രതി ശലഭങ്ങൾ – 30 11അടിപൊളി 

“ഇവിടെയോ ? എവിടെ…?”

ഞാൻ അമ്പരപ്പോടെ തിരക്കി .

“നിന്റെ വീട് എത്തുന്നതിനു മുൻപുള്ള വളവിൽ ഉണ്ട് …നീ ഒന്നിങ്ങോട്ട് വന്നേ..എനിക്കൊരു കാര്യം പറയാൻ ഉണ്ട് “

മഞ്ജു അല്പം ഗൗരവത്തിൽ ആണ് .

“എന്താ മഞ്ജുസേ…?”

ഞാൻ ചിരിയോടെ തിരക്കി..

“ഇളിക്കാതെ ഇങ്ങോട്ട് വാടാ…ഇപ്പോ തന്നെ പോവാം…”

അവൾ ദേഷ്യത്തോടെ പറഞ്ഞു .

ഞാൻ ഫോൺ വെച്ചുകൊണ്ട് ബൈക്ക് എടുക്കാതെ തന്നെ വീടിന്റെ ഗേറ്റിനടുത്തു നിന്ന് എത്തിനോക്കി . സ്വല്പം അപ്പുറത്തായി മഞ്ജുവിന്റെ കാർ നിൽപ്പുണ്ട് . ഞാൻ വീട്ടിലേക്കു നോക്കി , ഉമ്മറത്ത് ആരുമില്ല…ഞാൻ പതിയെ മഞ്ജുവിന്റെ കാര് നോക്കി കൈവീശി കാണിച്ചു . മഞ്ജുവും മുൻസീറ്റിൽ ഇരുന്നു കൈ ഉയർത്തിയത് ഞാൻ അവ്യക്തമായി കണ്ടു..

പിന്നെ കാറിനടുത്തേക്ക് നടന്നു . മഞ്ജുവിന്റെ ഡ്രൈവിംഗ് സീറ്റിനടുത്തേക്കായി നീങ്ങി നിന്നു. ആ സമയം അവൾ ഗ്ലാസ് താഴ്ത്തി . ഒരു വൈറ്റ് കളർ ചുരിദാറും ബ്ലാക്ക് പാന്റും ആണ് വേഷം . ഫുൾ സ്ലീവ് ആണ് . അതിന്റെ കയ്യിന്റെ അറ്റവും കഴുത്തിന്റെ വശങ്ങളും ചുവപ്പിൽ വെളുത്ത ഡൈമൻ പോലെ ഡിസൈൻസ് ഉണ്ട് ! വെളുത്ത ഷാൾ അവൾ ഇടതു തോളിൽ അണിഞ്ഞിട്ടുണ്ട്.

മുടി കുതിരവാല് പോലെ പിന്നിൽ കെട്ടി വെച്ചിട്ടുണ്ട് . കാതിൽ വെള്ള നിറമുള്ള സ്റ്റഡ്ഡ് . ഒരു കറുത്ത കുഞ്ഞു പൊട്ടു നെറ്റിയിൽ . ഐ ലൈനർ ഉപയോഗിച്ചിട്ടുണ്ട് . ചുണ്ടിൽ അല്പം ലിപ്സ്റ്റിക്കും പൂശിയ പോലെ തോന്നുന്നുണ്ട്. അല്പം ചുവപ്പു കൂടിയ പോലെ! ഇടതു കയ്യിൽ ലേഡീസ് വാച് ഉണ്ട്..വലതു കയ്യിൽ ഒരു സ്വർണത്തിന്റെ ബ്രെസ്സ്‌ലെറ്റ് ! എല്ലാത്തിനുമപ്പുറം അവളുടെ പതിവ് സുന്ദരമായ ഗന്ധവും ! മൊത്തത്തിൽ അണിഞ്ഞൊരുങ്ങി എങ്ങോട്ടോ ഇറങ്ങിയ മട്ടുണ്ട്.

അവൾ ഗ്ലാസ് താഴ്ത്തി എന്നെ ചെരിഞ്ഞു നോക്കി .

“ഇന്ന് പരിപാടി ഒന്നുമില്ലെന്ന്‌ ഉറപ്പല്ലേ ?”

മഞ്ജു എന്നോട് ഗൗരവത്തിൽ തിരക്കി .ഒന്നും ഇല്ലെന്നു പറഞ്ഞും പോയി. ഇനി മാറ്റി പറഞ്ഞാൽ അവൾക്കു സംശയം തോന്നും .

“മ്മ്…അതെ..”

ഞാൻ മടിച്ച മടിച്ചു പറഞ്ഞു .

“മ്മ്മ്…എന്നെ നീ വണ്ടിയിൽ കയറു..ഒരു വൺ അവർ …നമുക്കൊരു സ്ഥലം വരെ പോണം “

മഞ്ജു ചിരിയോടെ പറഞ്ഞു . ഞാനൊന്നു പരുങ്ങലിൽ ആയി . എന്ത് വേണം . അവിടെ പിണക്കാൻ പറ്റില്ല..ഇവിടെ ആണെങ്കി ഒട്ടും പറ്റില്ല എന്ന അവസ്ഥ !

“ഇപ്പോഴോ ?”

ഞാൻ അറിയാത്ത ഭാവം നടിച്ചു കൊണ്ട് തിരക്കി..

“ആഹ്..എന്താ നിനക്കു ബുദ്ധിമുട്ട് ഉണ്ടോ ?”

മഞ്ജു തിരക്കി..

“അങ്ങനെ ഇല്ല..പക്ഷെ “

ഞാൻ കിടന്നു ഉരുണ്ടു..

“ഒരു പക്ഷെയും ഇല്ല ..നീ വാ..പ്ലീസ് “

മഞ്ജു നന്നായി കൊഞ്ചി അഭിനയിച്ചു തകർത്തു !അത് പിന്നെയാണ് എനിക്ക് മനസിലായത് . ഞാൻ പിന്നെ മനസില്ല മനസോടെ തലയാട്ടികൊണ്ട് കയറി .

ഞാൻ കയറി ഇരുന്നതും മഞ്ജു എന്നെ ഗൗരവത്തിൽ നോക്കി .

“എന്ന പോവാം “

അവളെന്നോടായി ചോദിച്ചു .

ഞാൻ തലയാട്ടി. അവളുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് ഉള്ള പോലെ എനിക്ക് തോന്നി . അവൾ സെറ്റ് ബെൽറ്റ് ഇട്ട ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു.

“സീറ്റ് ബെൽറ്റ് ഇട്ടിരിക്ക് “

മഞ്ജു വണ്ടി മുന്നോട്ടെടുത്തതുകൊണ്ട് പറഞ്ഞു .ഞാൻ സെറ്റ് ബെൽറ്റ് ഇട്ടു കഴിഞ്ഞതും കാറിന്റെ വേഗം കൂടാൻ തുടങ്ങി. മഞ്ജുവിന്റെ കാൽ ആക്സിലറേറ്ററിൽ എന്തോ ദേഷ്യത്തോടെ അമർന്നു . സാധാരണ നല്ല സ്റ്റൈലിൽ വണ്ടി ഓടിക്കുന്ന മഞ്ജുസ് ഗിയർ ഒക്കെ ചറ പറ വലിച്ചിടുന്നു ..ദേഷ്യം പിടിച്ച പോലുള്ള ഭാവം..ഇടക്കു എന്നെ ഒളികണ്ണിട്ടു നോക്കുന്നുണ്ട്…

വണ്ടി എവിടെയെങ്കിലും ചെന്നു ഇടിക്കും എന്നെനിക്കു തോന്നി. അല്പം പേടി തോന്നാതിരുന്നില്ല . പക്ഷെ അവളുടെ ഡ്രൈവിങ്ങിലുള്ള പരിജ്ഞാനം അത്ര അധികം ഉണ്ടെന്നു എനിക്ക് തോന്നി. തിരക്കുള്ള റോഡിലൂടെ പോലും നല്ല വേഗതയിൽ കാര് ചീറി പാഞ്ഞു..

“അതേയ്..പതുക്കെ പോയ മതി..ഇതെന്താ കൊല്ലാൻ കൊണ്ട് പോകുവാണോ ?”

ഞാൻ സ്വല്പം പേടിയോടെ ചോദിച്ചു .

“നിനക്കു എന്താ പേടി ഉണ്ടോ ?”

മഞ്ജു ഗൗരവത്തിൽ ചോദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *