ഇതിന്റെ പേരിൽ എത്ര ദിവസമായി എന്നെ ടോർചർ ചെയുന്നു…
എത്ര വട്ടം ഞാൻ സോൾവ് ആക്കാൻ ചെന്നു.. അനങ്ങിയോ…എവിടെ…
എനിക്ക് അവളോട് എന്താ ഇന്നലെ നീ ചോദിച്ചത്…ദേഷ്യം…നല്ല ദേഷ്യം…. ഇപ്പൊ കിട്ടിയ കവിൾ നോക്കി ഞാൻ കൊടുക്കും…എന്താ കാണണോ “
അത് പറഞ്ഞു അവരെ നോക്കിയപ്പോൾ ആ രണ്ട് പേരും അവനെ തുറിച്ചു നോക്കുക ആയിരുന്നു…
ഒരു നിമിഷം ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് അവനെയല്ല അവന്റെ പിന്നിലേക്ക് ആണ് നോക്കുന്നതെന്ന് അവന് മനസ്സിലായത്..
അവൻ തിരിഞ്ഞു നോക്കിയതും ഒരു നിമിഷം അവന്റെ ശ്വാസം തന്നെ നിലച്ചു പോയതുപോലെ അവന് തോന്നി
ശ്രുതി…. തൊട്ട് മുന്നിൽ ആയി കയ്യും കെട്ടി അവനെ തന്നെ നോക്കി നിൽക്കുന്നു…
അവന്റെ കൈ കാൽ അറിയാതെ വിറച്ചു പോയിരുന്നു അപ്പോൾ.. അവൾ എന്നാൽ അവന്റെ മുന്നിലേക്ക് നടന്നു നിന്നു
“എന്താ…എന്നെ തല്ലുന്നില്ലേ “
ആദി എന്നാൽ തരിച്ചു നിന്നു എന്ത് ചെയ്യണമെന്നറിയാതെ
എന്നാൽ അവൾ ഒന്നും പറയാതെ അവിടെ നിന്നും പോയി…. എന്നാൽ ആദിയെ അമ്പരിപ്പിച്ചത് അതൊന്നുമായിരുന്നില്ല…
അവളുടെ കണ്ണുകൾ…പൊതുവെ അവനെ കാണുമ്പോഴുള്ള ദേഷ്യം ആയിരുന്നില്ല….
തളർച്ച….സങ്കടം…അവൻ ഒന്ന് പകച്ചുപോയിരുന്നു അതിൽ..
——–
രാത്രി അടിച്ച മദ്യത്തിന്റെ കേട്ട് ഇതുവരെ ഇറങ്ങിയിരുന്നില്ല മൂന്നു പേർക്കും…അതുകൊണ്ട് തന്നെ ഓഫീസിൽ എത്തിയിട്ടും എല്ലാത്തിനും ഒരു മന്തത ആയിരുന്നു
കുറച്ചു നേരം സിസ്റ്റത്തിൽ നോക്കിയപ്പോൾ തന്നെ തല പെരുത്തത് കൊണ്ട് നോട്ടം മാറ്റിയപ്പോഴാണ് തൊട്ട് അപ്പുറത് ഇരിക്കുന്ന ആദി വേറെ എവിടേയ്‌ക്കോ നോക്കിയിരിക്കുന്നത് കണ്ടത്…
മാധവും ആ സ്ഥലത്തേക്ക് നോക്കിയപ്പോഴാണ് അത് കണ്ടത്…
ഓഫീസിലെ തന്നെ ഒരു മൂലയിൽ ഉള്ള ഡെസ്കിൽ ഇരുന്നു വർക്ക് ചെയുന്ന ശ്രുതി…
“ഡാ…നീ അവളെ നോക്കി ഇരുന്നിട്ട് വേണം അടുത്ത പ്രശ്നമിണ്ടാകാൻ…നേരെ നോക്കി പണിയെടുക്കെടാ…”
മാധവ് ശബ്ദം താഴ്ത്തി പറഞ്ഞെങ്കിലും ആദി അവളിൽ നിന്നു നോട്ടം മാറ്റിയിരുന്നില്ല
“ഡാ…നീ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ “
അവളെ നോക്കിക്കൊണ്ട് തന്നെ ആദി പറയുന്നത് കേട്ട് മാധവ് അവന്റെ അടുത്തേക് നീങ്ങി
“എന്ത് ശ്രദ്ധിക്കാൻ…”
“ഡാ…ശരിക്കും നീ നോക്ക്യേ…ഇവിടെ അവൾക്ക് ആരും ഇല്ല.. ഫ്രണ്ട്‌സ് ഇല്ല.. ബന്ധുക്കൾ ഇല്ല..
ജോലീടെ കാര്യത്തിന് അല്ലാതെ വേറെ ആൾകാർ ആയി മിണ്ടാറുകുടെയില്ല…നിനക്ക് ഒന്നും തോന്നുന്നില്ലേ…”
“ഒന്നും തോന്നുന്നില്ല…”
അത് കേട്ട ആദി അവനെ നോക്കി
“ഡാ…നീ ഒന്ന് ചിന്തിച്ചു നോക്കിയേ…ആരോടും മിണ്ടാറില്ല…എന്തിനു…എന്നോട് പ്രശ്നം ഉണ്ടാക്കി…അതിന് ശേഷം ഞാൻ ശരിയാക്കാൻ പോയിട്ട് അത് കേൾക്കുക കൂടെ ചെയ്യാതെ പ്രശനം ആണ്…
ഈ ചെറിയ കാര്യത്തിന് ഇങ്ങനെ ചെയ്യാൻ ഉണ്ടോ…അത് മനഃപൂർവം ആണെങ്കിലോ “
അത് കേട്ട മാധവ് അവനെ ഒന്ന് സൂക്ഷിച് നോക്കി
“ഡാ എനിക്ക് അത്ര വലിയ ബുദ്ധി ഒന്നുല്ല.. നീ പറഞ്ഞു തീർക്കുമോ..”
അത് കേട്ട ആദി ചിരിച്ചു
“അവൾക്ക് ആരോടും അടുക്കാൻ താല്പര്യമില്ല…ആരോടും കമ്പനി ഇല്ല..
നമ്മളോട് പോലും ഈ പ്രശനം ആക്കി അകന്നു നില്കുന്നത് എങ്ങാനും നമ്മൾ ആയി സോൾവ് ചെയ്താൽ പിന്നെ നമ്മൾ ആയി അടുക്കേണ്ടി വരുമോ എന്ന പേടി…
അവൾ ചിരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടോ എന്നെങ്കിലും…എന്തോ പ്രശ്നമുണ്ടെടാ…ഉറപ്പാണ്…. “
എല്ലാം അടങ്ങി കേട്ട് നിന്ന മാധവ് അവനെയൊന്ന് നോക്കി
“നീ അപ്പോൾ പറഞ്ഞു വരുന്നത് ഞാൻ അവളെ പറ്റി അന്വേഷിക്കണം അതല്ലേ “
അതിനു ആദി ചിരിച്ചു
“ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ല…”
“പോടാ തെണ്ടി എനിക്ക് അറിയാം നീ ഇതൊക്കെ പറയണമെങ്കിൽ ഞാൻ ഇതൊക്കെ ചെയ്തു തരണം എന്ന്…”
പെട്ടെന്നാണ് രണ്ട് പേരും മുന്നിൽ ശ്രുതി നില്കുന്നത് കണ്ടത്.. രണ്ട് പേരും പെട്ടെന്ന് തന്നെ നേരെ ഇരുന്നു ഒന്നും നടക്കാത്തത് പോലെ
“ഇന്ന് ഉച്ച കഴിഞ്ഞു മീറ്റിംഗ് ഉണ്ട് വരണം മിസ്സ് ആക്കരുത് “
അത് പറഞ്ഞു അവൾ നടന്നു പോയപ്പോൾ മാധവ് അവനെ നോക്കി
“അന്വേഷിച്ചു തരാം…പോരെ…സമയം താ..”
