അവന്റെ നോട്ടം ഒഴിവാക്കാൻ തല ചെരിച്ചു കണ്ണനെ നോക്കി.. ഈ സമയം അവൻ എന്റെ കഴുത്തിനിടയിലേക്ക് മുഖം പൂയ്തി… പെരുവിരലിൽ ഉഴർന്നു പോയി ഞാൻ.. കൂടെ അവനെ വലതു കൈകൊണ്ട് ചുറ്റി പിടിച്ചു…അവനെന്റെ കഴുത്തിൽ ചുംബിച്ചും കടിച്ചും കൊണ്ടിരുന്നു… ഞങ്ങളെ രണ്ടാളുടെയും ചൂടും പറ്റി കണ്ണൻ ഞങ്ങളുടെ ഇടയിലും…
“എന്തിനാ ലച്ചു എന്നോട് പിണങ്ങി ഇരിക്കിനെ… നിനക്ക് എന്റെ കൂടെ വന്നൂടെ ”
കവിളിൽ ചുംബിച്ചു കൊണ്ട് കിച്ചു ചോദിച്ചു..
കാണാൻ വരുമ്പോ സ്ഥിരമായിട്ട് ചോദിക്കുന്ന ചോദ്യമായത് കൊണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല
‘കണ്ണന്… പാല് കൊടുക്കണം… ഇപ്പൊ ഉറങ്ങും ‘
“ഈ…പൂറി”
അവന്റെ ചോദ്യത്തിനുള്ള ഉത്തരമല്ലാത്തത് കൊണ്ട് ചെറിയ ശബ്ദത്തിൽ തെറി വിളിച് അവൻ വേർപെട്ടു….അവന്റെ ഫ്രാസ്ട്രേഷൻ തീർത്തതാണ് … ബെഡിൽ വച്ച ഡ്രെസ്സും മാറ്റി തായേക്ക് പോയി..
ഒരു ദീർഘശ്വാസം വിട്ട് ഉറക്കം വന്ന് കണ്ണ് അടഞ്ഞു പോകുന്ന കണ്ണനെ ഒന്ന് ചുംബിച്ചു മാക്സിയുടെ സിപ് തുറന്ന് അവന് മുലപ്പാല് നൽകി…..പാവം ഞങ്ങളെ ഇടയിൽ കിടന്ന് ഇവന് കിട്ടേണ്ട നല്ല നിമിഷങ്ങളാണല്ലോ ഇല്ലാതായി പോകുന്നത്…
കിച്ചു ചോദിച്ചതിനുള്ള ഉത്തരം എന്താന്ന് അവന് തന്നെയറിയാം… ആരാണ് ആ പെണ്ണ്…അതിന് അവന് ഉത്തരമില്ലാ… എങ്ങനെ ആ ക്രൈം സീനിൽ കറക്റ്റ് ആയി വന്നു… അതിനും എന്റെ അടുത്ത് മാത്രം അവന് ഉത്തരമില്ല…….
കണ്ണനുറങ്ങീന്ന് തോന്നിയപ്പൊ പതുക്കെ അവനെ എടുത്ത് തൊട്ടടുത്തുള്ള തൊട്ടിലിൽ കിടത്തി… നനഞ്ഞ മാക്സി മാറ്റി പുതിയ ഒന്ന് ഉടുത്തു കോണിയിറങ്ങി…
ഹാളിലെ സോഫയിലിരുന്ന് അച്ഛനും കിച്ചുവും സംസാരിക്കുന്നുണ്ട്…അവരുടെ ഫുഡടിക്കൽ കഴിഞ്ഞെന്ന് തോന്നുന്നു…
അടുക്കളയിൽ ഇരുന്നു അമ്മയും ദേവൂവും ഭക്ഷണം കഴിക്കുന്നുണ്ട്..
“കണ്ണനുറങ്ങിയോടി ”
എന്നെ കണ്ട അമ്മ ചോദിച്ചു..
‘ആ… ഇന്നെന്താവോ നേരത്തെ കിടന്നേ ‘
“ഇന്ന് അധികമൊന്നും ഉറങ്ങിയിട്ടില്ലല്ലോ അത്കൊണ്ടായിരിക്കാം ”
ആ എമർജൻസി ലാമ്പിന്റെ വെളിച്ചത്തിൽ ഭക്ഷണവും കഴിച് പാത്രവും കഴുകി ഒതുക്കി വച്ച് റൂമിലേക്ക് നടന്നു… അപ്പോഴും അച്ഛന്റെയും കിച്ചുവിന്റെയും സംസാരം അവസാനിച്ചിരുന്നില്ല…വരുമ്പോ വരട്ടെ…
റൂമിലേക്ക് കയറി കണ്ണനെ നോക്കി.. വായിലേക്ക് തള്ള വിരലും വച്ച് ഉറങ്ങുന്നുണ്ട് എന്റെ സുന്ദര കുട്ടൻ… അവന്റെ ശരീരം മുഴുവൻ തടവി.ആ നെറ്റിയിൽ ഒരുമ്മയും കൊടുത്തു.. തൊട്ടിലിന് പുറത്തുകൂടെ കൊതുക് വലയും വിരിച് അവനെ സേഫ് ആക്കി..
നിലത്തു കിടക്കുന്ന കിച്ചുവിന്റെ നനഞ്ഞ വസ്ത്രങ്ങൾ റൂമിലുള്ള ബാസ്കറ്റിൽ നിക്ഷേപിച്ചു… കുറഞ്ഞ വെളിച്ചത്തിൽ പ്രകാശിക്കുന്ന എമർജൻസി ലാമ്പിനെ ഓഫ് ചെയ്ത് ടേബിളിൽ വച്ചു ബെഡിലേക്ക് വലിഞ്ഞു കയറി.. കമ്പിളി പുതപ്പുകൊണ്ട് ശരീരം മുഴുവൻ പുതച്ച് ബെഡിന്റെ ഓരത്ത് ചെരിഞ്ഞു കിടന്നു.. മഴയക്ക് ഇപ്പോഴും ശമനമില്ല… ഇടിയുടെ ശബ്ദം കേട്ടിട്ട് കണ്ണൻ ഉണരുവോ ആവോ….
വാതിലടയുന്ന ശബ്ദം കേട്ടപ്പോ മനസ്സിലായി കിച്ചു വന്നെന്ന്…
നേരെ തൊട്ടിലിനരികെ പോയി കണ്ണനോരുമ്മയും കൊടുത്ത് ബെഡിലേക്ക് കയറി… അവന് പുതപ്പ് ഞാൻ വച്ചിരുന്നെങ്കിലും അതെടുക്കാതെ ഞാൻ പുതച്ചിരുന്ന പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി….
ചെരിഞ്ഞു കിടക്കുന്ന എന്റെയടുത്തേക്ക് കിടന്നു മുഖം എന്റെ കഴുത്തിൽ പൂയ്തി കൈ വയറിന് പുറത്തോടെയിട്ട് എന്നെ അവനിലേക്ക് ചേർത്ത് ഒട്ടി കിടന്നു….
“ലച്ചു.. എനിക്ക് ഒരു ഉമ്മ തരോ,”
ചെവിക്കരികിൽ വന്ന് പതിഞ്ഞ ശബ്ദത്തിൽ അവനത് പറഞ്ഞെങ്കിലും കേൾക്കാത്തെ പോലെ നടിച്ചു കിടന്നു.
“പ്ലീസ് ലച്ചു… എന്റെ നേരെ ഒന്ന് കിടക്ക്.. എത്ര കാലായി നമ്മളിങ്ങനെ ഒരുമിച്ച് കിടന്നിട്ട്.. പ്ലീസ്..”
“നീയില്ലാതെ കിടന്നിട്ട് ഉറക്കവും വരുന്നില്ല… എന്നും ശ്യാസം കിട്ടാതെ ഞെട്ടി ഉണരലാ… നല്ലതു പോലെ ഉറങ്ങിയിട്ട് എത്ര നാളായെന്ന് അറിയോ…”
