രമിത – 4 1

“നീ പറഞ്ഞത് എല്ലാം സത്യം ആണോ……..?

അമ്മ എന്നെ നോക്കി ചോദിച്ചു… അമ്മയുടെ ആ ചോദ്യത്തിൽ വിഷമം ആയെങ്കിലും ഞാൻ അത് പുറത്തു കാട്ടിയില്ല..

“അമ്മക്ക് ഇപ്പോഴും എന്നെ വിശ്വസം ഇല്ലേ?”

“അല്ലേടാ മോനെ… നീ പറഞ്ഞത് എല്ലാം സത്യം ആണേൽ നിന്നെയും ആ മോളെയും ആരോ മനപ്പൂർവം ഇതിൽ പെടുത്തിയതാ ”

അമ്മ പറഞ്ഞത് കേട്ടു ഞെട്ടിയെങ്കിലും… ഒന്നും മനസ്സിലാവാതെ അമ്മയെ നോക്കി…

“അമ്മ എന്താ പറയുന്നേ… ഞങ്ങളെയോ എങ്ങനെ ”

“അമ്മ പറയാം മോനെ… മോനു ഉണ്ടായപോലെ ഒന്നായിരുന്നു ആ കുട്ടിക്കും നടന്നത് “
“അമ്മ എന്താ തെളിച്ചു പറ ”

ഞാൻ അമ്മയെ നോക്കി…അമ്മ എന്നോട് അന്ന് അവൾക്കു സംഭവിച്ച കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നു….

>>>>>>>>>>>>>>>⚡️<<<<<<<<<<<<<<<<

(എന്റെയും അവളുടെയും കല്യാണം നടന്ന ദിവസം )

രമിത ഫോൺ എടുത്തു ഗോകുലിനെ ഡയൽ ചെയ്തു…..

എന്താടി പോത്തേ രാവിലേ തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ..”

“എണിറ്റു പോടാ കുംഭകര്ണ……. മണി 10 ആയി..”

“ഡി രാവിലെ എന്നെ കളിയാക്കാൻ ആണോ വിളിച്ചേ….”

ഞാൻ ദേഷ്യത്തിൽ ചോദിച്ചു…..

“അല്ലേടാ…. ഞാൻ ഇന്ന് നാട്ടിൽ പോകുവാ.. അച്ഛൻ വിളിച്ചു… അത് പറയാൻ വിളിച്ചത…. ”

“നീ എങ്ങോട്ടോ കെട്ടി എടു…. ഞാൻ എന്ത് വേണം…. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല ”

“എന്നാൽ ശെരി ഗുണ്ട ഉറങ്ങിക്കോ…. ഞാൻ വീട്ടിൽ എത്തീട്ടു വിളിച്ചു പറയാം ”

“ശെരി നോക്കി പോ…… ഓക്കേ ബൈ…..

ഫോൺ വച്ച ശേഷം… തുണി എല്ലാം പാക്ക് ചെയ്‌ത് അവൾ നാട്ടിൽ പോകാനായി ഇറങ്ങി… കൊട്ടുകാരോട് എല്ലാം യാത്ര പറഞ്ഞു അവൾ പോകാനായി ഹോസ്റ്റൽ വിട്ടു ഇറങ്ങി…..

അവളുടെ ഹോസ്റ്റൽ മെയിൻ റോഡിൽ നിന്നും കുറച്ചു ഉള്ളിൽ ആണ് അത് കൊണ്ട് ഒരു ഇടവഴി കയറി വേണം മെയിൻ റോഡിൽ എത്താൻ.. അവൾ ബാഗും തൂക്കി ഇടവഴിയിലുടെ നടന്നു. അപ്പോൾ തന്നെ അവളുടെ പുറകെ ഒരു കാർ വരുന്നുണ്ട്.. അവൾ അതിനു പോകാൻ വേണ്ടി കുറച്ചു ഒതുങ്ങി എങ്കിലും ആ വണ്ടി അവളുടെ അടുത്ത് നിർത്തി….. ഇടവഴിക്കു സാമിപം വീടുകൾ ഉണ്ട് എങ്കിലും വഴിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല…..

ആ വണ്ടി അവളുടെ അടുത്ത് നിർത്തിയതും അവൾ ഒന്ന് ചെറുതായിട്ട് പേടിച്ചു.. ഉടനെ വണ്ടിയിൽ നിന്നു ഇറങ്ങിയ ആൾ അവളെ വലിച്ചു വണ്ടിയിൽ ഇട്ടു.. അവളുടെ മുഖത്തു എന്തോ സ്പ്രേ ചെയ്തു.. അവൾക്കു അപ്പോൾ തന്നെ ബോധം പോയി….
ബോധം വരുമ്പോൾ അവൾ ഒരു കട്ടിലിൽ കിടക്കുക ആയിരുന്നു….. പതുക്കെ പതുക്കെ കണ്ണ് തുറന്നപ്പോൾ അവൾക്കു മനസ്സിലായി അത് ഒരു റൂം ആയിരുന്നു….

നോക്കിയപ്പോൾ തൊട്ടടുത്തു ആരോ കിടക്കുന്നു…. അവനെ കണ്ടപ്പോൾ അവൾ ഒന്ന് ഞെട്ടി… ഗോകുൽ.. അവൾ അത് ഓർത്തു കരയാൻ തുടങ്ങി…

<><><><><><><>>>>>

അമ്മ അത് പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ആകെ വല്ലാതെ ആയി…. അവൾ പറഞ്ഞത് എല്ലാം ശെരി ആയിരിക്കണം.. കാരണം അവൾക്കു എന്നോട് ശത്രുത തോന്നാനുള്ള കാര്യം ഒന്നും ഇല്ല… മാത്രമല്ല അവൾക്ക് ആരെയും ചതിക്കാനും കഴിയില്ല….

ഞാൻ വളരെ ആശയകുഴപ്പത്തിൽ ആയി… അവൾ വെറും പാവം ആണ്…. അമ്മയെ നോക്കി അമ്മയുടെ മുഖത്തു ഉള്ള ഭാവം തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല..

.

.

.

“അമ്മേ… ഇനി ഞാൻ എന്ത് ചെയ്യും… അവൾക്കു എന്നോട് ക്ഷേമിക്കാൻ കഴിയുമോ… അറിയാതെ ആണേലും ഞാൻ അല്ലേ അവളുടെ ജീവിതം തകർക്കാൻ കാരണക്കാരൻ”

അമ്മ എന്നെ നോക്കി ചിരിച്ചു…… ആ ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലായില്ല…. ഞാൻ അമ്മയുടെ മുഖത്തു തന്നെ നോക്കി ഇരുന്നു…

“ഡാ…. അവൾ നിന്റെ നല്ല ഫ്രണ്ട് ആയിരുന്നില്ലേ….. എന്നാലും നിനക്ക് അവളെ ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞില്ല..”

അമ്മ പറയുന്ന കേട്ടു ഒന്നും മനസ്സിലാവാതെ ഞാൻ അമ്മയെ നോക്കി….. അമ്മ തുടർന്നു

“ഡാ ഇത്രയും കാലം നീ അവളെ പറ്റി ആലോചിച്ചില്ല എന്നാൽ അവൾ നിന്നെ ഒരിക്കൽ പോലും കുറ്റം പറഞ്ഞില്ല…..അവൾ കാരണം ആണ് നീ നാടുവിട്ടു പോയത് എന്ന് മാത്രം ആണ് അവൾ പറഞ്ഞത്…. നീ അവളെ ചതിക്കും എന്ന് അവൾ ഒരിക്കലും വിശ്വാസിച്ചിട്ടില്ല….”

Leave a Reply

Your email address will not be published. Required fields are marked *