രേണുകേന്ദു – 1അടിപൊളി  

: ഇനി ആയിഷയെങ്ങാൻ മാമനെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ നേടുന്നതായിരിക്കുമോ

: അതിപ്പോ അവർ രണ്ടുപേർക്കല്ലേ അറിയൂ… അച്ഛൻ എന്തായാലും ഒന്നും  പറയില്ല. ആയിഷയെ നമുക്ക് പരിചയവുമില്ല. പിന്നെന്തുചെയ്യും

: വഴിയുണ്ടാക്കാം.. നീ ഒന്ന് മാമന്റെ വീടുവരെ പോകണം. അവിടെ ചില പണികളുണ്ട്. എന്തെങ്കിലും ബുക്ക് എടുക്കാനുണ്ടെന്ന് പറഞ്ഞു പോയാമതി.

: എന്ന ഇപ്പൊത്തന്നെ പോവാം

: എടി പൊട്ടി, മാമൻ അവിടെയുണ്ടാവരുത്. ആള് വണ്ടിയുമായി എവിടെങ്കിലും പോകുമ്പോ വേണം ചെല്ലാൻ. ഞാനും വരാം.. മാമന് സംശയം തോന്നാത്ത രീതിയിൽ നീ വേണം കാര്യങ്ങൾ നടത്താൻ

: അതൊക്കെ ഞാനേറ്റു…

ആദിയുടെ വക്രബുദ്ദിയിൽ തെളിഞ്ഞ ആശയങ്ങൾ ദിവസങ്ങൾക്കുള്ളിൽ അവൻ രേണുവിനെ ഉപയോഗിച്ച് നടപ്പിലാക്കി. ശേഷം നല്ല അവസരത്തിനായി കാത്തിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു പ്രതീക്ഷയുമില്ലാതിരുന്ന ഒരു കാര്യം സംഭവിക്കുന്നത്. ഇന്ദുവിന് ജോലി ശരിയായി. ആദിയുടെ വിദേശ ബന്ധങ്ങളുപയോഗിച്ച് നടത്തിയ ശ്രമം ഫലംകണ്ടു. ഈ വിവരം ആരെക്കാളും മുൻപ് ഇന്ദു അറിയണമെന്ന് ആദി തീരുമാനിച്ചു. അതിന് വേറെയുമുണ്ട് കാരണങ്ങൾ.

: ഇന്ദൂട്ടി… ഇനിയിപ്പോ ഈ ഷോപ്പിന്റെ കാര്യം ആര് നോക്കും

: അതെന്താടാ നീയെന്നെ കൊല്ലാൻ പോകുവാണോ

: ഹേയ്… ഇന്ദു പറക്കാൻ പോകുവല്ലേ.. അതും ന്യൂസിലാന്റിലേക്ക്

: ചുമ്മാ ഓരോന്ന് പറയല്ലേ ആദി.

: എടോ സത്യമായിട്ടും… ദാ ഇമെയിൽ വായിച്ചുനോക്ക്..

: ഇതെങ്ങനെ…

: അതൊക്കെ സംഭവിച്ചു….ഇനി കുറച്ചു പേപ്പർ വർക്കൊക്കെ ചെയ്യാനുണ്ട്.

: എന്ത് ജോലിയാണെന്ന് പറഞ്ഞില്ലല്ലോ നീ..

: പ്ലേ സ്കൂളിൽ ടീച്ചർ.. പക്ഷെ അധികം കുട്ടികളൊന്നും ഇല്ല കേട്ടോ… രണ്ടാൾ മാത്രം.

: അതെന്താടാ…

: അതേ അമ്മായീ… സത്യത്തിൽ ഈ സ്ഥലത്തേക്ക് പോകണമെങ്കിൽ ഒരുപാട് കടമ്പകളുണ്ട്. സത്യം പറഞ്ഞാൽ ഇതൊരു വീട്ടിലേക്കാണ്. എന്റെ സുഹൃത്തിന്റെ വീട്ടിൽ. ഇരട്ടകുട്ടികളാണ് അവർക്ക്. ഈ ആവശ്യത്തിനായി അങ്ങോട്ട് പോകാൻ പറ്റിയ ആരും അവരുടെ വീട്ടിൽ ഇല്ല. അമ്മായിക്ക് ഓക്കേ ആണെങ്കിൽ നമുക്ക് ബാക്കി കാര്യങ്ങൾ ചെയ്യാം. ഇതൊരു വീട്ടുവേലക്കാരിയുടെ ജോലിയാണെന്നൊന്നും കരുതണ്ട. കുട്ടികളുടെ അമ്മൂമ്മയാണെന്ന് കരുതി പോയാൽ മതി

: അപ്പൊ താമസമൊക്കെ അവരുടെ കൂടെയാണോ

: ഇനിയാണ് ശ്രദ്ധിച്ചു കേൾക്കേണ്ടത്…. അവർ ഡ്യൂട്ടിക്ക് പോയി തിരിച്ചു വരുന്നതുവരെയാണ് അമ്മായിയുടെ ഡ്യൂട്ടി. നല്ല ശമ്പളവും ഉണ്ട്. കുറച്ചു കാലം അമ്മായി ആ വീട്ടിൽ തന്നെ താമസിക്ക്. അപ്പോഴേക്കും ഞാൻ അവിടെയെത്തും. ഈ കാര്യങ്ങളൊന്നും ഇവിടെ ആരും അറിയണ്ട. പ്ലേ സ്കൂളിലാണ് ജോലി കിട്ടിയതെന്ന് പറഞ്ഞാൽ മതി. അതിനുവേണ്ട കാര്യങ്ങളൊക്കെ മുന്നേ നോക്കുന്നുണ്ടായിരുന്നു എന്ന് പറഞ്ഞാൽ മതി. അമ്മായിക്ക് നല്ല വിദ്യാഭ്യാസം ഉള്ളതുകൊണ്ട് ആർക്കും സംശയം ഉണ്ടാവില്ല.

: എന്നാലും ഞാൻ ഒറ്റയ്ക്ക് ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് എങ്ങനാടാ… രേണുവിനെ എന്തുചെയ്യും

: രേണു ഇനിയും പഠിക്കണമെന്നല്ലേ പറഞ്ഞത്. അവളെ ഹോസ്റ്റലിൽ നിർത്താം. അവൾക്ക് ഇഷ്ടമുള്ളപ്പോൾ എന്റെ വീട്ടിൽ  നിന്നോട്ടെ. ഈ ജോബ് അധിക കാലമൊന്നുംഉണ്ടാവില്ല കൂടിപ്പോയാൽ ഒന്നോ രണ്ടോ വർഷം. അതുകഴിയുമ്പോൾ നമുക്ക് നല്ലൊരു ജോലി ശരിയാക്കാം. ഇതൊരു എൻട്രി ടിക്കയറ്റായി കണ്ടാൽ മതി.

: എന്നാലും എനിക്കെന്തോ ചെറിയൊരു പേടി..

: അമ്മായിക്ക് ദോഷംവരുന്നത് എന്തെങ്കിലും ഞാൻ ചെയ്തിട്ടുണ്ടോ… ചെയ്യുകയുമില്ല. അമ്മായി പോയി ഒരു മാസത്തിനുള്ളിൽ ഞാൻ വന്നിരിക്കും. ആഹ് പിന്നേ, ഇവിടെ ആരോടും പറയണ്ട എന്റെ കൂടെയാണെന്ന്, കുറച്ചു ദൂരെയാണെന്ന് പറഞ്ഞാൽ മതി.

: നീയുള്ള ധൈര്യത്തിലാ ഞാൻ ഇതിന് ഇറങ്ങുന്നതേ…

: എന്റെ മാലാഖയാണ സത്യം, അമ്മായിക്ക് ഒരു കുഴപ്പവും വരില്ല. അപ്പൊ എങ്ങനാ പറക്കാം അല്ലെ

: നീ മൂട്ടിൽ തീ കൊളുത്തിയല്ലോ… ഇനി പറന്നേക്കാം

: ഷോപ്പ് നമുക്ക് ആരതിക്ക് കൊടുക്കാം, പിന്നെ രേണുവും ഉണ്ടല്ലോ

: നിന്റെ മാമനോട് പറയണോ…

: അത് രേണുവിനെകൊണ്ട് പറയിക്കാം..

ഇന്ദുവിന് നല്ലൊരു ജോലി കിട്ടിയതിൽ എല്ലാവർക്കും സന്തോഷമായി. അവൾക്ക് പോകുവാനുള്ള നടപടിക്രമങ്ങളൊക്കെ ആദി ചെയ്യുന്നുണ്ട്. ഇന്ദുവുമായി കൃഷ്ണൻ അകന്നിട്ട് മാസങ്ങൾ കുറേയായെങ്കിലും ഇതുവരെ രണ്ടുപേരും നിയമപരമായി വേർപെട്ടിട്ടില്ല. ആരും  മുൻകൈ എടുത്തില്ലെന്ന് പറയുന്നതാവും ശരി. ഇടയ്ക്ക് രേണുവിനെ കാണുന്നതൊഴിച്ചാൽ കൃഷ്ണന്റെ മനസ്സിൽനിന്നും ഇന്ദു മാഞ്ഞുതുടങ്ങിയെന്ന് തോനുന്നു.

പക്ഷെ ഇന്ദു വിദേശത്തേക്ക് പോകുന്നുവെന്ന് കേട്ടപ്പോൾ കൃഷ്ണനും വാശിയായി. അവളെ കാണിക്കാനെന്നോണം അയാൾ ആയിഷയുമായി പരസ്യ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. ഒടുവിൽ ഒരുനാൾ ആദ്യമായി ആയിഷ കൃഷ്ണന്റെ വീട്ടിലേക്ക് വന്നു. അത് അപ്പോൾത്തന്നെ ആരതി ഇന്ദുവിനെ വിളിച്ചുപറഞ്ഞു. ഇന്ദുവിന് ഉള്ളിൽ അൽപ്പം ദേഷ്യം തോന്നിയെങ്കിലും അവൾ കുലുങ്ങിയില്ല.

 

ആഴ്ചകളുടെ ഇടവേളയിൽ ഇന്ദുവിന്റെ ടിക്കറ്റും വിസയും ശരിയായി. നാട്ടിൽ ഓണാഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ആദിയും രേണുവും ഇന്ദുവിന്റെ അമ്മയും ചേർന്ന് എയർപോർട്ടിലേക്കുള്ള യാത്രയിലാണ്. പിറ്റേ ദിവസം കാലത്തുള്ള ഫ്ലൈറ്റിൽ ഇന്ദു ന്യൂസീലാൻഡിലേക്ക് പറക്കും. മുൻപ് തന്റെ ഭർത്താവിന്റെ കൂടെ ഗൾഫിൽ പോയിട്ടുള്ള ഇന്ദുവിന് ഫ്ലൈറ്റ് യാത്ര പുതുമയുള്ള കാര്യമല്ല. യാത്രാമധ്യേ ഇന്ദുവിനെ ചൂടാക്കാനാണോ അതോ ചുമ്മാ പറഞ്ഞതാണോ എന്നറിയില്ല ആദി രേണുവിനോട് മാമന്റെ ഫോണിലേക്ക് മെസ്സേജ് വിടാൻ പറഞ്ഞു

: രേണു… അച്ഛന് ഹാപ്പി ഓണം അയക്കുന്നില്ലേ..

: അയ്യോ മറന്നുപോയി…ഇപ്പൊ അയക്കാം

: ഓഹ് പിന്നേ.. ഒരച്ഛനും മോളും. നിനക്ക് വേറെ പണിയൊന്നുമില്ലേ രേണു..

: അമ്മയ്‌ക്കെന്താ… ഇത് എല്ലാ വിശേഷ ദിവസങ്ങളിലും ഞാൻ അയക്കുന്നതല്ലേ.. എന്റെ മെസ്സേജാണ് അച്ഛൻ എല്ലാവർക്കും അയച്ചുകൊടുക്കുന്നത്.. ഇത്തവണ പതിവ് തെറ്റിക്കണ്ട

: എന്നിട്ട് നീ എനിക്ക് ഒന്നും അയച്ചില്ലല്ലോ

: അമ്മയ്ക്ക് വേറെ തരാം.. ഇത് അച്ഛനുവേണ്ടിയുള്ള സ്പെഷ്യൽ മെസ്സേജാണ്..

 

എയർപോർട്ടിലെ വികാരനിർഭര നിമിഷങ്ങൾക്കൊടുവിൽ ഇന്ദു കൈവീശി ടാറ്റയും പറഞ്ഞ് എല്ലാവരുടെയും മുന്നിൽ നിന്നും മറഞ്ഞുപോയി. തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ രേണുവാണ് മുൻസീറ്റിൽ ആദിയുടെ കൂടെയുള്ളത്. രേണുവിന്റെ മുത്തശ്ശി പിന്നിലിരുന്നുകൊണ്ട് നല്ല ഉറക്കമാണ്. രേണു ഇടയ്ക്കിടയ്ക്ക് ആദിയെ ഒളികണ്ണിട്ട് നോക്കുന്നത്  കാണുന്നുണ്ട്..

: എന്താടി ഇങ്ങനെ നോക്കുന്നത്…

: അതാണല്ലോ ശീലം… മാറി വരാൻ കുറച്ചു ടൈമെടുക്കും മാഷേ

Leave a Reply

Your email address will not be published. Required fields are marked *