ഒന്നുമില്ല മോളെ നമ്മടെ ഫ്രണ്ട്സ്സ് ഫാമിലി ഒക്കെ ഉള്ള ഒരു പാർട്ടി നടത്തണം എന്നാണ് ആൻ്റിയുടെ ആഗ്രഹം പക്ഷേ അവൻ സമ്മതിക്കുമോ എന്ന പേടി പപ്പ പറഞ്ഞു….
അതാണോ അത് നേരിട്ട് അങ്ങ് പറഞ്ഞ പോരെ ഇതിനെന്ത പേടിക്കാൻ ഇത്ര അവൾ പറഞ്ഞു….
ഇല്ലാടാ കുട്ടാ അവൻ സമ്മതിക്കും എന്ന് തോന്നുന്നില്ല അമ്മ പറഞ്ഞു…..
സമ്മതിച്ചില്ലെങ്കിൽ വിരട്ടണം ആൻ്റിയുടെ വിരട്ടലിൽ അവൻ വായും പൂട്ടി നിന്നോളും അവൾ പറഞ്ഞു….
നീ കൊള്ളാല്ലോ ടി കൊച്ചെ എൻ്റെ മോനെ നീ അടിമയാക്കുവോ അമ്മ ചോദിച്ചു…
അതെ എൻ്റെ സ്നേഹത്തിൻ്റെ അടിമ അവൾ അമ്മക്ക് മറുപടി കൊടുത്തു….
ഉവ്വ ഉവ്വെ ഇവൾ ആള് കൊള്ളാലോ നോക്കന്നെ അമ്മ പപ്പയെ നോക്കി പറഞ്ഞു….
അതെ തൻ്റെ മോനെ മോള് നന്നാക്കിക്കൊളും പപ്പ അമ്മയോട് പറഞ്ഞു…
അവനേ ആരും നന്നാക്കാൻ ഒന്നും നോക്കണ്ട അതിന് മാത്രം മോശം ഒന്നും അല്ല എൻ്റെ മോൻ… അമ്മ പറഞ്ഞു….
അല്ലാ വളരെ നല്ല മാന്യൻ തന്നെ സ്നേഹം ഇല്ലാത്ത മോരടൻ …. അവൾ പറഞ്ഞു…
ദേ പെണ്ണേ നീ വാങ്ങിക്കും എൻ്റേൽന്ന് അമ്മ പറഞ്ഞു…. കാര്യം അവന് ഇത്തിരി അല്ല ഒത്തിരി വാശി ഉണ്ട് പിന്നെ ദേഷ്യം കുറച്ച് ഓവർ ആണ് അത്ര അല്ലേ ഉള്ളു പപ്പ പറഞ്ഞു…
മനസ്സാക്ഷി ഇല്ലാന്ന് അവള് പറഞ്ഞു….
അതെന്താ മോളേ നീ അങ്ങനെ പറഞ്ഞെ….
ഒരു പെൺകുട്ടി അതും സ്വന്തം ഭാര്യ പുതിയ ഒരു സ്ഥലത്ത് വന്നതല്ലേ എന്നൊന്നും ഇല്ല അവൻ ഇന്നലെ എന്നെ ഒറ്റക്കാക്കി അപ്പുറത്തെ റൂമിൽ പോയി കിടന്നു അറിയോ….. അവൾ പറഞ്ഞു….
അയ്യോ അപ്പോ നിങൾ രണ്ടും രണ്ട് റൂമിൽ ആണോ കെടന്നത് അമ്മ അൽബുതത്തോടെ ചോദിച്ചു …..
ആന്ന് ദുഷ്ടൻ….. അവൾ പിറുപിറുത്തു….
ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ നോക്കാം ഹമം നോക്കാം അമ്മ പറഞ്ഞു….
മോനെ വളർത്തി വഷളാക്കി അവൾ പറഞ്ഞു…
മോളെ മോളെ കേറി പോവാൻ നോക്കിക്കോ പപ്പ അവളോട് പറഞ്ഞു…
അവൾ അമ്മയെ നോക്കി ചിരിച്ചോണ്ട് വീട്ടിലോട്ടു കേറി പോയി….
അവനെ അപ്പോ ഒതുങ്ങിയിട്ടില്ലാ അല്ലെടോ പപ്പ പറഞ്ഞു….
അവൻ എൻ്റെ മോൻ തന്നെ അമ്മ പറഞ്ഞു…. അതെന്താടോ താൻ അങ്ങനെ പറഞെ….
വാശി അമ്മ പപ്പയെ നോക്കി പറഞ്ഞിട്ട് വീട്ടിലോട്ടു കേറി പോയി…..
സമയം 9 ആയി എനിക്ക് ഓഫീസിൽ പോണം ഫൂഡ് ആയോ കൃഷ്ണ പപ്പ അമ്മയോട് ചോദിച്ചു….
അമ്മ ഫൂഡ്…..
എഹ് പിച്ചക്കാർ ഒക്കെ ഇപ്പൊ വീട്ടിൻ്റെ ഉള്ളിൽ കേറി തുടങ്ങിയോ പപ്പ പറഞ്ഞു….
അയ്യോ അയ്യോ അമ്മ ഒന്ന് വേഗം വന്നെ പപ്പ നല്ല ശുദ്ധ ഹാസ്യം ഒന്ന് ഇറക്കിവിട്ടിട്ടുണ്ട് ചൂടോടെ വന്ന് അതൊന്നു കേക്ക്… ഞാൻ പറഞ്ഞു….
അയ്യാ ഇയാൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് ഇതൊക്കെ എന്നാണോ പപ്പ ചോദിച്ചു….
മിസ്റ്റർ റാം കൗണ്ടർ അടിക്കുക എന്നത് ഒരു സ്കിൽ ആണ് അത് എല്ലാവർക്കും ഒന്നും സെറ്റ് ആവില്ല….
ഇയാള് വലിയ പുള്ളി തന്നെ ഒന്ന് വാജകം നിർത്തിയെങ്കിൽ ഫൂഡ് ഒന്ന് കഴിക്കാം ആയിരുന്നു….
എന്ന വരു നമ്മക്ക് കാര്യത്തിലേക്ക് കടക്കാം ഞാൻ പറഞ്ഞു….
ഇവർ എപ്പോഴും ഇങ്ങനെ ആണോ കളിയും വഴക്കും അമ്മു അമ്മയോട് ചോദിച്ചു…
അവർ രണ്ടും കൂട്ടുകാരെ പോലെ ആണ് ഇവനെ വഷൾ ആകുന്നത് ഇങ്ങേർ ആണ് പക്ഷേ കുറ്റം എൻ്റെ തലയിൽ ആണ് എപ്പോഴും അമ്മ പറഞ്ഞു…. പക്ഷേ അവന് ആൻ്റിയെ ആണ് ഇഷ്ടം അല്ലേ ….
അങ്ങനെ ചോദിച്ച രണ്ട് പേരും ഒരു പോലെ ആണ് പിന്നെ അവൻ്റെ സൂപ്പർസ്റ്റാർ അത് ഞാൻ തന്നെ ആണ് എപ്പോഴും അമ്മ പറഞ്ഞു….
അയ്യ അതിൻ്റെ നല്ല അഹങ്കാരം ഉണ്ടല്ലോ ആൻ്റിക്ക്…
പിന്നെ ഇത്ര ഫാൻസ് ഉള്ള എൻ്റെ മോൻ എൻ്റെ ഫാൻ ആണ് എന്നത് നിസാര കാര്യം ആണോ കൊച്ചെ…. അമ്മ അവളെ കളിയാക്കി പറഞ്ഞു….
ഇതൊക്കെ എന്ത് ഒരാഴ്ച അതിനുള്ളിൽ ആൻ്റിയുടെ ഫാൻ ആയാ ഇന്ദ്രൻ എൻ്റെ മാത്ര ഫാൻ ആവും നോക്കിക്കോ…… അവൾ അമ്മയെ വെല്ലുവിളിച്ചു…..
ഇത്ര നല്ല നടക്കാത്ത സ്വപ്നം……
നടക്കുമോ ഇല്ലയോ എന്നൊക്കെ നമ്മക്ക് കാണാം
എടി മോളേ എൻ്റെ മോനെ എനിക്കറിയാവുന്ന പോലെ വേറെ ആർക്കാ അറിയാ….. പിന്നെ നിൻ്റെ അമ്മയിയപ്പൻ കഴിഞ്ഞ എത്രയോ കൊല്ലം ആയി ഈ സീറ്റിന് വേണ്ടി മത്സരിക്കുവാൻ തുടങ്ങിയിട്ട് ഇതുവരെ കെട്ടിവച്ച കാശ് പോയത് മിച്ചം….പിന്നെ ആണ് ഇന്നലെ മഴക്ക് മോളച്ച നീ അതും പറഞ്ഞ് അമ്മ അവളുടെ മുക്കിൽ പിടിചു….
