അതൊന്നും വേണ്ട….. ടാ നമ്മടെ അച്ചുവിന് അവളെ നോട്ടം ഉണ്ട് തോന്നുന്നു ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞ് നോക്കി ….
എഹ് ആണോ ആര് പറഞു…. എനിക്ക് ഒരു സംശയം പോലെ ….
അവൻ ആണെങ്കിൽ ഈ കാര്യത്തിൽ മിടുക്കൻ ആണ് അറിയാലോ നിൻ്റെ മറ്റെ ….. ഓ അറിയാം എൻ്റെ അനുവിനെ അടിച്ച തെണ്ടി ചെറ്റ അമർ പറഞ്ഞു….
അപ്പോ നിനക്ക് ഇവളെ എങ്കിലും സെറ്റ് ആക്കാൻ നോക്ക്…. ഞാൻ പറഞ്ഞു…. ഞാൻ ഇപ്പൊ വക്കുവാ വണ്ടി ഞാൻ വരുമ്പോ കൊണ്ടുവരാം ശെരി വെക്കുവാ….
ഞാൻ ഫോൺ വച്ച് തിരിഞ്ഞതും പിന്നിൽ നിക്കുന്നു പിശാശ് മുഖം ഒക്കെ ഒരു ചെറിയ ദേഷ്യം പോലെ ഉണ്ട്…..
കെട്ട് കാണുമോ…. കേട്ടാ ഇപ്പൊ എന്താ….
പിന്നെ ഒരു മണിക്കൂർ കഴിഞ്ഞ് അമ്മ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോയിട്ട് വരാമേ ഫോണിൽ പറ്റുന്നില്ല….
ശെരി നോക്കി പോയിട്ട് വാ …..അമ്മ പറഞ്ഞു…
ഞാൻ പോവാൻ ഒരുങ്ങിയതും ഇന്ദ്ര എനിക്ക് ഒരു സാനം വാങ്ങിയിട്ട് വരുമോ…. അവൾ എന്നോട് പറഞ്ഞു…..
എനിക്കൊന്നും പറ്റില്ല അങ്ങനെ പറയല്ലേ അത്യാവശ്യം ആണ്….. പറ്റില്ല ….. ഞാൻ താഴേക്ക് ഇറങ്ങി കാറിൻ്റെ അടുത്ത് എത്തി….
ഉള്ളിൽ ഇരുന്ന് മിറർ നോക്കി ചേച്ചിക്ക് ദേഷ്യം ഉണ്ട് മുഖത്ത് ചെറിയ പേണക്കവും ….
ഇങ്ങ് വാ ഞാൻ രണ്ടു വിരൽ കൊണ്ട് കാട്ടി…..
എന്താണ് പറ എന്താ വേണ്ടത് …..
അത് അത് അവൾ ഫോണിൽ ടൈപ്പ് ചെയ്തത് കാണിച്ച് തന്നു…..
പാട്……
ഹ്മo ശെരി ശെരി …..
അയ്യോ പാവം കേട്ടോ വേഗം വാങ്ങി കൊടുത്തേക്കാം ഞാൻ മനസ്സിൽ വിചാരിച്ചു….
പിന്നെ ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്ത ഞാൻ ഒരു മെഡിക്കൽ ഷോപ്പിൽ പോയി നേരെ വാങ്ങി വീട്ടിൽ പോയി ….
ആൻ്റിയും അങ്കിളും എത്തിയിട്ടുണ്ട് ….. ഹാ അങ്കിൾ ഇപ്പൊ വന്നു ….
ഇപ്പൊ വന്നെ ഉള്ളൂ മോനെ ടിക്കറ്റ് ഒക്കെ കിട്ടിയോ …. ആഹ കിട്ടി അങ്കിളെ നാളെ ഉച്ചയ്ക്ക് ആണ്
ഇത്തിരി പൈസ കൂടുതൽ ആയി പക്ഷേ അതാവുമ്പോ രാത്രി റൂം എടുത്ത് സമധാനം ആയി ഉറങ്ങുകയെങ്കിലും ചെയ്യല്ലോ….. . അത് നന്നായി മോനെ… എവിടെ ആൻ്റി എവിടെ….
അവൾ ഉള്ളിൽ ഉണ്ട് … ആണോ എന്ന ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരാം
അങ്ങനെ ആവട്ടെ മോനെ…. പിന്നെ വേകം വരണേ നമ്മക്ക് ഒരു സ്ഥലം വരെ പോണം
ആണോ അതിനെന്താ നമ്മക്ക് പോയേക്കാം ഞാൻ പറഞ്ഞു….
ആഹ വന്നോ ആൻ്റി ഉള്ളിൽ നിന്ന് വന്നു…. എന്താ വരണ്ടെ ഞാൻ ചോദിച്ചു…..
രാവിലെ തന്നെ തൊടങ്ങാതെ ടാ അമ്മ പറഞ്ഞു….
എന്താടാ കൈയ്യിൽ ….അമ്മ ചോദിച്ചു…. ഒന്നുമില്ല ഒരു ടീ ഷർട്ട് ആണ് ….ഞാൻ പറഞ്ഞു….
മെഡിക്കൽ ഷോപ്പിൽ നിന്നാണോ ടീ ഷർട്ട് അമ്മ ചോദിച്ചു…. അത് ഇന്നലെ കൊറേ മാന്ത് കിട്ടിയില്ലേ അതിന് മരുന്ന് വാങ്ങിയത് ആണ് …..
ആണോ എന്ന മോൻ പോയി മരുന്ന് തെക്ക് ആൻ്റി എന്നെ ആക്കിയ പോലെ പറഞ്ഞു….
ഞാൻ അത് റൂമിലോട്ട് പോയി…. പിന്നാലെ അവളും കയറി വന്നു…..
പോ പോ കല്യാണം വേണ്ട എന്ന് പറഞ്ഞ പേണ്ണാ ഇപ്പൊ കണ്ടില്ലേ…..
അത് കേട്ടപ്പോ എനിക്ക് ചെറിയ വിഷമം ഉണ്ടായി പിന്നെ ഇതൊക്കെ എനിക്കറിയാവുന്ന കൊണ്ടും അവൾ തന്നെ സ്നേഹിക്കാൻ പോവുന്നില്ല എന്നുള്ള ബോധം ഉള്ളത് കൊണ്ട് എനിക്ക് വലിയ വിഷമം ഉണ്ടായില്ല …..🙂
ഞാൻ റൂമിൽ കയറി കൈയ്യിലെ പൊതി താഴെ വച്ച് ഡ്രസ്സ് എടുത്ത് താഴേക്ക് പോയി
കയറി വരുന്ന അമൃതയെ മൈൻഡ് ചെയ്യാതെ ഇന്ദ്രൻ താഴേക്ക് പോയി….
റൂമിൽ കയറി തപ്പിയ അമൃത അവിടെ ബാഗ് ഇരിക്കുന്നത് കണ്ടു….
അത് തുറന്ന് നോക്കിയ അവൾക്ക് ഒരു പൊതി കണ്ടു അത് തുറന്നപ്പോ തനിക്ക് വേണ്ടതും പിന്നെ ഒരു ഡയറി മിൽക്ക് സിൽക്കും കിട്ടി…..
അപ്പോ ഇതൊക്കെ അറിയാം കൊള്ളാം …..
താഴെ ചെന്ന ഇന്ദ്രൻ സംസാരത്തിൽ ലയിച്ചു ….
അങ്കിളിന് ഒരു കോൾ വന്നു …..
മഹി അവരെത്തി എന്ന് നമക്ക് പോയാലോ അങ്കിൾ വിളിച്ച് പറഞ്ഞു….
മോളെ വാടി എറങ്ങാം ആൻ്റി വിളിച്ച് പറഞ്ഞു…. മോനെ നമ്മക്ക് ഒരുമിച്ച് പോവാം … അല്ലാ പപ്പ വരാം പറഞ്ഞിരുന്നു ….
അവൻ നേരിട്ട് അങ്ങോട്ട് വരും ….. അപ്പോ നിങ്ങൾക്ക് തിരിച് അവൻ്റെ കാറിൽ തിരിച് വരാല്ലോ അങ്കിൾ പറഞ്ഞു….
