രാവ് – 1അടിപൊളി  

അവളത് എത്രത്തോളം അസ്വദിക്കുന്നുണ്ട് എന്നു കാണിച്ചുകൊണ്ട് എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച പെണ്ണ് ചാടി എന്റെ അരക്കെട്ടിൽ ഇരുന്നു സാരി വലിഞ്ഞു അവളുടെ മുട്ടിൽ ഉലഞ്ഞു, അവളെ താങ്ങാനായി കൈ പിടിച്ചത് പെണ്ണിന്റെ കൊഴുത്തു വിളഞ്ഞ ചന്തിയിൽ ആയിരുന്നു. പൂണ്ടുപോയ വിരൽ ചന്തിയിൽ നുഴഞ്ഞ സുഖത്തിൽ അവൾ എന്റെ ചുണ്ടും നാവും വായും, മൂളിക്കൊണ്ടു കുടിച്ചു കൊണ്ടിരുന്നു.

ഡെസ്ക്കിൽ ചാരി അവളെയും എടുത്തു ഞാനും കുറച്ചു നേരം കൂടി പെണ്ണിന്റെ തേൻചുണ്ട് നുകർന്നു പിന്നെ കിതച്ചു ചെറു മുത്തങ്ങൾ ചുണ്ടിൽ മുത്തിയും നക്കിയും അവളുടെ കണ്ണിൽ നോക്കി നിന്നു.

“ഹോ….എന്തൊരു കിസ്സായിരുന്നെട ചെക്കാ…നിന്നെ പഠിപ്പിക്കേണ്ടി വരുമെന്ന ഞാൻ കരുതിയത് പക്ഷെ പോക്ക് കണ്ടിട്ട് നീ എന്നെ പഠിപ്പിക്കും എന്നാ തോന്നുന്നെ…”

ബെഞ്ചിലേക്കിരുന്ന എന്റെ മടിയിൽ എന്നെ കെട്ടിപ്പിടിച്ചു ഇരുന്നു പെണ്ണ് എന്റെ കവിളിൽ ഉമ്മ തന്നു കിതച്ചു.

ചാഞ്ഞപ്പോൾ വെളിവായ വിയർത്തു നനഞ്ഞ കഴുത്തു കണ്ട ഞാൻ അവിടെ മൂക്കുരച്ചു മണത്തു…എന്റെ പെണ്ണിന്റെ കൊതിപ്പിക്കുന്ന ചൂരു വലിച്ചു കയറ്റി പിന്നെ ചുണ്ട് കൊണ്ടൊന്നു അവളുടെ തുള്ളി വിയർപ്പ് ഒപ്പി.

“സ്സ്സ്….ഡാ തെമ്മാടി വേണ്ടാട്ടോ…

കൂടിപ്പോയാലെ അടുത്ത മാസം ആവുമ്പോൾ ഞാൻ വന്നു നിന്റെ കൂടെ താലിയും കെട്ടി നിക്കേണ്ടി വരും വിത് വയറ്റിലൊരു ട്രോഫിയും.…”

ഒന്നു പുളഞ്ഞു കുറുമ്പോടെ അവൾ പറഞ്ഞു.

“നീ പോര് പെണ്ണേ…ഞാൻ പൊന്നു പോലെ നോക്കിക്കോളാം…”

“അയ്യട….അതിനൊക്കെ സമയം ഉണ്ട്…ഇപ്പൊ ഇതൊക്കെ കൊണ്ടു മോൻ തൃപ്തിപ്പെട്ടാൽ മതി…പിന്നെ എന്റെ ചെക്കന്റെ കൊതി തീർക്കാൻ ഇടയ്ക്കൊക്കെ കുഞ്ഞു സഹായം ഞാൻ ചെയ്തുതരാം.. അതും വാങ്ങി അടങ്ങി ഒതുങ്ങി ഇരുന്നോണം കേട്ടോടാ തെണ്ടി ചെക്കാ…”

എന്റെ കവിളിലും ചുണ്ടിലും ഒന്നു കൂടെ മുത്തി ഇറങ്ങിയ പെണ്ണ് സാരി നേരെയിട്ടു തുടങ്ങി.

“നോക്കി വെള്ളമിറക്കാതെ ഒന്നു വന്നു സഹായിക്കെടാ തെണ്ടി…നിന്റെ കൊതി കൊണ്ടാ ഇതെടുത്തു വാരി ചുറ്റിയെ, ഇതും ഇട്ടോണ്ട് നടക്കുന്ന പാട് വല്ലോം നിനക്കറിയണോ…”

ഭർത്താവിനോട് പരാതി പറയുന്ന പോലെ ചിണുങ്ങുന്ന എന്റെ പ്രാന്തിപെണ്ണിനെ നോക്കി ഞാൻ ഇറങ്ങി സാരി പിടിച്ചും നേരേയാക്കിയും ഇട്ടു കൊടുത്തു.

“കുഴപ്പം ഒന്നുമല്ലല്ലോ…ok അല്ലെ…”

ചരിഞ്ഞും തിരിഞ്ഞും എന്നെ കാണിച്ചു അവൾ കുഴപ്പം ഒന്നുമില്ലെന്ന്‌ ഉറപ്പ് വരുത്തി.

“നിയുക്ത ആർട്‌സ് ക്ലബ്ബ് സെക്രെട്ടറി കാൽവിൻ ഈ കോളേജിന്റെയോ ജില്ലയുടെയോ പരിസരത്തു എവിടെയെങ്കിലും ഉണ്ടെങ്കിൽ ക്യാമ്പസിന്റെ മുൻപിലേക്ക് വരേണ്ടതാണ്…”

മൈക്കിലൂടെ ജോയലിന്റെ ഒച്ച കേട്ടതും ഞാൻ തലയിൽ കൈ വെച്ചു പോയി.

ഫോൺ എടുത്തു നോക്കുമ്പോൾ ഏഴെട്ടു മിസ് കാൾ.

“ഡി വേഗം വാ താഴേക്ക് പോവാം…ഇല്ലേൽ ഇന്ന് ആ തെണ്ടി എന്നെ കൊല്ലും…”

ഞാൻ അവളുടെ കൈ പിടിച്ചു ഓടാൻ തുടങ്ങിയതും അങ്കി പെട്ടെന്ന് നിന്നു.

“ഡാ ഒരുമിച്ചു പോയാൽ ശെരിയാവില്ല നീ പൊക്കോ ഞാൻ വന്നേക്കാം…”

 

അവൾ പറഞ്ഞത് ശെരിയാണെന്നു എനിക്കും തോന്നി.

എന്റെ പെണ്ണിന് ഇറങ്ങും മുന്നേ ഒരുമ്മയും കൂടെ കൊടുത്തു ഞാൻ ഓടി.

രണ്ടാം നിലയിലെ കോണി തിരിയുമ്പോൾ മുകളിലേക്ക് കയറി വരുന്ന ഇംഗ്ലീഷ് ഡിപാർട്മെന്റ്ലേ മേഘ മിസ്സിനെ കണ്ടു.

ഒരു മിണ്ടാപ്പൂച്ചയാണ് ഓടിയിറങ്ങുന്ന എന്നെ നോക്കി ഒന്നു ചിരിച്ചു.

ഓടുന്നതിനിടയിൽ ഞാനും ഒന്നു ചിരിച്ചു

കോളേജിന്റെ പടിയിറങ്ങി കോമ്പൗണ്ടിലെ ഗ്രൗണ്ടിന് മുന്നിലെ തണൽ മരത്തിന് കീഴിൽ കൂട്ടം കണ്ടു ഞാൻ അങ്ങോട്ടു ചെന്നു.

“പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ…

നമ്മൾ ഇന്നിവിടെ പുതിയ ചരിത്രം കുറിക്കുകയാണ്,

കോളേജ് ലൈഫ് പഠിക്കാനും ആഘോഷമാക്കാനും ഉള്ളതാണ്,

ഇവിടെയുള്ള ദിവസങ്ങൾ ജീവിതത്തിൽ എന്നും സന്തോഷത്തോടെ ഓർക്കാനുള്ളതിന് എന്തൊക്കെയാണോ ചെയ്യേണ്ടത് അതൊക്കെ ഈ യൂണിയൻ നിങ്ങൾക്ക് വേണ്ടി ചെയ്യും….

ഏതു കോത്താഴത്തു പോയി കിടക്കുവായിരുന്നെട മൈരേ….”

പ്രസംഗത്തിലൂടെ തീപ്പൊരി ചിതറി ആവേശം പടർത്തിക്കൊണ്ടിരുന്ന ജോയൽ പിള്ളേരുടെ ഇടയിലൂടെ തിക്കി വരുന്ന എന്നെ കണ്ടതും എന്റെ ചങ്കായ ജോപ്പനായി മാറിയത് അവൻ പോലും അറിഞ്ഞില്ല…

പറഞ്ഞു പോയ നിയുക്ത ചെയർമാന്റെ അബദ്ധം പിള്ളേര് മുഴുവൻ ആർത്തു ചിരിച്ചും കളിയാക്കിയും ആഘോഷിക്കുമ്പോൾ മുഖം വളിച്ചു പിടിച്ചൊരു ചിരിയുമായി. ബാക്കി തെറികൾ അവൻ എന്നെ മനസ്സിൽ വിളിച്ചു.

“സുഹൃത്തുക്കളെ തിരക്ക് കൊണ്ടു വോട്ടെണ്ണൽ വരെ മിസ്സായ നമ്മുടെ പ്രിയപ്പെട്ട ആർട്‌സ് ക്ലബ്ബ് സെക്രെട്ടറി എഴുന്നുള്ളുന്നുണ്ട് എല്ലാവരും ഇച്ചിരി വഴി വിട്ടു കൊടുക്കണേ…”

കൂടി നിന്നത് മുഴുവൻ 3ർഡ്‌ഇയറിലെ കൂട്ടുകാരും പിന്നെ പരിചയമുള്ള ഞങ്ങളോട് അടുപ്പമുള്ള ജൂനിയർസും പി ജി ക്കാരും ഒക്കെയായതിനാൽ വലിയ ചളിപ്പില്ലാതെ ജോയലിന്റെ കുത്തു കണ്ടില്ലെന്നു നടിച്ചു ഞാൻ അവനടുത്തേക്ക് നടന്നു.

ജയിച്ച ബാക്കി യൂണിയൻ പിള്ളേരും അവിടെ തന്നെ ഉണ്ടായിരുന്നു.

“എന്തുവാടെ….”

ഞാൻ കേറി ചെന്നതിന് പിന്നാലെ ആരതി ചുണ്ടനക്കി എന്നെ ആക്കി ചോദിച്ചു. തിരിച്ചു ചുണ്ടനക്കി പോടി എന്നു പറഞ്ഞു തിരിയുമ്പോൾ ഞാൻ കണ്ടു എന്റെ പെണ്ണ് കോളേജിന്റെ വരാന്തയിലൂടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് വരുന്നത്.

അവൾക്ക് തിരികെ ചിരി കൊടുത്തു ജോപ്പന്റെ ബാക്കി വായിട്ടലക്കല് നടക്കുന്നതിന്റെ ഇടയിലാണ് ഗേറ്റിന്റെ ഭാഗത്തു നിന്ന് എന്തോ ബഹളം ഒക്കെ കേട്ടു തുടങ്ങിയത്.

ഞാനും ഋതിനും ഒന്നു മരത്തിന്റെ മറവിൽ നിന്നും മാറി നിന്നു നോക്കുമ്പോൾ എതിരെ നിന്ന് തോറ്റ പിള്ളേരും കുറച്ചു ടീമുകളും കൂടി ആഞ്ഞു പിടിച്ചു നടന്നു വരുന്നുണ്ട്.

പരിസരത്തുള്ള എയറ് മുഴുവൻ വലിച്ചുകയറ്റിപ്പിടിച്ചു വരുന്ന കണ്ടപ്പോഴേ പണിയാണെന്നു മനസിലായ ഋതിൻ നേരെ ജോപ്പനോട് സ്വകാര്യമായി കാര്യം പറഞ്ഞു.

“സുഹൃത്തുക്കളെ ഇലക്ഷൻ കഴിഞ്ഞതിന്റെ ഭാഗമായ കുറച്ചു കലാപരിപാടികൾ കൂടി ബാക്കി ഉള്ളതിനാലും ട്രോഫികൾ കൈപ്പറ്റാൻ ആഘോഷമായി തോറ്റവർ വരുന്നതിനാലും ഇതിൽ പങ്കെടുക്കാൻ താൽപര്യമില്ലാത്ത വിദ്യാർത്ഥി സുഹൃത്തുക്കൾ കുറച്ചുകൂടെ സേഫ് ആയ സ്ഥലം നോക്കി മാറി നിന്നു കാണേണ്ടതാണ്…”

ജോപ്പന്റെ ഡയലോഗടിയും കഴിഞ്ഞു ആരതിയോട്‌ അവൻ എന്തോ പറയുന്നതും അവൾ അവിടെ ഉണ്ടായിരുന്ന പെണ്പിള്ളേരെയും ബാക്കി കുറച്ചുപേരെയും എല്ലാം കൂട്ടി മാറുന്നത് കണ്ടു.

ജോപ്പൻ മരത്തിന്റെ പൊങ്ങി നിന്ന വേരിൽ നിന്നും നിലത്തിറങ്ങി മുണ്ടെടുത്തു കുത്തി.

ഈ തെണ്ടിക്ക് പിന്നെ തല്ലു കൊണ്ടും കൊടുത്തും ഉറക്കം വരാത്തത് കൊണ്ടു ഇന്നത്തെ ഉറക്കത്തിനുള്ളതായി എന്നു എനിക്ക് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *