മൃഗം – 5

മലയാളം കമ്പികഥ – മൃഗം – 5

വാസുവിനെയും കൂട്ടി കൊച്ചിയില്‍ എത്തിയ പുന്നൂസ് വണ്ടി വീടിനടുത്ത് എത്താറായപ്പോള്‍ നിര്‍ത്തിയിട്ടു ഭാര്യയ്ക്ക് ഫോണ്‍ ചെയ്തു.

“ങാ റോസീ..ഡോണ വീട്ടിലുണ്ടോ?” മറുഭാഗത്ത് ഭാര്യ ഫോണെടുത്തപ്പോള്‍ അയാള്‍ ചോദിച്ചു.

“ഇല്ല… എന്താ ഇച്ചായാ?”

“ഞാന്‍ ഇന്നലെ പറഞ്ഞില്ലേ വാസുവിന്റെ കാര്യം? അവനെയും കൂട്ടി അങ്ങോട്ട്‌ വരാനാണ്..തല്‍ക്കാലം അവള്‍ തന്നെ പരിചയപ്പെടെണ്ട എന്നാണ് വാസു പറഞ്ഞത്…”

“ഓ..ശരി..ഇച്ചായന്‍ വേഗം വാ”

“ഉം”

മലയാളം കമ്പികഥ – മൃഗം – 1

മലയാളം കമ്പികഥ – മൃഗം – 2

മലയാളം കമ്പികഥ – മൃഗം – 3

മലയാളം കമ്പികഥ – മൃഗം – 4

 

അയാള്‍ വാസുവിനെ നോക്കി ചിരിച്ച ശേഷം വണ്ടി മുന്‍പോട്ടെടുത്തു. ധനികന്മാര്‍ താമസിക്കുന്ന ഒരു കോളനിയിലേക്ക് ആ കാര്‍ നീങ്ങി. ആദ്യമായി സിറ്റിയില്‍ എത്തിയ വാസു പുറത്തുള്ള കാഴ്ചകള്‍ ലേശം കൌതുകത്തോടെ നോക്കി ഇരിക്കുകയായിരുന്നു. ഒരു കൊട്ടാരസദൃശമായ വീട്ടിലേക്ക് കാര്‍ ഒഴുകിയെത്തി നിന്നപ്പോള്‍ പുന്നൂസിനൊപ്പം വാസു പുറത്തിറങ്ങി. പോര്‍ച്ചില്‍ കിടക്കുന്ന പുതിയ മോഡല്‍ ബെന്‍സും അടുത്തുതന്നെ ഇരിക്കുന്ന ഒരു പഴയ സ്കൂട്ടറും വാസു ശ്രദ്ധിച്ചു. അപരിചിതമായ പുതിയ സ്ഥലത്ത് എത്തിയതിന്റെ ഒരു അവനുണ്ടായിരുന്നു. താനേതോ അന്യനാട്ടില്‍ എത്തിപ്പെട്ട ഒരു പ്രതീതി.

“വരൂ വാസു…”

പുഞ്ചിരിയോടെ പുന്നൂസ് അവനെ വിളിച്ചു. വാസു അയാളുടെ ഒപ്പം ആ വീടിനുള്ളിലേക്ക് കയറി. ആഡംബരം അതിന്റെ പാരമ്യത്തില്‍ വാസു ദര്‍ശിച്ചു. വിശാലമായ ലിവിംഗ് റൂമില്‍ എല്ലാവിധ അത്യാധുനിക ആഡംബര വസ്തുവകകളും ഉണ്ടായിരുന്നു.
“ഇരിക്ക്..റോസീ..ചായ എടുക്ക്” ഉള്ളിലേക്ക് നോക്കി പുന്നൂസ് വിളിച്ചു പറഞ്ഞു.

“ദേ എത്തി ഇച്ചായാ..” ഉള്ളില്‍ നിന്നും ഒരു സ്ത്രീയുടെ ശബ്ദം വാസു കേട്ടു.

“വീടെങ്ങനെ? കൊള്ളാമോ?”

പുന്നൂസ് അവനെതിരെ ഇരുന്നു ചോദിച്ചു. വാസു ചിരിച്ചതല്ലാതെ മറുപടി നല്‍കിയില്ല. അല്പം കഴിഞ്ഞപ്പോള്‍ മെലിഞ്ഞ് ഉയരം കൂടിയ സുന്ദരിയായ ഒരു സ്ത്രീ രണ്ടു കപ്പുകളില്‍ ചായയുമായി വരുന്നത് വാസു കണ്ടു. സാരിയും ബ്ലൌസുമായിരുന്നു അവരുടെ വേഷം.

“ഇതാണ് എന്റെ ഭാര്യ..റോസ്‌ലിന്‍…”

പുന്നൂസ് അവളില്‍ നിന്നും ചായ വാങ്ങി വാസുവിന് നല്‍കിയ ശേഷം അവളെ അവനു പരിചയപ്പെടുത്തി. റോസ്‌ലിന്‍ അവനെ നോക്കി കൈകള്‍ കൂപ്പി. കണ്ടാല്‍ ഒരു മുപ്പതിലേറെ അവര്‍ക്ക് മതിക്കില്ല എന്ന് വാസുവിന് തോന്നി. ഒട്ടും കൊഴുപ്പില്ലാത്ത ഒതുങ്ങിയ ശരീരം. നല്ല കുലീനത്വമുള്ള സുന്ദരമായ മുഖം. ഒരു കോടീശ്വരന്റെ ഭാര്യ എന്ന അഹങ്കാരമോ ജാഡയൊ ലവലേശം ഇല്ലാത്ത മുഖഭാവം. കഴുത്തില്‍ ഒരു കനംകുറഞ്ഞ മാലയല്ലാതെ ഒരു തരി സ്വര്‍ണ്ണം പോലും ദേഹത്തെങ്ങുമില്ല.

“ഇരിക്കടി..” പുന്നൂസ് ഭാര്യയോട് പറഞ്ഞു. അവള്‍ അയാളുടെ അരികിലായി അതെ സോഫയില്‍ ഇരുന്നു കൌതുകത്തോടെ വാസുവിനെ നോക്കി.

“വാസു..ഇച്ചായന്‍ മോനെ കുറിച്ച് എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. അതേപോലെ ഞങ്ങളുടെ പ്രശ്നവും മോനോട് പറഞ്ഞു കാണുമല്ലോ..ഞങ്ങള്‍ വളരെ ഭീതിയിലാണ് ജീവിക്കുന്നത്..മോള് പുറത്തേക്ക് പോയി തിരികെ വരുന്നത് വരെ ഉള്ളില്‍ തീയാണ്….” റോസ്‌ലിന്‍ പറഞ്ഞു…
വാസു തലയാട്ടി.

“ഗീവര്‍ഗീസ് അച്ചന്‍ ഞങ്ങളുടെ ജീവിതത്തിലെ വളരെ വേണ്ടപ്പെട്ട ഒരാളാണ്..അദ്ദേഹം നിന്റെ പേര് പറഞ്ഞപ്പോള്‍ ഇച്ചായനോ എനിക്കോ രണ്ടാമതൊന്ന് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല..മോനെ..ഇനി ഞങ്ങളുടെ മോള്‍ടെ ജീവന്‍ നീയാണ് സംരക്ഷിക്കേണ്ടത്..നീ അത് ചെയ്യും എന്ന് ഞാന്‍ വിശ്വസിച്ചോട്ടെ?” അവരുടെ സ്വരം ആര്‍ദ്രമായിരുന്നു.

“അമ്മ..ക്ഷമിക്കണം..ഞാന്‍ അങ്ങനെ വിളിക്കുന്നതില്‍ വിരോധമുണ്ടോ..” വാസു പറയാന്‍ വന്നത് അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയിട്ടു ചോദിച്ചു.

റോസ്ലിന്റെ കണ്ണുകളില്‍ പെട്ടെന്ന് നനവ് പടരുന്നതും വല്ലാത്തൊരു ആനന്ദം അവയില്‍ അലയടിക്കുന്നതും വാസു കണ്ടു. അവള്‍ ഇല്ലെന്നു തലയാട്ടിയ ശേഷം മെല്ലെ കണ്ണുകള്‍ തുടച്ചു.

“അമ്മ പേടിക്കണ്ട..ഈ നിമിഷം മുതല്‍ ഞാന്‍ എന്റെ പുതിയ ജോലിയിലാണ്…എന്റെ ജീവന്‍ ഈ ദേഹത്ത് ഉള്ള നിമിഷം വരെ, അമ്മയുടെ മകള്‍ സുരക്ഷിതയായിരിക്കും…ആരില്‍ നിന്നാണോ അമ്മയുടെ മോള്‍ക്ക് ഭീഷണി ഉള്ളത്, ആ ഭീഷണി പൂര്‍ണ്ണമായി ഇല്ലാതായി എന്ന് നിങ്ങള്‍ക്ക് ബോധ്യമാകുന്ന നാളില്‍ മാത്രമേ ഞാന്‍ ഈ സ്ഥലത്ത് നിന്നും പോകൂ….” വാസു പറഞ്ഞു.

പുന്നൂസ് അഭിമാനത്തോടെ ഭാര്യയെ നോക്കി.

“വാസൂ..ഞങ്ങളുടെ മകള്‍ ഒരു പ്രത്യേക സ്വഭാവക്കാരിയാണ്.. അവള്‍ക്ക് എത്ര ശക്തമായ സെക്യൂരിറ്റി നല്‍കാനും ഞങ്ങള്‍ക്ക് സാധിക്കും..പക്ഷെ അവള്‍ക്ക് അതിഷ്ടമല്ല…തന്നെയുമല്ല ഒരു പെണ്‍കുട്ടിയെ വിശ്വസിച്ച് ഇവരെയൊന്നും ഏല്‍പ്പിക്കാനും ഞങ്ങള്‍ക്ക് മനസില്ല….അതുകൊണ്ടാണ് വിശ്വസിക്കാവുന്നതും കഴിവുള്ളതുമായ ആരെയെങ്കിലും കിട്ടുമോ എന്ന് ഞങ്ങള്‍ അന്വേഷിച്ചത്..അങ്ങനെ ഒരാളെ കിട്ടാന്‍ പ്രയാസമാണ് എന്നറിയാമായിരുന്നു.. അതുകൊണ്ട് തന്നെ നിന്നെ ദൈവമാണ് ഞങ്ങളുടെ മുന്‍പില്‍ എത്തിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു..” റോസ്‌ലിന്‍ തന്റെ സന്തോഷം മറച്ചു വയ്ക്കാതെ അവനോടു പറഞ്ഞു.

“സര്‍..മകളുടെ ഫോട്ടോ ഉണ്ടോ?” വാസു ചോദിച്ചു.
“ദാ..അതാണ് മകള്‍”

ഭിത്തിയില്‍ വലിയ പോസ്റ്റര്‍ പോലെ ഒട്ടിച്ചിരുന്ന അതിസുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രം കാട്ടി പുന്നൂസ് പറഞ്ഞു. വാസു നോക്കി. ആ മുഖത്തെ സൌന്ദര്യത്തെക്കാള്‍ ഏറെ അവനെ ആകര്‍ഷിച്ചത്, അതില്‍ വിളയാടിയിരുന്ന നിഷ്കളങ്കതയാണ്.

“ശരി എങ്കില്‍ പോകാം സര്‍ എന്റെ താമസ സ്ഥലത്തേക്ക്” അവളുടെ മുഖം ഹൃദിസ്ഥമാക്കിയ ശേഷം വാസു ചോദിച്ചു.

“മോനെ..നിനക്ക് ഇവിടെ നിന്നും ആഹാരം തരണം എന്നുണ്ട്..പക്ഷെ മകള്‍ നിന്നെ അറിയണ്ട എന്ന് പറഞ്ഞത് കൊണ്ട്..അതിനി മറ്റൊരിക്കല്‍ ആകാം” റോസ്‌ലിന്‍ പറഞ്ഞു.

“അത് സാരമില്ല അമ്മെ..മോള്‍ ഇല്ലാത്ത നേരം നോക്കി ഞാന്‍ വന്നു കഴിച്ചോളാം”

റോസ്‌ലിന്‍ ചിരിച്ചുപോയി അത് കേട്ടപ്പോള്‍.

“ഇവന്‍ ഭയങ്കര ശാപ്പാട്ടുരാമന്‍ ആണെന്നാ അച്ചന്‍ പറഞ്ഞത് കേട്ടോടി റോസി” പുന്നൂസ് പറഞ്ഞു.

“അത് ശരി..അപ്പോള്‍ അച്ചന്‍ അതും പറഞ്ഞു അല്ലെ..ഞാന്‍ കാണട്ടെ..രണ്ടു വര്‍ത്തമാനം എനിക്ക് പറയാനുണ്ട് അങ്ങേരോട്..” വാസു കപട ഗൌരവം നടിച്ചു പറഞ്ഞു.

“എടാ നീ അച്ചനെ ഒന്നും പറയല്ലേ..അച്ചന്‍ തമാശയായി പറഞ്ഞതാ..ങാ എടി റോസീ ഞങ്ങള്‍ ഇറങ്ങുന്നു..ഞാന്‍ പോയിട്ട് വരാം..”

റോസ്‌ലിന്‍ തലയാട്ടി. വാസു അവളെ നോക്കി പുഞ്ചിരിച്ചിട്ട് പുന്നൂസിന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *