഞാന്‍ ഇറങ്ങട്ടെ”

“ശരി സര്‍..സന്ധ്യക്ക് കാണാം” വാസു പറഞ്ഞു.

പുന്നൂസ് ഡോണയെയും കൂട്ടി സന്ധ്യയോടെ നടക്കാനിറങ്ങി. അയാള്‍ പറഞ്ഞതുപോലെ വാസു ഒരു ലുങ്കിയും ബനിയനും ധരിച്ച് ഒരു തലയില്‍കെട്ടുമായി റോഡിലൂടെ പുന്നൂസിന്റെ വീടിന്റെ ഭാഗത്തേക്ക് നടക്കുന്ന സമയത്താണ് അയാള്‍ മകളെയും കൂട്ടി വന്നത്. എന്തൊക്കെയോ സംസാരിച്ചു കൊണ്ടുവരുന്ന വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടിയെ വാസു ശ്രദ്ധിച്ചു. നല്ല പ്രസരിപ്പ്; നല്ല ഊര്‍ജ്ജം. ഒരു ജീന്‍സും ഷര്‍ട്ടുമാണ് വേഷം. മുടിക്ക് സാമാന്യത്തിലധികം നീളമുണ്ട്.
അത് മുകളിലേക്ക് ഏതോ ക്ലിപ്പ് ഉപയോഗിച്ചു കെട്ടിനിര്‍ത്തി ബാക്കി പിന്നിലേക്ക് ഇട്ടിട്ടുണ്ട്. നല്ല തിളക്കമുള്ള കണ്ണുകള്‍. നിഷ്കളങ്കമായ മുഖം. ആ ചുണ്ടുകളില്‍ ഒരു പുഞ്ചിരി എല്ലയ്പോഴുമുണ്ട് എന്ന് വാസുവിന് തോന്നി. അവനെ കടന്നു പോയ പുന്നൂസ് അവള്‍ കാണാതെ അവനെ നോക്കി ഗൂഡമായി ഒന്ന് പുഞ്ചിരിച്ചു. വാസു മെല്ലെ തലയാട്ടി. അവളുടെ മുഖവും രൂപവും വാസുവിന്റെ മനസ്സില്‍ കൃത്യമായി പതിഞ്ഞു കഴിഞ്ഞിരുന്നു.

——-

“ശങ്കരാ..നിങ്ങളെ ഞാന്‍ വിളിപ്പിച്ചത് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്..”

കസേരയിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് എസ് ഐ പൌലോസ് ശങ്കരനോട് പറഞ്ഞു. അയാള്‍ ശങ്കരനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതായിരുന്നു. ശങ്കരന്‍ ആകാംക്ഷയോടെ അയാളെ നോക്കി.

“അവന്മാരെ സി ഐ ഇടപെട്ട് വെറുതെ വിട്ടു..ഈ പറഞ്ഞ മുസ്തഫയ്ക്കും മറ്റും മുകളില്‍ നല്ല പിടിപാടുണ്ട്..ഈ സ്റ്റേഷനിലെ തന്നെ ചില തെണ്ടികള്‍ അവന്മാരുടെ ആസനം താങ്ങിക്കൊടുക്കാന്‍ നടക്കുന്നുണ്ട്..നിങ്ങള്‍ സൂക്ഷിക്കണം. എന്നെ ഒന്നും ചെയ്യാന്‍ അവന്മാരെക്കൊണ്ട് പറ്റില്ല എന്നവര്‍ക്ക് അറിയാം..കൂടിയാല്‍ ഒരു ട്രാന്‍സ്ഫര്‍..പെണ്ണും പിടക്കോഴിയും ഇല്ലാത്ത എനിക്ക് ഏതു സ്റ്റേഷനും ഒരേപോലെയാണ്..എന്തായാലും ഞാനിവിടെ ഉള്ളിടത്തോളം നിങ്ങള്‍ പേടിക്കണ്ട..എന്നാലും ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് പറയുകയാണ്. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ഉടന്‍ തന്നെ സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഞാനിവിടെ ഇല്ലെങ്കില്‍ പകരം ചാര്‍ജ്ജുള്ള പോലീസുകാരനെ നിങ്ങള്‍ക്ക് വിവരം അറിയിക്കാം..നിങ്ങള്‍ക്കെതിരെ അവന്മാര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ട്..കഴിവതും രാത്രി എങ്ങും പോകാതിരിക്കാന്‍ ശ്രദ്ധിക്കുക..സ്റ്റേഷനിലെ നമ്പര്‍ നിങ്ങളുടെ വീട്ടിലെ എല്ലാവര്‍ക്കും നല്‍കണം..” പൌലോസ് പറഞ്ഞു.

ശങ്കരന്‍ ഭീതിയോടെ അയാളെ നോക്കി.

“അവന്മാര്‍ ഇനിയും എന്നെ ഉപദ്രവിക്കുമെന്നാണോ സാറ് പറയുന്നത്”

“ചാന്‍സ് ഉണ്ട്..എങ്കിലും ഞാനിവിടെ ഉള്ളിടത്തോളം അത് ചെയ്യാന്‍ സാധ്യത കുറവാണ്..എന്നാലും സൂക്ഷിക്കണം….”

“സാറേ അവന്മാര്‍ക്ക് വേണ്ടത് വാസുവിനെ ആണ്. അവനെവിടെപ്പോയി എന്നെനിക്ക് ഒരു പിടിയുമില്ല. അവന്‍ കാരണമാണ് എനിക്ക് ഈ തൊന്തരവ്‌ മൊത്തം ഉണ്ടായത്…”
“എടൊ മനുഷ്യാ..അവനല്ലേ നിങ്ങള്‍ക്ക് കിട്ടാനുള്ള പണം ഇവന്മാരുടെ പക്കല്‍ നിന്നും വാങ്ങി നല്‍കിയത്..അതവന്‍ നിങ്ങള്‍ക്ക് വേണ്ടിയല്ലേ ചെയ്തത്? അല്പം നന്ദി ഒക്കെ വേണ്ടെടോ? ഉം പോ..പറഞ്ഞതൊക്കെ ഓര്‍മ്മ വേണം”

“ശരി സാറേ”

ശങ്കരന്‍ എഴുന്നേറ്റ് അയാളെ തൊഴുത ശേഷം പുറത്തേക്ക് പോയി. പൌലോസ് വെളിയിലിറങ്ങി പോലീസുകാരുടെ മുറിയില്‍ രവീന്ദ്രന്റെ അടുത്തെത്തി ഒരു മേശമേല്‍ ഇരുന്നു.

“ചില കള്ളക്കഴുവേറി മക്കള്‍ ഇവിടെ ഇരുന്നുകൊണ്ട് ഗുണ്ടകള്‍ക്ക് വേണ്ടി മാമാപ്പണി ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം..ഒരു ദിവസം അത്തരം നായിന്റെ മക്കളെ ഞാന്‍ പൂട്ടും..എല്ലാവനും ഓര്‍ത്തോണം….പൌലോസാ പറയുന്നത്” അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു. രവീന്ദ്രന്റെ മുഖം വിളറുന്നത് പൌലോസ് ശ്രദ്ധിച്ചു.

വീട്ടിലെത്തിയ ശങ്കരന്‍ അമര്‍ഷത്തോടെ ഉള്ളിലേക്ക് കയറി കൈയിലിരുന്ന ബാഗ് വലിച്ചെറിഞ്ഞു.

“എന്താ ചേട്ടാ..എന്താ ഒരു ടെന്‍ഷന്‍?” ഭര്‍ത്താവിന്റെ ഭാവമാറ്റം കണ്ടു രുക്മിണി ചോദിച്ചു.

“ഇന്ന് ആ എസ് ഐ എന്നെ വിളിപ്പിച്ചിരുന്നു..അയാള് പിടികൂടിയ ഗുണ്ടകളെ മൊത്തം സി ഐ വെറുതെ വിട്ടെന്ന്..ഇനിയും അവന്മാരു നമ്മളെ ആക്രമിക്കാന്‍ സാധ്യത ഉണ്ടെന്നും അതുകൊണ്ട് സൂക്ഷിക്കണം എന്നും പറയാനാണ് അയാള്‍ വിളിപ്പിച്ചത്.. ആ നാശം പിടിച്ച ഊരുതെണ്ടി കാരണം ഇവിടെ ജീവിക്കാന്‍ പറ്റാതായിരിക്കുന്നു…”

അയാള്‍ കോപത്തോടെ മുറിയില്‍ വെരുകിനെപ്പോലെ നടന്നു.

“എന്റെ ചേട്ടാ ദൈവത്തിനു നിരക്കാത്ത സംസാരം അരുതേ..അവന്‍ ചേട്ടന് വേണ്ടിയല്ലേ അവന്മാരുമായി പ്രശ്നം ഉണ്ടാക്കിയത്..ചേട്ടന്‍ പറഞ്ഞിട്ടല്ലേ അവന്‍ ആ പണം വാങ്ങിച്ചു തന്നത്.അന്ന് എന്ത് സന്തോഷത്തോടെ അവനെ മകനെ എന്ന് വിളിച്ച ആളാ..എന്നിട്ടിപ്പോള്‍…പാവം..എന്റെ കുഞ്ഞ് എവിടെയാണ് എന്നെങ്കിലും ഒന്നറിഞ്ഞെങ്കില്‍..” രുക്മിണി നെടുവീര്‍പ്പിട്ടു.
“ഭ..അവള്‍ടെ ഒരു കുഞ്ഞ്..എടി നിന്റെ കണ്ണുകൊണ്ട് നീ കണ്ടതല്ലേ നിന്റെ മോള്‍ടെ മുറിയില്‍ അവന്‍ ചെയ്തതൊക്കെ..ഞാനായിട്ടാണ്..വേറെ വല്ലവനും ആയിരുന്നെങ്കില്‍ അന്നുതന്നെ അവനെ കൊന്നു കളഞ്ഞേനെ..കള്ളക്കഴുവര്‍ടമോന്‍…” അയാള്‍ കോപത്തോടെ പല്ലുകള്‍ ഞെരിച്ചു.

എല്ലാം കേട്ടുകൊണ്ട് ഭിത്തിയുടെ മറവില്‍ ദിവ്യ നില്‍പ്പുണ്ടായിരുന്നു. ശങ്കരന്‍ വാസുവിനെ അധിക്ഷേപിച്ചു സംസാരിക്കുന്ന ഓരോ വാക്കും അവളുടെ നെഞ്ചില്‍ ശൂലം പോലെയാണ് തറഞ്ഞു കയറിക്കൊണ്ടിരുന്നത്. അച്ഛന്റെ കണ്‍ വെട്ടത്ത് ചെല്ലാന്‍ അവള്‍ക്കിപ്പോള്‍ അനുമതിയില്ല. അവളെ കണ്ടാല്‍ അയാള്‍ കാറിത്തുപ്പും. ദിവ്യ വാസുവിന്റെ വാക്കിലും അവന്റെ ഓര്‍മ്മയിലും മാത്രമാണ് ജീവിച്ചുകൊണ്ടിരുന്നത്. അവനുവേണ്ടി എന്ത് സഹിക്കാനും അവള്‍ ഒരുക്കമായിരുന്നു. ഒരിക്കല്‍ അവന്‍റെ സ്വന്തമാകാമെന്ന പ്രത്യാശയാണ് അവളെ മുന്‍പോട്ടു നയിച്ചിരുന്നത്. എന്നും രാത്രി കിടക്കയില്‍ അവള്‍ കണ്ണീരോടെ അവനുവേണ്ടി പ്രാര്‍ഥിക്കും തന്റെ വാസുവേട്ടന് യാതൊരു ആപത്തും വരുത്തരുതേ ദൈവമേ എന്ന്. പക്ഷെ എന്നും അച്ഛന്റെ ക്രൂരമായ വാക്കുകള്‍ അവളുടെ മനസില്‍ കനത്ത ദുഃഖം നിറച്ചു കൊണ്ടിരുന്നു. തന്നെ എന്ത് പറഞ്ഞാലും വിഷമമില്ല, പക്ഷെ വാസുവേട്ടനെ പറയുമ്പോള്‍ തനിക്ക് സഹിക്കാന്‍ പറ്റുന്നില്ല; വിങ്ങിപ്പൊട്ടുകയാണ് മനസ്. എവിടെയാണാവോ വാസുവേട്ടന്‍! എങ്ങോട്ടാണ് പോയത് എന്നൊരു പിടിയുമില്ല. അമ്മയും തനിക്കെതിരെ തിരിഞ്ഞു എന്ന തോന്നലുകൊണ്ടാണ് കൊണ്ടാണ് ഏട്ടന്‍ ഫോണ്‍ പോലും ചെയ്യാത്തത്. എല്ലാം തന്റെ തെറ്റാണ്..താന്‍ കാരണമാണ് ഇതെല്ലാം സംഭവിച്ചത്..അവള്‍ കഠിനമായ വ്യഥയോടെ ഓര്‍ത്തു.
“ഇന്നാ..ഇത് പോലീസ് സ്റ്റേഷനിലെ നമ്പരാണ്..എസ് ഐ ഇത് എല്ലാവരുടെ കൈയിലും കൊടുക്കാന്‍ പറഞ്ഞു..ആ നാശം പിടിച്ചവന്‍ കാരണം ഇനിയും വല്ല പൊല്ലാപ്പും ആരേലും ഉണ്ടാക്കിയാല്‍ അങ്ങോട്ട്‌ വിളിച്ചു പറയണം..നിന്റെയാ വൃത്തികെട്ട മോളോടും പറഞ്ഞേക്ക്..”

Leave a Reply

Your email address will not be published. Required fields are marked *