ലക്ഷ്മി – 9അടിപൊളി  

ഇനി ഫോണിലൂടെ പറയാൻ മടിയായിട്ട് നേരിട്ട് പറയുവോ ആവോ…

 

നാട്ടിലേക്ക് വന്ന അന്ന് രാവിലെ ഓഫീസിൽ വന്നു കണ്ടു…പിന്നെ അവനെ കുറിച്ച് ഒരു ഐഡിയ ഇല്ലാർന്നു…വീട്ടിലിരുന്നു വല്ല ബുക്കും വായിച്ചിരിക്കായിരിക്കുമെന്ന് വിചാരിച്ചു…ജോലിയുടെ ഇടക്ക് അവനെക്കുറിച്ചുള്ളതെല്ലാം മറന്നെന്നു പറയാം…എന്നാലും രാത്രി ഫോൺ വിളിക്കുമായിരുന്നു…എന്താ കാണാൻ വരാത്തെന്ന് ചോദിച്ചാ പറയും നാട്ടിലുള്ള കമ്പനിയിൽ പോയതായിരുന്നെന്ന്.

 

 

അന്നൊരു ഞായറാഴ്ചയായിരുന്നു …അങ്കിൾന്റെ കുടുംബക്കാരെ ആരുടെയോ കല്യാണമുള്ളത് കൊണ്ട് തിങ്കളാഴ്ച വാദിക്കേണ്ട ഒരു കേസിന്റെ ഡോക്യുമെന്റ്സ് എന്നോട് റെഡിയാക്കാൻ വൈകുന്നേരം വിളിച്ചു പറഞ്ഞു…

 

ഓഫീസിലിരുന്ന് അതിന്റെ കാര്യങ്ങൾ എല്ലാം തീർത്തപ്പോൾ രാത്രി പത്തു മണി…രാത്രി ഇത്രയും സമയം ആയില്ലേ ഇനിയിപ്പോ വീടറ്റം വണ്ടിയൊടിച്ചു പോകാന്ന് പറഞ്ഞാ ബുദ്ധിമുട്ടാ.. അത്കൊണ്ട് കിച്ചുവിന്റെ അടുത്തേക്ക് പോകാൻ തീരുമാനിച്ചു…. ഓഫീസ് കോമ്പൗണ്ടിന് മുൻപിൽ നിർത്തിയിട്ട സ്വിഫ്റ്റ് കാറുമെടുത്ത്‌ കിച്ചുവിന്റെ അടുത്തേക്ക് വിട്ടു…മെയിൻ റോഡിൽ നിന്ന് കിച്ചുവിന്റെ വീടിന് നേരെയുള്ള കവലയിലേക്ക് വണ്ടി തിരിക്കാൻ പോകുമ്പോഴാണ് എതിരെ കിച്ചു അവന്റെ ബൈക്കിൽ പോകുന്നത് കാണുന്നത്…ഇവനെങ്ങോട്ടാ ഈ രാത്രി പോകുന്നെ…വണ്ടി യൂ ടേൺ എടുത്ത് ഒരു നിക്ഷിത അകലത്തിൽ അവന്റെ പിന്നാലെ വച്ചു പിടിച്ചു…അവസാനം വണ്ടി ചെന്നെത്തിയത് ഒരു ഇരുനില വീടിന്റെ മുൻപിലായിരുന്നു.. അവനതിന്റെ ഗേറ്റും തുറന്ന് ഉള്ളിലേക്ക് വണ്ടിയും എടുത്ത് പോയി.. ഞാനാ സമയം വണ്ടി റോഡിന്റെ അരികിൽ നിർത്തിയിറങ്ങി…ഇവനെന്തിനാ ഇപ്പൊ ഈ വീട്ടിൽ പോകുന്നെ…. ഇനി അന്ന് കണ്ടാ പെണ്ണിന്റെ വീടാണോ ദൈവമേ…

ആ വീട്ടിലാണോ ഒരു തരി വെളിച്ചമില്ല…എങ്ങനെ അതിനുള്ളിൽ കടക്കും…മതിലിന്നാൽ ചുറ്റപ്പെട്ട ആ വീടിന് ചുറ്റും നടന്നു…എങ്ങനെയെങ്കിലും അതിനുള്ളിൽ കയറി നോക്കണമെന്ന്…ഇനി വല്ല അവിഹിതത്തിനാണവൻ വന്നെതെങ്കിൽ അവന്റെ സാമാനം മുറിച്ചിട്ടേ ലക്ഷ്മി പോകൂ…ചുറ്റും കറങ്ങി നടക്കുമ്പോയാണ് പിൻവശത്തുള്ള ആ ചെറിയ ഗേറ്റ് കാണുന്നത്…നോക്കിയപ്പോ കൊളുത്ത്‌ മാത്രമേ ഉള്ളു.. ദൈവം എന്റെ കൂടെയാണടാ കിച്ചു.. അല്ലെങ്കിൽ പിന്നെ നിന്നെ ഈ സമയത്ത് കാണാനും ഇവിടെ എത്താനും ഇങ്ങനെ ഒരു ഗേറ്റ് കണ്ണിലുടക്കാനും പറ്റത്തില്ലല്ലോ..

ശബ്ദമില്ലാതെ ഗേറ്റ് തുറന്ന് അതിനുള്ളിലേക്ക് കയറി…ശെടാ ഇനിയിപ്പോ വീടിനുള്ളിലേക്ക് എങ്ങനെ കയറും.. അല്ല ഞാനെന്തിനാ ഒളിഞ്ഞു നോട്ടക്കാരെ പോലെ ചിന്തിക്കുന്നേ…മുന്നിൽ പോയി വാതിൽ തുറന്നാ പോരെ…എന്നാ പിന്നെ മുന്പിലെ ഗേറ്റ് വഴി കയറിയാൽ പോരായിരുന്നോ…ശ്ശോ…

 

ആ വീടിന്റെ മുൻഭാഗത്തു വന്നു നിന്നു. മരത്തിൽ പണിത

ഡോർ ഒന്ന് ഉള്ളിലേക്ക് പതുക്കെ ഉന്തി മാറ്റി..ഒരു മെഴുകു തിരി മാത്രമേ ആ ഹാളിൽ ഉണ്ടായിരുന്നുള്ളു.. ആ മങ്ങിയ വെളിച്ചത്തിൽ

അകത്തേക്ക് നോക്കിയ ഞാൻ കണ്ടത്

ഒരു കറുത്ത ഹൂടിയിട്ട് എനിക്ക് പുറം തിരിഞ്ഞിരിക്കുന്ന കിച്ചുവിനെ..

ഇവനെന്താ നോക്കി നിൽകുന്നെന്ന് അറിയാൻ മുന്നിലേക്ക് നോക്കിയപ്പോ കണ്ടാ കാഴ്ച എന്റെ ഇതുവരെ സംഭരിച്ച ധൈര്യമെല്ലാം ചോർന്നു പോകുന്ന കാഴ്ചയായിരുന്നു….മനുഷ്യ മനസ്സുകളെ മരവിപ്പിക്കുന്ന കാഴ്ച…

 

അവന്റെ മുൻപിൽ പ്ലാസ്റ്റിക് ഷീറ്റിലായിട്ട് രക്തത്തിൽ കുളിച് കിടക്കുന്ന ഒരു മനുഷ്യൻ …തലയിലും നെഞ്ചിലും…അല്ല ശരീരമാസകലം രക്തം ഒലിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ…. വിരലുകളെല്ലാം ഒടിഞ്ഞു വികൃതമായിട്ടുണ്ട്……അയാളുടെ ചുണ്ടുകൾ തുന്നി കെട്ടിയിരുന്നു…ചെവികളതാ നിലത്തു ഷീറ്റിൽ കിടക്കുന്നു…ഭയാനകമായ കാഴ്ചാ…ഇത്…ഇത് ചെയ്തത് കി.. കിച്ചുവാണോ…

 

പുറകിലേക്ക് പതിയെ കാലെടുത്തു വച്ച് ഓടാൻ തുടങ്ങി…പക്ഷെ വെപ്രാളാ പെട്ടുകൊണ്ടുള്ള ഓടലിൽ സ്റ്റെപ്പിൽ കാൽ വഴുതി വീണു…. ആ നിമിഷമാണ് ഞാൻ വീണ ശബ്ദം കെട്ട് തിരിഞ്ഞു നോക്കിയ കിച്ചു ഞാൻ അവിടെയുള്ളത് കാണുന്നത്. എന്നെ അവിടെ കണ്ടതിലുള്ള ഞെട്ടലുണ്ട് മുഖത്ത്…അവൻ പുറകിലുള്ള ആ ബോഡിയെ നോക്കി എന്റെ നേരെ തിരിഞ്ഞു വന്നു കൊണ്ടിരുന്നു..

 

“ലച്ചു…. ഞാനല്ലാ “

അവനതും പറഞ്ഞോണ്ട് എന്റെ അടുത്തേക്ക് ഓടി വന്നുകൊണ്ടിരിക്കുന്നു…എന്നാൽ ഞാൻ വീണിടത്തു നിന്നേണീറ്റ് ഗേറ്റിന് നേരെ ഓടി.. ഒരു തരം ജീവന് വേണ്ടി ഓടുന്ന പോലെ.. പുറകിലായിട്ട് അവനും…

 

“ലച്ചു ഞാനല്ല…നീ ഒന്ന് കേൾക്ക്ക് ”

 

ഇതും പറഞ് എന്റെ പിറകെ ഓടിക്കൊണ്ടിരുന്നു.

മുൻവശത്തുള്ള ആ വലിയ ഗേറ്റ് തള്ളി തുറന്ന് കാറിനടുത്തേക്ക് ഓടി.. പുറകെയായിട്ട് കിച്ചുവും.. എങ്ങനെയോ വണ്ടിക്കുള്ളിലേക്ക് കയറി സ്റ്റാർട്ട്‌ ചെയ്തു വണ്ടിയെടുത്ത്‌.. വണ്ടിക്കടുക്കെത്തിയ കിച്ചു ഗ്ലാസിൽ കൈ വച്ചു കൊണ്ട് അവനല്ലാ ചെയ്തതെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ…അടുത്ത പോലീസ് സ്റ്റേഷനിലേക്ക് വണ്ടിയെ എത്ര സ്പീഡിൽ ആ ഇടുങ്ങിയ റോഡിൽ പോകാൻ പറ്റുമോ അത്രയും സ്പീഡിൽ വിട്ടു..

 

പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് കാറ് വേഗത്തിൽ എടുത്തത് കൊണ്ട് അവിടെ നിർത്തിയിട്ടിരിക്കുന്ന പോലീസ് ജീപ്പിൽ ഇടിച്ചു വണ്ടി നിന്നു…അതിന്റെ ശബ്ദം കേട്ട പോലീസുകാരെല്ലാം ഇറങ്ങി വന്നു.. എന്നെ അതിനുള്ളിൽ കണ്ടപ്പോ അതീന്ന് ഇറങ്ങാൻ സഹായിച്ചു..എന്റെ കിതപ്പും വിളറിയ മുഖഭാവവും കണ്ട് കാര്യം പന്തിയല്ലന്ന് മനസ്സിലാക്കിയ അവരെന്നെ സ്റ്റേഷനിലെ കസേരയിൽ കൊണ്ട് ഇരുത്തി.. കൂടെ കുടിക്കാനായി വെള്ളവും തന്നു.. ആ കുപ്പിയിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്തു…എന്നിട്ടും എന്റെ കിതപ്പ് മാറുന്നുണ്ടായിരുന്നില്ല…അത്‌ കണ്ട ഒരു പോലീസുകാരൻ എനിക്ക് ഫാനിട്ടുതന്നു…വിരലുകൾ നിർത്താതെ വിറച്ചു കൊണ്ടിരുന്നു..അതിനെ നിർത്താൻ കസേരയുടെ കയ്യിൽ പിടിച്ചു..ഹൃദയം വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു…അവിടേക്ക് ചുമലിൽ സ്റ്റാറുകളോട് കൂടിയ പോലീസുകാരൻ വേഗത്തിൽ വന്നു…ആ സ്റ്റേഷനിലെ si ആയിരുന്നു അയാൾ…ഞാനയാളുടെ നെയിം പ്ലേറ്റിലേക്ക് കണ്ണുകളോടിച്ചു…

കിരൺ.. അതായിരുന്നു ആ പോലീസുകാരന്റെ പേര്…




അടുത്ത ഒന്ന് അല്ലെങ്കിൽ രണ്ട് ഭാഗങ്ങളോട് കൂടി ഈ കഥയ്ക്ക് തിരക്ഷീല വീഴുന്നതായിരിക്കും

മാതു 

Leave a Reply

Your email address will not be published. Required fields are marked *