രേണുകേന്ദു – 1 Likeഅടിപൊളി  

രേണുകേന്ദു 1

Renukenthu Part 1 | Author : Wanderlust

 


പ്രിയ വായനക്കാർക്ക് ഒരിക്കൽക്കൂടി നമസ്കാരം,

പുതിയ കഥയുമായി നിങ്ങൾക്ക് മുന്നിലേക്ക് വരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. Wanderlust എന്ന തൂലികാനാമത്തോട് നിങ്ങൾ കാണിച്ച അകമഴിഞ്ഞ സ്നേഹത്തിനും സഹകരണത്തിനും നന്ദി. അധികം നീട്ടികൊണ്ടുപോകാതെ നാലോ അഞ്ചോ ഭാഗങ്ങൾകൊണ്ട് തീർക്കാൻ ഉദ്ദേശിക്കുന്ന ഒരു കഥയുമായാണ് നിങ്ങൾക്കുമുന്നിലേക്ക് വരുന്നത്. നിഷിദ്ധ സംഗമത്തിൽ ചാലിച്ച പ്രണയവും, കാമലഹരിയും ഉൾക്കൊള്ളുന്ന നല്ലൊരു വിരുന്ന് നിങ്ങൾക്ക് സമ്മാനിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ ഈ കഥ തുടങ്ങുന്നു


 

പാതിരായ്ക്ക് ലൈറ്റും ഇട്ടുവച്ച് ഈ ചെറുക്കൻ ഇതെന്തെടുക്കുവാ എന്ന് പിറുപിറുത്തുകൊണ്ട് ലളിതാമ്മ കോണിപ്പടികയറി മുകളിലേക്ക് ചെന്നു. വാതിൽ തുറന്ന് മുറിയിലേക്ക് നോക്കുമ്പോൾ ആദി നല്ല  ഉറക്കമാണ്.

കമ്പ്യൂട്ടറിൽ എന്തോ ഒളിഞ്ഞുംതെളിഞ്ഞുമൊക്കെ മിന്നുന്നത് കണ്ടപ്പോൾ ലളിതാമ്മയ്ക്ക് എന്തോ പന്തികേട് തോന്നി..

ഇനി ഇതെങ്ങാനും പൊട്ടിത്തെറിച്ച് ചെറുക്കന് എന്തെങ്കിലും പറ്റിയാലോ എന്നുകരുതി ലളിത നേരെ ചെന്ന് സ്വിച്ച് ഓഫാക്കി. ശബ്ദമുണ്ടാക്കാതെ ആദിയുടെ അടുത്ത് പോയി അവനെ തലവരെ പുതപ്പണിയിച്ചുകൊണ്ട് വെട്ടവുമണച്ച് ലളിത താഴേക്ക് പോയി സുഖമായി കിടന്നുറങ്ങി.

രാവിലെ അടുക്കളയിൽ പിടിപ്പത് പണിയുണ്ട് ലളിതയ്ക്ക്. മോളൊരുത്തി ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം. മൂട്ടിൽ വെയിലടിച്ചാലേ അവളുടെ കണ്ണ് തുറക്കൂ. കെട്ടിയോൻ പട്ടാളത്തിലായതുകൊണ്ട് പെണ്ണ് എപ്പോഴും ലളിതയുടെ കൂടെത്തന്നെ കാണും. മരുമകൻ ലീവിന് വരുമ്പോഴാണ് അവൾ ഭർത്താവിന്റെ വീട് കാണുന്നതുതന്നെ. അവളെ പറഞ്ഞിട്ടും കാര്യമില്ല.

അവിടെ ഒറ്റയ്ക്ക് നിൽക്കണ്ട, അമ്മയുടെ കൂടെ പോയി നിന്നാമതിയെന്ന് പറഞ്ഞത് അവളുടെ കെട്ടിയോൻ തന്നെയാണ്. പണികളൊക്കെ ഒരുക്കുന്നതിനിടയിൽ ലളിത നീട്ടിയൊന്ന് വിളിച്ചു… എടി ആരതീ… എഴുന്നേറ്റ് വന്നേ…

നീട്ടിവിളിച്ചത് ആരതിയെ ആണെങ്കിലും ഇറങ്ങിവന്നത് ആദിയാണ്. ചെറുക്കന്റെ മുഖം നല്ല കടന്നൽ കുത്തിയതുപോലുണ്ട്. സാധാരണ പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞാണ് ആദി താഴേക്ക് വരുന്നത്. പതിവിന് വിപരീതമായി ഉറക്കമെഴുന്നേറ്റ ഉടനെയാണല്ലോ ആദി വരുന്നത് എന്ന് ആലോചിക്കുകയായിരുന്നു ലളിത..

: അമ്മ ഇന്നലെ രാത്രി എന്റെ മുറിയിൽ വന്നോ…

: ആ വന്നു… എന്താടാ, എനിക്കവിടെ വന്നൂടെ

: വന്നിട്ട് എന്താ ചെയ്തത്… ഒന്ന് വിശദമായി പറഞ്ഞേ

:  ഞാൻ എന്തുചെയ്യാൻ… ലൈറ്റ് ഓഫാക്കി നിന്നെ പുതപ്പിച്ചു, തിരിച്ചു വന്നു… ആഹ് പിന്നെ  കമ്പ്യൂട്ടർ ഓഫാക്കിയിരുന്നു..

: എങ്ങനാണോവോ ഭവതി അത് ഓഫാക്കിയത്…

: നീ നിന്ന് നാടകം കളിക്കാതെ കാര്യം പറയെടാ ചെറുക്കാ… എനിക്ക് വേറെ പണിയുണ്ട്

: അമ്മയായിപ്പോയി… ചേച്ചിയെങ്ങാൻ ആയിരുന്നേൽ അടിച്ച് കരണം പുകച്ചേനെ ഞാൻ…

: എന്താടാ, അത് കേടായോ….

: ഒലക്ക… അമ്മയിനി മേലാൽ എന്റെ റൂമിൽ കയറിപ്പോകരുത്. കഷ്ടപ്പെട്ട് കുത്തിയിരുന്ന് ഉണ്ടാക്കിയ പ്രോഗ്രാം ആണ്. നിങ്ങളെയൊക്കെ ധാരണ എന്താ… പാതിരാത്രി കമ്പ്യൂട്ടറിൽ മറ്റേത് കാണാൻ മാത്രമേ പിള്ളേര് ഇരിക്കൂ എന്നാണോ… എന്റെ ഒരാഴ്ചത്തെ പണിയാ നശിപ്പിച്ചത്..

: അയ്യോ… ഞാൻ കരുതി അതെന്തോ പൊട്ടിത്തെറിക്കാൻ പോകുവാണെന്ന്.. നീ ചൂടാവല്ലേ കുട്ടാ..

അടുക്കളയിലെ ബഹളം കേട്ട് തലമുടി ഒതുക്കി കെട്ടിക്കൊണ്ട് ആരതി എഴുന്നേറ്റ് വന്നു. അമ്മയോടുള്ള ദേഷ്യത്തിന് അവളെ നാല് തെറിപറഞ്ഞശേഷം ആദി മുകളിലേക്ക് കയറിപ്പോയി. ഉറക്കച്ചടവിൽ ഒന്നും മനസിലാവാതെ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു അവൾ.

……………………….

ഇതാണ് ആദിയെന്ന ആദിത്യന്റെ കുടുംബം. കൊറോണ സമയത്ത് ന്യൂസിലാൻഡിൽനിന്നും, കിട്ടിയ അവസരം പാഴാക്കേണ്ടല്ലോ എന്നുകരുതി കേരളം പിടിച്ചതാണ് ആദി. അറിയപ്പെടുന്ന കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തസ്തികയിൽ ജോലിചെയ്യുന്ന ആദി പിന്നീട് ഒരു തിരിച്ചുപോക്കിന് മുതിർന്നില്ല. കമ്പനിയുടെ നിർദേശപ്രകാരം വീട്ടിലിരുന്ന് ജോലിചെയ്യുകയാണ്. എപ്പോ വേണമെങ്കിലും തിരിച്ചുപോകാനുള്ള അവസരമുണ്ടെങ്കിലും നാട്ടിൽ തന്നെ നിന്നുകൊണ്ട് പണം സമ്പാദിക്കാനാണ് ആദിക്ക് താല്പര്യം.

Leave a Reply

Your email address will not be published. Required fields are marked *