രാവ് – 1അടിപൊളി  

“നീ കഴിഞ്ഞ ഓണത്തിന് വന്നതോർമ്മയുണ്ടോടി തെണ്ടി, സെറ്റ് സാരിയൊക്കെ ഉടുത്തു പൂവൊക്കെ ചൂടി…അന്ന് നിന്നെ കണ്ടപ്പോൾ ഞാൻ എന്താ പറഞ്ഞേ….”

കണ്ണും നിറച്ചു നിന്ന പെണ്ണിന്റെ ചുണ്ടിലൊരു പുഞ്ചിരി തിളങ്ങി.

“ഇളിക്കാതെ പറയെടി മാക്രി…”

ഞാൻ വീണ്ടും പറഞ്ഞപ്പോൾ പെണ്ണൊന്നു ഇളകി ചിരിച്ചു.

“സാരിയിൽ എല്ലാ പെണ്ണുങ്ങളും ഭംഗിയാവും പക്ഷെ എന്നെ കണ്ടാൽ സാരി എനിക്ക് വേണ്ടി ഉണ്ടാക്കിയതാണ് എന്നു തോന്നുമെന്ന്‌…”

അവളുടെ മുഖത്തെ നാണം കണ്ടപ്പോൾ ഒരു കടി കൊടുക്കാൻ തോന്നിപ്പോയി.

“എന്റെ ബെസ്റ്റ് ഫ്രണ്ടെ നിനക്ക് സാരി ചേരുന്നതുപോലെ വേറൊന്നും ചേരില്ല…ഇനി ഇതും ചോദിച്ചു കണ്ണും നിറപ്പിച്ചു ഇരിക്കരുത് കേട്ടോ…”

ഞാൻ പറഞ്ഞതും പെണ്ണ് കണ്ണിറുക്കി നിന്നു പിന്നെ പയ്യെ കണ്ണു തുറന്നു.

“എങ്കി ജീവിതകാലം മുഴുവൻ ഞാൻ എന്നും സാരി ഉടുത്തുവന്നു നിന്നോട് എന്നും ഇതു തന്നെ ചോദിച്ചാലോ…”

അവൾ പെട്ടെന്ന് ചോദിച്ചതുകേട്ടു എന്താണെന്ന് മനസ്സിലാവാതെ പൊട്ടൻ കടിച്ച പോലെയുള്ള എന്റെ നിൽപ്പ് കണ്ടിട്ടാവണം അവളൊന്നു തലക്കടിച്ചു.

“ഇങ്ങനെയൊരു പൊട്ടൻ….ഡാ…ഞാൻ നിന്റെ ആരാ….”

അവൾ എന്നെ ബെഞ്ചിൽ ഇരുത്തി ഡെസ്ക്കിൽ ചാരി നിന്നു ചോദിച്ചു.

“നീ എന്റെ ബെസ്റ്റ് ഫ്രണ്ട്…എനിക്ക് എന്തു വിഷമവും സന്തോഷവും എന്തും തുറന്നു പറയാവുന്ന എന്നെ ഏറ്റവും കൂടുതൽ മനസിലാക്കിയ അങ്കി…”

“നമ്മൾ തമ്മിൽ കൂട്ടായിട്ടു ഇപ്പൊ എത്ര നാളായി…?”

അവൾ അടുത്ത ചോദ്യം നീട്ടി.

“1st ഇയർ പകുതി ആയപ്പോ ഇടിച്ചു കയറി എന്നോട് കൂട്ടുപിടിച്ചതല്ലേ നീ ഇപ്പൊ 3ർഡ്‌ ഇയർ ഒരു കാൽ ഭാഗമായി…എന്തേ…”

“അന്ന് തൊട്ടു സെക്കന്റ് ഇയറിൽ എൻ എസ് എസ് ന്റെ ക്യാമ്പിൽ പോലും നിന്റെ ഗ്രൂപ്പിൽ തന്നെ വലിഞ്ഞു കയറി, ക്ലാസ്സിലും പുറത്തും നീ എവിടെ പോയാലും നിന്നെ തനിച്ചു വിടാതെ ഞാൻ കൂടെ ഉണ്ടായിട്ടില്ലേ…നിന്റെ എല്ലാ കുരുത്തക്കേടും സഹിച്ചു…”

അവൾ പറഞ്ഞു എന്നെ നോക്കി.

“അതിപ്പോ നിന്റെ സകല തോന്ന്യാസോം ഞാനും സഹിക്കുന്നില്ലേ…”

“ഓഹ് ശെരിയെടാ പൊട്ടാ……

ഇന്നലെ 1സ്റ് ഇയറിലെ ശ്രുതിയും

ഇംഗ്ലീഷിലെ അലീഷയും എന്നോട് വന്നു പറഞ്ഞു അവർക്ക് നിന്നെ മുടിഞ്ഞ ഇഷ്ടമാണെന്ന്, ഞാൻ ഒന്ന് പറഞ്ഞു ശെരിയാക്കി കൊടുക്കാമോ എന്നു, ഇതും കൂടി ഇപ്പൊ ആറാമത്തെ പ്രപ്പോസലാണ് എന്റെ അടുത്തു നിന്നോട് പറയണം എന്ന് പറഞ്ഞു വരുന്നത്…ഞാൻ എന്ത് പറയണം…”,

“എനിക്കെങ്ങും വയ്യ…അവളുമാരോട് ഇഷ്ടമല്ലെന്നു പറഞ്ഞേക്ക്…”

ഞാൻ പറഞ്ഞത് കേട്ടതും പെണ്ണിന്റെ മുഖം ഒന്നൂടെ തെളിഞ്ഞു.

“അതാ എനിക്കും പറയാനുള്ളേ ഇനി നിനക്ക് വരുന്ന പ്രപ്പോസലും പെണ്പിള്ളേരുടെ ഡയലോഗും ഒന്നും കേൾക്കാൻ എനിക്ക് വയ്യ….അതോണ്ട് ചോദിക്കുവാ, എന്നെ പ്രേമിക്കാൻ പറ്റുവോ നിനക്ക്, എന്നെ കെട്ടി പിള്ളേരുടെ തന്തയായി എന്നേം പിള്ളേരേം നോക്കി ജീവിക്കാൻ നിനക്ക് പറ്റുവോ ഇല്ലയോ എന്ന് എനിക്കിപ്പോ അറിയണം…”

ഒറ്റ സ്‌ട്രച്ചിൽ നെടുനീളൻ സിനിമ ഡയലോഗ്‌ പോലെ വായിട്ടലച്ചു എന്നെ പ്രപ്പൊസ്‌ ചെയ്തു നിന്നു കണ്ണടച്ചു നിന്നു കിതയ്ക്കുന്ന പെണ്ണിനെ കണ്ടു കിളിപോയി ഇരിക്കുവായിരുന്നു ഞാൻ,

സത്യം പറഞ്ഞാൽ ബെസ്റ് ഫ്രണ്ടായി കൂടെ കൊണ്ടു നടക്കുമ്പോഴും ഇവളോടുള്ള ഇഷ്ടം ഉള്ളിൽ ഒളിപ്പിച്ചു നടന്ന എന്നെ ഉലച്ചുകൊണ്ടാണ് പെണ്ണിന്റെ വാക്കുകൾ എന്നിൽ വീണത്,

സന്തോഷം നെഞ്ചു നിറഞ്ഞു പൊങ്ങിയെങ്കിലും ഉടനെ മനസ്സിലുള്ള അപകർഷതാ ബോധം നുരഞ്ഞു തുടങ്ങി.

“ഡി…അനാഥനായ…”

.”ശുഷ്….”

എന്റെ ചുണ്ടിൽ പെണ്ണിന്റെ വിരൽ വന്നു വീണു.

“എന്നെ നിനക്കിഷ്ടമാണോ എന്നെ ഞാൻ ചോദിച്ചുള്ളൂ….അതിന് നിനക്ക് പറയാനുള്ളത് ഇഷ്ടമാണ് എന്നോ ഇഷ്ടമല്ല എന്ന രണ്ടേ രണ്ടു വാക്കേ ഉള്ളൂ…ഇനി കാരണം പറയാനായി നിന്നെക്കുറിച്ചു എനിക്കറിയാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ നിനക്ക് പറയാം…”

അവളുടെ സ്വരത്തിന് മൂർച്ച കൂടി, അവൾക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒന്നാണ് ഞാൻ അനാഥനാണ് എന്നു പറയുന്നത്.

“എനിക്കും നിന്നെ ജീവനാടി പ്രാന്തി…”

പറഞ്ഞു തീർന്നതും പെണ്ണെന്റെ നെഞ്ചിലേക്ക് കയറി, എന്നെ ചുറ്റിപ്പിടിച്ചു എന്റെ കണ്ണിലേക്ക് നോക്കി.

“ശെരിക്കും….ലൗ യൂ ലൗ യൂ…ആണോ…”

കണ്ണിൽ കൊഞ്ചൽ നിറച്ചു പെണ്ണിന്റെ കൊതിപിടിച്ച ചോദ്യം.

“ശെരിക്കും…ഒരുപാട്…ഒത്തിരി ഇഷ്ടം….ഐ ലൗ യൂ…അങ്കി…”

“ഹൊ….എന്റെ ചെക്കാ ഇതൊന്നു കേൾക്കാൻ ഞാൻ കൊതിക്കാത്ത ദിവസങ്ങൾ ഇല്ല….എന്നെ നീ ഇട്ടു വെള്ളം കുടിപ്പിച്ചതിന് കണക്കുമില്ല…

ഇപ്പൊ നീ എന്റെയാണല്ലേ…”

എന്നെ ചുറ്റിവരിഞ്ഞു മാറിലെ ചെറിയ കരിക്കു എന്റെ നെഞ്ചിലേക്ക് അമർത്തി വെച്ചു പെണ്ണ് വീണ്ടും ചോദിച്ചു.

“അതേലോ…ഞാനിപ്പോ ഈ പെണ്ണിന്റെയാ…”

അവളുടെ അരയിലൂടെ കയ്യിട്ടു ഞാൻ പറഞ്ഞു.

സാരിക്കിടയിലൂടെ ബ്ലൗസിനും സാരിക്കും മറക്കാൻ കഴിയാത്ത നടുവിലെ പഞ്ഞി മാംസത്തിൽ എന്റെ കൈയ്യുരഞ്ഞപ്പോൾ അവളൊന്നു വിറയ്ക്കുന്നതും കവിളിൽ നാണം പൂക്കുന്നതും ഞാൻ കണ്ണ് നിറച്ചു കണ്ടു.

“എനിക്കൊരു ഉമ്മ താടാ…നിന്റെയും എന്റെയും ഫസ്റ്റ് കിസ്സ്…ഞാൻ എത്ര കാത്തിരുന്നതാ എത്ര കൊതിച്ചതാ എന്നറിയോ… എന്റെ ചെക്കന്റെ ഉമ്മ, ഇനിയും സ്വപ്നത്തിൽ മാത്രം ഉമ്മ വെച്ചു കൊതിയടക്കാൻ വയ്യ…പ്ലീശ്……എനിക്ക് തരുവോ…”

വിറച്ചുകൊണ്ടും കൊഞ്ചിക്കൊണ്ടും അവൾ പറഞ്ഞു.

എന്റെ നെഞ്ചു കിടന്നു പിടയ്ക്കാൻ തുടങ്ങി. ഇതുവരെയും ഒരു പെണ്ണിനെ ഇതുപോലെ ചുറ്റിപ്പിടിച്ചിട്ടില്ല…ഇവളുടെയല്ലാതെ മറ്റൊരു പെണ്ണിന്റെയും കൈകളിൽ പോലും അങ്ങനെ പിടിച്ചിട്ടില്ല, ആ ഞാനാണ് ഇപ്പോൾ കോളേജിൽ വന്ന തൊട്ടു ഹൃദയത്തിൽ സൂക്ഷിച്ച പിന്നീട് കൂട്ടുകാരിയായും ഇപ്പോൾ പ്രണയിനിയായും മാറിയ ഇവളുടെ ചുംബനം വേണം എന്ന ആവശ്യത്തിന് മറുപടി കൊടുക്കേണ്ടത്.

ഞാൻ പതിയെ മുഖം താഴ്ത്തി അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു. അവൾ കണ്ണടച്ചു ഒന്നു എന്നെ ഒന്നൂടെ മുറുക്കി.

ഞാൻ കണ്ണു തുറന്നപ്പോൾ അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നു.

“ഇവനെ ഞാനിനി എന്തൊക്കെ പഠിപ്പിക്കേണ്ടി വരും എന്റെ ദൈവമേ….ഇങ്ങോട്ട് വാടാ ചെക്കാ…”

എന്റെ തലയിൽ പിടിച്ചു താഴ്ത്തി അവളുടെ ചുണ്ട് എന്റെ ചുണ്ടിൽ ചേർത്തു അവൾ ഉമ്മ വെച്ചു. എന്റെ കൈകൾ അവളെ മുറുക്കി അതിന് കൊതിച്ചിട്ടെന്ന പോലെ അവൾ എന്നിലേക്ക് വീണ്ടും ഞെരുങ്ങി കയറി, എന്റെ വായ തുറന്നു അവളുടെ നാവ് അകത്തുകയറി അവളുടെ മധുരമുള്ള ഉമിനീരിന്റെ രുചി എന്റെ വായിൽ നിറഞ്ഞു.

എന്റെ ചുണ്ടുകൾ ചപ്പിക്കുടിച്ചു നാവിനെ ഉഴിഞ്ഞു കുടിക്കുന്ന പെണ്ണിന്റെ ഇടുപ്പിൽ അമർത്തി പിടിച്ചു ഞാൻ അവളുടെ മേൽചുണ്ടും കീഴ്ചുണ്ടും കടിച്ചു നുണയുമ്പോൾ ആദ്യ അനുഭവത്തിന്റെ പേടി എന്നിൽ നിന്നും വിട്ടകന്നു.

Leave a Reply

Your email address will not be published. Required fields are marked *