രേണുകേന്ദു – 2അടിപൊളി  

: ആദീ..

: ഉം… അമ്മായീ

: ഉറങ്ങിയില്ലേ

: ഇല്ല…

: എടാ പൊട്ടാ, നീയെന്താ ഇങ്ങനെ വടിപോലെ കിടക്കുന്നേ, ശ്വാസംപോലും എടുക്കുന്നില്ലേ. എന്തിനാ ഇത്ര പേടി

: സത്യം പറഞ്ഞാൽ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല… എനിക്ക് ഇങ്ങനെ കിടന്ന് ശീലവുമില്ല

: എങ്ങനാ നീ സാധാരണ കിടക്കുന്നത്

: എനിക്ക് തിരിഞ്ഞും മറിഞ്ഞും കാലും കൈയുമൊക്കെ നീട്ടിവച്ചൊക്കെ കിടക്കണം

: എന്ന അങ്ങനെ കിടന്നൂടെ… എടാ പൊട്ടാ എന്നെ മുട്ടിപോകുമെന്ന് പേടിച്ചിട്ടാണോ

: ഉം… അഥവാ അമ്മായിയെങ്ങാൻ തെറ്റിദ്ധരിച്ച് എന്നോട് എന്തെങ്കിലും നീരസം കാട്ടിയാലോ… കാട്ടണ്ട, മനസിൽപോലും എന്നെകുറിച്ച് അങ്ങനെ തോന്നിയാൽ അതെനിക്ക് സഹിക്കില്ല

: അയ്യോടാ… ഞാൻ വിചാരിച്ചുപോയല്ലോ. ഈ രാത്രി എന്നെ പീഡിപ്പിക്കാനാണ് നീയിങ്ങോട്ട് കൊണ്ടുവന്നതെന്ന ഞാൻ വിചാരിച്ചേ… ഇനിയിപ്പോ എന്താ ചെയ്യാ

: ഹീ… ആക്കിക്കോ ആക്കിക്കോ

: എനിക്കും ഉറക്കം വരുന്നില്ലെടാ.. നീയെന്തെങ്കിലും പറ. നമുക്ക് പുലരുവോളം സംസാരിക്കാം

ഇതുംപറഞ്ഞ് ഇന്ദു ആദിയെനോക്കി ചരിഞ്ഞുകിടന്നു. അവളുടെ നിശ്വാസം ആദിയുടെ കഴുത്തിൽ ചെന്നുവീഴുന്നത് അവനറിഞ്ഞു. ആദിയും ചരിഞ്ഞുകിടന്ന് നിലാവെളിച്ചത്തിൽ തെളിയുന്ന ഇന്ദുവിന്റെ കണ്ണിലേക്ക് നോക്കി. ഇന്ദു തന്റെ കവിളുകൾ അല്പം വിടർത്തികൊണ്ട് ചുണ്ടുകളിൽ മന്ദഹാസം പൊഴിച്ചു. ആദിയുടെ കണ്ണുകളിലെ അമ്പരപ്പ് ഇനിയും മാറിയില്ല. ഇത് സ്വപ്നമാണോ.

: ആദീ.. എന്തായിങ്ങനെ ആലോചിക്കുന്നേ

: അല്ല ഇത് ശരിക്കും ഉള്ളതാണോ അതോ സ്വപ്നമാണോ

: അപ്പൊ സ്വപ്നത്തിൽ ഇങ്ങനെ ആഗ്രഹിച്ചിരുന്നു അല്ലെ

: അയ്യോ.. അങ്ങനല്ല.. പക്ഷെ

: ഉം.. പറ. പോരട്ടെ

: അമ്മായീ ഞാൻ..

: എട കള്ളാ.. ഇവിടെ നടക്കുന്നതൊന്നും ആരോടും പറഞ്ഞേക്കല്ലേ മോനേ. പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല

: അമ്മായിക്ക് ദോഷംവരുന്നത് എന്തെങ്കിലും ഞാൻ ചെയ്യുമോ..

: എന്ന പറ… നിന്റെയുള്ളിൽ എന്തോ കള്ളത്തരമുണ്ട്. അല്ലെങ്കിൽ നീയെന്തിനാ ഇത്ര പേടിച്ചുകൊണ്ട് കിടന്നത്.. ഇനി നിന്റെ മാലാഖയെങ്ങാൻ അറിഞ്ഞാലോ എന്നുകരുതിയിട്ടാണോ

: അതൊന്നുമല്ല

: എന്ന അതുപോട്ടെ… നീ നിന്റെ മനസിലുള്ള പെണ്ണിനെക്കുറിച്ച് പറ.. അവളെങ്ങനാ കാണാൻ

: അതൊന്നും പറ്റില്ല

: എന്ന നീ എന്തെങ്കിലും ആക്ക്.. ഞാൻ ഉറങ്ങാൻ പോകുവാ

പെട്ടെന്ന് തിരിഞ്ഞു കിടന്നുകൊണ്ട് ഇന്ദു പറഞ്ഞു. തിരിഞ്ഞു കിടക്കുന്ന അവളുടെ കണ്ണുകൾ തുറന്നിരുന്നു. ചുണ്ടുകൾ പുഞ്ചിരിച്ചുകൊണ്ടിരുന്നു. കണ്ണുകൾ രണ്ടും ഒരുകോണിലേക്കാക്കി ആദിയുടെ വിളികേൾക്കാൻ അവൾ കാതോർത്തിരുന്നു. നിശബ്ദതയിൽ ആദിയുടെ ഹൃദയമിടിപ്പ് കൂടുന്നത് ഇന്ദുവിന്റെ കാതുകളെ പുളകംകൊള്ളിച്ചു.

: അമ്മായീ….

: ഉം… ( മനസ്സിൽ ചിരിച്ചുകൊണ്ട് ഇന്ദു അൽപ്പം സ്വരം കടുപ്പിച്ചു മൂളി)

: പിണങ്ങല്ലേ…. എനിക്ക് താങ്ങാൻ പറ്റില്ല

: ഞാൻചോദിച്ചത് പറ ആദ്യം

: വർണിക്കാനൊന്നും എനിക്കറിയില്ല. പക്ഷെ ഞാൻ ഇന്നുവരെ കണ്ടതിൽ ഏറ്റവും സുന്ദരിയാണ്. ഏത് വേഷത്തിൽ വന്നാലും, അലങ്കാരങ്ങളൊന്നുമില്ലാതെ വന്നാലും നോക്കിനിന്നുപോകും.. അതുപോലെ സുന്ദരി. ശരീരം അളക്കാനൊന്നും ഞാൻ പോയിട്ടില്ല കാരണം ആ മുഖത്തേക്ക് നോക്കിയാൽ മനസ് നിറയും. മറുത്തൊന്നും ആഗ്രഹിച്ചിട്ടില്ല ഇതുവരെ

: കൊള്ളാലോ… അതേതാടാ അത്രയ്ക്ക് സൗന്ദര്യമുള്ളവൾ.. പേര് പറ

: അമ്മായിക്ക് എന്നോട് ഇഷ്ടവും വിശ്വാസവുമൊക്കെ ഇല്ലേ…അഥവാ എന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ എന്നെ തിരുത്തി നേർവഴിക്ക് കൊണ്ടുവരുമോ.. അതോ ആണുങ്ങളൊക്കെ കണക്കാണെന്ന് പറഞ്ഞു എന്നെ അകറ്റി നിർത്തുമോ

: എന്നേക്കാൾ വിശ്വാസവും ഇഷ്ടവുമാണ് എനിക്കിപ്പോ ആദിയെ.. നീ ധൈര്യമായിട്ട് പറയെടാ. ഞാനുണ്ടാവും കൂടെ

: പേര് ഇന്ദു. ഇതാ ഫോട്ടോ.. ഈ ഫോട്ടോയിൽ ഉള്ളതാണെന്റെ മാലാഖ. കാമം എന്താണെന്ന് അറിയാത്ത പ്രായത്തിൽ മനസ്സിൽ കയറിയതാ. ഇതുവരെ അങ്ങനെയേ കണ്ടിട്ടുമുള്ളു. വേറൊരു കണ്ണിലൂടെ നോക്കിയിട്ടില്ല. ഇവരോട് എനിക്ക് പ്രണയമല്ല, എന്റെ ശ്വാസമാണ്. അത് നിലച്ചാലോ എന്നുകരുതി ഇതുവരെ ഒരു വാക്കുകൊണ്ടോ നോട്ടംകൊണ്ടോ ഈ മനസ്സിൽ ആദി മോശമാണെന്ന് തോന്നാൻ ഇടവരുത്തിയിട്ടില്ല. തെറ്റാണെങ്കിൽ പൊറുക്കണം. എന്നോട് ദേഷ്യപ്പെടുകയുമരുത്..

തന്റെ ഫോൺ ആദി ഇന്ദുവിന് നേരെ വച്ചുനീട്ടി. ആദി പറഞ്ഞ പേര് കേട്ടപ്പോൾ ഇന്ദുവൊന്ന് ഞെട്ടിയെങ്കിലും അവന്റെ ഫോണിലെ ഫോട്ടോ കണ്ടപ്പോൾ അവൾക്ക് ചിരിയും നാണവും ഒരുമിച്ചുവന്നു… ഒരുപക്ഷെ അവൾ ഓർമകളിലേക്ക് പോയിരിക്കാം

: നിനക്കിതെവിടുന്ന് കിട്ടി..

: ആൽബത്തിൽനിന്നും…

: ആൽബത്തിലെ പെണ്ണിനേക്കാൾ വയസുള്ള ഒരു മോളുണ്ട് ഈ പെണ്ണിനിപ്പോ.. അവന് പ്രേമിക്കാൻ പറ്റിയ പ്രായം. വേറെ ആരെയും കിട്ടിയില്ല..

അവന്റെ തൊണ്ടയിടറി. കൈകാലുകൾ എന്തിനെന്നില്ലാതെ വിറപൂണ്ടു. കഴിഞ്ഞ നിമിഷത്തെ അവൻ ശപിച്ചു. ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരിക്കുമ്പോൾ തൽക്കാലാശ്വാസത്തിനെന്നോണം അവൻ ഇന്ദുവിനോട് ക്ഷമാപണം നടത്തി…

: സോറി അമ്മായീ. പ്രേമമെന്നൊക്കെ പറഞ്ഞു പുറകെനടന്ന് ശല്യംചെയ്യുന്നവരുടെ ഗണത്തിലൊന്നും എന്നെ പെടുത്തല്ലേ പ്ലീസ്..വർഷങ്ങളായി മനസ്സിൽ ഉള്ളതാണ്. പെട്ടെന്നൊന്നും മറക്കാൻ പറ്റില്ലായിരിക്കും, എന്നാലും ഞാൻ മാറ്റിയെടുത്തോളാം. സോറി..

ഇന്ദുവിന്റെ മറുപടിയൊന്നും കേൾക്കാതിരുന്നപ്പോൾ ആദി പതുക്കെ പുതപ്പിൽ നിന്നും വെളിയിൽ വന്നു. തന്റെ ജാക്കറ്റ് ധരിച്ചുകൊണ്ട് അവൻ കിടക്കയിൽ നിന്നും ഇറങ്ങി നിലത്ത് തുണിവിരിച്ചു കിടന്നു. പറയണ്ടായിരുന്നു എന്നതോന്നൽ അവന്റെ മനസ്സിനെ പിടിച്ചുലച്ചു. കണ്ണുകളടച്ചു കിടന്ന ആദിയുടെ മനസിലേക്ക് ആ പത്തൊമ്പതുകാരി കല്യാണപെണ്ണ് കലിതുള്ളി നിൽക്കുന്ന രൂപത്തിൽ വന്നുനിന്നു. കൈവീശിയവൾ അവന്റെ മുഖത്തേക്കടിക്കുന്ന രംഗമെത്തിയപ്പോഴേക്കും അവന്റെ ദേഹത്ത് എന്തോവന്നു മുട്ടിയതുപോലെ തോന്നി. കണ്ണുതുറന്നു നോക്കിയ ആദി കാണുന്നത് കൈകൾരണ്ടും നെഞ്ചോട് ചേർത്ത് കൂട്ടിക്കെട്ടി മലർന്നുകിടക്കുന്ന ഇന്ദുവിനെയാണ്. അവന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല. കൺപോളകൾ ചിമ്മിത്തുറന്ന ആദി ചരിഞ്ഞുകിടന്ന് ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി. അവൾ കണ്ണുകൾ ചിമ്മിയടച്ച് ചുണ്ടിലൊരു പുഞ്ചിരിയുമായി കിടന്നു. ആദി വീണ്ടും മലർന്നു കിടന്നെന്ന് മനസിലാക്കിയ ഇന്ദു പതുക്കെ കണ്ണുകൾ തുറന്ന് അവനെനോക്കികൊണ്ട് ചരിഞ്ഞു കിടന്നു…

: രാവിലേക്ക് തണുപ്പുകയറി മരവിച്ച് എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്ന ചെറുക്കനെയൊന്നും എനിക്ക് വേണ്ട.. എനിക്കെന്റെ പഴയ ആദിക്കുട്ടനെ മതി. വന്നു കിടക്കേൽ കിടക്കട കള്ള കാമുക

Leave a Reply

Your email address will not be published. Required fields are marked *