“എന്റെ ഭഗവാനെ..എന്നെ അവന്റെ കൈയില്‍ ഇട്ടുകൊടുക്കല്ലേ” എന്ന് ഉറക്കെ കരഞ്ഞു വിളിച്ചുകൊണ്ട് തന്റെ അവസാനത്തെ ഊര്‍ജ്ജത്തിന്റെ കണികയും സ്വരുക്കൂട്ടി അവള്‍ മുന്‍പോട്ടു കുതിച്ചു. സ്റ്റാന്‍ലി അവളുടെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞിരുന്നു. ദിവ്യയ്ക്ക് തന്റെ കാലുകള്‍ കുഴയുന്നത് മനസിലായി.
