രതി ശലഭങ്ങൾ – 30 11അടിപൊളി 

സരിതയുടെ ശബ്ദം മുഖവുര ഒന്നും കൂടാതെ സ്പീക്കറിലൂടെ മുഴങ്ങി കേട്ടു. ഞാൻ നിരാശയോടെ..കള്ളി പൊളിഞ്ഞ ജാള്യതയിൽ മഞ്ജുവിനെ നോക്കി..

“ഹാലോ..ഹലോ…”

ഞാൻ ഒന്നും പറയാത്തതുകൊണ്ട് സരിത ചോദിച്ചു..

“ഹാ..വരാം എന്ന് പറയെടാ “

മഞ്ജു എന്റെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു..

“ആഹ്…”

ഞാൻ ഒന്ന് ചിണുങ്ങി അവളെ ദേഷ്യത്തോടെ നോക്കി..

“ഹലോ..നീ എന്താ കുട്ടാ ഒന്നും മിണ്ടാത്തെ..ഹലോ…”

അപ്പോഴും സരിതയുടെ ശബ്ദം കേട്ടു..

ഞാൻ ദേഷ്യത്തോടെ ഫോൺ കട്ടാക്കി.പിന്നെ ഫ്ലൈറ്റ് മോഡ് ഓണാക്കി ഇട്ടു. ആ പണ്ടാരം ഇനി വിളിച്ച കിട്ടണ്ട!

മഞ്ജു എല്ലാം നോക്കി കണ്ടു ഗൗരവത്തിൽ നിൽപ്പുണ്ട്.

ഞാനവളെ നോക്കി . അവൾ പെട്ടെന്ന് മുഖം തിരിച്ചു .

“സോറി….ഒരബദ്ധം പറ്റി..ആ ശ്യാം കാരണാ”

ഞാൻ മഞ്ജുസിന്റെ അടുത്ത് പോയി പറഞ്ഞു.

അവളെന്നെ ഒന്ന് തിരിഞ്ഞു നോക്കി..

“സോറി…മഞ്ജുസിനെ എനിക്ക് ശരിക്കും ഇഷ്ടാ …ഇത് വെറും…”

പറഞ്ഞു മുഴുവിക്കാൻ എന്നെ വിട്ടില്ല..ഇങ്ങനെ ചേർത്ത് പിടിച്ചു കവിളിൽ ഒരുമ്മ തന്നു എന്നൊക്കെ പറയാൻ ആഗ്രഹമുണ്ട്…പക്ഷെ അതായിരുന്നില്ല സംഭവിച്ചത്..

പറഞ്ഞു മുഴുവനാക്കാൻ വിട്ടില്ല..അതിനു മുൻപേ കിട്ടി . കരണം പൊട്ടിച്ചു ഒരു അടി ! മഞ്ജുസിന്റെ ആ വെളുത്തു മിനുസമുള്ള കൈത്തലം എന്റെ ഇടം കവിളിൽ വന്നു വീണു..

ടപ്പേ….

പെണ്ണിന്റെ കയ്യിന്റെ ചൂട് ഞാനറിഞ്ഞു ..മഞ്ജുസ്‌ ആയി പോയി അല്ലെങ്കി തിരിച്ചൊന്നും പൊട്ടിച്ചേനെ..എനിക്കത്രക്കു ദേഷ്യവും വേദനയും നിരാശയും സങ്കടവും ഒക്കെ എനിക്കപ്പോൾ വന്നു ..

“നീ മിണ്ടണ്ട …തെണ്ടി “

മഞ്ജു ദേഷ്യത്തോടെ പറഞ്ഞു എന്നെ നോക്കി . അവളുടെ കണ്ണ് സ്വല്പം കലങ്ങിയിട്ടുണ്ട് . ഞാൻ എന്റെ ഇടതു കവിൾ തഴുകി…പല്ലെങ്ങാനും കൊഴിഞ്ഞൊ ആവോ…! ഇവൾക്കെവിടെന്നാണ് ഇത്ര ശക്തി കിട്ടിയത് എന്നെനിക് തോന്നാതിരുന്നില്ല..കണ്ണിന്നു പൊന്നീച്ച പാറുന്ന അടി ആയിരുന്നു .

ഞാൻ അവളെ വല്ലായ്‌മയോടെ നോക്കി . പിന്നെ പുറം തിരിഞ്ഞു നിന്ന അവളുടെ അടുത്ത് ചെന്നു സ്വല്പം പേടിയോടെ തോളിൽ തോണ്ടി..

“അതേയ്…മഞ്ജുസേ ..”

ഞാൻ വിളിച്ചപ്പോൾ അവൾ പെട്ടെന്ന് തിരിഞ്ഞു..

ഞാൻ ഒന്ന് പിന്നോട്ട് മാറി..

ഇനീം അടിച്ചാലോ …

“അതെ അടിക്കല്ലേ ട്ടോ ..എനിക്ക് ദേഷ്യം വരും ..”

ഞാനവളെ നോക്കി ചരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു..

“അപ്പൊ എനിക്ക് ഈ പറയുന്ന സാധനം ഒന്നുമില്ലേ “

അവൾ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

പിന്നെ ചുവന്നു കിടന്ന എന്റെ കവിളിലേക്കു നോക്കി..

“അയ്യോ…”

പെട്ടെന്ന് ദേഷ്യം സഹതാപമോ സ്നേഹമോ എന്തോ ആയി മാറി. മഞ്ജുസ് പെട്ടെന്ന് എന്റെ അടുത്തേക്ക്‌ നീങ്ങി നിന്നുകൊണ്ട് എന്റെ ഇടതു കവിളിൽ വലതു കൈകൊണ്ട് തഴുകി..

“അയ്യോ…ആകെ ചുവന്നല്ലോ…നിനക്കു ശരിക്കും വേദനിച്ചോ…”

മഞ്ജു എന്റെ കണ്ണിൽ നോക്കികൊണ്ട് തിരക്കി.

“ഇല്ല…നല്ല സുഖം ആയിരുന്നു “

ഞാൻ ദേഷ്യത്തോടെ പറഞ്ഞു..

“പോടാ…ഞാൻ ഇതറിഞ്ഞപ്പോ തന്നെ നിനക്കിട്ടു പൊട്ടിക്കാൻ നിന്നതാ…എന്നാലും ഇത്ര ഞാൻ വിചാരിച്ചില്ല ..നിനക്കു വേദന ആയോ .”

അവൾ ചിരിയോടെ ചോദിച്ചു ..

“എങ്ങനെ അറിഞ്ഞു ഇത് ?”

ഞാൻ സംശയത്തോടെ നോക്കി.

“നീ എന്താ വിചാരിച്ചത്…ഞങ്ങള് സ്റ്റാഫ് റൂമിൽ ഉള്ള ടീച്ചേർസ് ഒകെ ലോക കാര്യം മാത്രമേ പറയാറുള്ളൂ എന്നോ…”

മഞ്ജു ഗൗരവത്തിൽ പറഞ്ഞു തുടങ്ങി..

“അവളെന്നോട് എല്ലാ വേണ്ടാതീനവും ഷെയർ ചെയ്യും…താല്പര്യമില്ലെങ്കിലും ചുമ്മാ മൂളി കേൾക്കും…അങ്ങനെ അറിഞ്ഞതാ..അവൾക്കിട്ടു കൊടുക്കാൻ പറ്റില്ലാലോ ..അതാ നിനക്ക് തന്നത്..തെണ്ടി…വഞ്ചകൻ “

മഞ്ജു ദേഷ്യത്തോടെയും പാതി തമാശ ആയും പറഞ്ഞു കൊണ്ട് എന്റെ അടികൊണ്ട ചുവന്ന കവിളിൽ തഴുകി.

“ചെ…”

ഞാൻ ജാള്യതയോടെ തല താഴ്ത്തി .

“നീ എത്ര വരും പോകും എന്ന് നോക്കിയതാ …”

മഞ്ജു ചിരിയോടെ പറഞ്ഞു.

“ഇനി എങ്ങാനും നീ അവളെ വിളിച്ചെന്നോ കണ്ടെന്നോ അറിഞ്ഞാ ..”

അവളെന്നെ നോക്കി കണ്ണുരുട്ടി..

“ഇല്ല..നിർത്തി..എല്ലാം നിർത്തി…”

ഞാൻ ചിരിയോടെ പറഞ്ഞു..

“മ്മ്…ആ സാധനത്തിനെ അടുപ്പിക്കണ്ട ..ഞാനുള്ളപ്പോ നിനക്കെന്തിനാ വേറെ ഒരുത്തി..അതും ഒരു …”

Leave a Reply

Your email address will not be published. Required fields are marked *