” നീ ഒന്നും പറയണ്ട അടുത്ത ആഴ്ച ഒരു ഇന്റർവ്യൂ ഉണ്ട് നീ അത് അറ്റൻഡ് ചെയ്താൽ മാത്രം മതി ”
പിന്നെയും എന്തെക്കെയോ ഉപദേശിച്ചശേഷം മാമാ അവിടെന്ന് പോയി. ഞാൻ അലിയുടെ അടുത്തേക്ക് നടന്നു.
” എന്തടാ അയാൾ നിന്നെ വളർത്തിയ കണക്ക് ഒക്കെ പറയുന്നത് കേട്ടല്ലോ ”
” ഹാ അത് ഞാൻ പറയാം ”
ഞാൻ പിക്കപ്പിൽ നിന്നും സാധനങ്ങൾ ഇറക്കി കടയ്ക്ക് സൈഡ്ലേക്ക് വെക്കാൻ തുടങ്ങി. അലിയും എന്നോടൊപ്പം കൂടി.
സാധനങ്ങൾ എല്ലാം ഇറക്കി കഴിഞ്ഞപ്പോൾ അലി പിക്കപ്പിൽ കയറികൊണ്ട് പറഞ്ഞു.
” ഡാ ഞാൻ വണ്ടി കൊണ്ട് ഇട്ടിട്ട് വരാം നീ കട നോക്കിക്കോ ”
കടയിലെ സ്ഥിരം പറ്റുകാർ വന്നതല്ലാതെ എനിക്ക് പിന്നെ പ്രേതേകിച്ച് പണി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സാധനങ്ങൾ തിരിഞ്ഞു വെക്കുമ്പോൾ എന്റെ ഫോൺ റിങ് ചെയ്തു .
” ഹലോ ”
” ഹലോ… അൻവർ അല്ലെ ”
” അതെ ഇത് ആരാ ”
“ഞാൻ ഷാജി ആണ് ”
” ഹാ ഷാജി ഇക്ക പറ ”
” നിന്റെ പാസ്പോർട്ട് ഡീറ്റെയിൽസ് ഒന്ന് സെന്റ് ചെയ് …. നിന്റെ മാമാ തന്ന ബയോയിൽ അതൊന്നും ഇല്ല ”
” ഇക്ക എനിക്ക് താല്പര്യം ഇല്ല ഞാൻ ഇപ്പോൾ ഇവിടെ നിന്ന് മാറിയാൽ ശെരി ആവില്ല ”
” നീ എന്ത് മണ്ടത്തരം ആണ് ഈ പറയുന്നത് ……. ഡാ നല്ല കമ്പനിആണ്….. ഇങ്ങനെ ഒരവസരം ഇനി കിട്ടുമെന്ന് വിചാരിക്കണ്ട….. ഓഫ്‌ഷോർ ആണ് ഫുഡും തമാസവും എല്ലാം കമ്പനി ആണ്… ആറു മാസം കൂടുമ്പോൾ നാട്ടിൽ വരാം …. ഇപ്പോൾ നല്ല ലേബർ ഷോർട്ട്എജ് ഉള്ളത് കൊണ്ട ഇപ്പോൾ ഇങ്ങനെ ഒരവസരം കിട്ടിയത് ”
ഷാജി ഇക്ക കമ്പനിയെ കുറിച്ചും ജോലിയുടെ സ്വഭാവത്തെ കുറിച്ചും കുറെ നേരം സംസാരിച്ചു.
കുറച്ചു വൈകിയാണ് അലി തിരിച്ചു വന്നത് .
” ഡാ ആ മൈരൻ പറയുകയാ ഇനി പെട്രോൾ അടിച്ചു തന്നാൽ പോരാ വണ്ടി വാടക കൂടി കൊടുക്കണം എന്ന് ”
” എന്താ എന്താടാ പറഞ്ഞേ ”
” നീ ഇവിടെ ഒന്നും ഇല്ലേ കോപ്പേ … അവിടെ വെറുതെ കിടക്കുന്ന വണ്ടിയ നിങ്ങളുടെ ആവിശ്യത്തിന് എടുത്തോ വണ്ടി ഒന്ന് അനങ്ങുക എങ്കിലും ചെയ്യുമല്ലോ എന്ന് പറഞ്ഞു താക്കോൽ തന്ന തോമസ് ചേട്ടന് ഇപ്പോൾ വണ്ടി വാടക വേണം എന്ന് …….. ഇനി ഇപ്പോൾ വണ്ടി വാടക കൂടി കൊടുത്താൽ ഒന്നും നടക്കില്ല.. … വണ്ടിക്കൂലിയും ഡെയിലി ഉള്ള ഡാമേജും കഴിഞ്ഞു മാർക്കറ്റ് റേറ്റിൽ സാധനം വിക്കാൻ പറ്റത്തില്ല… ”
” മ്മ്മ് മ്മ് ”
” എന്ത് മ്മ്മ് ഞാൻ വന്നപ്പോൾ തൊട്ട് ശ്രെദ്ധിക്കുന്നതാ നീ എന്താ ഈ ആലോചിക്കുന്നത്…….. നിന്നെ അങ്ങേര് വല്ലതും പറഞ്ഞോ…………. നീ പറ അയാൾ എന്തിനാ വന്നത് ”
” എന്നെ ആരും ഒന്നും പറഞ്ഞില്ല ”
” പിന്നെന്താ നീ ഇങ്ങനെ ഇരിക്കുന്നെ ”
” ഡാ മാമാ വന്നത് എനിക്ക് ഒരു വിസ റെഡി ആക്കിയിട്ടുണ്ട് എന്ന് പറയാനാ ”
” വിസയോ എങ്ങോട്ട്”
” ഷാജി ഇക്കാടെ കെയർഓഫീല ”
” എന്നിട്ട് നീ എന്ത് പറഞ്ഞു ”
“ഞാൻ ഒന്നും പറഞ്ഞില്ല …….. അടുത്ത ആഴ്ച ഒരു ഇന്റർവ്യൂ ഉണ്ട് …. അറ്റന്റ് ചെയ്താൽ മാത്രം മതിയെന്ന ഷാജി ഇക്ക പറഞ്ഞത് ”
” നീ….. നീ പോകാൻ തീരുമാനിച്ചോ ”
” എനിക്ക് അറിയില്ല…….. ഇപ്പോൾ നമ്മുക്ക് പണത്തിനും അത്യാവശ്യം ഉണ്ടല്ലോ………. പോയാലോ എന്ന ആലോചിക്കുന്നത് ”
“ഡാ നീയും കൂടി എന്നെ വിട്ടു പോകരുത്…. ഞാൻ ഒറ്റക്ക് ആയി പോകും ”
” ഡാ ആറു മാസം കൂടുമ്പോൾ ലീവ് കിട്ടും…. നമുക്ക് ഈ കട ഒക്കെ ഒന്ന് സെറ്റ് ആക്കാം….. അല്ലെങ്കിൽ നീയും പോര് ഞാൻ ഷാജി ഇക്കയോട് സംസാരിക്കാം “
” തൽകാലം ഞാൻ ഇവിടം വിട്ട് എങ്ങോട്ടും ഇല്ല……. നീ പോകുന്നെങ്കിൽ പൊക്കോ…….. ”
” ഡാ എനിക്കും ആഗ്രഹം ഉണ്ടായിട്ടല്ല ……. നമ്മുക്ക് ഇതൊക്കെ ഒന്ന് സെറ്റ് ആക്കണ്ടേ……… പിന്നെ കയ്യിൽ കുറച്ചു കാശ് കിട്ടിയിട്ട് വേണം അങ്ങേരുടെ മുഖത്ത് വലിച്ചെറിയാൻ ”
” അതിന് അയാൾ കാണിച്ചു തരുന്ന വഴിയിൽ കൂടെ തന്നെ പണം ഉണ്ടാക്കണോ.”
” എങ്ങനെ അയാൽ എന്താ ഞാൻ അല്ലെ അദ്വാനിയ്ക്കാൻ പോകുന്നത്…… പിന്നെ ഇപ്പോൾ എന്റെ മുന്നിൽ വേറെ വഴിയും ഇല്ലല്ലോ ”
” ഓക്കേ മാൻ നീ പോക്കേ ”
അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
