രണ്ടാംഭാവം – 5 2

 

എന്താ ചേച്ചീ പറഞ്ഞെ…

 

എന്തേ… റീനയ്ക്ക് മനസിലായില്ലേ..

 

ഇല്ല ചേച്ചീ…

 

ഞാൻ പറയാം.. ആദ്യം നീ എന്റെ ഈ തുണിയൊക്കെ ഒന്നഴിച്ചു മാറ്റിക്കെ….. ചേട്ടായി പറഞ്ഞു നീയൊരു നഴ്സണെന്ന്… അപ്പോ ഞാനൊന്ന് നോക്കട്ടെ നിന്റെ എക്സ്പീരിയൻസ് എത്രയുണ്ടെന്ന്…പോയി കതകടച്ചിട്ട് വാ……

 

അതും കൂടി കേട്ടപ്പോ എന്റെ ഉള്ളിലെ വെള്ള കോട്ടിട്ട മാലാഖ ഉണർന്നു…. കതക് അടച്ചിട്ടു ഞാൻ ചേച്ചിയുടെ വേഷമെല്ലാം അഴിച്ചു മാറ്റി.. ബാത്‌റൂമിൽ നിന്നും കൊണ്ട് വന്ന ചൂട് വെള്ളം വെച്ച് ചേച്ചിയെ നന്നായി തുടച്ചെടുത്തു…. അലമാരയിൽ നിന്നും പുതിയൊരു ഡ്രസ്സ് എടുക്കാനായി തുറന്നപ്പോഴാണ് അതിൽ അടുക്കി വെച്ചിരിക്കുന്ന സാരികൾ ഞാൻ കണ്ടത്….

 

ചേച്ചീ.. ഇതെന്തോരം സാരികളാ…. ചേച്ചീ വാങ്ങിയതാണോ അതോ ചേട്ടായി വാങ്ങി തന്നതാണോ….

 

രണ്ടുമുണ്ട്… ഇവിടത്തെ അപ്പനും ചേട്ടായിമാരും ആൻസി ചേച്ചിയും അങ്ങനെ അവരൊക്കെ വാങ്ങി തന്നതാ…

 

അതെന്താ….

എനിക്ക് ഏറ്റവും ഇഷ്ടം സാരി ആയിരുന്നു…. കല്യാണം കഴിഞ്ഞിട്ട് ഞാൻ സാരി മാത്രേ ഉടുക്കൂ എന്ന് എപ്പോഴും ഇച്ചായനോട് പറയുമായിരുന്നു.,.. പക്ഷെ അതിന് പറ്റിയില്ലല്ലോ… അതുകൊണ്ട് എനിക്ക് തോന്നുമ്പോഴെല്ലാം ഞാൻ ഓരോ നിറത്തിലെ സാരി വാങ്ങിപ്പിക്കും… എന്നിട്ട് അതെടുത്തു എന്നെ ആൻസി ചേച്ചി ഉടുപ്പിച്ചു തരും… കണ്ണാടിയിൽ അത് കാണുമ്പോ എനിക്കൊരു സന്തോഷമാ….

 

അറിയാതെ എന്റെ കണ്ണ് നിറഞ്ഞു….

ഇന്ന് ഞാൻ ഒരെണ്ണം ഉടുപ്പിച്ചു തരട്ടെ ചേച്ചിക്ക്…

 

നിനക്ക് അതൊക്കെ അറിയാമോ….

 

ഒരു നഴ്സായി ജീവിച്ചാൽ ഇതെല്ലാം പഠിച്ചിരിക്കണം… അറിയില്ലേ അതൊന്നും…

 

ശെരി… എന്നാൽ അതിൽ നിന്നും ഒരു മജന്താ നിറത്തിൽ പൂക്കളുള്ള ഒരു സാരി എടുക്ക്…. എനിക്ക് ഒത്തിരി ഇഷ്ടാ അത്…

 

ഞാൻ അതിൽ നിന്നും ചേച്ചീ പറഞ്ഞ സാരി എടുത്ത് ഉടുപ്പിക്കാൻ തുടങ്ങി… സാരി ഉടുക്കാൻ വേണ്ട എല്ലാ കാര്യങ്ങളും അലമാരയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു….

 

ചേച്ചീ… ഇതിൽ ചേച്ചി ഉടുക്കാത്ത സാരി ഒന്നും ഇരിപ്പില്ലേ..

 

ഉണ്ടാരുന്നു… ഇപ്പോ ഇല്ല… അതല്ലേ നിനക്ക് ഞാൻ രാവിലെ തന്നത്..

 

അയ്യോ അതെന്താ ഉടുക്കാഞ്ഞേ… നല്ല സാരി അല്ലാരുന്നോ… കണ്ടാൽ അറിയാം ചേട്ടായിടെ സെലെക്ഷൻ ആണെന്ന്….

 

അതെ അതെ… ചേട്ടായിടെ തന്നെയാ… പക്ഷേ ആൽബി അല്ല… ചാർളി ആണെന്ന് മാത്രം…

 

അത് കേട്ടപ്പോ റീനയുടെ കൈ ഒന്ന് നിന്നു.

 

ആണെടോ.. അത് തന്റെ അച്ചായൻ എനിക്ക് കല്യാണത്തിന് വാങ്ങി തന്ന സമ്മാനവാ…

 

ഞാൻ ഒന്നും മിണ്ടാതിരുന്നു….

 

താൻ വിഷമിക്കണ്ട… താൻ ഇങ്ങോട്ട് വരുന്നെന്നറിഞ്ഞപ്പോൾ മുതൽ ഞാൻ കരുതിയതാ തന്നെ കൊണ്ട് അത് ഉടുപ്പിച്ചു കാണണം എന്ന്…. എന്തായാലും കണ്ടല്ലോ.. പൊളി ആരുന്നു….

 

അത് കൊണ്ടാണോ ചേട്ടായി ഇന്നെന്നോട് മിണ്ടാതിരുന്നേ….

 

പിന്നല്ലാതെ…. അവനിഷ്ടമില്ലാത്ത ഡ്രസ്സ്‌ നീ ഇട്ടു നിക്കുവല്ലേ…. പിന്നെ എങ്ങനെ മിണ്ടാനാ…

 

ചേച്ചീ… ഒന്ന് നേരത്തെ പറഞ്ഞൂടായിരുന്നോ….

 

ഏയ്യ്…. അതൊന്നും സാരമില്ല….

 

ഞാൻ ചേച്ചിയെ നന്നായി തന്നെ ഉടുപ്പിച്ചെന്നു തോന്നി…

 

കൊള്ളാലോ റീന മോളെ…. ഇത്ര പെട്ടെന്ന് എന്നെ സാരി ഉടുപ്പിച്ചോ നീ….

 

ഞാൻ ചിരിച്ചു… ശെരി…. ഇനി എനിക്ക് ആഹാരം താ… എന്നിട്ട് മരുന്നും തന്നിട്ട് നീ പൊയ്ക്കോ…. രാവിലെ വന്നാൽ മതി….

 

ഞാൻ ചേച്ചീ പറഞ്ഞതു പോലെ തന്നെ ചെയ്തിട്ട് മുറിയിൽ നിന്നും പുറത്തിറങ്ങി….

 

അടുക്കളയിൽ എന്തോ ശബ്ദം കേട്ട് ഞാൻ ചെന്നു നോക്കിയപ്പോ ചേട്ടായി ആരുന്നു….

 

ഞാൻ ശബ്ദമുണ്ടാക്കാതെ പുറകെ ചെന്നു നിന്നു മുരടനക്കി…

 

എന്താ പുറകിൽ നിൽക്കുന്നെ…

 

എന്നോടുള്ള ദേഷ്യം മാറിയോ…..

 

എനിക്കാരോടും ദേഷ്യമില്ലാരുന്നു..

 

ചേച്ചീ എന്നോട് പറഞ്ഞു…

 

ഓഹോ… അപ്പോ ഇത്തിരി ദേഷ്യം ഉണ്ടായിരുന്നെന്നു കൂട്ടിക്കോ…..

Leave a Reply

Your email address will not be published. Required fields are marked *