“ആരാടാ നായെ നീ…അഴിച് വിടെടാ.. അല്ലെങ്കിൽ നിന്നെ വെറുതെ വിടില്ല…കൊന്നു തല്ലും പട്ടി നിന്നെ.. “
അതിന് അയാൾ എന്നാൽ ചിരിച്ചു കൊണ്ട് അവന്റെ മുന്നിലെ കസേരയിൽ ഇരുന്നു
ശേഷം കയ്യിൽ ഉണ്ടായിരുന്ന ചുറ്റിക കൊണ്ട് അവന്റെ താടി പൊക്കി അവന്റെ നേരെ ലെവലിൽ മുഖം എത്തിച്ചു
“രാകേഷ്…. അല്ലെ…മാറിപ്പോയിട്ടില്ലല്ലോ…ഇനി എനിക്ക് ആൾ മാറിപോയെന്ന് തോന്നരുത് അതാ “
അത് കേട്ടതും ദേഷ്യത്തിൽ അവൻ ചിരിച്ചു
“ഡാ…എന്റെ ദേഹത്തു തൊട്ടത്
ഡിക്സൺ അറിഞ്ഞാൽ…”
അത്രയേ അവന് പറയാൻ കഴിഞ്ഞുള്ളു.. അപ്പോഴേക്കും ആ ചുറ്റിക അവന്റെ താടിയെല് തകർത്തു കൊണ്ട് അവന്റെ വലത് തടിയിൽ അമർന്നിരുന്നു…
അവന്റെ വായിൽ നിന്നും ചോര തെറിച്ചു വേദന കൊണ്ട് അവൻ അലറി പോയിരുന്നു
എന്നാൽ മുന്നിൽ ഇരുന്ന അയാൾ വായിൽ ചോര നിറഞ്ഞു ഭയത്തോടെ നിക്കുന്ന അവനെ നോക്കി ചിരിച്ചു
“നിന്റെ ഡിക്സൺ പടമായെടാ…ഞാൻ തന്നെയാ…തല്ലി കൊന്നു ആർക്കും കാണാൻ കഴിയാത്ത സ്ഥലത്തേക്ക് ഞാൻ പറഞ്ഞു വിട്ടിട്ടുണ്ട്…”
അത് കേട്ടതും അവന്റെ മുഖത്തെ ഭയം കൂടി.. അവൻ എന്തോ പറയാൻ ശ്രമിച്ചെങ്കിലും താടിയെല് ഒടിഞ്ഞത് കൊണ്ട് തന്നെ അവന് അതിനു കഴിയുന്നില്ലായിരുന്നു
അയാൾ എന്നാൽ ആ ചുറ്റിക കൊണ്ട് അവന്റെ കയ്യിലെ ഓരോ വിരലുകളായി ഓടിയ്ക്കാൻ തുടങ്ങിയിരുന്നു..
രാകേഷ് വേദന കൊണ്ടും നിസ്സഹായ അവസ്ഥ കൊണ്ടും പിടഞ്ഞു കൊണ്ടിരുന്നു…മുഖം ചോര കൊണ്ടും കണ്ണ് നീര് കൊണ്ടും കുതിർന്നു തുടങ്ങിയിരുന്നു
ശേഷം അയാൾ ചിരിച്ചു കൊണ്ട് എഴുനേറ്റു ആ റൂമിന്റെ സൈഡിൽ നിന്നും ഒരു വയർ കഷ്ണം എടുത്തു kond വന്നു…
അത് കണ്ട രാകേഷ് വേദന കൊണ്ട് പിടഞ്ഞു…വേണ്ട എന്ന പോലെ മൂളുകയും തലയാട്ടുകയും ചെയ്തു
എന്നാൽ രാകേഷിന്റെ ശബ്ദം അയാൾ കേട്ടില്ല…കേട്ട ഭാവം നടിച്ചില്ല
അവന്റെ കാൽ വിരലുകളിലായി ആ വയറുകൾ അവൻ ചുറ്റി ശേഷം മറ്റൊരു വയർ അവന്റെ ഒടിഞ്ഞു തൂങ്ങിയ വിരലുകളിൽ ചുറ്റി.. വയറിന്റെ അറ്റം മുറിവിലേക് കുത്തിയിറക്കി വച്ചു..
അപ്പോഴേക്കും രാകേഷ് പ്രണാഭയം കൊണ്ട് കരഞ്ഞു തളർന്നിരുന്നു…
അയാൾ ചിരിച്ചു കൊണ്ട് അവന്റെ തലയിൽ തടവി കണ്ണിലേക്കു നോക്കി…
“നിന്റെ ബാക്കി കൂട്ടുകാരും പയ്യെ ഇതിലേക്കു വന്നോളും…ഒരാളെപ്പോലും ഞാൻ വെറുതെ വിടില്ല…കേട്ടോ.. “
അത് പറഞ്ഞു കൊണ്ട് അയാൾ മാറി നിന്നു കയ്യിലെ റിമോട്ടിലെ ഒരു സ്വിച്ചിൽ ഞെക്കിയതും രാകേഷ് ഷോക്കറ്റ് പിടയാൻ തുടങ്ങി
അയാൾ എന്നാൽ ആ കാഴ്ച്ച കണ്ടുരസിച്ചു….പ്രതികാരം…. അയാളത് ആസ്വദിക്കുകയായിരുന്നു…
——-
രാവിലെ ഉറങ്ങിയ ആദി കണ്ണ് തുറന്നപ്പോൾ സമയം ഏകദേശം 8 മണി ആയിരുന്നു….
ഒരു ദിവസം പൂർണമായും ഭക്ഷണം പോലും കഴിക്കാതെ ഉറങ്ങുന്നത് ആദിക്ക് ആദ്യത്തെ അനുഭവം ആയിരുന്നു
അവൻ ആ റൂമിൽ നിന്നും പുറത്തേക് ഇറങ്ങിയപ്പോൾ കാണുന്നത് അവർ സെറ്റ് ചെയ്ത ബീൻ ബാഗുകളിൽ ഒരെണ്ണത്തിൽ ഇരുന്നു തന്റെ ദ്രോണിൽ പണിയെടുക്കുന്ന മാധവിനെ ആയിരുന്നു
ആദി ഒന്നും മിണ്ടാതെ അടുത്ത് ചെന്നിരുന്നു അതിലേക് നോക്കി
“സത്യം പറ…ഇതിലെ ക്യാമറ വർക്ക് ആയില്ലേ…”
അത് കേട്ട മാധവ് അവനെയൊന്ന് നോക്കി..
“സത്യമായിട്ടും ഇല്ലെടാ….അയാൾ ഇതിന്റെ മേലെ ക്യാമറ കണ്ടത് കൊണ്ടല്ലെ.. അല്ലെങ്കിൽ ഒരു പ്രശ്നവും ഇല്ല…”
മാധവ് അത് പറഞ്ഞു അതിൽ തന്നെ പിന്നെയും പണിയുവാണ്
“ഡാ നീ പറഞ്ഞോ.. നന്ദനോട് ഞാൻ പറയില്ല.. സത്യം..”
അത് കേട്ടപ്പോൾ മാധവ് ചുറ്റുമോന്ന് നോക്കി ശേഷം അവനെയും
“ക്യാമറ വർക്ക് ഒക്കെ ആകും.. പക്ഷെ റെക്കോർഡിങ് നടക്കില്ല…അത് ശരിയാക്കാനുള്ള പണിയിലാണ് ഞാൻ.. “
“എടാ തെണ്ടി…. ആ നല്ല ഫ്ലാറ്റിൽ നിന്നും ഇവിടേക്ക് വരേണ്ടി വന്നത് തന്നെ ഇതുക്കൊണ്ടാണ്.. “
അത് കേട്ട മാധവ് ചിരിച്ചു
“ഡോണ്ട് വറി മോനെ…ഇനി ഒരു പ്രശ്നം ഉണ്ടാകാതെ നോക്കിയാൽ പോരെ…ഡൺ “
“മ്മ് ശരി…നീ എന്നാൽ ഇത് കൊണ്ട് വച്ച് വാ…കഴിക്കാൻ പോകാം.. “
അത് കേട്ടതും ചിരിച്ചു കൊണ്ട് അവൻ ആ ഡ്രോണുമെടുത്തു അകത്തേക്ക് പോകാൻ നോക്കിയ സമയമാണ് അവരുടെ ഫ്ലാറ്റിന്റെ ബെൽ അടിച്ചത്…
