രമിത – 4

ചേട്ടനോട് സംസാരിക്കാൻ പോയി.. ചേട്ടൻ എന്നോട് എന്നാൽ വലിയ അടുപ്പം ഇപ്പോൾ കാണിക്കുന്നില്ല… ഞാനും നാടുവിട്ട ദേഷ്യം ചേട്ടന് ഇതുവരെ മാറിയിട്ടില്ല…. എന്നാലും ചേട്ടന്റ വിഷമം പതുക്കെ മാറുമെന്ന് കരുതി ഞാൻ സമാധാനിച്ചു….

ഞാൻ അവിടെ ഇരുന്നു…..

നോക്കിയപ്പോൾ അടുക്കളയിൽ നിന്നും വരുന്ന ആളിനെ കണ്ടു ഞാൻ ഞെട്ടി…… ഇങ്ങനെ ഒരു ആള് ഉള്ള കാര്യം ഞാൻ മറന്നിരുന്നു…

ഞാൻ അറിയാതെ പറഞ്ഞു പോയി ……………. രമിത…………

അതെ അവൾ തന്നെ അവൾ എന്താ എൻറെ വീട്ടിൽ.. എന്റെ ജീവിതം നശിപ്പിച്ച ഇവൾ…

അവളെ കണ്ടപ്പോൾ എന്റെ ദേഷ്യം ഇറച്ചു കയറി.. ഞാൻ ചാടി എണിറ്റു അലരാൻ തുടങ്ങി

“ഡീ……………

എൻറെ വിളി കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി.. അവൾ മാത്രമല്ല അവിടെ ഇരുന്ന എല്ലാവരും…. എന്റെ സൗണ്ട് കേട്ടു കുഞ്ഞു കരയാനും തുടങ്ങി.. എന്നാൽ ഞാൻ ദേഷ്യം കൊണ്ട് വിറക്കുക ആയിരുന്നു

.

“ഇവൾ എന്താ ഇവിടെ… നിനക്ക് എന്താടി എന്റെ വീട്ടിൽ കാര്യം… എന്റെ ജീവിതം നശിപ്പിച്ചവളെ ഇറങ്ങേടി എന്റെ വീട്ടിൽ നിന്ന് ”

അത് പറഞ്ഞു ഞാൻ അവൾക്കു നേരെ പാഞ്ഞു… എന്റെ പ്രവർത്തിയിൽ അവൾ പേടിച്ചു വിറച്ചു… അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി….. ഞാൻ അവളുടെ അടുത്ത് എത്തിയതും അമ്മ തടയാൻ നോക്കി…..
“മോനെ നീ എന്താ ചെയ്യുന്നേ നീ പറയുന്ന കേൾക്കു…”

അമ്മ എന്നെ തടയാൻ നോക്കി എങ്കിലും ഞാൻ അത് തള്ളിക്കളഞ്ഞു…..അവളുടെ കയ്യിൽ കയറി പിടിച്ചു.. അവളെ വലിച്ചു…

“അമ്മ ഒന്നും പറയണ്ട…. ഇവൾ എന്നെ ചതിച്ചവളാ… ഇവൾ കാരണം ആണ് ഞാൻ നിങ്ങളെ വിട്ടു പോകേണ്ടി വന്നത്…”

ഞാൻ അവളെ വലിച്ചു മുൻവാതിലിലോട്ടു പോയി അമ്മയും ചേട്ടത്തിയും എന്നെ തടയാൻ നോക്കി.. എന്നാൽ ഞാൻ അതൊന്നും നോക്കിയില്ല അവളെ ശക്തിയിൽ പിടിച്ചോണ്ട് പോയി..

പെട്ടന്ന് ചേട്ടൻ എന്റെ കയ്യിൽ കയറി പിടിച്ചു… എന്നെ തടഞ്ഞു.. എന്റെ കവിളിൽ ആഞ്ഞു ഒരു അടിയും തന്നു.. അടിയോടെ ഞാൻ നിലത്തു വീണു….

നിലത്തു വീണ എന്നെ ചേട്ടൻ കോളറിൽ പിടിച്ചു എഴുന്നേൽപ്പിച്ചു..

“ഡാ…. നീ അവളെ കുറ്റം പറയുന്നോ…. ആ കൊച്ചിന്റെ ജീവിതം നശിപ്പിച്ചു അതിനെ താലി കെട്ടിയിട്ടു അതിനെ നീ പുറത്താക്കാൻ നോക്കുന്നോ ”

“ചേട്ടാ… ഞാൻ എന്നെ ഒന്ന് മനസ്സിലാക്കു ”

“ഒരു പാവം പെൺകുട്ടിയെ നാണം കെടുത്തി അതിന്റ ജീവിതം നീ ആണ് നശിപ്പിച്ചേ…. എന്നിട്ട് അതിനെ കൈ ഒഴിയാൻ നോക്കിയാൽ ഉണ്ടല്ലോ കൊന്നു കളയും ഞാൻ നിന്നെ ”

ചേട്ടൻ പറയുന്ന കേട്ടു ഞാൻ ആകെ വല്ലാതെ ആയി… എന്റെ മനസ്സ് പിന്നെയും മുറിവേറ്റു.. ഞാൻ എന്ത് പറഞ്ഞിട്ടും അവർ വിശ്വശ്ശിക്കുന്നില്ല…. ഞാൻ അവളുടെ ജീവിതം നശിപ്പിച്ചെന്നോ… ഇപ്പോൾ ഈ വീട്ടിൽ ഞാൻ പിന്നെയും ഒറ്റപെട്ടു… ഞാൻ നോക്കുമ്പോൾ അവൾ ചേട്ടത്തിയെ കെട്ടിപിടിച്ചു കരയുന്നു.. അമ്മ അവളെ ആശ്വാസിപ്പിക്കാൻ ശ്രെമിക്കുന്നു എങ്കിലും അവൾ കരച്ചിൽ നിർത്തുന്നില്ല…

“ഡാ നിനക്ക് അറിയുവോ.. നീ ചെയ്ത ചതി കാരണം ആ കൊച്ചിനെ വീട്ടിൽ നിന്നു പടിയടച്ചു… കോളേജിൽ പോകാൻ പറ്റാതെ അതിന്റ പഠിപ്പു മുടങ്ങി… എല്ലാം നീ കാരണം ആണ്… ഇനി അതിന്റ ദേഹത്തു എങ്ങാൻ നീ കൈ വച്ചാൽ നിന്നെ ഞാൻ കൊന്നു കളയും “
അത്രയും പറഞ്ഞു ചേട്ടൻ കുഞ്ഞിനേയും എടുത്ത് റൂമിലോട്ടു പോയി….. ചേട്ടത്തിയും അമ്മയും അവളെയും കൂട്ടി പോയി.. നിഷാഹായാനായി ഞാൻ ആ ഹാളിൽ നിന്നു.. ചേട്ടൻ പറഞ്ഞ വാക്കുകൻ എല്ലാം കേട്ടു ഭൂമി കറങ്ങുന്നതിനു ഒപ്പം ഞാനും കറങ്ങി…. ആ വലിയ ഹാളിൽ ഞാൻ ഒറ്റക്കായി.. ഞാൻ ഒരു താങ്ങു ഇല്ലാതെ ആ ചുമരിൽ ചാരി തറയിൽ ഇരുന്നു……

എത്ര നേരം ഇരുന്നു എന്ന് അറിയില്ല… ഒന്ന് അനങ്ങാൻ കഴിയാതെ ഞാൻ അവിടെ ഇരുന്നു രാവിലെ വരെ.. അമ്മയും ചേട്ടത്തിയും ഒക്കെ രാവിലെ എണിറ്റു വന്നപ്പോഴും ഞാൻ അതെ ഇരുപ്പ് തുടർന്നു…

രാത്രി ഒന്ന് ഉറങ്ങാൻ പോലും എനിക്ക് കഴിഞ്ഞില്ല മനസ്സിലെ വിഷമം എന്നെ വല്ലാതെ ബാധിച്ചു….

രാവിലെ വന്നു എന്റെ ഇരുപ്പ് കണ്ട അവർ എന്നെ വിളിച്ചു എങ്കിലും ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഞാൻ അവിടെ ഇരുന്നു… അവർ എന്നെ ഒരുപാട് തവണ വിളിച്ചു എന്നേലും എന്നിൽ ഒരു മാറ്റം ഉണ്ടാക്കാൻ അതിനു സാധിച്ചില്ല… എന്റെ ഈ ഇരുത്തം അവരെ വല്ലാതെ വിഷമിപ്പിച്ചു…. എന്നാൽ അതൊന്നും കാണാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല ഞാൻ…..

ഞാൻ പിന്നെയും മാറ്റം ഇല്ലാതെ ഇരുന്നു…കുറച്ചു കഴിഞ്ഞു ചേട്ടത്തി എന്നെയും വലിച്ചു മുറിയിൽ കൊണ്ട് പോയി…. എന്റെ മുറിയിൽ എത്തിയ ഞാൻ ആ കട്ടിലിൽ കയറി കിടന്നു… ഞാൻ നിയന്ത്രണം വിട്ടു കരയാൻ തുടങ്ങി… എത്ര നേരം കരഞ്ഞു എന്ന് അറിയില്ല… എന്റെ ഉള്ളിലെ സങ്കടം എല്ലാം പുറത്തു വന്നു… ഒരുപാട് നേരം അവിടെ കിടന്നു കരഞ്ഞ ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി… ഇന്നലെ ഉച്ചമുതൽ ഒന്നും കഴിക്കാത്തതിന്റെ ക്ഷീണവും എല്ലാം കൂടി ഞാൻ ഉറങ്ങി പോയി….

.

.

.

.

.

ഒരുപാട് നേരം കഴിഞ്ഞു ഞാൻ ഉണരുമ്പോൾ ആരുടയോ കൈ എന്റെ തലയിൽ കൂടി ഇഴഞ്ഞു നടക്കുന്നു…. ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ അമ്മയാണ്…. അമ്മയുടെ വാത്സല്യം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു………
“അമ്മേ….”

അമ്മ ഒന്നും മിണ്ടിയില്ല

“അമ്മേ……”

“ഉം ”

“അമ്മയ്ക്കും എന്നെ വെറുപ്പാണോ…… ഞാൻ അവളുടെ ജീവിതം നശിപ്പിക്കും എന്ന് തോന്നുണ്ടോ….?”

അമ്മ എന്റെ മുഖത്തു നോക്കി…… അമ്മ എന്നെ മുറുകെ കെട്ടിപിടിച്ചു…

“അമ്മേടെ മോൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് എനിക്കു അറിയാം…….. പക്ഷെ മോൻ അറിഞ്ഞോ അറിയാതയോ ആ കൊച്ചിന്റെ അവസ്ഥക്ക് കാരണം ആയി.. അത് ഒരു പാവം കൊച്ചാടാ…. ഞങ്ങൾക്ക് എല്ലാം അവളെ ജീവൻ ആണ് ”

“അമ്മേ ഞാൻ ”

ഞാൻ പറയാൻ തുടങ്ങിയതും അമ്മ തടഞ്ഞു

“മോൻ ഇനിയും അതൊന്നും പറയണ്ട ”

“ഇല്ല അമ്മേ ഇനിയെങ്കിലും ഇത് പറഞ്ഞില്ലേൽ…. ഞാൻ എന്നോട് തന്നെ ചെയ്യുന്ന തെറ്റ് ആണ്…”

ഞാൻ അമ്മയോട് അന്ന് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു… അന്ന് കാൾ വന്നതും ഹോട്ടലിൽ പോയതും….. ഈ പ്രേശ്നത്തിൽ അകപ്പെട്ടതും എല്ലാം…… എല്ലാം അമ്മയോട് പറഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം ആയി….. ഇതെല്ലാം ശ്രെദ്ധയോടെ കെട്ടിരുന്ന അമ്മ പിന്നെ എന്തോ ആലോചനയിൽ മുഴുകി… കുറച്ചു നേരം ആലോചിച്ചിട്ട് അമ്മ എന്നെ ഒന്ന് നോക്കി…..

“നീ പറഞ്ഞത് എല്ലാം സത്യം ആണോ……..?

അമ്മ എന്നെ നോക്കി ചോദിച്ചു… അമ്മയുടെ ആ ചോദ്യത്തിൽ വിഷമം ആയെങ്കിലും ഞാൻ അത് പുറത്തു കാട്ടിയില്ല..

“അമ്മക്ക് ഇപ്പോഴും എന്നെ വിശ്വസം ഇല്ലേ?”

“അല്ലേടാ മോനെ… നീ പറഞ്ഞത് എല്ലാം സത്യം ആണേൽ നിന്നെയും ആ മോളെയും ആരോ മനപ്പൂർവം ഇതിൽ പെടുത്തിയതാ ”

അമ്മ പറഞ്ഞത് കേട്ടു ഞെട്ടിയെങ്കിലും… ഒന്നും മനസ്സിലാവാതെ അമ്മയെ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *