ഫോണിൽ കണക്ട് ചെയ്തു പുറത്തേക് അവൻ അത് പറപ്പിച്ചപ്പോഴാണ് അവൻ ഒരു കൗതുകത്തിനു തൊട്ടപ്പുറത്തെ ഫ്ലാറ്റിന്റെ ബാൽക്കണി ഭാഗത്തൂടെ ആ ഡ്രോണും കൊണ്ട് ഒന്ന് പോയത്..
അവിടെ എത്തിയതും അവൻ ആ കാഴ്ച കണ്ട് കുറച്ചു നേരം സ്ക്ക് ആയി നിന്നുപോയിരുന്നു…ക്ലാസ്സിക് മാധവ്…
അത് മതിയായിരുന്നു എല്ലാം നടക്കാൻ.. കുറച്ചു കഴിഞ്ഞതും അടുത്ത ഫ്ലാറ്റിലെ ആൾകാർ എത്തി.. ഓണർ എത്തി.. നന്ദൻ വിയർത്തു…കാര്യം മനസിലാകാത്തത് കൊണ്ട് ആദി ഒന്നും മിണ്ടിയില്ല.. എന്നാൽ മാധവ്
അവൻ ഉള്ളിൽ തന്നെ ഇരുന്നു ഒന്നും അറിയാത്തതു പോലെ…
—–
ഒരു വട്ടം കൂടെ ഡിക്സൺ എന്ന പേരിൽ വിരൽ അമർന്നെങ്കിലും അപ്പുറത്തുനിന്നും ആരും കാൾ എടുത്തില്ല..
അത് കൂടെ ആയതും അനുരാധ ഫോൺ ബെഡിലേക് എറിഞ്ഞു…നല്ല ദേഷ്യത്തിൽ ആയിരുന്നു അവൾ.. കഴിഞ്ഞ ഒരു മാസമായി ഡിക്സന്റെ വിവരം പോലും ഇല്ല…
അവൾ ആ ദേഷ്യത്തിൽ അവിടെയുള്ള അവളുടെ ഓഫീസ് ടേബിളിലേക്കു ഇരുന്നു…ശേഷം ഡിക്സന്റെ ഫ്രണ്ട്സിനെ ഓരോ ആൾക്കാരെ ആയി വിളിച്ചു നോക്കി..
അവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു…. അവൾ വേറെ വഴിയില്ലാതെ രാകേഷ് എന്ന കോൺടാക്ട്ടിലേക് വിളിച്ചു…എന്നാൽ അവിടെയും ഉത്തരമില്ല
അത്രയും നേരം ഉള്ളിൽ ഉണ്ടായ ദേഷ്യം മാറി ഉള്ളിൽ ഒരു പേടി വരുന്നതുപോലെ…
പെട്ടെന്നാണ് ദേവമ്മ അകത്തേക്കു കയറിവന്നത്.. അവൾ താമസിക്കുന്ന ബാംഗ്ലൂരിലെ ബംഗ്ലാവിൽ അവളുടെ കാര്യങ്ങൾ നോക്കാൻ ആയി അവളുടെ അമ്മ നിർത്തിയ ആൾ ആയിരുന്നു ദേവമ്മ..ഒരു 60 വയസ്സ് തോന്നുന്ന പാവം സ്ത്രീ…
“മോളെ…ഭക്ഷണം “
“നിങ്ങളോട് ഡോറിൽ തട്ടാതെ അകത്തേക്കു കയറാൻ പാടില്ലെന്ന് പറഞ്ഞിട്ടുള്ളതല്ലെ…എന്താ കേൾക്കാനാകില്ലേ.. “
അത് കേട്ടതും ദേവമ്മ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയിരുന്നു.. അവർ അവൾക് കുടിക്കാൻ ഉള്ള വെള്ളത്തിന്റെ കുപ്പി ടേബിളിൽ വച്ച ശേഷം ഒന്നും മിണ്ടാതെ പുറത്തേക് പോയിരുന്നു
അവർ പോയതും അനുരാധ ടേബിളിൽ മുഖം അമർത്തി ഇരുന്നു…ഉള്ളിൽ എന്തോ ആപത്തു വരാൻ ഉള്ളതുപോലെ അവൾക്ക് തോന്നി…
—–
വീട്ടിൽ നിന്നും ഇറക്കിവിട്ട സമയം നന്ദന്റെ കോൺടാക്ട് വഴി ആയിരുന്നു അവര്ക് കുറച്ചു കഷ്ടപ്പെട്ട് ആണെങ്കിലും ഒരു ഫ്ലാറ്റ് കിട്ടിയത്..
എന്നാൽ അവിടേക്ക് എത്തിയപ്പോഴാണ് പ്രശ്നം മനസ്സിലായത്..
വളരെ നല്ലൊരു അപാർട്മെന്റിൽ ഒരു ഫ്ലാറ്റ് റെന്റ് കുറഞ്ഞു കിട്ടിയ സമയം മൂന്നു പേരും ഒന്നും ആലോചിച്ചില്ല എന്നതായിരുന്നു സത്യം…
എന്നാൽ ഡോർ തുറന്നപ്പോഴാണ് അതിന്റെ പിന്നിലെ അപകടം അവർക്ക് മനസ്സിലായത്…അത്രേം നല്ല അപാർട്മെന്റിൽ തന്നെ ഏറ്റവും മോശം ഫ്ലാറ്റ് ആണെന്ന് അവര്ക് കണ്ട നിമിഷം തന്നെ മനസ്സിലായിരുന്നു…
മുന്നേ ഉപയോഗിച്ച ആൾകാർ അത്രേം മോശയമായ രീതിയിൽ ഉപയോഗിച്ചത് കൊണ്ട് തന്നെ അത് അത്രേം നല്ല അവസ്ഥയിൽ ആയിരുന്നു
ആ ഫ്ലാറ്റിന്റെ അവസ്ഥ കണ്ടതും മൂന്നു പേരും ഒരു നിമിഷം പരസ്പരം മുഖമുഖം നോക്കി നിന്നുപ്പോയിരുന്നു
അപ്പോൾ തന്നെ അവർ വേറെ വഴിയില്ലാതെ ആ തീരുമാനത്തിലേക്കെത്തി…ആ വീട് ക്ലീൻ ചെയ്യാൻ…
പെട്ടെന്ന് തീരുമെന്ന് കരുതി തുടങ്ങിയ പണി…എന്നാൽ കാര്യങ്ങൾ കൈയിൽ നിന്നും പോയിരുന്നു…അടുത്ത 15 മണിക്കൂർ അവർ ആ ഫ്ലാറ്റ് ക്ലീൻ ചെയ്തെടുത്തു…
രണ്ട് ബെഡ്‌റൂമുകളുള്ള ഒരു ഫ്ലാറ്റ്…ഒരു കിച്ചൻ….ഒരു റൂമിൽ ബാൽക്കണിയും ഉണ്ടായിരുന്നു…
അപ്പോഴേക്കും അടുത്ത ദിവസം രാവിലെ ആയിരുന്നു…ഉറക്കമൊഴിച്ചു പണിയെടുത്തതുകൊണ്ടുതന്നെ അവർ മൂന്നു പേരും ലീവ് എടുത്തു കിടന്നുറങ്ങി
——-
കണ്ണ് തുറന്നതും നല്ല വേദനയാണ് അവന് ദേഹത്തു അനുഭവപ്പെട്ടത്…അവൻ പെട്ടെന്നു എഴുന്നെല്കാൻ നോക്കിയെങ്കിലും കഴിയുന്നില്ല…
കൈ കാലുകൾ ആ കസേരയിൽ കെട്ടിയിട്ട അവസ്ഥയിൽ ആയിരുന്നു അപ്പോൾ
“ആരാടാ…. വിടെടാ എന്നെ…ഡാ…. “
അവൻ അലറി വിളിച്ചുകൊണ്ടു കൈകാലുകൾ വിടിക്കാൻ നോകിയെങ്കിലും നടന്നില്ല
അപ്പോഴാണ് ആ ഡോർ തുറന്നു ഒരാൾ അകത്തേക്ക് വന്നത്…ആളെ കണ്ടതും അവൻ ദേഷ്യത്തിൽ മുരണ്ടു
