“സോറി” വീണ്ടും ആ തേനൂറുന്ന ശബ്ദം.
“എന്തിനു?”
ഞാന്‍ ചോദിച്ചുകൊണ്ട് മുഖത്തേക്ക് നോക്കിയപ്പോള്‍ അവളുടെ മുഖം നാണിച്ചു ചുവന്നു തുടുത്തിരുന്നു. വാച്ചില്‍ നോക്കിയപ്പോള്‍ ബോര്‍ഡിംഗ് തുടങ്ങാന്‍ കൃത്യം രണ്ടര മണിക്കൂര്‍.
“നമുക്ക് ലോഞ്ചില്‍ പോയിരിക്കാം?” ഞാന്‍ ചോദിച്ചു.
“അതെന്താ” റസിയയുടെ ചോദ്യം.
“വാ” അവളെയും വിളിച്ചു കൊണ്ട് ഞാന്‍ ഫസ്റ്റ് ക്ലാസ്സ് ലോഞ്ചിലേക്ക് നടന്നു. രണ്ടു പേരുടെയും ബോര്‍ഡിംഗ് പാസ്സും എന്‍റെ ഗോള്‍ഡ് കാര്‍ഡും കൊടുത്തു
“ഷീ ഈസ് മൈ ഗസ്റ്റ്” എന്ന് പറഞ്ഞപ്പോള്‍ ഫിലിപ്പിന്‍ സുന്ദരി ബോര്‍ഡിംഗ് പാസ്സുകള്‍ സ്റ്റാമ്പ് ചെയ്തു തന്നു.
“വെല്‍ക്കം മാഡം ആന്‍ഡ് സര്‍, എന്‍ജോയ്”.
അകത്തേക്ക് കയറിയ റസിയ ഞെട്ടി നിന്നു.
“അയ്യോ ഹോട്ടെലില്‍ ഒന്നും കയറണ്ട നമുക്ക് പുറത്തിരിക്കാം”.
“പൊട്ടി പെണ്ണേ ഇത് ഹോട്ടല്‍ ഒന്നും അല്ല. ഇതാണ് ലോഞ്ച്. ഫസ്റ്റ് ക്ലാസ്സ് യാത്രക്കാര്‍ക്കുള്ളതാണ്. ഫ്ലൈറ്റ് ടൈം ആകുന്നതു വരെ ഇവിടെ വിശ്രമിക്കാം”.
തിരക്കൊഴിഞ്ഞ ഒരിടത്തേക്ക് പോയി പതുപതുത്ത സോഫയില്‍ അമര്‍ന്നിട്ട്
നോക്കുമ്പോള്‍ റസിയ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മിഴിച്ചു നില്‍ക്കുന്നു.
“റസീ” വീണ്ടും ഞാന്‍ ഒരു നമ്പര്‍ തുടങ്ങി.
“എന്തേ” കാതരയായ കാമുകിയുടെ സ്വരം പോലെ തോന്നി എനിക്ക്.
“ഇവിടെ ഇരിക്ക്. ആള്‍ക്കാര്‍ ശ്രദ്ദിക്കുന്നു” മടിച്ചു മടിച്ചു റസിയ ഞാനിരുന്ന സോഫയുടെ അറ്റത്ത് പതിയെ ഇരുന്നു.
“എന്‍റെ പൊന്നു റസീ ആരെങ്കിലും കണ്ടാല്‍ ഞാന്‍ തന്നെ കട്ട് കൊണ്ട് വന്നതാണെന്ന് തോന്നും. ഒന്നമര്‍ന്നിരി”
ഒരു ചെറു പുഞ്ചിരിയോടെ റസിയ സീറ്റില്‍ അമര്‍ന്നിരുന്നു.
“ഇവിടെ ഒരുപാട് പൈസയാകുമോ?” റസിയയുടെ ചോദ്യം കേട്ടെനിക്ക് ചിരി വന്നു.
“ഇത് സ്ഥിരം യാത്രക്കാര്‍ക്കുള്ള ഫ്രീ സര്‍വീസ് ആണ്. എനിക്ക് ഗോള്‍ഡ് കാര്‍ഡ് ഉള്ളത് കൊണ്ട് യാത്ര ചെയ്യുമ്പോള്‍ എല്ലാം എനിക്കിത് ഉപയോഗിക്കാം”
“അപ്പൊ എനിക്ക് കാര്‍ഡില്ലല്ലോ, എന്നെ എങ്ങിനെ അകത്തു കയറ്റി?”
“താന്‍ എന്‍റെ ഭാര്യ ആണെന്ന് പറഞ്ഞു”
“അയ്യോ ആരെങ്കിലും കേട്ടാലോ, നമുക്ക് പോകാം പ്ലീസ്”.
“താനവിടെ ഒന്നടങ്ങി ഇരിക്ക്. ഭാര്യ ആണെന്ന് പറഞ്ഞെങ്കിലും ഭാര്യയോട് ചെയ്യുന്നതൊന്നും ഇവിടെ വച്ച് ഞാന്‍ ചെയ്യില്ല പോരേ?”.
“അയ്യേ ഛീ”
റസിയയുടെ മുഖം വീണ്ടും നാണിച്ചു ചുവന്നു. അപ്പോള്‍ ഒരു കാര്യം എനിക്കുറപ്പായി. പതിയെ പതിയെ ശ്രമിച്ചാല്‍ വല്ലതുമൊക്കെ നടന്നേക്കും. വേറെ പണിയൊന്നും ഇല്ലല്ലോ ശ്രമിക്കാം.
“റസീ എന്താ കുടിക്കാന്‍ വേണ്ടത്?”
“അയ്യോ എനിക്കൊന്നും വേണ്ടാ”
“എന്‍റെ പൊട്ടി പെണ്ണേ ഫ്രീ ആയി കിട്ടുന്നത് ഒന്നും വേണ്ടെന്നു പറയരുത് വാ”
ഞാന്‍ ഫുഡ് കൌണ്ടറിനടുത്തേക്ക് നടന്നു.
“അയ്യോ ഇത്രയും സാധനം ഫ്രീ ആണോ?”
റസിയയുടെ ചോദ്യം കേട്ട് ഞാന്‍ പറഞ്ഞു
“എന്ത് വേണമെങ്കിലും എടുത്തു കഴിച്ചോ. പിന്നെ എന്തെങ്കിലും കൊടുക്കണം എന്ന് തോന്നുന്നുണ്ടെങ്കില്‍ എനിക്ക് തന്നേക്ക്”
“അയ്യോ ഇതിന്‍റെ നാക്കിനൊരു ലൈസന്‍സ് ഇല്ലല്ലോ”.
അങ്ങിനെ വരട്ടെ പെണ്ണ് പതിയെ അയയുന്നുണ്ട്. ഞാന്‍ ഒരു പ്ലേറ്റ് എടുത്തു കുറച്ചു സ്നാക്ക്സും സ്വീറ്റ്സും എടുത്തു റസിയയുടെ കയ്യില്‍ കൊടുത്തു. ഒരു ഗ്ലാസ് വൈറ്റ് വൈന്‍ എനിക്ക് എടുത്ത ശേഷം അവള്‍ക്കെന്താ കുടിക്കാന്‍ വേണ്ടതെന്നു ചോദിച്ചു.
“എനിക്കെന്തായാലും മതി”
“ഗ്രേപ്പ് ജൂസ് എടുക്കട്ടെ”
“അയ്യോ അതിവിടെ കിട്ടുമോ എനിക്ക് ഏറ്റവും ഇഷ്ടം ഗ്രേപ്പ് ആണ്”.
ഒരു ഗ്ലാസ് ജൂസ് എടുത്തു ഞങ്ങള്‍ തിരിച്ചു സോഫയിലേക്ക് ചെന്നിരുന്നു. ഞാന്‍ മനപൂര്‍വം റസിയയുടെ അല്പം കൂടെ അടുത്താണ് ഇരുന്നത്.
“കഴിക്കെന്‍റെ റസീ”
“നമ്മള്‍ എത്ര പെട്ടെന്നാ അടുത്തതല്ലേ?”
“അതെന്താ റസീ”
“ഒരു മണിക്കൂര്‍ പോലുമായില്ല എന്നിട്ടും ഇതെന്നെ റസീ എന്നൊക്കെ വിളിക്കുന്നില്ലേ? എന്‍റെ ബാപ്പ മാത്രമേ എന്നെ അങ്ങിനെ വിളിച്ചിട്ടുള്ളൂ”
“അപ്പൊ എന്നെ ബാപ്പയെപ്പോലെയാണോ കാണുന്നത്”
