ലിവിംഗ് ടുഗെതർ 2

” നിനക്ക് ഞങ്ങൾ രണ്ടുപേരിൽ ആരെയാ ഇഷ്ട്ടം…. അത് പറ ”

അലി അവളോട് ചോദിച്ചു.

” അങ്ങനെ ചോദിച്ചാൽ ഞാൻ എന്ത് പറയാനാ”

സുഹാന തലച്ചോറിഞ്ഞു. ഞാൻ ധൈര്യം സംഭരിച്ച് അവളോട് ചോദിച്ചു.

” ഡി ഞങ്ങൾ രണ്ട് പേർക്കും നിന്നെ ഇഷ്ടം ആണ്‌. നിന്നെ പോലെ ഒരു പെണ്ണിനെ സ്വപ്നം കാണാൻ പോലും ഗതി ഇല്ലാത്തവർ ആണ്‌ ഞങ്ങൾ രണ്ടുപേരും… നിനക്ക് ആരെ ആണ്‌ ഇഷ്ടം എന്ന് പറഞ്ഞാൽ മറ്റേ ആൾ ഒഴിഞ്ഞു മാറും….. നീയാണ് തീരുമാനിക്കേണ്ടത് “
” ഞാൻ ആര് ഹരികൃഷ്ണൻസിലെ ജൂഹി ചൗവ്ലയെ…. ഞാറുകിട്ട് തീരുമാനിക്കാൻ. നിങ്ങൾ രണ്ടുപേരും ഇങ്ങനെ സയാമീസ് ഇരട്ടകളെ പോലെ ഒട്ടി അല്ലെ നടത്തം . നിങ്ങളെ ഒറ്റക്ക് ഒറ്റക്ക് ഞാൻ കണ്ടിട്ടില്ല. നിങ്ങളുടെ കൂടെ നടക്കുമ്പോൾ ഞാൻ സേഫ് ആണെന്ന് തോന്നാറുണ്ട്. പക്ഷെ ആരോടും പ്രേതേകിച്ച് ഒരു അടുപ്പം ഉള്ളതായി തോന്നിയിട്ടില്ല ”

” നീ കോളേജിൽ ആദ്യം ആയി വന്നപ്പോൾ എന്നെ ഒറ്റക്ക് കണ്ടിട്ടില്ലേ ”

ഞാൻ ചോദിച്ചു.

” അത് കോളേജിലെ എന്റെ ആദ്യ ദിവസം ആയിരുന്നില്ലേ ഞാൻ ക്ലാസ്സിലെ ആ ഇൻസിഡന്റ് വെച്ചുള്ള ഓർമയിൽ നിന്നോട് സംസാരിച്ചതാ.. പക്ഷെ അന്നും അലിയുടെ പേര് നിന്റെ പേരിന്റെ കൂടെ ഞാൻ കേട്ടിരുന്നു ”

” ഒക്കെ അപ്പോൾ നിനക്ക് ഒരു ഉത്തരം ഇല്ല……. അത് വീട്…. ഇനി അഥവാ ഉത്തരം ഉണ്ടെങ്കിലും നിന്റെ വീട്ടുകാരെ എതിർത്തു നീ ഇറങ്ങി വരുമോ….. നിന്റെ ഉപ്പാക്ക് ഉള്ള പിടിപാട് നമുക്ക് അറിയാം അയാളെ എതിർക്കാൻ ഉള്ള കപ്പാസിറ്റി ഒന്നും ഞങ്ങൾക്ക് ഇല്ല…… ആ സബ്ജെക്ട് വീട് ”

അതിന് ശേഷം നമ്മൾ നിശബ്ദം ആയി നടന്നു. ബസ് സ്റ്റോപ്പിൽ എത്തിയിട്ടും ആരും മിണ്ടിയില്ല. ഞങ്ങൾ സ്ഥിരം കേറുന്ന ബസ്സിലും ആരും കേറിയില്ല. ബസ്സ് സ്റ്റോപ്പിൽ ആളുകൾ കുറഞ്ഞപ്പോൾ സുഹാന പറഞ്ഞു.

” എന്റെ ഫാമിലി വളരെ ഓർത്തിഡോസ് ആണ്‌. ഡിഗ്രികഴിഞ്ഞാൽ അല്ലെങ്കിൽ കഴിയുന്നതിന് മുൻപ് തന്നെ എന്റെ കല്യാണം കാണും. അത് കഴിഞ്ഞാൽ എന്റെ ലൈഫ് എങ്ങനെ ആയിരിക്കും എന്ന് എനിക്ക് ഊഹിക്കാൻ പറ്റും. ഞാൻ സ്റ്റിരം കാണുന്നത് അല്ലെ…….. അങ്ങനെ ഒരു ലൈഫ് ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല…….. നിങ്ങളിൽ ഒരാളുടെ കൂടെ ജീവിച്ചാൽ കൊള്ളാം എന്നുണ്ട്…. പക്ഷെ രണ്ടുപേരെയും സ്വികരിക്കാൻ എന്നെകൊണ്ട് പറ്റില്ലല്ലോ……… നിങ്ങൾ ഒരച്ച ഒരു തീരുമാനം എടുത്താൽ എന്റെ വീട്ടുകാരെ എതിർത്തു ഞാൻ വരും ”

അപ്പോയെക്കും ഒരു ബസ് വന്നു നിന്നു. അവൾ ബസിൽ കേറി ഫുട്ബോർഡ്ഇൽ നിന്ന് കൊണ്ട് പറഞ്ഞു.
” രണ്ടുപേരും ആലോചിച്ചു ഒരു തീരുമാനം പറ എന്തായാലും എനിക്ക് ഓക്കേ ആണ്‌ ”

ബസ് കടന്നു പോയപ്പോൾ ഞങ്ങൾ രണ്ടാളും വാ പൊളിച്ചു ഇരിക്കുക ആയിരുന്നു.

അന്ന് വളരെ വൈകി ആണ്‌ ഞങ്ങൾ അലിയുടെ വീട്ടിൽ എത്തിയത് . കട തുറന്ന് കിടപ്പുണ്ട് പക്ഷെ അവിടെ ഉമ്മ ഇല്ലായിരുന്നു. ഞാൻ കടയിൽ ഇരുന്നു. അലി ഉമ്മ എന്ന് വിളിച്ചു കൊണ്ട് വീടിന് ഉള്ളിലേക്ക് കേറി. കുറെ നേരം അവിടെ ഇരുന്നിട്ടും അലിയെ കാണാത്തത് കൊണ്ട് ഞാനും അവന്റെ വീടിന് ഉള്ളിലേക്ക് കേറി.

ഞാൻ നോക്കുമ്പോൾ അലി ഒന്നും മിണ്ടാതെ നിലത്ത് ഇരിക്കുന്നത് ആണ്‌ കാണുന്നത്.

” ഡാ എന്താടാ ഡാ ”

അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിക്കുന്നുണ്ട്.

” ഡാ എന്തുപറ്റി ”

” അൻവറേ ഉമ്മ ”

ഉമ്മയുടെ മരണം അലിയെ വല്ലാതെ തളർത്തി. അവൻ പുറത്തോട്ട് ഒന്നും ഇറങ്ങാതെ ആയി. എന്തിന് അവൻ ഒന്ന് പൊട്ടിക്കരഞ്ഞത് പോലും ഇല്ല ഒരുതരം മരവിപ്പ് ആയിരുന്നു അവന് …. എന്റെ അവസ്ഥയും അതുപോലെ ഒക്കെ തന്നെ ആയിരുന്നു. എനിക്കും അവർ എന്റെ ഉമ്മയെ പോലെ ആയിരുന്നില്ലേ. അലിയെയും എന്നെയും അവർ വേർതിരിച്ചു കണ്ടിട്ടില്ല.

അലിയെ ആ വീട്ടിൽ ഒറ്റക്ക് ആക്കി പോകാൻ എനിക്ക് മനസ്സ് വന്നില്ല. ഞാൻ അവനോടൊപ്പം നിന്നു. അലി അവരുടെ കട വലുതാക്കണം എന്ന ചിന്തയിൽ ആയിരുന്നു.ഉമ്മയുടെ അവസാന ആഗ്രഹം അത് ആയിരുന്നു. ഞാനും അവനോടൊപ്പം കൂടി പിന്നീട് കോളേജിലേക്ക് നമ്മൾ പോയില്ല.

ഫോണിലെ തുടരെ തുടരെ ഉള്ള നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്. ഫോൺ എടുത്ത് നോക്കിയപ്പോൾ അത് വാട്സാപ്പിൽ നിന്നും ആണെന്ന് മനസിലായി. ആരോ എന്നെ പുതിയ ഒരു ഗ്രുപ്പിൽ ആഡ് ചെയ്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *