രേണുകേന്ദു – 2അടിപൊളി  

: ആദി…

: ഇതെന്താ അമ്മായി ഷോക്കടിച്ചപോലെ… വാ, നല്ല അടിപൊളി കാഴ്ച കണ്ടുകൊണ്ട് ചായ കുടിക്കാം…

ആദി കൈപിടിച്ച് വലിച്ചപ്പോഴേക്കും ഇന്ദു താനെ എഴുന്നേറ്റ് അവന്റെ പിറകെ ചായഗ്ലാസുമായി നടന്നു. അവൾക്ക് വിശ്വസിക്കാനാവുന്നില്ല തനിക്കെന്തുപറ്റിയെന്ന്. യാന്ത്രികമായി എല്ലാം ചെയ്യുന്നതുപോലൊരു തോന്നൽ. ആദിയുടെ സ്പർശം തന്നെ ഏതോ മായാലോകത്തെത്തിച്ചപോലൊരു തോന്നലിൽ ഇന്ദു അവനെത്തന്നെ നോക്കി നടന്നു. ബാൽക്കണിയിൽ രണ്ടു കസേരകളിലായി ഇരിപ്പുറപ്പിച്ച അവർക്കുമുന്നിൽ സൂര്യൻ പൊൻപ്രഭ ചൊരിഞ്ഞുകൊണ്ട് അസ്തമിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആദിയുടെ അടുത്തിരിക്കുമ്പോൾ ഏതോ കാന്തിക വലയത്തിൽ പെട്ടുപോയോ എന്ന തോന്നലാണ് ഇന്ദുവിന്റെയുള്ളിൽ. തന്റെ വിശ്വസ്തനും, രക്ഷകനും ഉപദേശകനും എല്ലാം ആദിയാണ്. ഇതുവരെ സ്വപ്നം കാണാത്തൊരു ജീവിതം സാധ്യമാക്കിയതും ആദിതന്നെ. ജീവിതത്തിൽ തളർന്നുപോയ അവസരത്തിൽ കൈപിടിച്ച് കയറ്റിയ ആളോടുള്ള ആരാധനയാണോ ഇത്.. ഇന്ദു അവനെത്തന്നെ നോക്കിയിരുന്നു

: ഹലോ ഇന്ദൂട്ടി…. ഇതെന്താ എന്നെ ആദ്യമായിട്ട് കാണുവാണോ, കുറേനേരമായല്ലോ ഇങ്ങനെ നോക്കാൻ തുടങ്ങിയിട്ട്

പെട്ടെന്ന് ഞെട്ടിയ ഇന്ദു വല്ലാതെ കഷ്ടപ്പെട്ടു അവനോട് മറുപടി പറയാൻ.

: ഞാൻ ചുമ്മാ… പിന്നെ, യാത്രയൊക്കെ എങ്ങനെ

: എന്റെ അമ്മായിപെണ്ണേ ഇത് നേരത്തെ ചോദിച്ചതല്ലേ… ഇന്ദൂട്ടി ഈ ലോകത്തൊന്നും അല്ലേ… വല്ല സായിപ്പിനെയും സ്വപ്നംകണ്ടോണ്ട് ഇരിക്കുവാണോ

: പോടാ…. നമുക്ക് സായിപ്പൊന്നും ശരിയാവില്ല.

: എന്ന വേണ്ട… പിന്നെ ആരാ ശരിയാവുന്നത്

: കിട്ടുന്നുണ്ടെങ്കിൽ നിന്നെ പോലെ നല്ല മനസുള്ളവരെ കിട്ടണം… എനിക്ക് കിട്ടിയത് കണ്ടില്ലേ

: ഞാൻ ഫ്രീയാണ് കേട്ടോ….

: അയ്യടാ… ചെക്കന്റെ ഒരു ആഗ്രഹം കണ്ടില്ലേ

: അമ്മായിയല്ലേ മുന്നേ പറഞ്ഞത് ഞാൻ ചിന്തിച്ചാലും കുഴപ്പമില്ലെന്ന്..

: എന്നുവച്ച്… ഞാൻ നിന്റെ മാമന്റെ ഭാര്യയല്ലേ

: അതൊക്കെ പണ്ട്… ഇപ്പൊ ഞാൻ മാമനെ ഒരു ആയിഷയ്ക്ക് കെട്ടിച്ചുകൊടുത്തു

: പോടാ ദുഷ്ടാ… നീ ഇവിടിരുന്ന് ചായകുടിക്ക്, ഞാൻ പോകുവാ

: പിണങ്ങല്ലേ… ഞാനൊന്ന് ചൂടാക്കി നോക്കിയതല്ലേ

: വേറെ എന്തുവേണേലും പറഞ്ഞോ… അവളുടെ കാര്യം വേണ്ട.. പ്ലീസ്

: നിർത്തി… എന്ന പറ, എങ്ങനുണ്ടായിരുന്നു കഴിഞ്ഞ ഒരുമാസം

തണുപ്പിന്റെ കാഠിന്യത്തിലും എത്രനേരം രണ്ടുപേരും സംസാരിച്ചെന്നറിയില്ല. ഇരുൾ പരന്നുതുടങ്ങിയതോടെ ഇരുവരും വീടിനകത്തേക്ക് ചെന്നു. രാത്രി കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കാനുള്ള പുറപ്പാടാണ് ഇന്ദു. എന്നാൽ ആദി അവളെ തടഞ്ഞു.

: ഇന്ന് നമുക്ക് പുറത്തുപോകാം. കുറച്ചു സാധനങ്ങളൊക്കെ വാങ്ങിക്കണ്ടേ.

: അത്യാവശ്യം സാധനങ്ങളൊക്കെ ഷാരോൺ വാങ്ങിച്ചുവച്ചിരുന്നു.. പിന്നെ നീ എന്തൊക്കെയോ കൊണ്ടുവന്നിട്ടുണ്ടെന്നല്ലേ പറഞ്ഞത്

: അതൊക്കെ അവിടെ നിൽക്കട്ടെ അമ്മായീ…നാളെമുതൽ തുടങ്ങാം കുക്കിംഗ്

: എന്ന വാ പോകാം… ഞാനും പുറത്തൊന്നും പോയിട്ടില്ല. അവർ പോകുമ്പോ വിളിക്കും, പക്ഷെ എനിക്കെന്തോ ഇഷ്ടമല്ല. അവർ ഭാര്യയും ഭർത്താവും അടിച്ചുപൊളിക്കട്ടെന്നേ

: അത് നന്നായി… ഭാര്യയും ഭർത്താവുമൊന്നും അല്ലെങ്കിലും ഇനി നമുക്കും അടിച്ചുപൊളിക്കാമെന്നേ

: ശരിക്കും ഇപ്പോഴാ ജീവിച്ചുതുടങ്ങിയത്… രേണുവിനെകൂടി നല്ലൊരാളെ ഏല്പിച്ചിട്ടുവേണം ലോകം മുഴുവൻ കറങ്ങാൻ

: ആഗ്രഹം കൊള്ളാലോ… ഒറ്റയ്ക്ക് പോവണ്ട ഞാനും വരാം

: എന്ത് നടക്കാത്ത സ്വപ്നം… നീ വാ പോവണ്ടേ

ഇന്ദുവിനെക്കൂട്ടി ടാക്സിയിൽ ആദി നഗരം ചുറ്റി. ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് ഇന്ത്യൻ റെസ്റ്ററന്റിൽ നിന്നും ഭക്ഷണവും കഴിച്ച് രണ്ടുപേരും വീട്ടിൽ തിരിച്ചെത്തി. ഇന്ദു അറിയാതെ ആദി പലപ്പോഴായി അവളെത്തന്നെ നോക്കി ആസ്വദിക്കുന്നുണ്ടായിരുന്നു. ഇന്ദുവാണെങ്കിൽ നഗരത്തിന്റെ ഭംഗിയും വൈവിധ്യങ്ങളും നോക്കിക്കാണുന്ന തിരക്കിലായിരുന്നു. ജീൻസ്‌ പാന്റും ജാക്കറ്റും ധരിച്ച ഇന്ദുവിനെകണ്ടാൽ അവളുടെ പ്രായമെത്രയെന്ന് പറയാനൊക്കില്ല. അതീവ സുന്ദരിയായി തുടുത്തുനിൽക്കുന്ന ഇന്ദുവിന്റെ മേനിയഴക് വർണനാതീതം. സാരിയുടുത്ത് ചന്ദനക്കുറിച്ചൂടി നെറ്റിയിൽ സിന്ദൂരമണിഞ്ഞു ദേവിയെപോലെ അണിഞ്ഞൊരുങ്ങിവരുന്ന ഇന്ദുവിന്റെ രൂപം ആദിയുടെ മനസിലുണ്ട്. അലങ്കാരങ്ങളൊന്നുമില്ലാതെ ചിരിച്ചുകൊണ്ടിരിക്കുന്ന ഇന്ദുവിന്റെ മുഖം കണ്ടാൽ തന്നെ ആരുമവളോട് പ്രണയത്തിലായിപ്പോകും. അതുപോലെ വശ്യമായൊരു സൗന്ദര്യമാണ് ഇന്ദുവിന്.

അടുത്ത ദിവസം രാവിലെ ഇന്ദുവിനെ വിളിച്ചുണർത്തിയത് ആദിയാണ്. ഇന്ദു കണ്ണുതുറന്നു നോക്കുമ്പോൾ ചായയുമായി നിൽക്കുന്ന അവന്റെ മുഖമാണ് കാണുന്നത്.

: നീ ഇത്ര രാവിലെ എണീച്ചോ.. എന്തിനാ ചായയിട്ടേ… എന്നെ വിളിച്ചാൽപോരായിരുന്നോ

: ഇത്ര രാവിലെയോ… എന്റെ മാഷേ സമയം ഒൻപതായി

: അയ്യോ… എന്തൊരു ഉറക്കമാ ഞാൻ ഉറങ്ങിയത്. നീ ഒന്ന് ക്ഷമിക്ക് ഞാൻ പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്കിത്തരാം

: ഇന്ദൂട്ടി പതുക്കെ പോയി ഫ്രഷായി വാ.. ഞാൻ അപ്പുറത്ത് ഉണ്ടാവും

ഇന്ദു ഫ്രഷായി മുടിയൊക്കെ കെട്ടിക്കൊണ്ട് അടുക്കളയിലേക്ക് കടക്കുമ്പോൾ ആദി അവിടുണ്ട്.

: ആഹാ നല്ല മണമുണ്ടല്ലോ, നീയെന്താ ഉണ്ടാക്കിയത്

: വാ ഇരിക്ക്.. ഇന്നത്തെ തുടക്കം എന്റെ കൈകൊണ്ട്

രണ്ടുപേരും മുഖാമുഖം ഇരുന്നു. മുഖം കഴുകിയശേഷം ശരിക്കും തുടയ്ക്കാത്തതിനാൽ ഇന്ദുവിന്റെ മുടിയിഴകൾ കവിളിൽ ഒട്ടിയിരിക്കുന്നത് കാണാൻ നല്ലഭംഗിയുണ്ട്. തണുത്തു വിറച്ചുകൊണ്ട് ഇന്ദു ഇരുകൈകളും കവിളോട് ചേർത്തുവച്ച് ടേബിളിൽ കൈമുട്ട്കുത്തിയിരിക്കുമ്പോൾ അവളുടെ ചുവന്നുതുടുത്ത ചുണ്ടുകൾ ആദിയുടെ നെഞ്ചിടിപ്പ് കൂട്ടി.

: ഒന്ന് വേഗം തുറക്കെടാ ആദി.. എനിക്കാണെങ്കിൽ തണുത്തിട്ട് വയ്യ

: ഈ അമ്മായി എങ്ങനാ ഇത്രയുംനാൾ അവിടെ പിടിച്ചുനിന്നത്..

: അവർ ഹീറ്റർ ഇടുമായിരുന്നല്ലോ

: ആഹ് അവർ രണ്ടും അമ്മായിയേക്കാൾ കഷ്ടമാണ്… ഇന്ദൂട്ടിയുടെ തണുപ്പൊക്കെ ഇപ്പൊ മാറ്റിത്തരാം നല്ല ചൂടുള്ള സാധനം ഉണ്ടാക്കിവച്ചിട്ടുണ്ട്

ആദി കാസറോൾ ഓരോന്നായി തുറന്നതും ആവിപറക്കുന്ന പുട്ടിന്റെയും കടലക്കറിയുടെയും മണം ഇന്ദുവിന്റെ മൂക്കിലേക്ക് അടിച്ചു കയറി. അവൻ രണ്ടുപേരുടെ പ്ലേറ്റിലും വിളമ്പിയ ശേഷം ഇന്ദുവിനെ നോക്കി. അവൾ അതിശയത്തോടെ ആദിയെത്തന്നെ നോക്കിയിരിപ്പാണ്..

: മതി ഇങ്ങനെ നോക്കിയിരുന്നത്… ചൂടാറുംമുമ്പ് കഴിക്ക് ഇന്ദുപെണ്ണേ

: എന്നാലും എന്റെ ആദീ… നീ ആള് കൊള്ളാലോ. ഞാൻ ഒരുമാസമായി നമ്മുടെ നാടൻ ഭക്ഷണം കണ്ടിട്ട്.. മിക്കവാറും മുട്ടയും ബ്രെഡും തന്നെ. അല്ലെങ്കിൽ ഓട്സ്..

: അതൊക്കെയാണ് ഇവിടുള്ളവർ കഴിക്കുന്നത്.. നമ്മുടെ നടൻ സാധനങ്ങൾക്ക് ഭയങ്കര വിലയുമാണ്. ഇനി അമ്മായി പേടിക്കണ്ട, നമുക്കിവിടെ അടിച്ചുപൊളിച്ചു ജീവിക്കാമെന്നേ

Leave a Reply

Your email address will not be published. Required fields are marked *