അങ്ങനെ ഓരോന്ന് പറഞ്ഞു ആ കഞ്ഞിയിൽ പകുതിയും അവളെ കോണ്ട് കുടിപ്പിച്ചു ചെറു ചൂടുള്ള ചുവുവെള്ളവും കൊടുത്ത് കോണ്ട് ഞാൻ അവളെ ബെഡിലേക്ക് ഇറക്കി കിടത്തി. ഡോർ തുടർന്നെത്തിയ ഡോക്ടർ മഞ്ജിമ ന്നേ കണ്ടതും കൂർപ്പിച്ചോന്ന് നോക്കി അവർക്ക് പുറകെ നിന്ന സിസ്റ്റർ റും അതിന്റെ അകമ്പടിയോടെ വാ പൊത്തി ചിരിക്കുന്നു.
“” ഓ വന്നോ താൻ.. എടൊ ഞാൻ പറഞ്ഞിട്ടില്ലേ
ഇവളെ ഇവിടെ വിട്ട് ഒറ്റക്ക് എങ്ങോട്ടും പോകരുതെന്ന്.. “”
ന്നേ കണ്ടതെ അവരു നിന്ന് പൊട്ടിത്തെറിക്കാൻ തുടങ്ങി, ന്താപ്പോ കഥ.
“” അത്… ഞാൻ ഇവൾക്കുള്ള കഞ്ഞി വാങ്ങാൻ… “”
“” മ്മ്മ്.. “” കനപ്പിച്ചോന്ന് നോക്കി അവളുടെ അടുത്തേക്ക് നീങ്ങി
“” വല്ല കാര്യവും ഉണ്ടായിരുന്നോ… “”
ഡോക്ടർ അവളുടെ അടുത്തേക്ക് പോയതും പുറകെ വന്ന സിസ്റ്റർ ന്നോട് മാത്രമായി ചോദിച്ച്.. അതിന് ഞാൻ ഒന്ന് ചിരിച്ചു.
ഡോക്ടർ എന്തൊക്കെയോ അവളോട് പറയുന്നുണ്ട് അതിനൊത്തു അവൾ ന്നേ നോക്കുനുമുണ്ട്.,
“” സീ..അഭിലാഷ് ,
അസുഖം പോയെന്നും കരുതി കേർലെസ്സ് ആയി പെരുമാറരുത്, അവളെ വിഷമിപ്പിക്കുവോ, ഇഷ്ടമില്ലാത്തത് ചെയ്യിപ്പിക്കുവോ,അല്ലങ്കിൽ മനസിന് ഇഷ്ടമില്ലാത്ത കാഴ്ചകൾ കാണിപ്പിക്കുവോ ഒന്നും.. ഒന്നും ചെയ്യരുത്.. ഒക്കെ അല്ലെ.. പറഞ്ഞത് വ്യക്തമായെന്ന് കരുതുന്നു..””
അവർ പറയുന്നതെല്ലാം തലയാട്ടി സമ്മതം അറിയിക്കുമ്പോളും ഉള്ളൂ നിറയെ ആയിരം പൂർണ്ണ ചന്ദ്രൻ ഉദിച്ച സന്തോഷമായിരുന്നു.
അവളെ ഇനി എനിക്ക് പഴയ പോലെ കൊണ്ടുവരണം, ന്റെ പെണ്ണിന് ഇഷ്ടമില്ലാത്തതോന്നും ഇനി ചെയ്യാൻ പാടില്ല.അവളെ ന്റെ ഈ കൈ വെള്ളയിലെന്നപോലെ നോക്കണം.
“” രാഖി നിന്നോടും കൂടാ പറയണേ.. ഇവിടുന്നു ഇറങ്ങിയാൽ ഉടൻ കെട്ടിയോന്റെ കൂടെ ചാടി നടക്കാൻ വല്ല പ്ലാനും ഉണ്ടകിൽ അത് വേണ്ടാ കേട്ടല്ലോ.””
അതും പറഞ്ഞവളുടെ കൈയിലെ സൂചിയും ഗ്ളൂക്കോസ് ബോട്ടിലും എടുത്തവർ റൂം വീട്ടിറങ്ങി.
“” കേട്ടല്ലോ അവര് പറഞ്ഞിട്ട് പോയത്.. വെറുതെ എന്നെ വഴക്ക് കേൾപ്പിക്കരുത്… “”
“” ഓ ശെരിയേ… “” അവളൊന്ന് ചിരിച്ചു എണീക്കാൻ ശ്രമിക്കുന്നത് കണ്ടതും ഞാൻ അവളെ സഹായിച്ചു. അപ്പോളേക്കും നിങ്ങൾക്കുള്ള ഡ്രെസ്സും വൈകിട്ടതെകിനുള്ള ഫുഡും ആയി ആയി ന്റെ അനിയനും അമ്മയും എത്തി.
“” ന്താടി പെണ്ണെ മുഖത്തൊരു കള്ളച്ചിരി ഏഹ്..””
അവളെ കണ്ടതെ അമ്മ അവളോട് വീട്ടിലെ ഇന്നത്തെ ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി, അതൊരു പതിവാണ്.
“” എടാ ഏട്ടത്തിക്കുള്ള തുണി ആ കവറിൽ ഉണ്ടേ..നിനക്കുള്ളത് ദേ ഇതിലും.. ‘”
അവനോർമ്മപ്പെടുത്തുന്ന പോലെ ഒന്ന് പറഞ്ഞ് നിർത്തി കവർ ന്റെൽ തന്ന്..
“” അഭി നിനക്ക് ഇന്ന് പോകണ്ടായിരുന്നോ.. “”
സാധാരണ ഈ സമയം അവനെ ഇവിടെ കണ്ട് കിട്ടാൻ പാടാണ്, ഡ്യൂട്ടി കഴിഞ്ഞുള്ള രണ്ടു മണിക്കൂർ അവൻ ഒരു ട്യൂഷൻ സെന്റർ ൽ ക്ലാസ്സെടുക്കാൻ പോകാറുണ്ട്, ഇന്നവനെ നേരത്തെ കണ്ട രാഖിക്ക് ഒരു സംശയം.
“” അത് പിന്നേ ഏട്ടത്തിയെ കാണാൻ അല്ലാണ്ടെന്താ… “”
അവനൊന്നു ചിരിച്ചു , ഏഹ് ഇവന് നാണമോ ന്നായിരുന്നു ന്റെ ഡൌട്ട്.
“” ഊവ്വ.. ഏട്ടത്തിയെ കാണാൻ പോലും.. അതെ… മനസ്സി പോയി അവൾക്ക് മോർണിങ് ഷിഫ്റ്റ് ആ.. “”
അവളുമൊന്ന് ചിരിച്ചു, ഏഹ് ഇതെന്താ സംഭവം ന്നരീതിയിൽ ഞാനും അമ്മയും പരസ്പരം നോക്കി.. അവൾ അവനെക്കാളും രണ്ട് വയസ്സ് ഇളയതാണെങ്കിലും അവനെപ്പോളും ഏട്ടത്തി ന്നാണ് വിളിക്കുന്നത്, സ്ഥാനം സ്ഥാനമാണല്ലോ..
“” പിന്നെ… ഏത് മനസ്സി .. ഏട്ടത്തി മനസ്സിൽ കണ്ടൊരോന്ന് പറയല്ലേ.. “”
“” ന്താടാ സംഭവം.. എന്താ മനസ്സി ക്ക്.. “”
കാര്യം മനസിലാകാതെ അമ്മ നിന്ന് വിറച്ചു.. പുള്ളിക്കാരി പണ്ടേ അങ്ങനെ ആണല്ലോ..
“” അതൊന്നുമില്ലമ്മേ നമ്മടെ അഭിക്ക് മനസ്സിയോട് ചെറിയൊരു ഇഷ്ടം അത്ര ഉള്ളൂ.. “”
” ഏഹ് ഇതെപ്പോ… “” ന്നായിരുന്നു ഞങ്ങളുടെ മറുപടി, കാരണം അവൻ ഇവളെ കാണാൻ ഇവിടെ വരുമെങ്കിലും അധികനേരം നിൽക്കില്ല അതിന്റെ ഇടക്ക് ഇവൻ ഇതെങ്ങനെ..
“” അതൊന്നുമില്ല ചെറിയൊരു താല്പര്യം.. അത്രേയുള്ളന്നെ.. “”
