“നീ പോവല്ലേ ട്ടോ ..എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് “
ഞാൻ നടന്നു നീങ്ങവേ മഞ്ജു പതിയെ രഹസ്യമായി എന്റെ അടുത്ത് വന്നു പറഞ്ഞു .
ഞാൻ അവളെ മുഖം ഉയർത്തി നോക്കി. അന്ന് അവളുടെ പിരീഡ് ഉണ്ടായിരുന്നില്ല . മാത്രമല്ല അന്ന് അധികം തമ്മിൽ കാണാനും സമയം കിട്ടിയിരുന്നില്ല.
അതും പറഞ്ഞു ഒന്ന് കണ്ണിറുക്കി കാണിച്ചു മഞ്ജു പെട്ടെന്ന് തന്നെ സ്റ്റാഫ് റൂമിലേക്ക് പോയി.
ഞാൻ പുറത്തേക്കു നടന്നു. കോളേജിനു വെളിയിൽ സാധാരണ കാത്തു നിൽക്കുന്ന വളവിലെ സർവേ കല്ലിൽ പോയി സ്ഥാനം പിടിച്ചു . അര മണിക്കൂറിനുള്ളിൽ മഞ്ജു അങ്ങോട്ടേക്കെത്തി .
എന്റെ അടുത്ത് പതിവ് പോലെ കാർ കൊണ്ട് വന്നു നിർത്തി. ഞാൻ ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി ഡോർ തുറന്നു അകത്തേക്കു കയറി.ബാഗ് പുറകിലെ സീറ്റിലേക്കിട്ടു ഞാൻ കയറി ഇരുന്നു .
“പോകാം “
അവളെന്നെ നോക്കി..
ഞാൻ തലയാട്ടി സമ്മതം അറിയിച്ചു .
മഞ്ജു ഗൗരവത്തിൽ വണ്ടി മുന്നോട്ടെടുത്തു . ഞാൻ കയ്യത്തിച്ചു ടേപ് ഓണാക്കി . എഫ്.എം പ്ലെ ചെയ്തു . അതിലൊരു പഴയ ഹിന്ദി സിനിമ ഗാനം പതിഞ്ഞ ശബ്ദത്തിൽ പാടി തുടങ്ങി.വണ്ടിയിൽ എ.സി ഓൺ ചെയ്ത കാരണം സ്വല്പം കുളിരുണ്ട് .
ഞാൻ മഞ്ജുവിനെ നോക്കി . ഗിയർ ലിവറിൽ ഇടതു കൈത്തലം ചുരുട്ടി പിടിച്ചുകൊണ്ട് വലതു കൈ മാത്രം ഉപയോഗിച്ചാണ് ഡ്രൈവിംഗ് .
“എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത് “
ഞാൻ അവളൊന്നും മിണ്ടാത്തത് കണ്ടു ചോദിച്ചു .
“മ്മ്…പറയാം…”
അവൾ പതിയെ പറഞ്ഞുകൊണ്ട് ഗിയർ ഷിഫ്റ്റ് ചെയ്തു വേഗത കൂട്ടി . അവളുടെ വലതു കാൽ ആക്സിലറേറ്ററിൽ അമരുന്നത് ഞാൻ ശ്രദ്ധിച്ചു . ചെരിപ്പ് താഴെ ഊരി വെച്, നഗ്നമായ കാലുകൊണ്ട് ആണ് മഞ്ജു ആക്സിലറേറ്ററിൽ ചവിട്ടുന്നത് . അതും പെരുവിരൽ മാത്രം ജസ്റ്റ് ഒന്ന് ടച് ചെയ്യുന്നതേ ഉള്ളു .
ആ പിങ്ക് നിറമുള്ള നെയിൽ പോളിഷ് ഇട്ട കാല് കാണാൻ നല്ല ചന്തം ഉണ്ട് . അവൾ ഗിയർ ലിവറിൽ തന്നെ കൈ വെച്ചിരിക്കുന്നത് കണ്ടു ഞാൻ സ്വല്പം നീങ്ങി ഇരുന്നുകൊണ്ട് എന്റെ വലതു കൈ അവളുടെ ഇടം കയ്യില് മീതേക്ക് ചേർത്ത് പിടിച്ചു .ആ മിനുസമുള്ള സോഫ്റ്റ് ആയ കൈത്തലത്തിനു മീതെ എന്റെ കൈവെള്ള അമർന്നു !
പെട്ടെന്നുണ്ടായാ നീക്കം ആയിട്ടും മഞ്ജുവിൽ ഭാവ വ്യത്യസം ഒന്നും ഉണ്ടായില്ല . എന്റെ കൈ അവളുടെ കയ്യില് മീതെ ഇരുന്നു . അങ്ങനെ വെച്ചുകൊണ്ട് തന്നെ അവൾ ഗിയർ ഷിഫ്റ്റ് ചെയ്യുന്നുണ്ട്. അവളുടെ കൈ ചലിക്കുന്ന കൂട്ടത്തിൽ മുകളിലിരിക്കുന്ന എന്റെ കയ്യും നീങ്ങി..എന്നെ ശ്രദ്ധിക്കുന്നു പോലുമില്ല ..ഞാൻ ആണെങ്കിൽ അവളെ തന്നെ നോക്കി ഇരിപ്പാണ് ..
ഞാൻ അവളുടെ കൈത്തലത്തിൽ പതിയെ തോണ്ടിയപ്പോൾ ആണ് മഞ്ജു ഒന്ന് ചെരിഞ്ഞു നോക്കിയത്..
“കൈ മാറ്റ് ..”
അവൾ ഗൗരവത്തിൽ പറഞ്ഞു .
ഞാൻ ഇനി ഉടക്കാൻ നിൽക്കണ്ട എന്ന് കരുതി എന്റെ കൈ പിൻവലിച്ചു . അവൾ ഇടം കൈകൂടി സ്റ്റീയറിങ്ങിലേക്കു എടുത്തു പിടിച്ചെന്നെ നോക്കി.
“ഹാഹ്..എന്തേലും പറ മഞ്ജുസ്.ഇതെന്ന അവാർഡ് പടം പോലെ “
ഞാൻ അവളെ നോക്കി പുരികം ഉയർത്തികൊണ്ട് പറഞ്ഞു .
“പറയാം..നിനക്കു കോഫി ഇഷ്ടാണോ ?”
മഞ്ജു ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് ചോദിക്കുന്നത് .
“ആണെന്കി..”
ഞാൻ തിരിച്ചു ചോദിച്ചു.
“കോഫീ കുടിക്കാം ..”
മഞ്ജു പറഞ്ഞുകൊണ്ട് വണ്ടി പെട്ടെന്ന് ഒരു കോഫീ ഷോപ്പിനു മുൻപിലേക്ക് ടേൺ ചെയ്തുകൊണ്ട് നിർത്തി. അത് കണ്ടുകൊണ്ട് തന്നെ , അല്ലെങ്കിൽ മനസിൽ വെച്ചുകൊണ്ട് തന്നെയാണ് മഞ്ജു എന്നോട് കോഫിയുടെ കാര്യം തിരക്കിയത് എന്നെനിക് തോന്നി ..
മഞ്ജു വണ്ടി ഓഫ് ചെയ്തു .സീറ്റ് ബെൽറ്റ് അഴിച്ചുകൊണ്ട് ഷാൾ നേരെയിട്ടു എന്നെ നോക്കി .
“ഇറങ്ങുന്നില്ല ?”
അവളെന്നോടായി ചോദിച്ചു .
“മ്മ്..”
ഞാൻ മൂളികൊണ്ട് ഇറങ്ങി. ടൌൺ എത്തുന്നതിനു തൊട്ടു മുൻപേയുള്ള അത്യാവശ്യം ഫേമസ് ആയ കോഫി ഷോപ് ആണ്,കഫേ കോഫി ഡേ ഒകെ പോലത്തെ ഒരു സെറ്റ് അപ്പ്. നല്ല ഇന്റീരിയറും സെർവിസും ഒകെ ആയി ക്ലെച് പിടിച്ചു വരുന്നു, പുറമെ നിന്നു നോക്കിയാൽ മൊത്തം കറുപ്പ് ഗ്ലാസ്സുകളുടെ മയം ആണ് , ഉള്ളിലെ കാര്യങ്ങളൊന്നും കാണില്ല .അവൾ പിന്നാലെ പേഴ്‌സ് എടുത്തിറങ്ങി. അത് ഇടം കയ്യിൽ പിടിച്ചുകൊണ്ട് അവൾ മുൻപേ നടന്നു . പിന്നാലെ ഞാനും ! ഞങ്ങൾ ഷോപ്പിലെ അധികം ആളില്ലാത്ത ഒരു മൂലയിൽ സ്ഥാനം പിടിച്ചു . കോഫീ മാത്രമല്ല കൂൾബാർ , സ്നാക്സ് , ബേക്കറി ഐറ്റംസ് എല്ലാം അവിടെ ലഭിക്കും .
