അത്തരത്തിൽ ഉള്ള ഒരു കാഴ്ചയാണ് അത്… ഞാൻ നോക്കിയപ്പോൾ കുളിച്ചു തോർത്ത് തലയിൽ കെട്ടി കയറിവരുന്നു അവൾ എൻറെ ഭാര്യ…. ആ സൗന്ദര്യത്തിന് മുൻപിൽ ഞാൻ ലയിച്ചു.. രാവിലെ ഒരു ഉഗ്രൻ കണി കണ്ട ഞാൻ അവളെ തന്നെ നോക്കി നിന്നു. കണ്ണുകൾ എനിക്ക് മാറ്റുവാൻ പോലും കഴിഞ്ഞില്ല…… കാരണം ഞാൻ വേറെ ഏതോ ലോകത്തു ആയിരുന്നു….. അതെ ഇവൾ തന്നെയാണ് ആരോ പറഞ്ഞ ആ ദേവാസുന്ദരി… ഞാൻ മനസ്സിൽ പറഞ്ഞു…
പെട്ടത് ഞാൻ നോക്കുന്നത് അവൾ കണ്ടു… അത് മനസ്സിലാക്കിയ ഞാൻ പെട്ടന്ന് നോട്ടം മാറ്റി.. പിന്നെ ഞാൻ അവളെ നോക്കാൻ നിന്നില്ല….. അവൾ പിന്നെ നേരെ നടന്നു അകത്തോട്ടു പോയി.. ഞാൻ ഫോണും നോക്കി സോഫയിൽ ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചായ കപ്പ് എന്റെ കണ്മുന്നിൽ വന്നു… ഞാൻ അത് വാങ്ങുവാനായി ഒന്ന് നോക്കിയപ്പോൾ.. പിന്നെയും ഞെട്ടി.. അവൾ ആയിരുന്നു..
അവൾ എനിക്ക് നേരെ ചായ നീട്ടി നിൽക്കുക ആണ്.. പക്ഷെ എന്റെ മുഖത്തു നോക്കുന്നില്ല… ഞാനും ചായ വാങ്ങി.. അപ്പോൾ തന്നെ അവൾ അവിടെ നിന്നും പോയി… ഞാൻ ചായ കുടിച്ചു അവിടെ ഇരുന്നു…
………………………………………….
പിന്നെ അന്നത്തെ ദിവസ്സം പ്രതേകിച്ചു ഒന്നും നടന്നില്ല… ഞാൻ പഴയതു പോലെ വീട്ടിൽ എല്ലാരോടും സംസാരിച്ചു ഒക്കെ ഇരുന്നു… ഇടയ്ക്കു കല്യാണിയോട് അടുക്കാൻ നോക്കി എങ്കിലും അവൾ എന്നെ കാണുമ്പോഴേ കരയാൻ തുടങ്ങും..
പിന്നെ ഞാൻ ആ പണിക്കു അധികം പോയില്ല.. ഇടയ്ക്കു രമിതയെ കാണുന്നുണ്ട് എങ്കിലും അവളോട് ഒന്നും സംസാരിക്കാൻ പറ്റിയില്ല….. ഞാൻ അതിനു മുതിർന്നില്ല എന്നതാണ് സാരം……. അമ്മയോട് സംസാരിച്ചു ഞാൻ അന്ന് വൈകിട്ടുവരെ തള്ളി നീക്കി…
ചെത്തി പഠിപ്പിക്കാൻ പോയത് കൊണ്ട് വീട്ടിൽ ഇല്ലായിരുന്നു… ആ സമയം കല്യാണിയെ നോക്കുന്നത് അമ്മയും അവളും കൂടി ആണ്… കല്യാണി എന്നെ അടുപ്പിക്കുന്നില്ല എങ്കിലും രമിതയെ വിട്ട് മാറുന്നില്ല…. അവളെ കാണുമ്പോഴേ കുഞ്ഞിപ്പല്ലുകൾ കാണിച്ചു അവൾ ചിരിക്കാൻ തുടങ്ങും…. അത് എന്നിൽ ഒരു അസ്സുയ ഉണ്ടാക്കി എങ്കിലും…ഞാൻ വിട്ടുകളഞ്ഞു..
വൈകുട്ടു ഏട്ടത്തി വന്നപ്പോൾ ചേട്ടത്തിയോട് സംസാരിച്ചു സമയം കളഞ്ഞു… ചേട്ടത്തി എന്നോട് ജോലിയുടെ കാര്യം എല്ലാം തിരക്കി…… ഞാൻ എന്റെ 3 വർഷത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞു…. രാത്രി മിന്നുവിനെ വിളിച്ചു കുറെ നേരം സംസാരിച്ചു.. പിന്നെ ഫുഡും കഴിച്ചു ഞാൻ നേരെ റൂമിൽ പോയി കട്ടിലിൽ കിടന്നു…
കട്ടിലിൽ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ എന്റെ മുറിയിലോട്ടു ആരോ വരുന്ന പോലെ തോന്നി നോക്കിയപ്പോൾ രമിത ആണ്… ദൈവമെ അവൾ ഇവിടെ ആണോ കിടക്കുന്നെ.. അവൾക്കു അമ്മയുടെ കൂടെ കിടന്നുകൂടെ. ഇങ്ങനെ ഓരോന്ന് എന്റെ മനസ്സിൽ ഓടികളിച്ചു…. അവൾ എന്നെ റൂമിൽ കണ്ടിട്ടും ഭവ വെത്യാസം ഒന്നും ഇല്ലാതെ ഇട്ടുമാറാൻ ഉള്ള ഡ്രസ്സ് എല്ലാം എടുത്തു ബാത്‌റൂമിൽ കയറി…
ഞാൻ അവളെ ഫേസ് ചെയ്യാൻ മടിച്ചു……. പുതപ്പും തലയിണയും എടുത്തു നേരെ താഴെ പോയി ഹാളിൽ കിടന്നു…. ഞാൻ സോഫയിൽ കിടന്നു ഫോണും നോക്കി കിടന്ന്…. ഉടനെ തന്നെ അമ്മയുടെ റൂം തുറക്കുന്ന സൗണ്ട് കേട്ടു അമ്മ പുറത്തു ഇറങ്ങി വന്നു… വന്ന അമ്മ എന്നെ കണ്ടു…
“നീ എന്താടാ ഇവിടെ വന്നു കിടക്കുന്നെ…..?”
“ഒന്നുമില്ല അമ്മേ…. ചുമ്മാ ഇവിടെ വന്നു കിടന്നു.”
അമ്മ എന്നെ വിടാൻ ഉള്ള ഉദ്ദേശം ഇല്ലെന്നു തോന്നി…… അമ്മ പിന്നെയും എന്നോട് ചോദിച്ചു… ”
“ചുമ്മാ എന്തിനാ ഹാളിൽ വന്നു കിടക്കുന്നെ… നീ പോയി നിന്റെ റൂമിൽ കിടന്നു ഉറങ്ങേടാ ”
“അത് അമ്മ… അവൾ അവിടെ കിടക്കാൻ വന്നു.. അതാ ഞാൻ ”
വിക്കി വിക്കി അമ്മയോട് കാര്യം പറഞ്ഞൊപ്പിച്ചു.. അമ്മ എന്നെ ഒന്ന് ദാഹിപ്പിക്കുന്ന നോട്ടം നോക്കി…ഞാൻ ആ നോട്ടത്തിൽ അങ്ങ് ഇല്ലാതെ ആയി..
“ഡാ അവൾ നിന്റെ ഭാര്യ ആണ്… അവൾ പിന്നെ എവിടെ കിടക്കണം… നീ പോയി റൂമിൽ കിടന്നേ.. പോ…
ദൈവമേ ഇങ്ങനെ ഒരു കിഴങ്ങൻ ആണോല്ലോ ഇവൻ ”
അമ്മ എന്നെ വല്ലാതെ എന്തൊക്കയോ പറഞ്ഞു.. ഇനി ഇവിടെ കിടന്നാൽ പിന്നെയും എന്തേലും ഒക്കെ കേൾക്കേണ്ടി വരും എന്ന് മനസ്സിലാക്കിയ ഞാൻ മടിച്ചു മടിച്ചു റൂമിൽ പോകാൻ ആയി എണിറ്റു സ്റ്റെപ് കയറി… ഞാൻ പിന്നെ അമ്മയുടെ മുഖത്തു നോക്കിയില്ല.. ചിലപ്പോൾ എന്നെ നോക്കി ചിരിക്കൂക ആകും….. ഞാൻ നേരെ റൂമിൽ കയറി ഭാഗ്യം വാതിൽ പൂട്ടിയിട്ടില്ല…..
