ഒരു ദിവസം കോളേജിലേക്ക് പോകാൻ വേണ്ടി ഞാൻ അലിയുടെ വീട്ടിൽ ചെന്നു.
” ഡാ നീ പൊക്കോ ഞാൻ വരുന്നില്ല ”
” നീ എവിടെ പോണ് ”
” ഡാ ഉമ്മാടെ കൂടെ ടൗൺ വരെ ഒന്ന് പോണം …… നീ പൊക്കോ ”
” നീ വരുന്നില്ലേൽ ഞാനും പോണില്ല ……. ഞാൻ കടയിൽ ഇരുന്നോളാം ”
” ഇല്ലെടാ സ്ഥിരം വരുന്നവരോട് ഇന്ന് കട അവധി ആണെന്ന് ഉമ്മ പറഞ്ഞിട്ടുണ്ട് ആരും വരാൻ ചാൻസ് ഇല്ല ”
‘ അപ്പോൾ ഞാനും നിങ്ങളൂടെ കൂടെ വരാം ”
” ഡാ ഞാൻ രവി അണ്ണന്റെ ബൈക്ക് വെടിച്ചിട്ടുണ്ട് നമ്മൾ അതില പോകുന്നത് ”
” പുല്ല് …. ഇനി വീട്ടിലോട്ട് ചെല്ലാനും പറ്റില്ലാലോ…… ആ ഞാൻ എന്തെങ്കിലും ചെയ്തോളാം നിങ്ങൾ പൊക്കോ ”
അലി ഇല്ലാതെ ആദ്യം ആയിട്ട് ആണ് ഞാൻ കോളേജിൽ പോകുന്നത്.
മനസില്ലമനസോടെ ഞാൻ ക്ലാസ്സിലേക്ക് കേറി അവിടെ കുറച്ചു പെൺപിള്ളേർ മാത്രം ഉണ്ട്. ഞാൻ ബോയ്സ്ന്റെ സൈഡിൽ ഫ്രണ്ട് ബെഞ്ചിൽ ബാഗ് വെച്ച് അവിടെ ഇരുന്നു . ഫ്രണ്ട് ബെഞ്ച് എന്ന് കേട്ട് തെറ്റിദ്ധരിക്കണ്ട ബാക്ക് ബെഞ്ച് ഒക്കെ റീസെർവിഡ് ആയതോണ്ട് ഞങ്ങൾ ഫ്രണ്ടിലേക്ക് ഇരിക്കുന്നതാ.
അന്ന് ഷീബ ടീച്ചർ ആയിരുന്നു ഫസ്റ്റ് പീരീഡ്. ടീച്ചർ ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുമ്പോൾ പുറത്ത് നിന്നെയൊരു വിളികേട്ടു
” ടീച്ചർ ”
ഷീബ ടീച്ചറിനോടൊപ്പം ഞാനും വാതിലിലേക്ക് നോക്കി. ടീച്ചറുടെ ശ്രെദ്ധ മാറാൻ കാത്തിരുന്ന ബാക്ക്ബെഞ്ചേഴ്‌സ് ബഹളം വെക്കാൻ തുടങ്ങി.
അപ്പോഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. പിഴുൺ ബഷിർ ഇക്കാ ടീച്ചർനോട് എന്തോ പറഞ്ഞു എന്നിട്ട് അയാൾ തിരികെ നടന്നു. ബഷീർ ഇക്കയുടെ പിന്നിൽ ബാഗും തൂക്കി നിന്ന അവളെ കണ്ടതും ക്ലാസ്സിലെ ബഹളം ഒക്കെ മറി ചുറ്റും നിശബ്ദത പരന്നത് പോലെ തോന്നി എനിക്ക്. നിലയിൽ സ്വർണ നുല് കൊണ്ട് ചിത്രങ്ങൾ നെയ്യ്ത ചുരിതാറൂം തലയിൽ തട്ടം അതായിരുന്നു അവളുടെ വേഷം .
” കേറി വരൂ ”
ടീച്ചർ അവളോട് പറഞ്ഞു.
അവൾ കയറി വന്നത് ക്ലാസ്സിലേക്ക് അല്ല എന്റെ മനസിലേക്ക് ആയിരുന്നു.
“പേരെന്താ ”
” സുഹാന ”
” അഡ്മിഷൻ ലേറ്റ് ആയത് എന്താ ”
” ഞാൻ കോളേജ് ചേഞ്ച് ചെയ്ത് വന്നതാ ”
” ഒക്കെ ….. ഇരിക്ക് ”
അവൾ വന്നിരുന്നത് ഞാൻ ഇരുന്ന ബെഞ്ചിന് ഓപ്പോസിറ്റ് ആയിരുന്നു. ടീച്ചർ പിന്നെയും ക്ലാസ്സ് എടുത്ത് തുടങ്ങി. പക്ഷെ എന്റെ ശ്രെദ്ധ അവളിൻ നിന്നും മാറ്റാൻ ഞാൻ ഒരുപാട് കഷ്ട്ടപെട്ടു.
അന്ന് മുഴുവൻ അവളെ വായിനോക്കികൊണ്ട് ആയിരുന്നു ഞാൻ ക്ലാസ്സിൽ ഇരുന്നത്.
“അൻവർ ”
താടിക്ക് കയ്യും കൊടുത്ത് അവളെ നോക്കിയിരുന്ന ഞാൻ ഞെട്ടി എണിറ്റു. പ്രവീൺ സർ ആയിരുന്നു.. ഇതിനിടക്ക് പീരീഡ് ഒക്കെ മാറിയോ.
” ഞാൻ ഇപ്പോൾ എന്താ പറഞ്ഞത് ”
” അത്….. അത് ”
” ഏത്…. എവിടെ ശ്രെദ്ധിച്ചാടെ ഇരിക്കുന്നത് ”
” അവന്റെ പാർട്ണർ വരാത്തത് കൊണ്ടുള്ള വിഷമം ആണ് സാറെ ”
പുറകിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു. ക്ലാസ്സിൽ ഒരു കുട്ടച്ചിരി നിറഞ്ഞു. എല്ലാവരും എന്നെ തന്നെ നോക്കി.
” അയ്യോ സയാമീസ് ഇരട്ടകൾ വേർപിരിഞ്ഞോ ” ” ഡേയ് ഗുണ്ടൻ മാറിൽ ഒരുത്തൻ വന്നില്ലഡേയ്…. അതേടാ ഞാനും ഇപ്പോഴാ ശ്രെദ്ധിക്കുന്നത് “
കുട്ടികൾ ഓരോന്ന് പറഞ്ഞ് എന്നെ കളിയാക്കാൻ തുടങ്ങി. ഞാൻ തലകുനിച്ചു നിന്നു.
” ക്ലാസ്സിൽ ശ്രെദ്ധിച്ചിരിക്ക് ”
ഇരിക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് സർ എന്നോട് പറഞ്ഞപ്പോൾ ഞാൻ ഇരുന്ന്. ബഞ്ചിൽ ഇരുന്നപ്പോൾ ആദ്യം എന്റെ ശ്രെദ്ധ പോയത് സുഹാന ഇരിക്കുന്ന ഭാഗത്തേക്ക് ആയിരുന്നു.. അവൾ എന്നെ നോക്കി ഇരിക്കുക ആയിരുന്നു. എന്റെ വയറ്റിൽ ഒരുപാട് ചിത്രശലഭങ്ങൾ പറക്കുന്നത് പോലെ തോന്നി.
അന്ന് കോളേജ് കഴിഞ്ഞു ബസ്സ്റ്റോപ്പിലേക്ക് പോകുമ്പോൾ ഞാൻ അവളുടെ പുറകെ നടന്നു. കുട്ടികൾ ബൈക്കിൽ ചിറി പാഞ്ഞു പോകുന്നുണ്ടായിരുന്നു. അവൾ റോഡിനു സൈഡിൽ കൂടെ വളരെ പതുക്കെ ആയിരുന്നു നടന്നിരുന്നത്. ഞങ്ങൾ ബസ് സ്റ്റോപ്പിൽ എത്തുമ്പോൾ ഞാൻ സ്ഥിരം പോകുന്ന ബസ് പോയിരുന്നു. കുട്ടികളിൽ ഭൂരിഭാഗം പേരും അതിൽ കയറി പോയിരുന്നു. കുഴപ്പം ഇല്ല അടുത്ത ബസ് വരുന്നത് വരെ സുഹാനയുടെ കൂടെ നിക്കാമല്ലോ എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.
