ഞാൻ അത് തുറന്നു നോക്കി. ആദ്യം കണ്ട വോയിസ് നോട്ട് ഞാൻ പ്ലേ ചെയ്തു.
“ഹലോ ഗയ്‌സ് നിങ്ങൾ
നിങ്ങൾ അറിഞ്ഞോ നമ്മുടെ സുഹാനയുടെ കല്യാണം ഉറപ്പിച്ചു. കോളേജ് കഴിഞ്ഞിട്ട് ഒരുപാട് നാൾ ആയി നമ്മൾ ഒരു റീയൂണിയൻ പ്ലാൻ ചെയ്യുന്നു. ഒന്നും നടന്നില്ല. പക്ഷെ അത് ഉടനെ നടക്കണം. നമ്മൾ എല്ലാവരും ഒരേ വാഴിക്ക് പോകാൻ പോകുക അല്ലെ. പിന്നെ നമുക്ക് ഇങ്ങനെ ഒത്ത് കൂടാൻ പറ്റില്ല. സുഹാനയെ അവളുടെ കല്യാണശേഷം കാണാൻ പറ്റുമെന്ന് പോലും തോന്നുന്നില്ല. അവളുടെ ഫാമിലിയെ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ ഈ റിയൂണിയൻ അവൾക്ക് ഒരു ബാച്ച്ലർ പാർട്ടി പോലെ നടത്തം…….. എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ പറയൂ “
ഞാൻ ഫോൺ മാറ്റി വെച്ചു. അപ്പോഴും ഗ്രുപ്പിനുള്ളിൽ ആരെക്കെയോ മിസ്സേജ് ഇട്ടുകൊണ്ടിരുന്നു.
” എന്താടാ ”
അലി എന്നോട് ചോദിച്ചു.
” ഒന്നും ഇല്ലെടാ ഒരു പുതിയ ഗ്രുപ്പ് ”
കുറച്ചു നേരം കഴിഞ്ഞപ്പോൾ എന്റെ ഫോണിൽ ഒരു കാൾ വന്നു.ഞാൻ അത് അറ്റന്റ് ചെയ്തു.
” ഹലോ ”
” ഹലോ അൻവർ …. ഞാൻ നിഷ ആണെടാ……”
” ഹാ പറ നിഷ ”
” ഡാ കോളേജിൽ നടന്നത് ഒന്നും മനസ്സിൽ വെക്കരുതേ അത് ഒക്കെ ഞങ്ങളുടെ അറിവില്ലായ്മ കൊണ്ട് പറ്റിപ്പോയത് ആണ് ”
” ഇല്ല ഇല്ല നീ പറ ”
” നീ എന്താ ഗ്രുപ്പിൽ മെസ്സേജ് കണ്ടിട്ട് മറുപടി ഒന്നും പറയാത്തത് ”
” ഞാൻ എന്ത് പറയാനാ ”
“ഡാ അലി എവിടെയാ അവന്റെ നമ്പർ ഒരുപാട് തിരക്കി ”
” അലി എന്റെ കൂടെ തന്നെ ഉണ്ട് … അവന്റെ നമ്പറും ഇത് തന്നെയാ…….. ഞാൻ സ്പീക്കറിൽ ഇടാം നീ സംസാരിക്ക് ”
” ഒക്കെ…അപ്പോൾ രണ്ട് പേരോടും ആയി പറയുക ആണ്……. അടുത്ത ശനിയാഴ്ച വേസ്റ്റ്ഈസ്റ്റ് ഇൽ ഉള്ള ഞങ്ങളുടെ വില്ലയിൽ വെച്ചാണ് പരുപാടി നിങ്ങൾ രണ്ടുപേരും വരണം…. മറ്റ് വിവരങ്ങൾക്ക് ഗ്രുപ്പിൽ നോക്കിയാൽ മതി വരാതിരിക്കരുത്.. പ്ലീസ് ”
അവൾ ഫോൺ കട്ട് ചെയ്യുമ്പോൾ ഞങ്ങൾ രണ്ടുപേരും മുഖത്തോട് മുഖം നോക്കി നിൽക്കുക ആയിരുന്നു.
” എന്ത് പറയുന്നു …. പോണോ ”
” പോയി നോക്കാം …. നീയും പുറത്ത് പോകാൻ തീരുമാനിച്ചത് അല്ലെ…… ഒന്ന് പോയി നോക്കാം എല്ലാവരെയും ഒന്നുകൂടെ ഒന്ന് കാണാമല്ലോ ”
റിയൂണിയൻന്റെ അന്ന് വൈകുന്നേരം നിഷ പറഞ്ഞത് അനുസരിച്ച് ആ വില്ലയിൽ ഞങ്ങൾ എത്തി. പക്ഷെ വളരെ കുറച്ചു പേരെ അവിടെ ഉണ്ടായിരുന്നുള്ളു കുടുതലും പെണ്ണുങ്ങൾ ആയിരുന്നു. ഞങ്ങളെ കണ്ടതും നിഷ ഞങ്ങളുടെ അടുത്തേക്ക് വന്നു.
” ഡാ നിങ്ങൾ വരുമെന്ന് വിചാരിച്ചതല്ല….. പ്ലാനിങ്ങിൽ മുൻപന്തിയിൽ നിന്നവരെല്ലാം മുങ്ങി…….. ഡാ കേറി വാ …………. ഡാ പുറകിൽ പൂൾ സൈഡിൽ ആണ് എല്ലാം സെറ്റ് ആക്കിയിരിക്കുന്നത്….. ചെറിയ ബാർബി ക്യു സെറ്റപ്പ് ആണ് “
നിഷ ഞങ്ങളെ വിളിച്ചു അകത്ത് കൊണ്ടുപോകുന്നതിനിടക്ക് ഓരോന്ന് പറന്നു കൊണ്ടേ ഇരിന്നു. എന്റെ കണ്ണുകൾ സുഹാനയെ പരതി പക്ഷെ അവളെ അവിടെ ഒന്നും കണ്ടില്ല. ആണുങ്ങൾ അവിടെ ചെറിയ വെള്ളമടി സെറ്റപ്പ് ഒക്കെ ആയി കുടിട്ടുണ്ട്. അവിടെ എല്ലാവരും ഒരുപോലുള്ള ഡ്രസ്സ് ആണ് ഇട്ടിരുന്നത് വെള്ളയിൽ പല നിറത്തിൽ ഉള്ള പൂക്കൾ ഉള്ള പ്രിന്റ്റ് ഷർട്ടും ത്രീഫോർത്തും ആണ് ആണുങ്ങളുടെ വേഷം പെണ്ണുങ്ങൾ സെയിം ഡിസൈൻ ഉള്ള ഗൗണും.ഞങ്ങൾ ഓരോരുത്തരെയും കണ്ട് പരിജയം പുതുക്കി.
” ഡി അവളുടെ ബോഡിഗർഡ്‌സ് എത്തിയിട്ടും അവളെ കാണുന്നില്ലല്ലോ….. നീ ഒന്ന് വിളിക്ക് ”
നിഷ സുഹാനയെ ഫോണിൽ വിളിച്ചു സംസാരിച്ചു.
” അവൾ വരാൻ പറ്റില്ല എന്ന പറയുന്നത്….. എന്ത് ചെയ്യും ”
” നിങ്ങള് രണ്ട് പേര് ചെന്ന് വിളിച്ചോണ്ട് വാ ”
നിഷയും വേറെ രണ്ടുപേരും കൂടി സുഹാനയെ വിളിക്കാൻ പോയി.
അരമണിക്കൂർ കയിഞ്ഞ് അവർ അവളുമായി എത്തി.
സുഹാനയെ കണ്ടതും എല്ലാവരും അവളുടെ ചുറ്റും കൂടി.
” ഡി അവൾക്ക് ഡ്രസ്സ് കൊടുക്ക് ”
നിഷ സുഹാനയുടെ കയ്യിൽ അവർ ഇട്ടിരുന്നപ്പോലുള്ള ഗൗൺ കൊടുത്ത് പറഞ്ഞു.
” ഇന്ന ഇത് ഇട്ടിട്ട് വാ”
” വേണ്ട ഞാൻ മരുന്നില്ല …. എനിക്ക് പെട്ടെന്ന് പോണം ”
” അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ”
