രേണുകേന്ദു – 2 Likeഅടിപൊളി  

: ഇനിയെന്നും കിടക്കാലോ…. വേഗം പോയി റെഡിയായി വാ.. എന്തെങ്കിലും കഴിക്കണ്ടേ.. അവരൊക്കെ വിളിക്കുണ്ട്

: നീ രാവിലെതന്നെ കഴിച്ചല്ലോ… എന്തൊരു ആക്രാന്തമാ ഈ ചെക്കന്

ഇരുവരും റെഡിയായി താഴേക്ക് നടന്നു. സിജുവും ഭാര്യയും രാവിലെതന്നെ എഴുന്നേറ്റ് വേട്ട നടത്തിയത് കാണാനുണ്ട്. നല്ല വലിപ്പത്തിലുള്ള രണ്ട് മുയലുകളെ വെടിവച്ചിട്ടിട്ടുണ്ട് രാവിലെതന്നെ. അവയെ വൃത്തിയാക്കുന്ന പണി ആണുങ്ങൾ ഏറ്റെടുത്തപ്പോൾ രാവിലെ കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കുന്ന ജോലി പെണ്ണുങ്ങളും ഭംഗിയായി ചെയ്തു. വെട്ടി വൃത്തിയാക്കിയ ഇറച്ചി മസാല തേച്ചുപിടിപ്പിച്ച് പാത്രത്തിലാക്കി ഉച്ചയോടെ എല്ലാവരും മലയിറങ്ങി. വീട്ടിലേക്കുള്ള യാത്രയിലുടനീളം ഇന്ദുവിന്റെ കണ്ണുകൾ ആദിയെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. ഇന്ദുവിന് പുതുജീവൻ കിട്ടിയതിന്റെ അന്ധാളിപ്പ് ഇനിയും മാറിയിട്ടില്ല.

: ഇന്ദൂട്ടീ…

: ഉം…

: ഒറ്റയ്ക്കാണെന്നുള്ള തോന്നലൊക്കെ ഇപ്പൊ മാറിയോ…

: ഉം…ഇനി രേണുവിന് നിന്നെപോലൊരു നല്ല ചെക്കനെ കണ്ടെത്തണം

: അതൊക്കെ അവൾതന്നെ കണ്ടെത്തിക്കോളും…

: ഇനി പെണ്ണിന് വല്ല പ്രേമവും ഉണ്ടോ… നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ

: ഹേയ്….ഇനി ഉണ്ടെങ്കിൽത്തന്നെ എന്താ.. നല്ല പയ്യനാണെങ്കിൽ കെട്ടിച്ചുകൊടുക്കണം

: സമയം ആവട്ടെ നമുക്ക് നോക്കാം..

(തുടരും)

© wanderlust

Leave a Reply

Your email address will not be published. Required fields are marked *