രമിത – 4 1

ഞാൻ നോക്കുമ്പോൾ അവൾ കട്ടിലിൽ ഒരു സൈഡിൽ കിടക്കുക ആയിരുന്നു… കണ്ണ് എല്ലാം അടച്ചിട്ടുണ്ട്.. അവൾ ഇത്രയും നേരത്തെ ഉറങ്ങിയോ…… ഞാൻ മനസ്സിൽ വിചാരിച്ചു.. ഞാൻ വാതിൽ അടച്ചു ഒരു ഷീറ്റ് എടുത്ത് തറയിൽ വിരിച്ചു അവിടെ കിടന്നു… ഞാൻ കാട്ടിളിലോട്ടു നോക്കിയപ്പോൾ അവൾ സുഗമായി ഉറങ്ങുക ആയിരുന്നു… ഞാൻ അവളെ അടിമുടി നോക്കി ഒരു സൗന്ദര്യ ദേവാദ തന്നെ ആയിരുന്നു അവൾ

അവൾ ശ്വാസം വിടുന്നതിനു അനുസരിച്ചു അവളുടെ മാറിടം പൊങ്ങി തഴുന്നുണ്ടായിരുന്നു… എനിക്ക് അവളെ ഇഷ്ടമാണ് എങ്കിലും അവളെ സ്വന്തമാക്കാൻ ഉള്ള യോഗ്യത ഇല്ല എന്നാണ് എന്റെ മനസ്സിൽ തന്നെ പറയുന്നത്….. ഇവളെ നോക്കി കിടന്നാൽ ഉറങ്ങാൻ കഴിയില്ല എന്ന് മനസിലാക്കിയ ഞാൻ തിരിഞ്ഞു കിടന്നു…..

രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉറങ്ങി പോയി……

പിന്നെ ഉണർന്നത് രാവിലെ ആണ്… ഞാൻ ഉണർന്നു നോക്കുമ്പോൾ അവൾ അവിടെ ഇല്ലായിരുന്നു.. ഞാൻ എണിറ്റു കുറച്ചു നേരം കട്ടിലിൽ കയറി കിടന്നു…….

മൂന്ന് നാലു ദിവസം അങ്ങനെ പോയി ഞാനും രമിതയും കാര്യമായി ഒന്നു സമാരിക്കാൻ കഴിഞ്ഞില്ല….. ഞാൻ അതിനു ശ്രെമിച്ചില്ല എന്നത് തന്നെ.. എന്നോട് സംസാരിക്കാൻ തയാറായില്ല… അവൾക്കു എന്നോട് സംസാരിക്കാൻ താല്പര്യം കാണില്ല എന്ന് കരുതി….

ഇതിനിടയിൽ സംഭവിച്ച മറ്റൊരു കാര്യം എന്നത്…. കല്യാണിക്കുട്ടി എന്നോട് ഇപ്പോൾ കമ്പനി ആയി… അവൾ ഇപ്പോൾ എപ്പോഴും എന്റെ കയ്യിൽ ആയിരുന്നു… ഞാൻ അവളെയും സ്നേഹിച്ചും കലിപ്പിച്ചു സമയം തള്ളി നീക്കി….

ഞാൻ ഒരു ദിവസ്സം വൈകിട്ട് കല്യാണിയെ കളിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ചേട്ടത്തി എന്റെ അടുത്ത് വന്നു പറഞ്ഞു…

“ഡാ നീ 3 വർഷം മുൻപ് നാടുവിട്ടു പോകാതിരുന്നു എങ്കിലും.. അവളോട് എല്ലാം പറഞ്ഞു സോൾവ് ആക്കി ഇത് പോലെ ഒന്നിനെ കിട്ടുമായിരുന്നില്ലേ ”

എന്റെ മടിയിൽ ഇരുന്ന കല്യാണിയെ ചൂണ്ടി ആണ് ചേട്ടത്തി പറഞ്ഞത്…. അത് പറഞ്ഞു ചേട്ടത്തി ചിരിക്കാൻ തുടങ്ങി.. ഞാൻ ആ മുഖത്തു നോക്കി എങ്കിലും ഒന്നും പറഞ്ഞില്ല…. ഞാൻ ഒന്നും മിണ്ടാതെ കല്യാണിയെ തന്നെ കളിപ്പിച്ചു കൊണ്ടിരുന്നു…….

വന്നിട്ട് ഒരു ആഴ്ച ആയിട്ടും രമിതയോടു ഒന്നും സംസാരിക്കാൻ പറ്റിയില്ല….. ഇന്ന് രാത്രി എന്തായാലും അവളോട്‌ സംസാരിക്കണം എന്ന് ഞാൻ മനസ്സിൽ തീർച്ചപ്പെടുത്തി….ഇപ്പോൾ ഞങ്ങൾ ഒരു കട്ടിലിൽ രണ്ട് വശത്തു ആണ് കിടക്കുന്നെ……

ഞാൻ അവളെയും കാത്തു കട്ടിലിൽ ഇരുന്നു.. താഴത്തെ ജോലി എല്ലാം തീർത്തു അവൾ റൂമിൽ വന്നു.. എന്നെ കണ്ടു എങ്കിലും അവൾ നോക്കാതെ കുളിക്കാൻ കയറി…. കുളിച്ചു ഇറങ്ങും വരെ ഞാൻ അവളെ കാത്തിരുന്നു…
കുളിച്ചു ഇറങ്ങിയ അവൾ ഒരു പച്ച ചുരിദാർ ആണ് ഇട്ടിരുന്നത്.. അവളുടെ ഭംഗി എല്ലാം അതിൽ എടുത്ത് കാണിക്കുന്നു….. ബാത്‌റൂമിൽ നിന്നു ഇറങ്ങിയ അവൾ നേരെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു… ഞാൻ ഇപ്പോളും അവളെ നോക്കി ഇരിക്കുക ആയിരുന്നു..

പെട്ടന്ന് ബോധം വന്ന ഞാൻ നോട്ടം മാറ്റി.. അവൾ മുടിയെല്ലാം ഉണ്ടാക്കിയതിനു ശേഷം വാതിൽ അടക്കാൻ ആയി പോയി അടച്ചു വന്നു… കട്ടിലിൽ എല്ലാം നേരെ ആക്കി.. എന്നാലും അവൾ എന്നെ ഒന്ന് നോക്കുക കൂടി ചെയ്തില്ല .. അത് എന്നിൽ നേരിയ വിഷമം ഉണ്ടാക്കി എങ്കിലും ഞാൻ തന്നെ മുൻകൈ എടുക്കാൻ തീരുമാനിച്ചു….

“മാളു ”

ഞാൻ അവളെ വിളിച്ചു…. (മാളു അവളുടെ ചെല്ലപ്പേരാണ്… കോളേജ് ഇൽ വച്ചു ആണ് അവൾ എനിക്ക് പറഞ്ഞു തന്നത്.. ഞാൻ പിന്നെ എപ്പോഴും അവളെ അങ്ങനെ ആണ് വിളിച്ചിരുന്നത്……3 വർഷത്തിന് ശേഷം ഞാൻ പിന്നെയും ആ പേര് വിളിച്ചു )…….

അവൾ കേട്ടു എങ്കിലും എന്നെ നോക്കിയതല്ലാതെ ഒന്നും പറയാതെ നോട്ടം മാറ്റി.. ഞാൻ പിന്നെയും അവളെ ഞാൻ വിളിച്ചു…..

“മാളു ”

“ഉം ”

ഇത്തവണ അവൾ വിളി കേട്ടു……. എനിക്ക് സന്തോഷം ആയി….

“മാളു….. നിനക്ക് എന്നോട് ദേഷ്യം ആണോ?”

ഞാൻ അങ്ങനെ ചോദിച്ചെങ്കിലും അവൾ ഒന്നും പറയാതെ എന്നെ തന്നെ നോക്കി ഇരുന്നു

“പറ മാളു നിനക്ക് എന്നോട് ദേഷ്യം ആണോ…. ഞാൻ നിന്നെ ചതിക്കും എന്ന് തോന്നുണ്ടോ?”

Leave a Reply

Your email address will not be published. Required fields are marked *