രണം – 2 5അടിപൊളി 

അത് കേട്ട് ആദി ചിരിച്ചു കൊണ്ട് ജോലിയിലേക് ശ്രദ്ധ തിരിച്ചു…മാധവും…

——-

കോളേജിൽ വന്നു രണ്ട് ആഴ്ച കഴിഞ്ഞിരുന്നു…പുതിയ കൂട്ടുകാർ കോളേജ് ഒക്കെ ആയി ദേവിക പയ്യെ പൊരുത്തപെട്ടു വരുന്ന സമയം

താമസം കോളേജ് ഹോസ്റ്റലിൽ ആയിരുന്നു…. ആഴ്ചയിൽ വീട്ടിൽ വന്നു പോകുക ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്..

ആദ്യം കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുനെങ്കിലും പിന്നീട് അതുമായി അവൾ പൊരുത്തപ്പെട്ടിരുന്നു

എന്നാൽ അവൾ കാരണം കുറച്ചു പേർക്ക് ഉള്ളിൽ ദേഷ്യം നിറഞ്ഞു തുടങ്ങിയിരുന്നു…

ആരെയും പേടിയില്ലാതെ ഇഷ്ടമുള്ളത് പോലെ ജീവിക്കുന്ന അവളെ ആ കോളേജിൽ പല നിയമങ്ങൾ ഉണ്ടാക്കി ഭരിച്ചുകൊണ്ടിരുന്ന ചിലർക്ക് ദഹിച്ചിരുന്നില്ല…അതിൽ രണ്ടു പേർ ആയിരുന്നു അനുരാധയും ഡിക്സണും..

അങ്ങനെ ഒരു ദിവസം കോളേജ് സമയം കഴിഞ്ഞു ലൈബ്രറിയിൽ ഇരിക്കുകയായിരുന്നു ദേവിക…

അവിടെ ഒരു മൂലയിലുള്ള ടേബിളിൽ സ്നേഹയുടെയൊപ്പം ബുക്ക് വായിച്ചു കൊണ്ടിരുന്ന അവളുടെ തോളിൽ പെട്ടെന്നാണ് ഒരു പെണ്ണ് കൈ വച്ചത്

അവൾ തിരിഞ്ഞ് നോക്കിയപ്പോൾ അവൾ ദേവികയെ നോക്കി ചിരിച്ചു…

“ഇത് അനുരാധ ചേച്ചിയുടെ സീറ്റ്‌ ആണ്.. ചേച്ചി ഇപ്പോൾ വരും.. മാറിക്കൊടുക്കണം അപ്പോഴേക്കും.. “

അത് കേട്ട ദേവുവിന്റെ മുഖം മാറിയെങ്കിലും അവൾ ഒന്നും പറഞ്ഞില്ല..

“വാ പോകാം…എന്തിനാ ഒരു പ്രശനം ഉണ്ടാക്കുന്നെ “

സ്നേഹ അത് പറഞ്ഞു എഴുന്നെല്കാൻ നോക്കിയ സമയം ദേവു അവളെ പിടിച്ചു ഇരുത്തി

“എവിടേം പോണില്ല…വരട്ടെ അപ്പൊ നോക്കാം “

അത് കേട്ട സ്നേഹ പേടിച്ചു…അനുരാധ ആയി ഒരു പ്രശ്നം ഉണ്ടായാൽ അത് ചെറിയ രീതിയിൽ നിൽക്കില്ല എന്ന് അവൾക് നന്നായി അറിയാം…

സ്നേഹ പേടിയോടെയാണ് ഇരുന്നതെങ്കിലും ദേവു ഒന്നും കാര്യമാക്കാതെ അവളുടെ കാര്യത്തിൽ ശ്രദ്ധിച്ചിരുന്നു…

അപ്പോഴാണ് അനുരാധ ലൈബ്രറിയിലേക് കയറി വന്നത്…

അവൾ എന്നത്തേയും പോലെ ആ സീറ്റിലേക് നടന്നു വന്നപ്പോഴാണ് അവിടെയിരുന്നു ദേവു പഠിക്കുന്നത് കണ്ടത്…

അത് കണ്ടതും അവളുടെ മുഖം മാറി…

കണ്ണിൽ ദേഷ്യം ഒരു നിമിഷം വന്നെങ്കിലും അവൾ അത് പുറമെ കാണിക്കാതെ ഒരു ചിരിയോടെ നടന്നു ദേവുവിന്റെ ടേബിളിന് മുന്നിലായ് വന്നു നിന്നു ആ ടേബിളിൽ കൈ വച്ചു കൊണ്ട്..

അനുരാധയെ കണ്ടതും സ്നേഹ പേടിയോടെ എഴുന്നേൽക്കാൻ നോക്കിയെങ്കിലും ദേവു അവളെ പിടിച്ചു വച്ചു..

അത് കണ്ട് അനുരാധ ചിരിച്ചു

“ഇത് ഞാൻ എപ്പഴും ഇരിക്കാറുള്ള സീറ്റാണ്…വേറെയാരും ഈ സമയത്ത് ഇവിടെ ഇരിക്കാറില്ല…സാരില്ല…ഇപ്പൊ മനസ്സിലായി കാണുമല്ലോ.. അപ്പൊ എഴുനേറ്റു പോയാൽ എനിക്ക് ഇരിക്കാമായിരുന്നു “

അത് കേട്ട ദേവു അവളെ തല ഉയർത്തി നോക്കി.. ശേഷം അവളുടെ സീറ്റിലേക്കും..

“ഇവിടെ പേരൊന്നും എഴുതിയത് കണ്ടില്ല…സോറി ഞാൻ ഒരു 20 മിനുട്ട് കഴിഞ്ഞാൽ പോകും…ഒന്നുകിൽ അത് വരെ കാത്തിരിക്കാം…അല്ലെങ്കിൽ വേറെ സീറ്റിൽ ഇരിക്കാം.. “

അത് പറഞ്ഞു അവൾ പിന്നെയും ബുക്കിലേക് തന്നെ നോക്കി

എന്നാൽ ദേവുവിന്റെ മറുപടി അനുരാധയ്ക്കു അപമാനിച്ചതുപോലെ ആണ് തോന്നിയത്…

അവിടെ ഉണ്ടായിരുന്ന ബാക്കി ഉള്ളവരും അത് കേട്ടിരുന്നു….

അവൾ ദേഷ്യത്തിൽ നോക്കിയ ശേഷം അവിടെ നിന്നും പുറത്തേക് നടന്നു

“ചേച്ചി…അവൾക്ക് എന്തൊരു അഹങ്കാരം ആണ്…. “

അത് കേട്ട അനുരാധ അവളെ നോക്കി

“അഹങ്കാരം ഒക്കെ തീർന്നോളും…ഞാൻ ആരാ എന്താ എന്നൊക്കെ മനസ്സിലാകുമ്പോൾ…അധിക കാലം അവളിങ്ങനെ നടക്കില്ല…”

പകയോടെ ആയിരുന്നു അനുരാധ അത് പറഞ്ഞത്…അവളുടെ കണ്ണിൽ തന്നെ അപമാനിച്ച ദേവികയോടുള്ള ദേഷ്യം മാത്രമായിരുന്നു അപ്പോൾ…

ഇതേ സമയം ഒരാളുടെ കണ്ണുകൾ ദേവുവിൽ മാത്രം തറച്ചു നിന്നിരുന്നു…

തുടരും….

Updated: June 19, 2025 — 11:03 pm

Leave a Reply

Your email address will not be published. Required fields are marked *