രേണുകേന്ദു – 2അടിപൊളി  

: ഇത്രയും ജോലി ചെയ്യുമ്പോ നിനക്ക് എന്നെ വിളിച്ചൂടായിരുന്നോ. സൂപ്പറായിട്ടുണ്ട്

: ഇത് എന്റെവക ഇന്ദൂട്ടിക്കുള്ള ഗിഫ്റ്റ്… ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് കേട്ടോ..

: നിനക്ക് വേണ്ടത് എന്താണെന്ന് പറഞ്ഞാൽമതി..ഞാനില്ലേ ഇനി ഇവിടെ

: എന്ന വേഗം കഴിക്ക്.. നമുക്ക് ഒരു സ്ഥലംവരെ പോകാനുണ്ട്.

: ഈ തണുപ്പിന് പുറത്ത് പോണോ..

: ഇങ്ങനൊരു മടിച്ചി… എന്നും ടാക്സിയിൽ പോയാൽമതിയോ, നമുക്കൊരു കാർ വേണ്ടേ

: അതിനൊക്കെ ഒരുപാട് കാശാവില്ലേ

: ആവും.. തൽക്കാലത്തേക്ക് കമ്പനി വണ്ടി തരാമെന്ന് പറഞ്ഞിട്ടുണ്ട്. നമുക്ക് പോയി എടുത്തിട്ട് വരാം, എന്തേ വേണ്ടേ

: എന്ന പോകാം..

കഴിച്ചുകഴിഞ്ഞ് ഇരുവരും ഓഫീസിലെത്തി കാറുമെടുത്ത് ആദിയുടെ ചില കൂട്ടുകാരുടെ വീട്ടിലേക്കാണ് പോയത്. ആദി നാട്ടിൽ പോയി നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചധികം കാലമായല്ലോ. അതുകൊണ്ടുതന്നെ എല്ലാവരെയും കാണാമെന്ന് വിചാരിച്ചു. അവരെയൊക്കെ കണ്ടുമടങ്ങുംവഴി ഇന്ദു അത്ഭുതത്തോടെ ഓരോന്നും നോക്കികാണുവാണ്. വാതോരാതെ ഓരോന്നിനെക്കുറിച്ചും ചോദിക്കുന്നുണ്ട് ഇന്ദു. അവസാനം ഒരു ചോദ്യത്തിൽ ആദി ഒന്ന് കുഴങ്ങി

: ആദീ… നമ്മൾ ഇപ്പൊ കണ്ട ആ കൊച്ചില്ലേ, വൃന്ദ. അവൾ നാട്ടിൽ എവിടാ

: കണ്ണൂർ തന്നാ, ശരിക്കും എവിടാണെന്ന് എനിക്കറിയില്ല.

: ഉം…എനിക്ക് ഇഷ്ടായി. ഒരു ലുക്കൊക്കെ ഉണ്ട് കാണാൻ. പോരാത്തതിന് നല്ല ജോലിയുമുണ്ട്. നല്ല കുട്ടി

: അമ്മായിക്ക് ആൺമക്കളൊന്നും ഇല്ലല്ലോ, അല്ലെങ്കിൽ നോക്കാമായിരുന്നു അല്ലെ

: പൊട്ടൻ… എടാ അവൾക്ക് നിന്നോട് എന്തോ ഉള്ളതുപോലെ ഒരു തോന്നൽ. നിന്നെ കണ്ടപ്പോ പെണ്ണിന്റെ മുഖമൊന്ന് കാണണം. ഒളിഞ്ഞും തെളിഞ്ഞും നിന്നെത്തന്നെ നോക്കുന്നുണ്ട്. സത്യം പറ മോനേ, ഇതല്ലേ നീ മുന്നേ പറഞ്ഞ നിന്റെ മനസിലെ പെണ്ണ്

: തേങ്ങ… ഒന്ന് പോയെ

: നീ പറയണ്ട, ഞാൻ കണ്ടുപിടിച്ചോളാം

: ആയിക്കോട്ടെ.. എന്റെ മനസിലെ ദേവിയെ കണ്ടാൽ മതിയല്ലോ, നോക്കിയിരുന്നുപോവും, ധാ  ഇതുപോലെ

: അത്രയ്ക്ക് പറക്കുന്ന അവളെയൊന്ന് കാണണമല്ലോ..

: സമയം വരട്ടെ ഞാൻ കാണിച്ചുതരാം

…………………………..

ആദിയും ഇന്ദുവും പുതിയൊരു ജീവിതം ആസ്വദിച്ചങ്ങനെ കഴിയുമ്പോൾ നാട്ടിൽ കൃഷ്ണൻ ആയിഷയുടെ കാര്യങ്ങളിൽ മുഴുകി. ആയിഷ കൂടെക്കൂടെ കൃഷ്ണന്റെ വീട്ടിലേക്ക് വന്നുതുടങ്ങി. അവിടേക്ക് വരുന്നത് കാണാൻ  അയൽവക്കമൊന്നും ഇല്ലെങ്കിലും എല്ലാം കാണുന്ന രണ്ടു കണ്ണുകൾ അവിടെയൊളിഞ്ഞിരിക്കുന്നത് കൃഷ്‌ണൻ അറിഞ്ഞില്ല. ആയിഷയുമായി  കൃഷ്ണൻ അപ്രതീക്ഷിതമായൊരു നീക്കം നടത്തി. മറ്റാരും അറിയാതെ കൃഷ്‍ണന്റെ സ്വത്തിന്റെ ഭൂരിഭാഗവും രേണുവിന്റെ പേരിലേക്ക് അയാൾ മാറ്റിയെഴുതി. അതിന്റെ രേഖകൾ രേണുവിനെ ഏല്പിച്ച കൃഷ്ണൻ തന്റെ ബാക്കിയുള്ള സ്വത്തുവകകൾ എന്തുചെയ്‌തെന്ന് അവളോട് പറഞ്ഞില്ല. തൽക്കാലം ഈ വിവരം ഇന്ദുവിനെ അറിയിക്കേണ്ടെന്ന് കൃഷ്ണൻ പറഞ്ഞത് രേണു അനുസരിച്ചു. പക്ഷെ അവളുടെ ഹൃദയം കീഴടക്കിയ ആദിയോട് ഈ കാര്യം പറയാതിരിക്കാൻ അവൾക്കായില്ല.

ഓഫീസിലേക്ക് പോയിത്തുടങ്ങിയ ആദിക്കുവേണ്ടി ഇന്ദു രാവിലെയെഴുന്നേറ്റ് ഭക്ഷണമൊക്കെ റെഡിയാക്കി വച്ചിരിക്കും. ആദി ഓഫീസിലേക്ക് പോകുമ്പോൾ ഇന്ദുവിനെ ഷാരോണിന്റെ വീട്ടിൽ ഇറക്കുന്നതാണ് പതിവ്. ഒഴിവുദിവസങ്ങളിൽ രണ്ടുപേരും കറങ്ങാൻ പോകും. ശൈത്യകാലം മാറിത്തുടങ്ങിയതോടെ ഇന്ദുവിനാണ് കറങ്ങാൻ പോകാൻ കൂടുതൽ താല്പര്യം. ഇന്ദുവിന്റെ ഇഷ്ടങ്ങൾക്ക് എതിരുനിൽക്കാതെ ആദി അവളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമായി മാറി. ഒരർത്ഥത്തിൽ പറഞ്ഞാൽ ആദിയില്ലാതെ ഇന്ദുവിന് ജീവിക്കാൻ പറ്റുമോ എന്നുവരെ തോന്നാം. ഇത്രയും നല്ല  സാഹചര്യമുണ്ടായിട്ടും ആദി ഒരിക്കൽപോലും അവളോട് മോശമായി പെരുമാറിയില്ല. അവൻ ഇന്ദുവിന്റെ അഴക് നോക്കി നിന്നുപോകാറുണ്ടെങ്കിലും തെറ്റായ ചിന്തയുമായി ഒരിക്കലും അവൾക്കുമുന്നിലേക്ക് വന്നില്ല. അങ്ങനെ ഒരു കണ്ണുകൊണ്ട്  നോക്കിയാൽ ഇന്ദു ചിലപ്പോൾ തകർന്നുപോകും. ചിലപ്പോൾ ഇപ്പോകിട്ടുന്ന സ്നേഹവും സ്വാതന്ത്ര്യവും എന്നെന്നേക്കുമായി നഷ്ടപെട്ടാലോ എന്നൊരു തോന്നലും ആദിയുടെ മനസിലുണ്ട്. ഇന്ദുവുമൊത്തുള്ള ജീവിതത്തിൽ എത്രപെട്ടെന്നാണ് ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്നത്.

അങ്ങനെയിരിക്കുമ്പോഴാണ് ആരതി വഴി ഇന്ദു ആയിഷയുടെ സ്ഥിരമായുള്ള വരവിനെക്കുറിച്ച് അറിയുന്നത്. മനസിൽപോലും കൃഷ്ണനെക്കുറിച്ച് ഓർക്കാതിരുന്ന ഇന്ദു ഇതറിഞ്ഞപ്പോൾ ക്ഷുഭിതയായി. അവൾ ദേഷ്യത്തോടെ ആദിയോട് ഇതിനെകുറിച്ച് സംസാരിച്ചു.

: ഇനിയിപ്പോ രണ്ടാൾക്കും ഒരുമിച്ച് പൊറുക്കാലോ… ഞാനായിരുന്നില്ലേ തടസം. അതും ഒഴിഞ്ഞുകിട്ടി

: അമ്മായി ഇങ്ങനെ ടെൻഷനാവല്ലേ..

: എനിക്ക് ടെൻഷനൊന്നും ഇല്ല.. അയാൾ ആരുമല്ല എന്റെ. നീ ഒരു ഉപകാരം ചെയ്തുതാ. ഞാൻ അയാൾക്കൊരു തടസമാവണ്ട, ഈ ബന്ധം പിരിയാം. ഒരു വക്കീലിനെ ഏർപ്പാടാക്കണം

: അമ്മായീ… എന്തായീ പറയുന്നേ. പിരിക്കാൻ എളുപ്പമാണ്, ഒരുമിച്ചു കൊണ്ടുപോകാനാ പാട്

: ഇപ്പോഴും പിരിഞ്ഞുതന്നെയല്ലേ ഉള്ളത്.. അത് ലീഗലി ചെയ്യുന്നെന്ന് മാത്രം. പിന്നെ അയാൾ അവളെ കൂടെ പൊറുപ്പിക്കുവോ കെട്ടുകയോ എന്തുവേണേലും ചെയ്യട്ടെ. ഇങ്ങനൊരു അച്ഛൻ ഉള്ളടുത്തോളം കാലം എന്റെ മോൾക്ക് നല്ലൊരു ജീവിതം ഉണ്ടാവില്ല

: എന്നാലും…

: എനിക്ക് ഇപ്പൊ നിന്നോടെ പറയാനുള്ളൂ… നീയുംകൂടി എന്നെ

: മതി.. നമുക്ക്  വേണ്ടത് ചെയ്യാം.

അടുത്ത ദിവസം ആദി നാട്ടിലെ തന്റെ സുഹൃത്തുവഴി  വക്കീലുമായി ഈ കാര്യങ്ങൾ സംസാരിച്ചു. പെട്ടെന്നൊരു ഡിവോഴ്സ് വേണമെങ്കിൽ അതിന് തക്കതായ കാരണങ്ങൾ കോടതിയിൽ ബോധിപ്പിക്കേണ്ടി വരുമെന്നാണ് ആദിക്ക് കിട്ടിയ ഉപദേശം.

: ആദീ.. നടന്ന കാര്യങ്ങളൊക്കെ കോടതിയിൽ പറയാം, പക്ഷെ  വെറും സംശയങ്ങളല്ലേ എന്നുചോദിച്ചാൽ എന്തുചെയ്യും

: അമ്മായിക്ക് ഇപ്പൊ എന്താ വേണ്ടത്… ആയിഷയും മാമനും തമ്മിലുള്ള ബന്ധം തെളിയിക്കണം, അത്രയല്ലേ ഉള്ളു

: ഉം.. പക്ഷെ എങ്ങനെ

: തെളിവുകളൊക്കെ ഞാൻ തരാം… പക്ഷെ അതൊക്കെ പുറംലോകമറിഞ്ഞാൽ നമ്മുടെ കുടുംബത്തിന്റെ മാനം പോകും. പോരാത്തതിന് രേണുവിനെ ബാധിക്കില്ലേ അതൊക്കെ

: ഇപ്പോഴും നാട്ടുകാർക്കൊക്കെ അറിയാവുന്നതല്ലേ

: അമ്മായിക്ക്പോലും ഇപ്പോഴും ഒന്നും അറിയില്ല.. വാ ഞാൻ കാണിച്ചുതരാം

തന്റെ റൂമിലെ കമ്പ്യൂട്ടർ തുറന്ന് ആദി ഓരോന്നും ഇന്ദുവിന് കാണിച്ചുകൊടുത്തപ്പോൾ ഇന്ദുവിന്റെ കണ്ണുതള്ളി. അവരുടെ സംഭാഷണങ്ങളും വീഡിയോകളും കാണുമ്പോൾ ഇന്ദുവിന്റെ കണ്ണുനിറഞ്ഞു..

: ആദീ.. ഇതൊക്കെ

: എന്റെ രണ്ട് കണ്ണുകൾ അമ്മായിയുടെ വീട്ടിലുണ്ട്.. ഒന്ന് ഹാളിലും, മറ്റൊന്ന് ബെഡ്റൂമിലും. പിന്നെ ഓണത്തിന് രേണു മാമന് അയച്ച മെസ്സേജ് കടത്തിവിട്ട വൈറസ് മാമന്റെ ഫോണിലും ആയിഷയുടെ ഫോണിലും.. അവരുടെ ഫോണിൽ നടക്കുന്നത് എനിക്ക് ഇവിടിരുന്ന് കാണാം

Leave a Reply

Your email address will not be published. Required fields are marked *