” നേരത്തെ എത്തിയോ ”
” ഇല്ല…. ഇയാൾ പറഞ്ഞ ബസിലാ ഞാൻ വന്നത് ”
” മ്മ്മ് ”
” ഇതാണോ അലി ”
” അതെ …..
ഞാൻ അലിയെടെ കൈയിൽ പിടിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങുമ്പോൾ ആണ് ഞാൻ അവനെ ശ്രെദ്ധിക്കുന്നത്. അവൻ പന്തം കണ്ട പെരുച്ചഴിയെ പോലെ നോക്കി നിൽക്കുക ആണ്.
“ഡാ ”
ഞാൻ സ്വരം തഴ്ത്തി അവനെ വിളിച്ചു. അപ്പോയെക്കും സെക്കന്റ് ബെൽ അടിച്ചു വെളിയിൽ നിന്ന പിള്ളേർ എല്ലാം ക്ലാസ്സിൽ കേറാൻ തുടങ്ങി.
ഞാൻ സുഹാനയെ നോക്കി തലയാട്ടികൊണ്ട് അലിയെയും വിളിച്ചു കൊണ്ട് നമ്മുടെ സീറ്റിൽ വന്നിരുന്നു.
” ഡാ ആരാടാ അത് …. നിനക്ക് എങ്ങനെ അവളെ അറിയാം ”
” ഡാ അത് സുഹാന …. ഇന്നലെ വന്നതാ ”
” നിനക്ക് അവളെ എങ്ങനെ അറിയാം ”
അലി പിന്നെയും ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. ഞാൻ ഒരു ചെറു പുഞ്ചിരിയോടെ ഇരുന്നതേ ഉള്ളു. അപ്പോഴാണ് ജോർജും കൂട്ടരും ഞങ്ങളുടെ അടുത്തേക്ക് വന്നത്.
” ഡാ എഴുന്നേറ്റ് പിന്നിലെക്ക് ഇരിക്ക് ”
” എന്തിന് ഞങ്ങൾ ഇവിടെയെ ഇരിക്കുന്നുള്ളു ”
“നിനക്കൊകെ പിന്നിലേക്ക് ഇരിക്കാൻ അല്ലെ ഇഷ്ടം…… ഇപ്പോൾ ഞങ്ങൾ ആയിട്ട് തന്നെ മറി തരുക അല്ലെ…. മാറിക്കെ ”
അലിക്കും അവിടെന്നു മാറാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞങ്ങളും അവരും തമ്മിൽ ചെറിയ വാക്കെറ്റം ഉണ്ടായി അപ്പോയെക്കും ഷീബ മിസ്സ് ക്ലാസ്സിലേക്ക് കേറി വന്നു.
ക്ലാസ്സ് തുടങ്ങുമ്പോഴും എന്റെയും അലിയുടെയും പെടലികൾ ഒരുപോലെ തിരിഞ്ഞിരുന്നു. ഇന്റർവെൽ സമയങ്ങളിൽ ചെറിയ കുശലം പറച്ചിലു കളുംആയി കടന്നു പോയി. അപ്പോയെക്കും അലിയും അവളോട് ഫ്രീ ആയി സംസാരിച്ചു തുടങ്ങി.
അന്ന് കോളേജ് വിടുമ്പോൾ സ്ഥലത്തെ പ്രേധന കോഴികൾ എല്ലാം സുഹനക്ക് പിന്നാലെ കൂടി. ഇന്നലെ വളരെ വൈകിവന്നത് കൊണ്ടും ഇന്റെർവെല്ലിന് അതികം പുറത്തിറങ്ങാത്തത് കൊണ്ടും അവളുടെ വരവ് അധികം സ്പ്രെഡ് ആയിരുന്നില്ല. പക്ഷെ ഇപ്പോൾ സുഹാനയുടെ സാനിധ്യം എല്ലാവരും അറിഞ്ഞിരിക്കുന്നു. പുതിയ ഒരു ചിക് വന്നാൽ വേരിക്കോസ് വെയിൻ ഉള്ള ചേട്ടൻമാർ ചുമ്മാ ഇരിക്കുമോ.
ആ കുട്ടത്തിൽ അലിയും ഞാനും ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് സുഹാന ഞങ്ങളുടെ അടുത്തേക്ക് വന്നു.
” ഇന്നലത്തെ പോലെ ബസ് മിസ്സ് ആക്കണ്ടെങ്കിൽ പെട്ടെന്ന് നടക്ക് ”
അവൾ അതും പറഞ്ഞ് ഞങ്ങളുടെ കൂടെ നടക്കാൻ തുടങ്ങി. ഞങ്ങളുടെ സഹപൂവാലൻ മാരുടെ മുഖംഭാവം മാറിയത് ഞങ്ങൾക്കും ധൈര്യമായി. ഞാനും അലിയും അവളുടെ ഇടവും വലവുമായി നടന്നു.
” ഡാ അവള് കൊള്ളാം അല്ലേടാ “
” ആര് ”
” ഡാ ….. സുഹാന ”
” എന്ത് കൊള്ളാമെന്നു ”
” അവൾക്ക് എന്തോ ഒരു പ്രേതെകത ഇല്ലേ … നമ്മൾ കണ്ടിട്ടുള്ള പെണ്ണുങ്ങൾക്ക് ഒന്നും ഇല്ലാത്ത പ്രേതെകത ”
ബസ് ഇറങ്ങി വീട്ടിലോട്ട് നടക്കുമ്പോൾ അലി സംസാരിച്ചു തുടങ്ങുമ്പോൾ എന്തെന്ന് അറിയാതെ എന്റെ ഹൃദയമിടിപ്പ് കൂടി. ഞാൻ തീരെ താല്പര്യം ഇല്ലാതെ മറുപടി പറഞ്ഞെങ്കിലും അവന്റെ മനസിലും അവളോട് പ്രണയം തോന്നി തുടങ്ങി എന്ന് എനിക്ക് മനസിലായി. പതിയെ എനിക്ക് അവളോട് ഉള്ള പ്രണയം അലിക്കും മനസിലായി.
മാസങ്ങൾ കടന്നു പോയി. ഞങ്ങൾ ഇപ്പോഴും സുഹാനയുടെ ബോഡി ഗർഡ്‌സ് ആണ്. ഞങ്ങൾ രണ്ടുപേർക്കും അവളെ ഇഷ്ട്ടം ആയത് കൊണ്ട് അവളോട് പറയാൻ മടിച്ചു.
ഒരു ദിവസം പതിവ് പോലെ കോളേജ് വിട്ട് ബസ് സ്റ്റേപ്പിലേക്ക് നടക്കുമ്പോൾ സുഹാന ചോദിച്ചു.
” ഡാ നിങ്ങൾക്ക് അറിയാമോ സ്കൂൾ മുതൽ തന്നെ എനിക്ക് പ്രണയഅഭ്യർത്ഥനകൾ കിട്ടി തുടങ്ങിയിട്ടുള്ളതാണ്. പല തരം പ്രെപ്പോസലുകൾ എനിക്ക് കിട്ടിയിട്ടുണ്ട്. പല ടൈപ്പ് വായിനോക്കികളെയും കണ്ടിട്ടുണ്ട് പക്ഷെ എനിക്ക് ഇതുവരെ പിടികിട്ടാത്തത് നിങ്ങളുടെ കാര്യം ആണ്………..പറ നിങ്ങളിൽ ആർക്കാ എന്നെ ഇഷ്ട്ടം…… ചിലപ്പോൾ തോന്നും നിനക്ക് ആണെന്ന്. മറ്റുചിലപ്പോൾ നിനക്ക് എന്നോട് പ്രതേക താല്പര്യം ഉണ്ടെന്ന് തോന്നും….. പറ ….. നിങ്ങൾ ആയിട്ട് പറയില്ലെന്ന് എനിക്ക് ഉറപ്പായി ”
അവൾ നമ്മൾ രണ്ടുപേരോടും ആയി അത് പറയുമ്പോൾ ഞങ്ങൾ എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങി.
