രാത്രി 1

“” ന്ത്‌.. ഒന്നുല്ല.. ദേ ചെക്കാ വല്ല കുരുത്തക്കേടും കാണിച്ചാ അമ്മയോട് പറഞ്ഞ് നല്ല തല്ല് വാങ്ങിത്തരുമേ.. “”

അവൾ കണ്ണുകൊർപ്പിച്ചു.. ചുമ്മാതാ കളിപ്പിക്കാൻ.. അതിനും ആശയുണ്ടെന്ന് എനിക്ക് അറിയരുതോ .

“” ഇല്ലെന്റെ പൊന്നോ… നിക്കെന്നുമി പെണ്ണിനെ കെട്ടിപിടിചിങ്ങനെ കിടന്നാ മതിയേ… “”

ഞാൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ച്, അവളൊന്ന് ചിണുങ്ങി കുറച്ചൂടെ അടുത്തു.

“” നമ്മടെ പണ്ടത്തെ കാലമൊക്കെ ന്ത്‌ രസയിരുന്നു ല്ലെ.. ഇക്കാന്റെ കടേലെ പുളിയച്ചർ, കണ്ണിമാങ്ങാ, കൈതച്ചക്ക മുളകിട്ടത്.. ഹോ പറയുമ്പോളേ വായിലൂടെ കപ്പലോടുന്നു…””

“” ന്നാ ഇങ്ങ് താ… “”

“” ന്ത്‌… “” അവൾ ഒരുപാട് പുരികം പൊക്കി ന്നേ വകഞ്ഞൊന്ന് നോക്കി…

“” കപ്പല് .. മറിച്ചു വിറ്റാലും ക്യാഷാണെ.. “”

“” നിങ്ങളിങ്ങനെ ചളി അടിക്കാതെ മനുഷ്യാ വേർതെ അല്ല ആ അനു ഇട്ടിട്ട് പോയത്..”!

“” നീ പൊടി പുല്ലേ… “”

“” എടൊ…. ഡോ മനുഷ്യാ..””

“” ന്താടി ഊളെ..””

ന്നേ അവൾ ചുരണ്ടി വിളിച്ചതിഇഷ്ടപെടാതെ, ഞാൻ തിരിച്ചു ചോദിച്ച്,ഉടനെ അവിടുന്നൊരു കള്ള ചിരി.

“” എനിക്കൊരു ബ്രെഡ്‌ ഓംപ്ലേറ്റ് വാങ്ങിതാരോ.. കൊതിയായിട്ടാ പ്ലീസ്.. “”

“” അയ്യെടി നടക്കില്ല.. അതൊക്കെ പിന്നെ .. “”

“” ന്താടോ താൻ ഇങ്ങനെ.. ന്റെ പൊന്നല്ലേ.. ഒരുതവണ ഒരൊറ്റ തവണ.. പ്ലീസ്………….!!””

ഞാൻ ഒന്ന് ചിരിച്ചോണ്ട് പതിയെ എഴുന്നേറ്റ്. ഫുഡ്‌ കൊടുക്കുന്നതിൽ ഇപ്പോൾ യാതൊരു കുഴപ്പമില്ല ന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.. പക്ഷെ പെണ്ണിനെ ഒന്ന് കളിപ്പിക്കണം ന്നേ കരുതിയുള്ളു.

തിരിച്ചു ബ്രെഡ് ഓംപ്ലേറ്റുമായി തിരിച്ചെത്തുമ്പോൾ അവളെന്നെ നോക്കി കിടപ്പുണ്ടായിരുന്നു.

“” ന്നാ.. ഇനിയിപ്പോ ഇത് കാട്ടാഞ്ഞിട്ട് വേണ്ടാ.. “”

“” താങ്ക്സ്.. “”

“” ആയിക്കോട്ടെ.. “” ഞാൻ പതിയെ അവളെ നോക്കി ഇരുന്നു.. ആ കണ്ണുകളിൽ ഇപ്പോ എല്ലാത്തിനോടുമൊരു അത്ഭുതം, ഇടക്ക് ആ ചുണ്ടിനെ തലോടി നാവ് നാനവറിയിക്കുന്നുണ്ട്.

വായിലെക്ക് വച്ചൊരു കടി എടുത്തതും ആ ആ മിഴികൾ അടഞ്ഞു.. പിന്നെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിരിഞ്ഞിറങ്ങുന്നത് ഞാൻ കണ്ടു. അത് മതി എനിക്ക്,

“” കിടക്കണ്ടേ ഡാ.. ഇങ്ങനെ ഓരോന്ന് പറഞ്ഞിരുന്നാൽ ന്റെ കൊച്ചിന് വല്ലസുകോം വരും.. “”

“” കിടക്കണോ ഇപ്പോളെ… “” അവളൊന്ന് ചിണുങ്ങി ചുണ്ടുകൂർപ്പിച്ചു, ഈ കഴിഞ്ഞു പോയ ഓരോ നിമിഷവും ഞാൻ തൊട്ടറിയുകയായിരുന്നു ന്റെ പെണ്ണിന്റെ തിരിച്ചുവരവ്, അല്ലങ്കിൽ അവളുടെ സന്തോഷം.

ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നില്ല അവളെനിക്, എന്നുമവളെനിക്ക് അത്ഭുതമായിരുന്നു, സ്നേഹം കൊണ്ടൊരു മായാജാലം തീർക്കുന്ന അത്ഭുതം

“” പിന്നെ വേണ്ടേ… ബാ… “”

“” ന്നാ എനിക്കി … നെഞ്ചിന്റെ ചൂടറിഞ്ഞു കിടക്കണം ന്ന്.. പറ്റുവോ…?? “”

മറുപടി ക്കായി ആ കണ്ണുകൾ ന്റെ മുഖമാകെ തിരയുമ്പോൾ, ഒരുപാട് കളിപ്പിക്കാൻ തോന്നിയില്ല, ആ പച്ച ബെഡ്ഷീറ്റ് ചെറുതായി ഉയർത്തി അവൾക്കൊരം ചേർന്ന് കിടന്ന്, ഞാൻ കിടന്നെന്ന് അറിഞ്ഞതും അവൾ ന്റെ ഷർട്ട്‌ ന്റെ ബട്ടൻസ് ഒന്നുരണ്ടെണ്ണം അഴിച്ചു വകഞ്ഞു മാറ്റി നെഞ്ചിൽ തല ചെയ്ച്ചു, വലതുകൈ ന്റെ നെഞ്ചിലെ രോമങ്ങളിൽ കഥകൾ കുറിച്ചു.

“” ഇവിടെ ഇങ്ങനെ കിടക്കുമ്പോൾ ന്തോ വല്ലാത്തൊരു ധൈര്യാ.. ഒന്നും വരില്ലെന്ന് ആരോ ഉള്ളിൽ നിന്ന് പറയുന്നത് പോലെ.. “”

“” അത് വേറാരുമല്ലെന്റെ പെണ്ണെ ന്റെ പ്രാണനാ.. അത് പറയണേ… “”

“” നന്ദി പ്രിയനേ… എന്നും ഒരച്ഛനെപോലെ ന്നേ ഈ നെഞ്ചിൽ ചേർത്തുപിടിച്ചതിന്..,

ഒരമ്മയെ പോലെ ന്റെ വേദനകളെയും വാശികളെയും ഈ നെഞ്ചിൽ ചുമന്നതിനു..,

കൂടപ്പിറപ്പിനെ പോലെ ശകാരിച്ചതിനു,കുസൃതി കാട്ടിയതിനു,

എല്ലാത്തിനുമുപരി എന്നുമീ നെഞ്ചിൽ ചേർത്തി മിടിപ്പ് എനിക്കായി നൽകിയതിന്..,, “”

“” ഏഹ്ഹ് എന്താടോ ഇത് മാപ്പ് പറച്ചിലോ.. എങ്കിൽ എല്ലാകൂടെ ഒരുപാട് കടലാസിൽ എഴുതി തന്നേരെ ഞാൻ സൗകര്യമുള്ളപോലെ വായിച്ചോളാം.. “”

“” മിണ്ടാണ്ട് കിടക്ക് ജന്തു… “”

കുറച്ചു നേരത്തേക്ക് പിന്നനക്കമൊന്നുമില്ല, ഏഹ് ഉറങ്ങിയോ.. അങ്ങനെ വരാൻ സാധ്യതയില്ലല്ലോ..

Leave a Reply

Your email address will not be published. Required fields are marked *