രാത്രി 1

“” നിന്റെ വർക്ക്‌ അറ്റ് ഹോം ഇങ്ങനെ പോണ്.. “”

“” മ്മ് കുഴപ്പമില്ല,, ന്നാലും ഒന്നുരണ്ടു തവണ അവിടെ വരെ പൊയ്‌വരണം, അതിന് പെണ്ണ് സമ്മതിച്ചത് തന്നെ അമ്മയും ഡോക്ടറും പറഞ്ഞിട്ടാ.. “”

“” കഴിയുന്നുണ്ടാവില്ലേടാ., നിന്നെ കാണണ്ടിരിക്കാൻ. പേടിയാ അതിന് നിന്റെ കാര്യത്തിൽ “”

“” ഇനിയിപ്പോ ഒരു കൊട്ടലുമില്ലാതെ നോക്കണം അതിനെ, “”

ന്റെ സ്വരം ഇടറിയതും അവനെന്നെ കൊണ്ട് മുന്നോട്ടേക്ക് നടന്നു, തിരിച്ചു മുറിയിൽ എത്തിയപ്പോ അവളെ തുടച്ചു ഡ്രസ്സ്‌ എല്ലാം മാറ്റി സുന്ദരി അക്കിട്ടുണ്ട്.

“” നാളെ പോവാട്ടോ നമ്മക്ക് നമ്മടെ വീട്ടിക്ക്.. “”

ഞനാ തലയിലൂടെ ഒന്നുഴിഞ്ഞു അവളെ ചേർത്ത് പിടിച്ച്. ഒന്നുമൂളി അവളൊന്നുടെ ന്നോട് ചേർന്നു.

“” ന്നാ നിങ്ങള് പ്രണയിക്ക്, ഞാനും തള്ളയും കൂടെ അങ്ങ് പോവാ.. എടാ ന്തേലും ഉണ്ടേൽ വിളി.. “”

അവനൊന്നു ചിരിച്ചു അമ്മേടെ തോളിലൂടെ കൈയിട്ട് മുറിക്ക് വെളിയിലേക്ക് നടന്നു.

“” ഏട്ടാ ന്റെ അസുഖം മുഴുവൻ മാറിയോ.. ഇനി വരൂല.. “”

“‘ ഇല്ലെടാ.. ന്റെ പൊന്നിന് ഇനി ഒന്നും വരൂല

ക്കെ ഭേദായി.. ഇനി ന്റെ മോൾക്ക് ഒരസുഖം വരാനും ഞാൻ സമ്മതിക്കില്ല..””

“” സത്യായിട്ടും… “”

ആ കണ്ണുകൾ ഒരുപാട് നാളുകൾക്കു ശേഷം വിടരുന്നത് ഞാൻ കണ്ടറിഞ്ഞു, ആ കവിളിൽ ചുവപ്പിന്റെ പാടുകൾ തെളിയുന്നതും ഞാൻ കണ്ടു, കുസൃതി ആ കണ്ണുകളിൽ ഓളം വെട്ടുന്നു.. അവളെന്റെ പഴയ രാഖി ആവുന്നു.

“” പിന്നല്ലാതെ.. ഇനി ന്റെ കൊച്ചിന് ഒന്നും വരില്ലെന്നേ.. നമ്മളിനി ഒരുപാട് സ്ഥാലത്തു പോകും ഒരുപാട് ആളുകളെ കാണും, ന്റെ കൊച്ചിന് വേണ്ടതെല്ലാം നമ്മള് വാങ്ങും അങ്ങനെ അങ്ങനെ നമ്മള് ജീവിക്കും.. “”

“” ഏട്ടന് ന്താ എന്നിൽ ഏറ്റവും ഇഷ്ടപ്പെട്ടത്.?? “”

അതൊരു ചോദ്യമായിരുന്നു കണ്ട അന്നുമുതൽ ഈ നിമിഷം വരെ അവളെ എന്നിൽ ലായിപ്പിക്കാൻ തക്ക കാരണം ഇന്നേ വരെ ഞാൻ അവളോട് പറഞ്ഞിട്ടില്ല ,

സീനിയേഴ്‌സിന്റെ അടുത്തുനിന്നു രക്ഷപെടാൻ ചുറ്റുമോടിയ ആ കൂവള മിഴികൾ എന്നിൽ തറഞ്ഞു നില്കുന്നത് ഞാൻ അമ്പരപ്പോടെ നോക്കിനിന്നു, ആ കണ്ണിന്റെ തിളക്കത്തിൽ അല്ലകിൽ ആ നോട്ടത്തിന്റെ തീക്ഷണയിൽ ഞാൻ കുടുങ്ങുകയായിരുന്നു.. അന്നാ നോട്ടത്തിന് മുന്നിൽ അടിയറവു പറഞ്ഞവൻ ആണ് ഞാൻ. പിന്നീട് അവളെ എന്നിലേക്ക് അടുപ്പിച്ചത് അതായിരുന്നു, അത് മാത്രമായിരുന്നു

“” അതിപ്പിന്നെ..,

നീ ശ്വസിക്കുന്നതെനിക് ഒരുപാട് ഇഷ്ടവാ.. അന്നേരമാണ് നിന്റെ കണ്ണുകൾ പിടക്കുന്നത് ഞാൻ കൂടുതലായ് കാണുന്നെ.. “”

“” ചീ… വഷളൻ ..

പോ അസത്തെ… ഇയ്യേ.. “”

“‘ ഇപ്പോ ഞാൻ വഷളനോ.. അതുകൊള്ളാല്ലോ..

പ്രമിച്ചു നടന്നപ്പോൾ എന്തൊക്കെയായിരുന്നു ഡി..

അതെല്ലാം പോട്ടെ ഫസ്റ്റ് നെറ്റിൽ നീ ന്നേ ഉറക്കിയോടി പട്ടി…””

“”ന്തൊക്കെ വൃത്തികേടാ ചെക്കൻ പഠിച്ചു വച്ചിരിക്കണേ… ച്ചി..””

ശെടാ പറഞ്ഞില്ല ദേണ്ടേ പെണ്ണാകെ ചുവന്നു തുടുത്തു കിടക്കുന്നു.. നാണം കോണ്ട് ചുവന്ന മുഖമെന്നിലേക്ക് നീളുമ്പോൾ കവിളിൽ നോവിക്കാതെ ഒരുപാട് കുത്ത് കൊടുക്കാൻ ഞാൻ മറന്നില്ല.. പിന്നാ നെറുകിൽ ഒരിക്കൽ ന്റെ ജീവന്റെ ചുവപ്പ് വീണ ആ നെറുകിൽ അമർത്തി ഒന്ന് ചുംബിച്ചു ചുണ്ടുകൾ വലിക്കുമ്പോൾ ആ മുഖമൊന്ന് ചുരുങ്ങി, അത് കണ്ടവലാതിയോടെ ഞാൻ നോക്കുമ്പോൾ പെണ്ണ് കണ്ണടച്ച് കാണിക്കുന്നു..

പെണ്ണെല്ലാ കുറുമ്പും കാണിക്കാൻ തുടങ്ങി., പണ്ടും എന്തേലും പറഞ്ഞാ മിണ്ടാതെ പാവത്തെ പോലെ നിന്ന് ആ ചുണ്ട് പിളർത്തി പരിഭവം കാണിക്കും, അത് കണ്ട് നില്കാൻ എനിക്കു കഴിയില്ലെന്ന് അവൾക് നന്നായി അറിയാം,

“” എനിക്ക് ഇനി എങ്ങും പോകണ്ട ഏട്ടാ.. എന്നുമി നെഞ്ചിൽ തലചായിച്ചുറങ്ങാൻ പറ്റിയാ മതി.. അത്രയൊക്കെ ഉള്ളൂ ഈ പെണ്ണിന്.. “”

“” സെന്റി അടിക്കാനാ പ്ലാൻ എങ്കിൽ ഉറപ്പാ പെണ്ണെ ചവിട്ടി താഴെയിടും ഞാൻ.. പറഞ്ഞില്ലെന്നു വേണ്ടാ.. “”

“” പിന്നെ ഞാൻ സെന്റി അടിച്ചിട്ടൊന്നുമില്ല.. “”

“” മ്മ് ഇല്ല. …. ഇല്ല.

നീയൊന്ന് റെഡിയായി വാ പല പ്ലാനുകളും മുണ്ടെനിക്.. ഒക്കെ റെഡിയാക്കണം.. ‘”

Leave a Reply

Your email address will not be published. Required fields are marked *