ഞങ്ങൾ ബസ് സ്റ്റോപ്പിൽ എത്തി കുറെ നേരം കഴിഞ്ഞപ്പോൾ എന്നെ ഞെട്ടിച്ചു കൊണ്ട് . സുഹാന എന്റെ അടുത്തേക്ക് വന്നു ചോദിച്ചു.
” അടുത്ത ബസ് എപ്പോഴാ? ”
” ങേ…..എന്താ? ”
” അടുത്ത ബസ് എപ്പോഴാണ് എന്ന് ”
” ഒരു പത്തു മിനിറ്റ് കൂടി കഴിയും ”
” താൻ ആ ബസിൽ ആണോ പോകുന്നത് ”
” അതെ ”
” എന്നും അതിലാണോ പോകുന്നത് ”
” അല്ല ഞാൻ ഇന്ന് ബസ് മിസ്സ് ആയി ”
” അൻവർ അലി എന്നല്ലേ പേര് ”
” ഹഹ അൻവർ ….. അലി എന്റെ ഫ്രണ്ട്ന്റെ പേര”
” അത്ര ക്ലോസ് ഫ്രണ്ട് ആണോ ഈ അലി ”
” നിനക്ക് എങ്ങനെ അറിയാം ”
” അല്ല ക്ലാസ്സിൽ കുട്ടികൾ പറഞ്ഞത് കേട്ടതാ ”
” എല്ലാവരും കോളേജ് ചേഞ്ച് ചെയ്യുമ്പോൾ നല്ല കോളേജിലേക്ക് അല്ലെ മാറുന്നത് താൻ എന്താ ഈ അലമ്പ് കോളേജിലേക്ക് വന്നത് “
” ഹോസ്റ്റലിൽ നിൽക്കാൻ എന്നെ കൊണ്ട് പറ്റില്ല …. പിന്നെ ഇതാവുമ്പോൾ അടുത്ത് ആണ് ….. വാപ്പ ഈ കോളേജ് നടത്തുന്ന ട്രസ്റ്റിൽ ഉണ്ട് ”
” ഓഹ് ”
” വാപ്പയാണ് ഇന്ന് രാവിലെ കൊണ്ട് വിട്ടത്… നാളെ രാവിലെ ഏത് ബസ്സിൽ വന്നാൽ ഇവിടെ കൃത്യമായി എത്താൻ പറ്റും ”
” നിന്റെ വീട് കറക്റ്റ് എവിടെ ആയിട്ട് വരും ”
” ആലുംമുടിൽ നിന്ന് അകത്തേക്ക് ആണ് ”
” അവിടെന്ന് 8.40 ന് ഒരു ബസ് ഉണ്ട് ”
നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ബസ് വന്നു.ബസ് വന്നപ്പോൾ അവൾ ബസിനു മുന്നിലെ ഡോർ വഴി കേറി ഞാൻ പുറകിലെ ഡോർ വഴിയും… അവൾ ഇറങ്ങുന്നത് വരെ എന്റെ കണ്ണുകൾ അവളുടെ പിന്നാലെ ആയിരുന്നു. ബസിലെ തിരക്കിനിടയിലും. അവൾക്ക് സീറ്റ് കിട്ടിയപ്പോഴും. എന്റെ മുന്നിൽ ഒഴിഞ്ഞ സീറ്റിൽ മനസില്ല മനസോടെ ഞാൻ ഇരുന്നപ്പോഴും.
ഞാൻ നേരെ അലിയുടെ വീട്ടിലേക്ക് ആണ് പോയത് പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല. അലിയോട് അവളെ പറ്റി പറയണം എന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ഞാൻ അവനോട് പറയുമായിരുന്നു.ഞാൻ ചെറിയ ഒരു നിരാശയോടെ എന്റെ വീട്ടിലേക്ക് പോയി.
പിറ്റേന്ന് രാവിലെ പതിവിലും നേരത്തെ ഞാൻ അലിയുടെ വീട്ടിൽ എത്തി. അപ്പോൾ അലി വീടിന് മുന്നിൽ നിന്ന് പല്ല് തേക്കുന്നേഉണ്ടായിരുന്നുള്ളു.
” ഡാ നീ പല്ല് തേക്കുന്നത്തെ ഉള്ളു? പെട്ടെന്ന് റെഡി ആവൂ ”
” നീ എന്താ നേരത്തെ……. പെട്ടെന്ന് ചെന്നിട്ട് എന്ത് എടുക്കാനാ നീ പോടെ ”
” ഇന്നലെ നിങ്ങൾ എപ്പോൾ വന്നു…… ഞാൻ വൈകിട്ട് വന്നപ്പോൾ ഇവിടെ ആരും ഇല്ലായിരുന്നല്ലോ ”
” ടൗൺഇൽ പോയപ്പോൾ ഉമ്മയുടെ ചില ബന്ധുകാരെ കൂടി കാണാൻ കേറി …… ഇറക്കാൻ തന്നെയാ പോയത് പക്ഷെ അവർക്ക് എല്ലാം
ഞങ്ങളെ കണ്ടപ്പോൾ തന്നെ കാര്യം പിടികിട്ടിയത് കൊണ്ട് ഒന്നും നടന്നില്ല ”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞെങ്കിലും എനിക്ക് അവന്റെ വിഷമം മനസിലായി. ഒരു നിമിഷം ഞാൻ സൈലന്റ് ആയി.
” ഡാ കഥ ഒക്കെ പിന്നെ പറയാം നീ നടന്നെ….. ഓട് ഓട് ”
ഞാൻ അവനെ ഉന്ദി തള്ളി കുളിപേരയിൽ ആക്കി. അവന്റെ ഉമ്മ കടയിൽ ഇരുന്ന് കൊണ്ട് ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ കടയിലേക്ക് ചെന്ന് അവരോടൊപ്പം ഇരുന്നു.
” ഡാ പെട്ടെന്ന് നടക്കട ”
” നിനക്ക് എന്ത് മൈരേ ഒന്ന് പതുക്കെ പോടാ ”
” 8.35 ന്റെ ബസ് ഇപ്പോൾ പോകും ”
” അത് പോണേൽ പോകട്ടെ നമ്മുക്ക് അടുത്തതിൽ പോകാമല്ലോ ”
” ഇല്ലടെ നമ്മുക്ക് അതിൽ തന്നെ പോണം ഒരു കാര്യം ഉണ്ട് ”
” എന്ത് കാര്യം ”
” അതെക്കെ പറയാം നീ പെട്ടെന്ന് നടക്ക് ”
സുഹാനയോട് ഞാൻ പറഞ്ഞ ബസ്സിൽ കേറാൻ ആയിരുന്നു ഈ തത്രപാട് മുഴുവൻ പക്ഷെ ഞങ്ങൾ ബസ് സ്റ്റോപ്പിൽ എത്തും മുൻപേ അത് പോയിരുന്നു.
” ഡാ ബസ് പോയി ”
” ഹഹ സന്തോഷം ആയി …. എന്തായിരുന്നു നിന്റെ ധൃതി ….. അല്ല എന്താ നിനക്ക് അതിൽ തന്നെ പോണം എന്ന് തോന്നാൻ ”
” ഇളിക്കാതെ പോടാ ”
എനിക്ക് ചെറിയ നിരാശ തോന്നിയത് കൊണ്ട് അലിയോട് ഞാൻ ഒന്നും മിണ്ടിയില്ല.
അടുത്ത ബസ്സിൽ കേറി കോളേജിൽ എത്തുമ്പോഴേക്കും ഫസ്റ്റ് ബെൽ അടിച്ചിരുന്നു.
ഞങ്ങൾ ക്ലാസ്സിൽ കേറുമ്പോൾ സുഹാന അവിടെ ഇരിപ്പുണ്ടായിരുന്നു. ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് ക്ലാസിനുള്ളിലേക്ക് കേറി.
