രാത്രികളും പകലുകളും – 1

അശ്വിൻ വെള്ളം ചൂടാക്കി ഹോട്ട് ബാഗിൽ അനുവിന് കൊടുത്തു പോയി പെയിൻ കില്ലർ ഉം പാടും ഒക്കെ വാങ്ങി വന്നു അനുവിന് കൊടുത്തു. അനുവിന്റെ തല എടുത്തു മടിയിൽ വെച്ച് തല മസ്സാജ് ചെയ്തു കൊടുത്തു. അനുവിന്റെ ഫേവറിയറ്റ് ആണ് ആ മസ്സാജ്. താങ്ക്സ് അശ്വി. അവൻ അവന്റ മസ്സാജ് തുടർന്ന്. പതിയെ അവൾ ഉറങ്ങി പോയി.

അവളുടെ തല പതിയെ കൊച്ചു കുഞ്ഞിനെ പോലെ എടുത്തു ബെഡിൽ വെച്ചു അവൻ ഫുഡ്‌ ഉണ്ടാക്കി. അവളെ വിളിച്ചു എഴുന്നേൽപ്പിച്ചു. വേദന കുറഞ്ഞോ അനു. അശ്വിൻ യുട്യൂബിൽ ഇരുന്നു പീരീഡ്സ് നെ കുറിച്ച് കുറെ നോക്കി. അനു നല്ല ഫ്ലോ ഉണ്ടോ യുട്യൂബിൽ വേദന കുറയാൻ കുറെ ഐഡിയസ് ഉണ്ട്. ആഹ് വേദന കുറവ് ഉണ്ടെടാ അശ്വി. നീ ഇതിനിടക്ക് കൊറേ റിസർച്ച് ചെയ്താ 😄. താങ്ക്സ് ഡാ അശ്വി. വാ അനു ഫുഡ്‌ കഴിക്കാൻ.

അനു എഴുന്നേറ്റു ടോയ്‌ലെറ്റിൽ പോയി വന്നു. രണ്ടു പേരും ഫുഡ്‌ കഴിച്ചു. നീ ഉള്ളതുകൊണ്ട അശ്വി ഞങ്ങൾ ഇപ്പോഴും ഇത്രയും ഹാപ്പി ആയി ഇരിക്കുന്നത്. ഈ കടന്നുപോയ ദിനങ്ങൾ എല്ലാം നീ കൂടെ ഇല്ലായിരുന്നെങ്കിൽ വീണു പോയേനെ ഞങ്ങൾ.

വൈശു എപ്പോഴും നിന്നെ കുറിച്ചാ എപ്പോഴും സംസാരിക്കാ പണ്ട് തൊട്ടേ നീ അതു ചെയ്തു തന്നു ഇത് ചെയ്തു തന്നു ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടിയത് അവന്റെ ലക്ക് ആണ് എന്നൊക്കെ.

താങ്ക്സ് അശ്വി ഫോർ എവെരിതിങ്. അനു അവനെ ഹഗ് ചെയ്തു കരഞ്ഞു. എന്താ അനു നീ ഇങ്ങനെ എന്നെ കൂടെ കരയിക്കുമല്ലോ. നിങ്ങൾ രണ്ടു പേരും ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ജീവിതിരിക്കുമോ എന്നു പോലും അറിയില്ല അത്ര കടപ്പാട് ഉണ്ട് എനിക്ക് നിങ്ങളോട്. നിങ്ങളുടെ കഷ്ടപ്പടിലും എനിക്ക് കിടക്കാൻ ഒരു ഇടം തന്നു എല്ലാം തന്നു.

അശ്വിൻ പൊട്ടി കരഞ്ഞു. അനു അവനെ കളിയാക്കി മൂഡ് മാറ്റാൻ നോക്കി, അയ്യേ ആണുങ്ങൾ ഇങ്ങനെ കരയോ അയ്യേ 😄. അശ്വിൻ അവളെ പൊക്കി കറക്കി ബെഡിലേക്ക് ഇട്ടു ആർത്തു ചിരിച്ചു പറഞ്ഞു ഓഹ് കരയാത്ത ആളുടെ കണ്ണ് ഒന്ന് നോക്കട്ടെ. അനു ബെഡിൽ കിടന്നു ചിരിച്ചു 😂. എന്നാ മോൻ പോയി കിടന്നോ നാളെ ജോലിക് പോണ്ടതല്ലേ.

 

അന്നത്തെ ദിവസം മനോഹരമായി അവസാനിച്ചു. വൈശാഖ് സുഗമായി ദുബായ് യിൽ എത്തി. ജോലിക്കു ഒരാഴ്ചക്കുള്ളിൽ കേറുമെന്നും നല്ല അക്കൗമോടഷൻ ആണെന്നും പറഞ്ഞു. രണ്ടു പേരും കുറെ വിശേഷം പറഞ്ഞു. വീഡിയോ കാൾ ചെയ്തപ്പോൾ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. ആ മിസ്സിംഗ്‌ രണ്ടു പേരുടെയും കണ്ണിൽ നിറഞ്ഞു നിന്നു. അവളെ എത്രയും പെട്ടെന്ന് അങ്ങോട്ട്‌ കൊണ്ടുവരമെന്നും അശ്വിൻ ഉം അവൻ ഒരു ജോലി നോക്കാമെന്നും പറഞ്ഞു.

 

അനു രാവിലെ തന്നെ എഴുന്നേറ്റ് ഫുഡ്‌ ഉണ്ടാക്കികൊണ്ടിരിക്കുക ആയിരുന്നു. അശ്വിൻ അവളെ പിന്നിലൂടെ വന്നു പൊക്കി സ്ലാബിൽ ഇരുത്തി എന്നിട്ട് ചീത്ത പറഞ്ഞു എന്നെ എന്തെ വിളിക്കാതിരുന്നേ. നിന്റെ പെയിൻ ഒക്കെ മാറിയോ. അതൊക്ക മാറി ഡാ ഫ്ലോ മാത്രം ഒള്ളോ. നീ നല്ല ഉറക്കം ആയിരുന്നു മുത്തുമണി ടെ ഉറക്കം കളയേണ്ട എന്നു വിചാരിച്ചു😂. അവൻ വിളിച്ചിരുന്നോ ഇന്നലെ എനിക്ക് സുഗമായി എത്തി എന്നു പറഞ്ഞു മെസ്സേജ് അയച്ചിണ്ടായിരുന്നു. ആഹ് ഇന്നലെ വിളിച്ചിരുന്നു ഡാ സ്റ്റേ ഒക്കെ നല്ലതാണെന്നു പറഞ്ഞു.

നീ ഉറങ്ങി കാണും നാളെ വിളിക്കാം എന്നു പറഞ്ഞു. അവൻ എന്നാ കേറാ ജോലിക്ക് അനു. ഒരാഴ്ച പിടിക്കും എന്നാ പറഞ്ഞെ അശ്വി. നിന്റെ ഡ്രസ്സ്‌ അലക്കാൻ ഉണ്ടോ അനു ഞാൻ വാഷിംഗ്‌ നു ഇടുന്നുണ്ട് അവന്റെ ഡ്രെസ്സും ഇല്ലേ അലക്കാൻ എല്ലാം ഒന്നിച്ചു ഇടാം. റൂമിൽ ബാസ്കറ്റിൽ കിടക്കുന്നുണ്ട്. ഡ്രെസ്സിൽ ഇന്നലെ കുറച്ചു ബ്ലഡ്‌ ആയിടാ അത് സെപ്പറേറ്റ് ഞാൻ അലക്കിക്കോളാം ബാക്കി നീ ഇട്ടോ.

ഇപ്പൊ ഇട്ടിരിക്കുന്നത് കൂടെ ഇട്ടു ഞാൻ ഓൺ ആക്കിക്കോളാം അശ്വി. നീ ഇത് മാറി ഇട്ടു പോയി കുളിച്ചോ അനു ഫുഡ്‌ ഒക്കെ ഞാൻ ഉണ്ടാക്കാം. എന്നാ ഞാൻ ബാത്‌റൂമിൽ കേറി ഊരി തരാം നീ തന്നെ കൊണ്ട് പോയി ഇട്ടോ അപ്പോ കുളി ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും അലക്കി കഴിയും അശ്വി. ആഹ് നീ പോയി കുളിക്ക് അനു.

അനു ബാത്‌റൂമിൽ കയറി ഇട്ടിരുന്ന മാക്സിയും ഇന്നേഴ്സും ഊരി ബാത്‌റൂമിനു പുറത്തേക്കു ഇട്ടു. അശ്വിൻ അതെല്ലാം എടുത്തു വാഷിംഗ്‌ മെഷീൻ ഇൽ ഇട്ടു. അനു നീണ്ട ഒരു കുളി കഴിഞ്ഞു ഡ്രസ്സ്‌ എല്ലാം ഇട്ടു വന്നപ്പോഴേക്കും അലക്കും കഴിഞ്ഞു ഫുഡും ഉണ്ടാക്കി അശ്വിൻ ഡ്രസ്സ്‌ എല്ലാം ചെറിയ ബാൽക്കണി യിലെ ഡ്രസ്സ്‌ ഇടുന്ന സ്റ്റാൻഡിൽ എടുത്ത് ഇടുന്നു. ഇത് കണ്ട അനു ദേഷ്യത്തോടെ അങ്ങോട്ട്‌ ചെന്ന് നല്ല ചീത്ത പറഞ്ഞു.

അശ്വിൻ കരച്ചിലിന്റെ വക്ക് എത്തുന്നപോലെ അനു ചീത്ത പറഞ്ഞു. നിന്നെ ഇങ്ങനെ പണി എടുപ്പിച്ച വൈശാഖ് എന്നെ എടുത്തിട്ട് അടിക്കും എന്നു പറഞ്ഞു അവനെ നല്ല ചീത്ത പറഞ്ഞു. അവൻ എന്നിട്ടും നിർത്താതെ എല്ലാ ഡ്രെസ്സും എടുത്തിട്ട് എന്നിട്ട് കരഞ്ഞു ബെഡിൽ ചെന്നിരുന്നു. അനു വിനു പെട്ടെന്നാണ് ഇത്രയും ചീത്ത പറയണ്ടായിരുന്നു എന്നു തോന്നിയത്. അവൾ അശ്വിൻ ന്റെ അടുത്തു വന്നു മാപ്പ് പറഞ്ഞു.

സോറി ഡാ അശ്വി ഞാൻ പെട്ടെന്ന് എന്തൊ ദേഷ്യം വന്നു നിന്നെ എന്തൊക്കെയോ പറഞ്ഞു. അവന്റെ കരച്ചിൽ നിൽക്കാതെ വന്നപ്പോ അവനെ ഹഗ് ചെയ്ത് ചെറിയ കുട്ടികളെ പോലെ പുറത്ത് തട്ടി. എന്നിട്ട് നെറ്റിയിൽ ഒരു നല്ല കിസ്സ് കൊടുത്തു. താങ്ക്സ് അശ്വി ഫോർ എവെരിതിങ്. അവൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു. അവൻ വീണ്ടും അവളെ ഹഗ് ചെയ്തു അവളെ അവന്റെ മാറിൽ ചായ്ച്ചു അവളുടെ നെറുകയിൽ ഒരു കിസ്സ് കൊടുത്തു.

സോറി ഡി അനു ഞാൻ പെട്ടന്ന് ഇമോഷണൽ ആയി കരഞ്ഞു പോയി. അവരു കുറച്ചു നേരം അങ്ങനെ നിന്നു. എന്റെ അശ്വി ഫുഡ്‌ കഴിക്കണ്ടേ. എന്നു പറഞ്ഞു തല നോക്കിയപ്പോൾ അവളുടെ കണ്ണും നിറഞ്ഞിരുന്നു.

അയ്യേ എന്റെ അനു നീ ദേഷ്യപ്പെടുന്നതും ഞാൻ കരയുന്നതും ആദ്യം ആയൊന്നും അല്ലാലോ 😄, വാ എന്റെ പൊന്നു വാ ഞാൻ വാരി തരാം. അവളെ പിടിച്ചു ഇരുത്തി കൊച്ചു കുഞിനെ പോലെ വാരി കൊടുത്തു അവൾ ഒരു ഉരുളയും കൊച്ചു കുഞ്ഞിനെ പോലെ കഴിച്ചു. എന്റെ അശ്വി താങ്ക് യു. അവൾക്ക് കൊടുക്കത്തിനോടൊപ്പം അവനും കഴിച്ചു. കഴിച്ചു റെഡി ആയി രണ്ടു പേരും ജോലിക്ക് ഇറങ്ങി. നടന്നു ബസ് പിടിച്ചു രണ്ടു പേരും രണ്ടു ദിശയിൽ പോയി.

മൂന്നു സ്റ്റോപ്പേ ഉള്ളു അനുവിന്റെ ജോലി സ്ഥലത്തേക്ക് അശ്വിൻ ന്റെ ജോലി സ്ഥലത്തേക്ക് അഞ്ചും. വൈകുന്നേരം ആദ്യം അനു എത്തും ചില ദിവസം അശ്വിൻ ഉം. അശ്വിൻ വന്നപ്പോഴേക്കും അവൾ ഫുഡ്‌ ഉണ്ടാക്കി അവൾ ടീവി കണ്ടിരിക്കുക ആണ്.

വൈശാഖ് കുറച്ചു മുൻപേ വിളിച്ചു വെച്ചു. അശ്വിൻ ഉം വിളിച്ചിരുന്നു അവൻ കുറെ സംസാരിച്ചു അവൻ. അവൻ ഷൂ ഊരി നേരെ ബെഡിൽ അവളുടെ അടുത്ത ചെന്നിരുന്നു. അയ്യേ നാറുന്നു പോയി കുളിക്കട. എനിക്കൊന്നും വയ്യ കുളിക്കാൻ ഇപ്പൊ. ഞാൻ ചൂരൽ എടുക്കണോ പൊന്നെ😂. പോടീ നിന്റെ വേദന മാറിയോ.

Leave a Reply

Your email address will not be published. Required fields are marked *