മൃഗം – 9 1

“ഉം..നല്ല മുഴുപ്പ്..എത്രാടി നിന്റെ ബ്രാ സൈസ്?” രുക്മിണിയുടെ മുലകളില്‍ ഞെക്കിക്കൊണ്ട് അവളുടെ മുന്‍പില്‍ നിന്നിരുന്നവന്‍ ചോദിച്ചു.

“ത്ഫൂ നായെ..കൈ എടുക്കടാ..”
രുക്മിണി കോപത്തോടെ അവന്റെ മുഖത്തേക്ക് തുപ്പി. അവന്‍ ചിരിച്ചുകൊണ്ട് മുഖം അവളുടെ ബ്ലൌസിന് മീതെ ഉരച്ചു തുപ്പല്‍ തുടച്ചു; പിന്നെ അവളുടെ ബ്ലൌസ് വലിച്ചു കീറി. കുതറാന്‍ നോക്കിയ രുക്മിണിയെ അവന്‍ ശക്തമായിത്തന്നെ പ്രഹരിച്ചു. അവളുടെ ബോധം മറയുന്നത് ദിവ്യ കണ്ടു. തന്റെ അമ്മയെ അവന്മാര്‍ പിച്ചി ചീന്തും…പോലീസ് ഇത്ര നേരമായിട്ടും വന്നിട്ടുമില്ല..എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു..ഇല്ലെങ്കില്‍..ഇല്ലെങ്കില്‍..

“എടാ നായ്ക്കളെ..ഇവിടെ ഉണ്ടെടാ ഞാന്‍..ഇപ്പോള്‍ പോലീസ് എത്തുമെടാ ഇവിടെ…നിനക്കൊക്കെ എന്നെയല്ലേ വേണ്ടത്..നീയൊക്കെ ആണാണെങ്കില്‍ വാ..വന്നു പിടിക്ക്” ജനലിലൂടെ നോക്കി ദിവ്യ അലറി.

“എടാ ദാ അവള്‍..പിടിക്കെടാ അവളെ” രുക്മിണിയെ വിട്ട് പിന്നില്‍ നിന്നിരുന്നവന്‍ അലറി.

മൂവരും ഒരേപോലെ പുറത്തേക്ക് കുതിച്ചു.

“മോളെ…..” രുക്മിണി നിലവിളിച്ചുകൊണ്ട് താഴേക്ക് വീണു. തന്റെ മകളെ ആ നരാധമന്മാര്‍ പിച്ചി ചീന്തും എന്ന് മനസിലാക്കിയ രുക്മിണി ഉറക്കെ കരഞ്ഞു. പെട്ടെന്ന് അവള്‍ എഴുന്നേറ്റ് ചെന്നു ശങ്കരന്റെ കെട്ടഴിച്ചു.

“ചേട്ടാ..വേഗം എന്തെങ്കിലും ചെയ്യ്‌..നമ്മുടെ മോള്‍..”

രുക്മിണി നിലവിളിച്ചുകൊണ്ട് മാറത്തടിച്ചു. ശങ്കരന്‍ വായില്‍ നിന്നും തുണി നീക്കിയ ശേഷം വേഗം ചെന്നു കതകടച്ചുപൂട്ടി. പിന്നെ ഓടി ഫോണിനരുകില്‍ എത്തി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു. രവീന്ദ്രന്‍ തന്നെയാണ് ഫോണെടുത്തത്.

“ഹലോ സാറെ ഞാനാ ശങ്കരന്‍..ഇവിടെ ആരോ അതിക്രമിച്ചു കയറി ഞങ്ങളെ കുറെ ഉപദ്രവിച്ചു..എന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു..നിങ്ങള്‍ ഉടനെ ഇങ്ങോട്ടൊന്ന് വരണം..എന്റെ മോളുടെ ജീവന്‍ അപകടത്തിലാണ്….” ശങ്കരന്‍ പാതി കരഞ്ഞും പാതി വിറച്ചും കൊണ്ടാണ് സംസാരിച്ചത്.

“ഇവിടെ വണ്ടി ഇല്ല..കിട്ടിയാലുടന്‍ എത്താം” ഫോണ്‍ കട്ടായി. ശങ്കരന്‍ വീണ്ടും വിളിച്ചു. അതെ മറുപടി തന്നെയാണ് കിട്ടിയത്.

“എന്താ ചേട്ടാ…പോലീസ് വരില്ലേ..അയ്യോ എന്റെ മോളെ രക്ഷിക്കോ.. അവളെന്തിനാണ് അവര്‍ക്ക് പിടി കൊടുത്തത്…ചേട്ടാ എന്തെങ്കിലും ചെയ്യ്‌ ചേട്ടാ…..”
രുക്മിണി നെഞ്ചത്തടിച്ചു നിലവിളിച്ചു. ശങ്കരന്‍ എന്ത് ചെയ്യണമെന്നറിയാതെ അശക്തനായി നിലത്തു കുന്തിച്ചിരുന്നു. ഈ കനത്ത മഴയത്ത്, അര്‍ദ്ധരാത്രി ആരാണ് തങ്ങളെ സഹായിക്കുക. തൊട്ടടുത്ത് വീടുകള്‍ പോലുമില്ല. പെട്ടെന്ന് അയാള്‍ ചാടി എഴുന്നേറ്റു..

“രുക്മിണി..നീ കതക് ഉള്ളില്‍ നിന്നും അടയ്ക്ക്..ഞാന്‍ ഉടനെ വരാം..ഞാനോ ദിവ്യയോ അല്ലാതെ ആരു വന്നാലും കതക് തുറക്കരുത്…നീയൊരു വെട്ടുകത്തി എടുത്തു കൈയില്‍ വച്ചോ..ആരെങ്കിലും അതിക്രമിച്ചു കയറിയാല്‍ വെട്ടി അരിഞ്ഞെക്ക്..ഞാനെന്റെ മോളെ രക്ഷിക്കാന്‍ പറ്റുമോ എന്നൊന്ന് നോക്കട്ടെ…” അയാള്‍ പറഞ്ഞു. രുക്മിണി കരഞ്ഞുകൊണ്ട് തലയാട്ടി. ശങ്കരന്‍ ഉള്ളില്‍ ചെന്നു ടോര്‍ച്ച് എടുത്ത് വേഗം മഴയത്തേക്കിറങ്ങി.

ഈ സമയത്ത് ദിവ്യ ഓടുകയായിരുന്നു. അവള്‍ക്ക് പിന്നാലെ വണ്ടിയില്‍ അറേബ്യന്‍ ഡെവിള്‍സും. റോഡിലൂടെ കുറെദൂരം ഓടിയ ദിവ്യയുടെ പിന്നാലെ രണ്ടു വശത്തേക്കും വെള്ളം തെറിപ്പിച്ചുകൊണ്ട് വണ്ടി കുതിക്കുകയായിരുന്നു. വണ്ടി തന്റെ സമീപത്തേക്ക് പാഞ്ഞടുക്കുന്നത് മനസിലാക്കിയ ദിവ്യ വേഗം അടുത്തുകണ്ട ഒരു ഇടവഴിയിലേക്ക് ഓടിക്കയറി. ആ വഴിയിലൂടെ വണ്ടി കയറി വരില്ല എന്നവള്‍ക്ക് അറിയാമായിരുന്നു. ആ ഊടുവഴിയിലൂടെ ലക്ഷ്യമില്ലാതെ അവള്‍ ഓടി.

“നായിന്റെ മോളെ ഓടിച്ചിട്ട്‌ പിടിക്കടാ…” വണ്ടി ചവിടി നിര്‍ത്തി മാലിക്ക് അലറി.

“നിങ്ങള്‍ ഇവിടിരിക്ക്..ഞാനേറ്റു അവളുടെ കാര്യം”

ഓട്ടത്തില്‍ വിദഗ്ധനായ സ്റ്റാന്‍ലി ശക്തിയേറിയ വെളിച്ചമുള്ള ടോര്‍ച്ചുമായി പുറത്തിറങ്ങി പറഞ്ഞു. ദിവ്യ ഇടവഴിയിലൂടെ ജീവനും കൊണ്ട് പായുകയായിരുന്നു. പിന്നാലെ ശക്തിയേറിയ വെളിച്ചം തന്റെ മേല്‍ അടിക്കുന്നത് അവള്‍ കണ്ടു. സകല ശക്തിയും എടുത്ത് അവള്‍ ഓടി. വെള്ളം കെട്ടിനിന്നിരുന്ന ആ വഴിയിലൂടെയുള്ള ഓട്ടം ദുസ്സഹമായിരുന്നു. പക്ഷെ നിന്നാല്‍ തന്നെ അവര്‍ പിച്ചിച്ചീന്തും എന്നവള്‍ക്ക് അറിയാമായിരുന്നു. അമ്മയെ വിട്ടിട്ട് തന്റെ പിന്നാലെ അവര്‍ വന്നതില്‍ അവള്‍ക്ക് സന്തോഷമേ ഉള്ളായിരുന്നു. തന്നെ അവന്മാര്‍ പിടിച്ചു കൊന്നാലും അമ്മയെ തനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞല്ലോ. ഈ ജന്മം കൊണ്ട് തന്റെ അമ്മയ്ക്ക് അങ്ങനെയെങ്കിലും ഒരു സഹായം ചെയ്യാന്‍ തനിക്ക് സാധിച്ചല്ലോ എന്ന സന്തോഷത്തോടെ താന്‍ മരിക്കും. ദിവ്യ ഇരുട്ടിലൂടെ, പിന്നില്‍ നിന്നും വരുന്ന വെളിച്ചത്തെ ഭയന്ന് ഓടി.
അവള്‍ ഏറെക്കുറെ തളര്‍ന്നു തുടങ്ങിയിരുന്നു. പക്ഷെ നിന്നാല്‍ താന്‍ പിച്ചി ചീന്തപ്പെടും..ദിവ്യ സകല ശക്തിയും സംഭരിച്ച് ഓടി. ഒരു പുള്ളിപ്പുലിയെപ്പോലെ, കരട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ്‌ നേടിയ സ്റ്റാന്‍ലി അവള്‍ക്ക് പിന്നാലെ മിന്നല്‍ പോലെ പാഞ്ഞടുക്കുകയായിരുന്നു. തന്റെ പിന്നാലെയുള്ള വെളിച്ചം തന്നോട് സമീപിക്കുന്നത് കണ്ട ദിവ്യ ഉറക്കെ കരഞ്ഞുകൊണ്ട് ഓടി. രക്ഷിക്കണേ ദൈവമേ എന്നവള്‍ ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു. താന്‍ എവിടെക്കാണ്‌ ഓടുന്നത് എന്നുപോലും അവള്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. തനിക്ക് പിന്നാലെ വരുന്നയാള്‍ ഏതാണ്ട് തൊട്ടടുത്തെത്തി എന്ന് ദിവ്യ ഞെട്ടലോടെ അറിഞ്ഞു. അവള്‍ക്ക് ശരീരവും മനസും തളരുന്നതുപോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *