പോടീ അനു അയ്യേ നിന്നോടാരാ പറഞ്ഞെ അതൊക്കെ നോക്കാൻ അവൻ ഇളിച്ചു😬. പോടാ ഞാൻ നോക്കിതു ഒന്നും അല്ല അതില് ഫ്രണ്ടിൽ തന്നെ കിടക്കിണ്ടാർന്നു. നീയും ഇതൊക്കെ കാണുമല്ലേ അവൾ ആർത്തു ചിരിച്ചു😂. എനിക്കെന്താ കണ്ട ഞാൻ ഒരു മനുഷ്യൻ അല്ലെ. അവൻ ഇളിച്ചു. അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ 😄.
അല്ല ഇന്നു നമുക്ക് എന്താ ഉണ്ടാക്കണ്ടേ അനു അവൻ വിഷയം മാറ്റി. ഡാ അശ്വി നല്ല പെയിൻ വയറു പീരീഡ്സ് ആയിന്നു തോന്നുന്നു ഡേറ്റ് മാറ്റാനാ ആണ്, നീ പോയി പെയിൻ കില്ലർ മേടിച്ചിട്ട് വരോ.
ആഹ് അനു ഞാൻ കുറച്ചു വെള്ളം ചൂടാക്കി തരാം അതു വയറിൽ വെക്ക് ഞാൻ അപ്പോഴേക്കും പെയിൻ കില്ലർ മേടിച്ചിട്ട് വരാം. നല്ല പെയിൻ ഉണ്ടെങ്കിൽ മാത്രം കഴിച്ചാൽ മതി പെയിൻ കില്ലർ.
അശ്വിൻ വെള്ളം ചൂടാക്കി ഹോട്ട് ബാഗിൽ അനുവിന് കൊടുത്തു പോയി പെയിൻ കില്ലർ ഉം പാടും ഒക്കെ വാങ്ങി വന്നു അനുവിന് കൊടുത്തു. അനുവിന്റെ തല എടുത്തു മടിയിൽ വെച്ച് തല മസ്സാജ് ചെയ്തു കൊടുത്തു. അനുവിന്റെ ഫേവറിയറ്റ് ആണ് ആ മസ്സാജ്. താങ്ക്സ് അശ്വി. അവൻ അവന്റ മസ്സാജ് തുടർന്ന്. പതിയെ അവൾ ഉറങ്ങി പോയി.
അവളുടെ തല പതിയെ കൊച്ചു കുഞ്ഞിനെ പോലെ എടുത്തു ബെഡിൽ വെച്ചു അവൻ ഫുഡ് ഉണ്ടാക്കി. അവളെ വിളിച്ചു എഴുന്നേൽപ്പിച്ചു. വേദന കുറഞ്ഞോ അനു. അശ്വിൻ യുട്യൂബിൽ ഇരുന്നു പീരീഡ്സ് നെ കുറിച്ച് കുറെ നോക്കി. അനു നല്ല ഫ്ലോ ഉണ്ടോ യുട്യൂബിൽ വേദന കുറയാൻ കുറെ ഐഡിയസ് ഉണ്ട്. ആഹ് വേദന കുറവ് ഉണ്ടെടാ അശ്വി. നീ ഇതിനിടക്ക് കൊറേ റിസർച്ച് ചെയ്താ 😄. താങ്ക്സ് ഡാ അശ്വി. വാ അനു ഫുഡ് കഴിക്കാൻ.
അനു എഴുന്നേറ്റു ടോയ്‌ലെറ്റിൽ പോയി വന്നു. രണ്ടു പേരും ഫുഡ് കഴിച്ചു. നീ ഉള്ളതുകൊണ്ട അശ്വി ഞങ്ങൾ ഇപ്പോഴും ഇത്രയും ഹാപ്പി ആയി ഇരിക്കുന്നത്. ഈ കടന്നുപോയ ദിനങ്ങൾ എല്ലാം നീ കൂടെ ഇല്ലായിരുന്നെങ്കിൽ വീണു പോയേനെ ഞങ്ങൾ.
വൈശു എപ്പോഴും നിന്നെ കുറിച്ചാ എപ്പോഴും സംസാരിക്കാ പണ്ട് തൊട്ടേ നീ അതു ചെയ്തു തന്നു ഇത് ചെയ്തു തന്നു ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടിയത് അവന്റെ ലക്ക് ആണ് എന്നൊക്കെ.
താങ്ക്സ് അശ്വി ഫോർ എവെരിതിങ്. അനു അവനെ ഹഗ് ചെയ്തു കരഞ്ഞു. എന്താ അനു നീ ഇങ്ങനെ എന്നെ കൂടെ കരയിക്കുമല്ലോ. നിങ്ങൾ രണ്ടു പേരും ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ജീവിതിരിക്കുമോ എന്നു പോലും അറിയില്ല അത്ര കടപ്പാട് ഉണ്ട് എനിക്ക് നിങ്ങളോട്. നിങ്ങളുടെ കഷ്ടപ്പടിലും എനിക്ക് കിടക്കാൻ ഒരു ഇടം തന്നു എല്ലാം തന്നു.
അശ്വിൻ പൊട്ടി കരഞ്ഞു. അനു അവനെ കളിയാക്കി മൂഡ് മാറ്റാൻ നോക്കി, അയ്യേ ആണുങ്ങൾ ഇങ്ങനെ കരയോ അയ്യേ 😄. അശ്വിൻ അവളെ പൊക്കി കറക്കി ബെഡിലേക്ക് ഇട്ടു ആർത്തു ചിരിച്ചു പറഞ്ഞു ഓഹ് കരയാത്ത ആളുടെ കണ്ണ് ഒന്ന് നോക്കട്ടെ. അനു ബെഡിൽ കിടന്നു ചിരിച്ചു 😂. എന്നാ മോൻ പോയി കിടന്നോ നാളെ ജോലിക് പോണ്ടതല്ലേ.
അന്നത്തെ ദിവസം മനോഹരമായി അവസാനിച്ചു. വൈശാഖ് സുഗമായി ദുബായ് യിൽ എത്തി. ജോലിക്കു ഒരാഴ്ചക്കുള്ളിൽ കേറുമെന്നും നല്ല അക്കൗമോടഷൻ ആണെന്നും പറഞ്ഞു. രണ്ടു പേരും കുറെ വിശേഷം പറഞ്ഞു. വീഡിയോ കാൾ ചെയ്തപ്പോൾ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. ആ മിസ്സിംഗ് രണ്ടു പേരുടെയും കണ്ണിൽ നിറഞ്ഞു നിന്നു. അവളെ എത്രയും പെട്ടെന്ന് അങ്ങോട്ട് കൊണ്ടുവരമെന്നും അശ്വിൻ ഉം അവൻ ഒരു ജോലി നോക്കാമെന്നും പറഞ്ഞു.
അനു രാവിലെ തന്നെ എഴുന്നേറ്റ് ഫുഡ് ഉണ്ടാക്കികൊണ്ടിരിക്കുക ആയിരുന്നു. അശ്വിൻ അവളെ പിന്നിലൂടെ വന്നു പൊക്കി സ്ലാബിൽ ഇരുത്തി എന്നിട്ട് ചീത്ത പറഞ്ഞു എന്നെ എന്തെ വിളിക്കാതിരുന്നേ. നിന്റെ പെയിൻ ഒക്കെ മാറിയോ. അതൊക്ക മാറി ഡാ ഫ്ലോ മാത്രം ഒള്ളോ. നീ നല്ല ഉറക്കം ആയിരുന്നു മുത്തുമണി ടെ ഉറക്കം കളയേണ്ട എന്നു വിചാരിച്ചു😂. അവൻ വിളിച്ചിരുന്നോ ഇന്നലെ എനിക്ക് സുഗമായി എത്തി എന്നു പറഞ്ഞു മെസ്സേജ് അയച്ചിണ്ടായിരുന്നു. ആഹ് ഇന്നലെ വിളിച്ചിരുന്നു ഡാ സ്റ്റേ ഒക്കെ നല്ലതാണെന്നു പറഞ്ഞു.
