ലക്ഷ്മി – 9അടിപൊളി  

ലക്ഷ്മി 9

Lakshmi Part 9 | Author : Maathu | Previous Part

 


 

ഫോൺ വിളിയും കഴിഞ്ഞ് ഇടക്ക് വച്ച് നിന്ന് പോയ ഉറക്കത്തെ വീണ്ടും പുൽകി…

അപ്പോഴും ലക്ഷ്മിയിട്ട കറുത്ത ഷോർട്സും ബ്രായും ബാൽകാണിയിൽ കാറ്റിലിങ്ങനെ ചലിച്ചുകൊണ്ടിരുന്നു…..

രാത്രിയും പകലും ശര വേഗത്തിൽ കടന്നു പോയി കൊണ്ടിരുന്നു. ലക്ഷ്മിയുടെ അഭാവം ഒരു വിധത്തിൽ പറഞ്ഞാൽ ശെരിക്കും വീർപ്പുമുട്ടലായിരുന്നു.

കുറച്ചു ദിവസം ഒരാള് നമ്മളെ കൂടെ ഉണ്ടും ഉറങ്ങിയും പോകുമ്പോ ഇടക്ക് ആ ആളങ്ങ് പോകുമ്പോ ഉള്ള ശൂന്യത.. ഫോണും കൂടെ ഇല്ലാർന്നേ തീർന്നേനെ…. ഇടക്ക് സുജിൻ ചേട്ടന്റെ അടുത്തും റമീസീക്കയുടെ റൂമിലേക്കും പോകും.. ബാക്കിയെല്ലാം അതേ പോലെ കമ്പനിയിൽ പോകുന്നു വരുന്നു. ഭക്ഷണം കഴിക്കുന്നു പടം കാണുന്നു കിടക്കുന്നു ലക്ഷ്മിയെ വിളിക്കുന്നു ഉറങ്ങുന്നു…അതിനിടക്ക് ഏക ആശ്വാസം വായന ആയിരുന്നു..

ബുക്കുകളുടെ ചെറിയ ശേഖരം ഉള്ളത് കൊണ്ട് അതിന് തെണ്ടേണ്ടി വന്നില്ല…ഇതൊക്കെ തന്നെയായിരുന്നു റൂട്ടിൻ ലൈഫ്.. മടുത്തു ഇവിടം.. ഇവിടുത്തെ ജോലി കളഞ്ഞിട്ട് നാട്ടിലുള്ള അച്ഛന്റെ കമ്പനി നോക്കി നടത്തണം.. ഹാ… കുറച്ചു കഴിയട്ടെ….അപ്പാർട്മെന്റിനടുത്തുള്ള കായലോരത്ത് അതിന്റെ കൈവരിയിൽ കയ്യും വച് ആ തണുത്ത കാറ്റ് ആസ്വദിച്ചു ചിന്താ മണ്ഡലത്തിൽ ലയിച്ചിരിക്കാണ്..

സമയം കുറെ ആയി.. ഇനിയും ഇവിടെ നിന്നാ നാളെ മോർണിംഗ് ഡ്യൂട്ടിക്ക് കയറാൻ പറ്റത്തില്ല… വിരലിൽ എരിഞ്ഞു തീരാറായ സിഗറേറ്റ് നിലത്തിട്ട് കാലുകൊണ്ട് അതിന്റെ അവസാന എരിയലും ചവിട്ടി മെതിച്ചു..കൈകളെ വലിച് ഹൂടിയുടെ കീശേയിലേക്ക് തിരുകി അപാർട്മെന്റും ലക്ഷ്യമാക്കി നീങ്ങി. പൂർണ ചന്ദ്രൻ അതിന്റെ എല്ലാ തേജസ്സോടെയും മാനത്ത് തൂങ്ങിയങ്ങനെ നിൽക്കുന്നുണ്ട്.

അപ്പാർട്മെന്റ് കോമ്പൗണ്ട് ആകെ നിശ്ചലമാണ്.. ഗേറ്റിനരികെയുള്ള സെക്യൂരിറ്റി റൂമിൽ നിന്ന് കൂർക്കം വലി കേൾക്കുന്നുണ്ട്… ആരാണാവോ ഇയാളെ ഒക്കെ പണിക്ക് വച്ചത്..

വേർട്ടിക്കൽ ദിശയിൽ നിശ്ചലനയായി സ്ഥിതി ചെയ്യുന്ന അപ്പാർട്മെന്റിൽ ഹോറിസോണ്ടലായി നിർമിച്ചിട്ടുള്ള ജാലകങ്ങളിൽ ഒന്ന് രണ്ട് എണ്ണം ഒഴിച് മീതെയുള്ളവയിലെല്ലാം ലൈറ്റുകൾ അണഞ്ഞു കിടക്കുന്നുണ്ട്.

ലിഫ്റ്റിനുള്ളിൽ കയറി നമ്പറും ഞെക്കി അതിൽ ചാരിയങ്ങനെ നിന്നു.

കുറച്ചു മുന്നേ ഫോണിലേക്ക് വന്ന ഇമെയിൽ ഒരു പ്രാവശ്യം കൂടെ തുറന്നു നോക്കി….അതിനുള്ളിലെ മങ്ങിയ പ്രകാശത്തിലും അവന്റെ കണ്ണുകൾ വന്യതയിൽ തിളങ്ങി.

 

 

 

 

 

“എന്റെ ജോർജ് ചേട്ടായി….. നിങ്ങള് വന്നെന്ന് ഭാര്യ വിളിച്ചു പറഞ്ഞപ്പോയാ അറിയുന്നേ..…എങ്ങോട്ടേക്കാ അതിനിടക്ക് മുങ്ങിയെ ”

 

‘നീ ഇതാദ്യം അങ്ങാട് പിടിപ്പിച്ചേ കിരണേ ‘

 

“വേണ്ട ചേട്ടായി…. നൈറ്റ്‌ ഡ്യൂട്ടി ഉണ്ട്…അല്ല ഇത്രയും നാള് എവിടായിരുന്നു ”

 

‘ഹാ. ഹാ…നീ നിന്റെ രീതിയിൽ അന്വേഷിച്ചില്ലേ …ഞാൻ എന്റെ രീതിയിലും അന്വേഷിക്കാൻ പോയതാ ”

 

“അതിന് നാട് വിട്ട് പോകണമായിരുന്നോ…. അല്ല എവിടെക്കാ പോയത് ”

 

‘അതോ….അത്‌ ഹൈദരാബാദിലേക്ക് ‘

 

“അവിടേക്കോ… അവിടെ എന്ത്‌ അന്വേഷിക്കാനാ ”

 

‘എടാ…സുധി മരിച് കുറച്ചു ദിവസങ്ങൾക് ശേഷം ഞാൻ നമ്മള് ഒതുക്കി തീർത്ത കേസുകളെ എടുത്ത് നോക്കി….എത്രയോ എണ്ണത്തിനെ തീർത്തിട്ടുണ്ട്…… ഒരു കേസ് പോലും കൊടുക്കാൻ ആളില്ലാതെയാണ് നടപ്പാക്കിയത്…മറ്റൊരു രീതിയിൽ പറഞ്ഞാ തലയും വാലും ഇല്ലാണ്ടാക്ക….രണ്ടെണ്ണം ഒഴിച്ച് ‘

 

“അതെതാ ”

ജോർജിന്റെ ഉത്തരത്തിനായി si കിരൺ തന്റെ കാതുകളെ കൂർപ്പിച്ചു വച്ചു.

 

‘അത്‌…നമ്മള് ചെയ്ത അവസാനത്തെ കേസുകളായിരുന്നു.. ഒന്ന് രമേഷന്റെ കേസും മറ്റൊന്ന് അരിവഴകനും ‘

 

“അതും ഇതും തമ്മിലെന്താ ബന്ധം ”

 

‘ഞാൻ പറയട്ടെ……രമേശന്റെ മോനില്ലേ പേരെന്താ….’

 

“കാർത്തിക് ”

 

‘ആ…. കാർത്തിക് അവനാണോ എന്ന് സംശയമുള്ളത് കൊണ്ട് ഞാനും കുറച്ചാളുകളും കുറച്ചു ദിവസം അവനെ നിരീക്ഷിച്ചു കൊണ്ടിരുന്നു…കൂടെ അരിവഴകന്റെ മോളെ നിരീക്ഷിക്കാൻ ആളുകളെ ഏർപ്പെടുത്തുകയും ചെയ്തു.. എന്റെ നിഗമനം ഇവര് രണ്ടുപേരിലും ആരെങ്കിലും ആയിരിക്കാമെന്നായിരുന്നു …. ആ പെണ്ണിന്റെ ശരീരപ്രെകൃതി വച്ചിട്ട് സുധിയെ ഒന്ന് വലിച്ച് കൊണ്ട് പോകാൻ പോലും പറ്റത്തില്ല…പിന്നെയുള്ളത് അവനായിരുന്നു കാർത്തിക്.. അവനവന്റെ മാരീഡ് ലൈഫ് ആഘോഷിക്കാണ്.’

 

“അതായത് ഇവര് രണ്ടുപേരുമല്ല ഇത് ചെയ്തതെന്ന് അല്ലെ “

 

‘അങ്ങനെ പറയാറായിട്ടില്ല…രമേശന്റെ വിത്തല്ലേ. അവന്റെ ബുദ്ധി എന്താണെന്ന് നമ്മൾക്കറിയാലോ …അവരുടെ മൊബൈൽ ഫോൺ ടാപ് ചെയ്തിട്ട് പോലും ഒന്നും കിട്ടിയില്ല. ഇനി അവരെല്ലെങ്കിൽ നമ്മൾക്കറിയാത്ത..എന്നാൽ ബാലേട്ടനും സുധിക്കും മാത്രമറിയുന്ന ആരോ ആണ് ഇതിന് പിന്നിൽ ‘

 

“ആയിരിക്കാം ”

 

‘നിങ്ങടെ പോലീസുകാരുടെ അന്വേഷണം എന്തായി ‘

 

“പ്രേത്യേകിച് പുരോഗതിയുമൊന്നുമില്ല…എല്ലാം ഡെഡ് എൻഡിൽ നില്കുന്നു ”

 

‘മ്മ്.. ഞാനെന്നാ ഇറങ്ങട്ടെടാ വീട്ടിൽ കയറിയിട്ടില്ല…നിന്റെ വീട്ടിൽ പോയി നിന്നെയും പൊക്കി ഇവിടെ വന്ന് രണ്ടണ്ണം വീശാന്നാ വിചാരിച്ചേ… നീ വീട്ടിലില്ലാത്തത് കൊണ്ട് നേരെ ഇങ് പൊന്നു ‘

 

“ആ ചേട്ടായി വിട്ടോ…. എനിക്ക് sp ഓഫീസിൽ ഒന്ന് പോണം.. അല്ല ഇനിയെന്താ പരിപാടി ”

 

‘എന്ത് പരിപാടി.. ബിസിനസ്‌ ആകെ താളം തെറ്റി കിടക്കാ…അതൊന്ന് ശ്രദ്ധിക്കണം ‘

 

“മ്മ്…തനിയെ എങ്ങോട്ടും പോകേണ്ട.. എന്തേലും ആവശ്യമുണ്ടേൽ എന്നെ വിളിച്ചാൽ മതി ഞാൻ പോലീസ്‌കാരെ കൂടെ വിടാം ”

 

‘ആയിക്കോട്ടെ ‘

 



 

“ആഹ്…അമ്മയെ കടിക്കല്ലേടാ കണ്ണാ ”

തന്റെ കയ്യിൽ കിടന്ന് മുലപ്പാൽ നുണഞ്ഞിറക്കുന്ന തുടുത്ത കുട്ടപ്പനായി നിൽക്കുന്ന കുഞ്ഞിനോട് ലക്ഷ്മി കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു.

 

“ഇങ്ങനെ കടിച്ചാൽ അമ്മ എങ്ങനെയാ കണ്ണാ പാല് തര്യാ ”

 

ഇതൊന്നും കേട്ടഭാവം നടിക്കാതെ ആ സുന്ദരകുട്ടൻ അപ്പോഴും മുലക്കണ്ണി വായിൽ വച് ഉറിഞ്ചികൊണ്ടിരുന്നു.

അവന്റെ കുഞ്ഞു തുടയിൽ പതിയെ തട്ടി കൊടുത്ത് ലക്ഷ്മി അവന്റെ മുലകുടി കൂടുതൽ സുഖകരമാക്കി. അപ്പോഴും അവന്റെ വലത്തേ കുഞ്ഞി കൈ താലിമാലയിലും ഇടത്തെ കൈകൊണ്ട് ആ മുലകുടങ്ങളെയും ഞെക്കി കൊണ്ടിരുന്നു. ആ കുഞ്ഞു പൈതലിന്റെ മുഖത്തേക്ക് ലക്ഷ്മി നോക്കി.. കിച്ചുവിന്റെ മുഖമാണ്.. തന്റെ കളറും. അഹാൻ കാർത്തിക്

.. .അച്ഛനായിരുന്നു പേര് വിളിച്ചത് …. അവനും തന്റെ മുഖത്തേക്ക് നോക്കി നിൽക്കാണ്… അവന്റെ അച്ഛനെ പ്രേധീഷിച്ച് നിൽക്കായിരിക്കും… പാവം ഞാൻ ഇവന് കിട്ടേണ്ട അച്ഛന്റെ സ്നേഹം നിഷേധിക്കാണല്ലോ…

Leave a Reply

Your email address will not be published. Required fields are marked *