“ഞാൻ തേരിൽ രേണുവിൻ്റെ അടുത്ത് ഇരിക്കുവല്ലേ”
“ഈ മൂന്നു മാസത്തിൽ രേണുവിൻ്റെ എന്തൊക്കെ ആഗ്രഹങ്ങളാ നടന്നത്”
“കാമുകിയുടെ ആഗ്രഹങ്ങൾ സാധിച്ചു തരേണ്ടത് കാമുകൻ്റെ ഉത്തരവാദിത്തമാണ്”
“ആണോ രേണു”?
“അതെ”
രേണു എൻ്റെ കവിളിൽ തലോടി.
“ഒരു മൂന്നു മാസം കൂടി ഉണ്ടായിരുന്നെങ്കിൽ…”
“ഉണ്ടായിരുന്നെങ്കിൽ നമ്മള് പിച്ചച്ചട്ടിയെടുക്കേണ്ടി വരും. ഇപ്പൊ തന്നെ പത്തായം കാലിയായി. വിതക്കാനുള്ളതും കൂടെ എടുത്തു അരിയാക്കണോ രേണു”?
“പത്തു തൊണ്ണൂറായിരത്തിനു ഡീസൽ അടിച്ചു. വയനാട്ടിൽ ഇനി കാണാത്ത ഒരു സ്ഥലോല്ല. വണ്ടി എണ്ണായിരം കിലോമീറ്ററെങ്ങാണ്ട് ഓടി. ഇനി സർവീസിന് കയറ്റിയാൽ മതി. രേണുവിന് ഡ്രസ്സ് വാങ്ങി. ആഭരണം വാങ്ങി. പലവകയിൽ വേറേം ചിലവായി. അക്കൗണ്ട് കാലിയായി. ഇനി പൈസ വന്നിട്ട് വേണം”
“അത് പ്രേമം ആഘോഷിച്ച ചിലവില്ലേ? രണ്ട് മൂന്ന് കൊല്ലായിട്ട് എങ്ങട്ടും പോവാതെ വീട്ടിൽ തന്നെയായിരുന്നില്ലേ”?
“ശരിയാ രേണു. സൗന്ദര്യത്തിലും കാമ കലകളിലും രതിയെപ്പോലും പിന്നിലാക്കുന്ന ഒരു ലാവണ്യവതി കൂടെയുള്ളത് അറിയാൻ കുറച്ചു വൈകിപ്പോയി”
രേണു മൃദുലമായി തലോടികൊണ്ടിരുന്നു.
“എന്നാ ഉറങ്ങിയാലോ ? നാളെ പോണ്ടേ?”
“ഉറങ്ങാം രേണു”
രേണു ചെരിഞ്ഞ് എന്നെ കെട്ടിപിടിച്ചു തല നെഞ്ചിൽ പൂഴ്ത്തി.
“ഞാൻ സ്പേം ഡോണേറ്റ് ചെയ്തു”
“എന്താ കണ്ണാ”?
“രേണുവിന് കുട്ടികൾ ഉണ്ടാവില്ലല്ലോ. അപ്പൊ ഞാൻ ബീജം ഡൊണേറ്റ് ചെയ്യുന്നു, എനിക്ക് കുട്ടികളുണ്ടാവുന്നു എന്നറിഞ്ഞാൽ രേണുവിന് വിഷമാവില്ലേന്നു വിചാരിച്ചാ പറയാതിരുന്നത്”
“റോബിന് കുഞ്ഞുണ്ടാവില്ല. വണ്ടിയിടിച്ചപ്പോ താഴെ എവിടെയൊക്കെയോ ഡാമേജ് ആയെന്ന്. അതോണ്ട് റെബേക്ക സ്പേം ഡോണർ വഴി ഗർഭിണിയാവാൻ നോക്കുവാരുന്നു. ഐ വി എഫ് ക്ലിനിക്കിലെ ഡോണേർസിനെയൊന്നും അവർക്ക് പറ്റിയില്ല. റെബേക്കക്ക് മടി. വല്ല അണ്ടനും അടകോടനും ഒക്കെ ആണെങ്കിലോ പകുതി ക്രൊമോസോമിന്റെ ആള്. അങ്ങനെ പറ്റിയ ആളെ തിരയുമ്പോഴാ ഞാനവിടെ ചെല്ലുന്നത്. റെബേക്ക ഹാഫ് ക്രൊമോസോം ദാനമായി ചോദിച്ചപ്പോ ഞാൻ കൊടുത്തു”
“ഹോ ഒരു മഹാമനസ്ക്കൻ”
“കോട്ടയത്ത് ഒരു ഹോസ്പിറ്റലിലേന്നു രേണു പ്രോസീജിയർ. ബെർത്ത്‌ഡേയ്ക്ക് ചെന്നപ്പോ സസ്സസ് ആയീന്ന് പറഞ്ഞു. പിന്നെ അങ്ങനെത്തെ കാഴ്ചകളൊക്കെ എനിക്ക് ഇഷ്ടമാണല്ലോന്നും പറഞ്ഞ് കുന്നിന്റെ മേലെ കൊണ്ടുപോയി”
“നിനക്ക് ഇഷ്ടമുള്ള കാഴ്ച എന്താന്ന് എനിക്കറിയാവുന്നതല്ലേ കണ്ണാ”
“രേണു അത് കാണേണ്ട കാഴ്ചയാണ്”
” ഏത് ? എന്റെ അമ്മിഞ്ഞ തുള്ളി കളിക്കുന്നതോ”?
“അല്ല രേണു. മിന്നാമിനുങ്ങുകൾ നിൽക്കുന്നത്. രേണുവിന് അല്ലെങ്കിലും ഈയിടെയായിട്ട് ആ ഒരു ചിന്തേയുള്ളൂ”
“നീ ഓരോന്ന് ചെയ്ത് എന്നെ ഇളക്കിയിട്ടല്ലേ”
” ഇളക്കുമ്പോ ഇളകാൻ പാകത്തിന് വന്നു നിന്നിട്ടല്ലേ? അപ്പോ ചുറ്റും ഇരുട്ട്. ചെടികൾക്കിടയിൽ ഒരു പ്രത്യേക പ്രകാശം. ശരിക്കും വല്ല മാടനോ ദേവിയുടെ സഞ്ചാരോ ഒക്കെയാണെന്നു വിചാരിച്ച് ആളുകൾ പേടിക്കുന്ന കാഴ്ചയാണ്. പക്ഷെ അടുത്ത് ചെന്നാലാണ്. മോസ്റ്റ് മെസ്മെരൈസിംഗ് വ്യൂ. കണ്ണടിച്ചു പോവുന്ന പോലത്തെ കാഴ്ച. മരം മൊത്തം മിന്നാമിന്നി പൊതിഞ്ഞിട്ട് അതിന്റെ തടീം ഇലേം ഒന്നും കാണാനില്ല.”
“നിങ്ങള് രണ്ടും പിന്നെ മാടൻ വന്നാലും ആരാടാന്നു ചോദിക്കാൻ ധൈര്യമുള്ളോണ്ടാവും കുന്നിന്റെ മേലെ വലിഞ്ഞു കേറിയത് ല്ലേ”
” അത് അപ്പോഴത്തെ ഒരു കുന്തളിപ്പിന് കയറിയതാ”
“എനിക്കും കാണണം അങ്ങനെത്തെ ഒരു കാഴ്ച”
“ഞാൻ വയനാട്ടിൽ എവിടെയെങ്കിലും മിന്നാമിന്നുങ്ങുകൾ താമസിക്കുന്ന മരമുണ്ടോന്നു നോക്കട്ടെ. കാപ്പിതോട്ടത്തിലെങ്ങാനും ചിലപ്പോ ഉണ്ടാകും. പക്ഷെ വേനൽക്കാലത്തു നോക്കണായിരുന്നു. ഇപ്പോ മഴയായില്ലേ. അല്ലെങ്കിപ്പോ ചിങ്ങം കന്നി മാസാകണം. നോക്കാം. എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും”
